ഒറ്റക്കല്ല, സർക്കാർ ഒപ്പമുണ്ട്
text_fieldsസമൂഹത്തിെൻറ വളർച്ചയിൽ തോളോടുതോൾ ചേർന്നു നടക്കാൻ വനിതകൾക്കു വഴിതെളിക ്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ. വനിതകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണ ത്തിനൊരുക്കിയ വഴികളെക്കുറിച്ച് സംസ്ഥാന വനിത-ശിശു വികസന മന്ത്രി കെ.കെ. ശൈലജ എഴു തുന്നു...
മാര്‍ച്ച് ഒന്നു മുതല്‍ അന്തര്‍ദേശീയ വനിത ദിനം വരെ ഒരാഴ്ച നീണ്ടുനിന്ന പരി പാടിക്കള്ക്കാണ് കേരളം സാക്ഷ്യംവഹിച്ചുവരുന്നത്. സ്ത്രീകളുടെയും കുട്ടികളുടേയും ഉന്നമനത്തിനായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ് രൂപവത്കൃതമായിട്ട് രണ്ടുവര്‍ഷം തികഞ്ഞു. വനിത ദിനാഘോഷത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ വനിതാരത്ന പുരസ്കാരം വിതരണം ചെയ്യും. രാത്രിയില്‍ എല്ലാ ജില്ലകളിലും ജില്ല വനിത ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി കൂട്ടായ്മ, റസിഡന്‍സ് അസോസിയേഷന്, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നൈറ്റ്വാക്കും എല്ലാ ജില്ലകളിലും രാത്രിനടത്തവും ഉണ്ടായിരിക്കും.
കുറഞ്ഞ കാലയളവിനുള്ളില്‍തന്നെ വനിത-ശിശു വികസനത്തിനും സുരക്ഷക്കും വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ വനിത-ശിശു വികസന വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വിളിച്ചറിയിക്കാനും ഇടപെടാനുമുള്ള സംവിധാനങ്ങൾ സജ്ജമാക്കി. സംസ്ഥാനത്ത് പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബലാത്സംഗ കേസുകളും മറ്റു കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്കി. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങിനല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിനും പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
ജെൻഡർ പാർക്കിനെ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സഭ സ്ഥാപനമായ യു.എന്‍ വിമണിെൻറ സൗത്ത് ഏഷ്യന്‍ സെൻററാക്കി കേരളത്തെ മാറ്റാനുള്ള ധാരണപത്രം ഉടന്‍ ഒപ്പിടും. മുഖ്യമന്ത്രി ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനായി കേരളം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരു അന്തര്‍ദേശീയ വാണിജ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. സ്ത്രീകള്‍ക്ക് ഇപ്പോഴും രാത്രി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല. ഇതിനൊരു മാറ്റം ഉണ്ടാക്കാനായി ആരംഭിച്ച രാത്രിനടത്തത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. അടിയന്തരാവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന് ‘എെൻറ കൂട്’, ‘വണ്‍ഡേ ഹോം’ എന്നിവ നടപ്പാക്കി. പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുള്ള 12 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായാണ് തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ എട്ടാം നിലയിൽ നഗരസഭയുടെ സഹകരണത്തോടെ വണ്‍ഡേ ഹോം സജ്ജമാക്കിയിരിക്കുന്നത്.
‘നിര്‍ഭയ’യുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയിലെ സൈബര്‍ രംഗത്തെ ആദ്യ വനിത കുറ്റാന്വേഷകയായ ധന്യാമേനോനെ നിര്‍ഭയയുടെ സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ സൈബര്‍ ആക്രമണങ്ങളിലൂടെ കുട്ടികളെയും പെണ്‍കുട്ടികളേയും ചൂഷണം ചെയ്യുന്നത് വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യത്തില്‍ ‘നിര്‍ഭയ’യിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അവബോധവും പരിശീലനവും നല്‍കുന്നതിനാണ് സൈബര്‍ ക്രൈം കണ്സള്ട്ടന്സിെൻറ നിയമനം. സ്ത്രീസുരക്ഷയുടെ ഭാഗമായി എല്ലാ ജില്ലകളിലും വണ്‍ സ്റ്റോപ് സെൻററുകള്‍ ആരംഭിച്ചുകഴിഞ്ഞു.സംസ്ഥാനത്തെ മഹിള മന്ദിരങ്ങള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. എല്ലാ ‘നിര്‍ഭയ’ ഹോമുകളിലും ജീവിതനൈപുണ്യ പരിശീലനം ആരംഭിക്കുകയാണ്. വനിത വികസന കോർപറേഷെൻറ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘മിത്ര 181’ എന്ന ഹെല്പ്ലൈന് നിരവധി പേര്‍ക്ക് ആശ്വാസം നല്കിവരുന്നു.
എല്ലാ ജില്ലകളിലും വർക്കിങ് വിമന്‍സ് ഹോസ്റ്റല്‍, വിധവകള്‍ക്ക് ഡേ കെയര്‍ കം വൊക്കേഷനല്‍ ട്രെയിനിങ് സെൻറര്‍, സ്ത്രീകള്‍ക്ക് ആദിവാസി ഊരുകളില്‍ പരിശീലന കേന്ദ്രങ്ങള്‍, ഷീ പാഡ്, ഷീ ടോയ്ലറ്റ് തുടങ്ങിയ പദ്ധതികള്‍ തുടങ്ങി നിരവധി കാര്യങ്ങൾ വനിത വികസന കോർപറേഷന് നടപ്പാക്കുന്നു. സര്‍ക്കാര്‍ സർവിസിലും പൊതുമേഖല സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചു. വനിതകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിച്ച് സമൂഹത്തിെൻറ സമസ്ത മേഖലകളിലും ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിനാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്. ഇത്രയൊക്കെ പരിശ്രമം നടത്തിയിട്ടും സ്ത്രീധനവും അനുബന്ധ പീഡനങ്ങളും തുടരുകയാണ്. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിർമാര്‍ജനം ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് സംസ്ഥാന വനിത-ശിശു വികസന വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.