ഒരു നിയമസഭാ സീറ്റു നിർണയത്തിെൻറ ഒാർമയും ചെറിയാൻ ഫിലിപ്പും
text_fields2001 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ നടക്കുന്ന കാലം. രാഷ്ട്രീയവികാസങ്ങൾ സംഭവിക്കുേമ്പാൾ അരമന രഹസ്യങ്ങളും ഉപശാലാ വർത്തമാനങ്ങളും അറിയാൻ മാധ്യമപ്രവർത്തകർ ഒറ്റയ്ക്കും കൂട്ടായും വിവിധ കക്ഷിനേതാക്കളെ ഇടക്കിടെ സന്ദർശിക്കാറുണ്ട്. വാർത്തക്കു വേണ്ടിയാണതെങ്കിലും ചിലപ്പോൾ അത് ചില രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇടവരുത്താറുമുണ്ട്. അത്തരമൊരു ഒാർമയാണിത്.
പ്രതിപക്ഷ നേതാവായിരുന്ന എ.കെ ആൻറണിയുമായി കേൻറാൺമെൻറ് ഹൗസിലെ അദ്ദേഹത്തിെൻറ ഒാഫീസിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ്, അന്നത്തെ യു.ഡി.എഫ് കൺവീനറായ ഉമൻചാണ്ടിയും സഹപ്രവർത്തകരും കടന്നുവന്നത്. ആര്യാടൻ മുഹമ്മദും തിരുവഞ്ചൂരും കെ.സി ജോസഫുമാണ് കൂടെ ഉണ്ടായിരുന്നതെന്നാണ് എെൻറ ഒാർമ്മ. അവർ വന്നപാടെ എെൻറ സാന്നിദ്ധ്യം കാര്യമാക്കാതെ ലീഡറായ ആൻറണിയുമായി സംസാരത്തിലേക്ക് കടന്നു. എേന്നാടുള്ള വിശ്വാസം കൊണ്ടാകാം, അവർ എന്നിൽ നിന്ന് ഒന്നും ഒളിക്കാതെ അങ്ങനെയൊരു ചർച്ചയിലേക്കു കടന്നത്. 21 വർഷത്തിനു ശേഷമാണ് ഞാനിത് പുറത്തു പറയുന്നത്.
തിരിവനന്തപുരം വെസ്റ്റ് മണ്ഡലം (ഇന്നത്തെ തിരു:സിറ്റി മണ്ഡലം) എം.വി രാഘവനു നൽകണം എന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ നിർദ്ദേശം. 'അതെങ്ങനെ കൊടുക്കാനാകും? ചെറിയാൻ ഫിലിപ്പ് അവിടെ വർക്ക് തുടങ്ങിയില്ലേ?' -ആൻറണിയുടെ പ്രതികരണം. ആ തീരുമാനം മാറ്റണമെന്നായി ഉമ്മൻചാണ്ടി. 'അല്ലെങ്കിൽ എം.വി.ആർ പിണങ്ങും. മുന്നണിയല്ലേ? അഡ്ജസ്റ്റുമെൻറുകൾക്ക് വഴങ്ങേണ്ടിവരില്ലേ? ചെറിയാന്, നോർത്ത് (ഇന്നത്തെ വട്ടിയൂർക്കാവ്) നോർത്ത് കൊടുക്കാം' -ഉമമൻചാണ്ടി. ചർച്ച മുറുകും എന്നു കണ്ടപ്പോൾ ഒൗചിത്യേമാർത്ത് ഞാൻ പുറത്തിറങ്ങി.
ചെറിയാന് വെസ്റ്റ് നഷ്ടമാകുമെന്ന് എനിക്കുറപ്പായി. ഞാൻ അവിടെനിന്ന് തിരിച്ച് പാളയം പള്ളിയുടെ വഴിയിലേക്കു തിരിയവേ ഒരു നിമിത്തമെന്നപോലെ ചെറിയാൻ ഫിലിപ്പ് മുന്നിേലക്ക് നടന്നു വരുന്നു. ഞാൻ വാഹനം നിർത്തി. ചെറിയാന് വെസ്റ്റ് കിട്ടില്ലെന്നും നോർത്താനാണ് സാദ്ധ്യതയെന്നും ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അത് നിസാരമാക്കി. വെസ്റ്റ് ആൻറണി ഉറപ്പാക്കിയതാണെന്നെതിനാൽ അതിൽ മാറ്റം വരില്ലെന്നായി ചെറിയാൻ. വിശ്വാസം രക്ഷിക്കേട്ട എന്ന് ഞാനും. എന്തായാലും എത്രയും വേഗം കേൻറാൺെമൻറ് ഹൗസിലേക്കു പോകാനും നേതാക്കളെ കണ്ട് നിജസ്ഥിതി അറിയാനും ഞാൻ നിർദ്ദേശിച്ചു. അടുത്തുവന്ന ഒാേട്ടാറിക്ഷയിൽ ചെറിയാൻ കയറവേ ഞാൻ എെൻറ ഒാഫീസിലേക്കും തിരിച്ചു.
ഒരു മണിക്കൂറിനുള്ളിൽ ചെറിയാെൻറ േഫാൺ വന്നു. താൻ േകാൺഗ്രസ് വിടാൻ ആലോചിക്കുന്നതായാണ് ആദ്യമേ പറഞ്ഞത്. സീറ്റുമാറ്റിയെന്ന എെൻറ അറിയിപ്പ് ശരിയാണെന്ന് ബോധ്യമായതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അടുത്ത നീക്കം ഉടനെ തീരുമാനിക്കുെമന്നും പറഞ്ഞു. എടുത്തുചാടരുെതന്നായിരുന്നു എെൻറ പ്രതികരണം. സാവകാശമേ തീരുമാനത്തിലെത്താവൂ എന്നും വൈകാരികമായി പ്രതികരിക്കരുതെന്നും ഞാൻ പറഞ്ഞപ്പോൾ, താൻ വഞ്ചിക്കപ്പെട്ടു എന്ന വികാരമാണ് ചെറിയാൻ പ്രകടിപ്പിച്ചത്.
കുറച്ചു കഴിഞ്ഞ് വീണ്ടും ചെറിയാെൻറ ഫോൺ: 'ഞാൻ പിണറായി വിജയനെ കാണാൻ എ.കെ.ജി സെൻററിലേക്ക് പോകുന്നു. ഇനി കോൺഗ്രസിൽ നിൽക്കാനാവില്ല.' എടുത്തുചാട്ടം േവണ്ടെന്നായി ഞാൻ. 'ഒരു ദിവസം ആലോചിച്ചിട്ട് തീരുമാനം എടുക്കൂ, വൈകാരിക തീരുമാനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും' എെന്നാക്കെ ഞാൻ പറഞ്ഞു എന്നാണ് ഒാർമ്മ. പക്ഷേ, ഒരു മണിക്കൂറിനുശേഷം വീണ്ടും ചെറിയാെൻറ വിളി വന്നു. ഇടതുമുന്നണിയുമായി സഹകരിക്കുമെന്നും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചുവെന്നും പിണറായി വിജയെൻറ രക്ഷാകർതൃത്വം തന്നെ ഏറ്റെടുത്തു കഴിഞ്ഞുവെന്നും ചെറിയാൻ പറഞ്ഞപ്പോൾ, 'ആൾ ദ ബെസ്റ്റ്' എന്ന ആശംസയോടെ ഞാൻ ഫോൺ വച്ചു. ചെറിയാൻ അങ്ങനെ ഇടതു സഹയാത്രികനായി. െചറിയാൻ കോൺഗ്രസിലേക്കു തിരിച്ചുവരുേമ്പാൾ പഴയ സംഭവങ്ങൾ ഒാർത്തുപോയി...
വികാരജീവിയായ ചെറിയാെൻറ ആത്മാർത്ഥതയിൽ എനിക്ക് അശേഷം സംശയമില്ല. കൂടെ നിൽക്കുന്ന പ്രസ്ഥാനത്തോട് നൂറുശതമാനം കൂറുപുലർത്തുന്ന സ്വഭാവം ആൻറണിയുടെ നിർദ്ദേശപ്രകാരം കരുണാകരെൻറ തെരഞ്ഞെടുപ്പിൽ സഹായിക്കാൻ പോയപ്പോൾ കണ്ടറിഞ്ഞതാണ്. അതുവരെ കരുണാകരെൻറ ഏറ്റവും വലിയ വിമർശകനായിരുന്ന ചെറിയാൻ പിന്നീട് അദ്ദേഹത്തിെൻറ കുടുംബാംഗം പോലെയായി. അപ്പോഴും ആൻറണിയോടുള്ള അടുപ്പത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല എന്നതും അനുഭവം. പിന്നീട് ഇടതുസഹയാത്രികനായ ശേഷം, സി.പി.എമ്മിെൻറ ശക്തമായ ശബ്ദമായി മാറി. അപ്പോഴും പാർട്ടിയിൽ പിണറായിയോടു മാത്രമായിരുന്നു, ചെറിയാെൻറ ആഭിമുഖ്യം എന്നതും സംസാരത്തിലൂടെ അറിയാൻ കഴിഞ്ഞിരുന്നു.
സി.പി.എം നൽകുന്ന രാജ്യസഭാ സീറ്റ് എന്നും ചെറിയാെൻറ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നു. രണ്ടുമൂന്നു സന്ദർഭങ്ങളിൽ വാഗ്ദാന ലംഘനമുണ്ടായപ്പോൾ താൻ അവിടെയും ചതിക്കപ്പെടുന്നു എന്ന് തോന്നിയിരിക്കാം. ഇപ്പോൾ ഇടതുപക്ഷത്തുനിന്നു പുറത്തുപോകുന്ന വേളയിലും ആദ്യ പ്രതികരണങ്ങളിൽ ചെറിയാൻ പിണറായി വിജയനെ തള്ളിപ്പറയുന്നില്ല എന്നതാണ് ഞാൻ ശ്രദ്ധിച്ച കാര്യം.
ഭാവിയിൽ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ചെറിയാൻ വിമർശിച്ചേക്കാം. എന്നാൽ പിണറായി വിജയനെതിരെ ചെറിയാൻ തിരിയുമോ? കരുത്തനായ നേതാവായും തെൻറ രക്ഷകർത്താവായും ഇതുവരെ ചെറിയാൻ കണ്ടിരുന്ന പിണറായി വിജയനിലുള്ള വിശ്വാസം നിലനിൽക്കുന്നുണ്ടോ? അൽപം ആകാംക്ഷയുള്ള ഒരു കാര്യമാണത്. കാത്തിരുന്നു കാണാം....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.