മുങ്ങി മരണകാരണങ്ങളും പ്രതിരോധ മാർഗങ്ങളും
text_fieldsലോകാരോഗ്യ സംഘടന എല്ലാ വർഷവും ജൂലൈ 25, അന്താരാഷ്ട മുങ്ങിമരണ പ്രതിരോധ ദിനമായി ആചരിച്ചു വരുന്നു. മുങ്ങിമരങ്ങളിലെ കുറിച്ചും ജല സുരക്ഷയെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ലോകമെമ്പാടും ആചരിച്ചു വരുന്ന ഈ ദിനാചരണം ആരംഭിച്ചത് 2021 ഏപ്രിലിൽ യു.എൻ ജനറൽ അസംബ്ലി പാസ്സാക്കിയ പ്രമേയത്തിലൂടെയാണ്. പൊതുജന ആരോഗ്യവുമായി ബന്ധപെട്ടന് മുങ്ങിമരണത്തെ ലോകാരോഗ്യ സംഘടന വീക്ഷിക്കുന്നത്.
സംഘടനയുടെ കണക്കുപ്രകാരം ഏകദേശം 236000 ആളുകൾക്ക് പ്രതി വർഷം മുങ്ങിമരണം സംഭവിക്കുന്നു. അതിൽ 820000 ആളുകൾ ഒന്നിനും 14 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഈ മരണങ്ങളിൽ 50 ശതമാനം സംഭിച്ചിട്ടുള്ളത് 30 വയസിനു താഴെ ഉള്ളവരിൽ ആണ്. മുങ്ങിമരണം ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണത്തിന്‍റെ ആറാമത്തെ പ്രധാന കാരണമായി കണക്കാക്കുന്നു. ഇതിൽ തന്നെ പെൺകുട്ടികളെ അപേക്ഷിച്ചു ആൺകുട്ടികൾ ആണ് കൂടുതലും ഇത്തരത്തിലുള്ള അപകടത്തിന് ഇരയാകുന്നത്. കൂടാതെ അന്താരാഷ്ര തലത്തിൽ മനഃപൂർവമല്ലാത്ത അപകടം കൊണ്ടുണ്ടാകുന്ന മരണങ്ങളിലെ രണ്ടാമത്തെ പ്രധാന കാരണമായി കണക്കാക്കുന്നതും മുങ്ങിമരണങ്ങൾ ആണ്. അത് പോലെ, ലോകത്തു നടക്കുന്ന മുങ്ങിമരണങ്ങളിൽ 97 ശതമാനം നടക്കുന്നത് അവികസിതവും താഴ്ന്ന വരുമാനവുള്ള ഏഷ്യൻ രാജ്യങ്ങളിൽ ആണ്.
ഇന്ത്യയിൽ ആണെങ്കിൽ നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോ കണക്കുപ്രകാരം 60000 -80000 ഇടയിൽ ആളുകളാണ്. ശരാശരി ദിനം പ്രതി 82 മരണങ്ങൾ സംഭവിക്കുന്നു. ഇതിൽ ഗ്രാമപ്രദേശങ്ങളിൽ 8.1 ശതമാനവും നഗരപ്രദേശങ്ങളിൽ 5.6 ശതമാനവും ആണ്. (10,000). കേരളത്തിലേക്ക് വരുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല, ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുങ്ങിമരണങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരളം. ഇന്ത്യയിൽ മൺസൂൺ സീസൺ അപകടനിരക്ക് കൂടുന്ന സമയമാണെങ്കിൽ കേരളത്തിൽ വേനൽകാലത്തും മഴകാലത്തും അപകടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഏകദേശം 4364ഓളം ജീവനുകൾ കഴിഞ്ഞ അഞ്ചു വർഷത്തിലായി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു, അതായത് 2018 മുതൽ 2023 ഒക്ടോബർ വരെയുള്ള കാലയളവിൽ എല്ലാ ദിവസവും 3 പേർ വീതം മുങ്ങി മരിച്ചതിന് തുല്യമാണിത്.
2022-23 എന്നീ രണ്ട് വേനൽകാലത്തും മുങ്ങിമരിച്ചവരുടെ കണക്കെടുത്താൽ അതിൽ 75 ശതമാനം പേരും വിദ്യാർഥികളാണ്. ഇതിൽ തന്നെ 538ഓളം പേർ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ചെന്ന് അപകടത്തിൽപെട്ട് മരണമടഞ്ഞവരാണ്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ (585) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് വയനാടും (89). 2021 വർഷത്തിൽ മാത്രം കേരളത്തിൽ 1102 മുങ്ങിമരണങ്ങൾ നടന്നതായി റിപോർട്ടുകൾ പറയുന്നു. കേരളത്തിൽ വലിയൊരു വിഭാഗം ആളുകൾക്കും വീടിനോടു ചേർന്ന് കിണർ സൗകര്യമുണ്ടെങ്കിലും മറ്റു ജലാശയങ്ങളുമായി ബന്ധപ്പെട്ടാണ് മുങ്ങിമരണങ്ങൾ അധികവും സംഭവിക്കുന്നത്.
കേരള ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ വിലയിരുത്തലുകൾ പ്രകാരം മുഖ്യഹേതുവായി പറയുന്നത് ജല സുരക്ഷയെ കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ ആണ്. നീന്തൽ അറിയുന്നവരും അപകടങ്ങളിൽ പെടുന്നതിനു ഇത് കാരണമാകുന്നു. ഓരോ ജലാശയവും വ്യത്യസ്തമാണ്. അതിന്റെ ഒഴുക്ക്, സ്വാഭാവം, ആഴം, പരപ്പ് ഒക്കെ വ്യത്യസപ്പെട്ടിരിക്കും. ഇത് നീന്തൽ അറിയുന്ന ആളെയും രക്ഷപെടുത്താൻ ഇറങ്ങുന്നവരെയും അപകടത്തിൽ പെടുത്തും. ചിലപ്പോൾ, മുങ്ങിമരണത്തിനു മുൻപ് ഉണ്ടാകുന്ന വീഴ്ച മൂലവും അപകടങ്ങൾ സംഭവിക്കാറുണ്ട്.
ജലാശയത്തെ കുറിച്ചുള്ള മുൻ ധാരണ ഇല്ലായ്ക, അപകടസാധ്യത മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരിക്കുക, കുട്ടികൾക്ക് ഇറങ്ങേണ്ട ഭാഗം പ്രതേകം സൂചിപ്പിക്കാതിരിക്കുക, ജലാശയങ്ങളുടെ, അപകടസാധ്യത പ്രദേശങ്ങൾ എന്നിവ വേലികെട്ടി തിരിക്കാതിരിക്കുക, ഫ്ലോട്ടിങ് ഉപകരണങ്ങളോ ലൈഫ് ഗാർഡോ ഇല്ലാതിരിക്കുക, ലഹരി പദാർഥങ്ങളുടെ ഉപയോഗംമൂലം അപകടസാധ്യത തിരിച്ചറിയാൻ കഴിയാതെ ഇരിക്കുക എന്നിവ ഇതിൽ പെടുന്നു.
സ്ത്രീകളുടെ മരണസംഖ്യ കുറയുന്നതിന് കാരണം അവർ ജല സുരക്ഷയെ കുറിച്ച് കൃത്യമായ അറിവുള്ളവരാണ് എന്നതല്ല, മറിച്ച് ആണുങ്ങളെ അപേക്ഷിച്ചു ജലാശയങ്ങൾ അത്രത്തോളം സ്ത്രീ സൗഹൃദമല്ല, ആണുങ്ങളുടെ അത്ര exposure സ്ത്രീകൾക്ക് ഇല്ല എന്നതാണ്. ഒട്ടുമിക്ക മുങ്ങിമരണങ്ങളും തടയാവുന്നതാണ്. മരണത്തിന്റെ മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ പൂർണ്ണമായി പ്രതിരോധിക്കാൻ കഴിയുന്ന ഒന്നായി ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടുന്നു.
മുങ്ങിമരണങ്ങളെ പ്രതിരോധിക്കുന്നതിനായി നമുക്ക് എന്തെല്ലാം ചെയ്യാനാവും
- ജല സുരക്ഷ ഒരു പഠ്യേതര വിഷയമായി ഉൾപെടുത്തുക
- അപകട സാധ്യത ഒഴിവാക്കുക. പ്രതീക്ഷിക്കാത്തയിടങ്ങളിലും മുതിർന്നവരുടെ മേൽനോട്ടമെത്താതെ കുട്ടികൾ എത്തിപെടാവുന്ന ഇടങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുക. ഇത് ചെയ്യാൻ പറ്റാത്തയിടങ്ങളിൽ വേലി, മതിൽകെട്ട്, അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാം.
- നീന്തൽ പരിശീലിക്കാകുക, ഇതോടൊപ്പം തന്നെ ജല സമ്പർക്കം ഒഴിവാക്കേണ്ട സാഹചര്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക.
- മറ്റു അപകടങ്ങളെ അപേക്ഷിച്ചു മുങ്ങലിന് മരണസാധ്യത കൂടുതൽ ഉള്ളതിനാൽ, എത്രയും പെട്ടെന്ന് മറ്റുവരുടെ സഹായം തേടുക, പൊലീസിലോ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെയോ അറിയിക്കുക
തുടങ്ങിയ മാർഗങ്ങൾ പരിശീലിക്കുന്നത് അപകടങ്ങൾ കുറക്കാൻ സഹായിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്കും എമർജൻസി റിപോൺസ് ടീമിന്‍റെ സഹായത്തോട് കൂടി ഇതെല്ലം പ്രാവർത്തികമാക്കാനും നമ്മുടെ കുട്ടികൾ കൂടുതൽ സുരക്ഷിതരാകാനും സാധിക്കട്ടെ.
ഇത്തവണത്തെ ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിന്‍റെ ആശയവും അത് തന്നെയാണ് ‘anyone can drown, no one should’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.