ഹൃദയം ആരോഗ്യത്തിെൻറ മർമം
text_fieldsലോക ഹൃദയദിനം ആചരിച്ചുതുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും ഹൃദയാഘാതവും ഹൃേദ്രാഗവും മനുഷ്യരുടെ മരണകാരണങ്ങളിൽ ഇപ്പോഴും മുന്നിൽതന്നെ നിൽക്കുന്നു. പകർച്ചവ്യാധികൾ കാരണമല്ലാത്ത രോഗങ്ങളിൽ കൂടുതൽ പേരുടെ ജീവനെടുക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണ്. 18 ദശലക്ഷം ആളുകളാണ് ഓരോ വർഷവും ഇക്കാരണങ്ങളാൽ മരിക്കുന്നത്. എന്നാൽ, 80 ശതമാനം അകാലമരണവും തടയാനാകുമെന്നതാണ് ശ്രദ്ധേയമായ വസ്തുത.
ഹൃദയരോഗങ്ങൾ എങ്ങനെ തടയാമെന്നതു സംബന്ധിച്ച അറിവുകൾ ഇന്നു പൊതുജനങ്ങൾക്ക് അന്യമല്ല. പലപ്പോഴും വിവരങ്ങളുടെ ആധിക്യമാണ് നാം നേരിടുന്നത്. എങ്കിലും ഹൃദയരോഗങ്ങൾ തടയാനുള്ള മാർഗങ്ങളെക്കുറിച്ചും ഉപദേശങ്ങളെ സംബന്ധിച്ചും ജാഗ്രത പാലിക്കാൻ ഭൂരിഭാഗം ആളുകളും തയാറാകുന്നില്ലെന്നത് ദുഃഖകരമാണ്. രോഗം നമ്മെ ആക്രമിക്കുമ്പോൾ മാത്രമാണ് നാം അതേക്കുറിച്ച് വേവലാതിപ്പെടുന്നത്.
ഹൃദയാഘാതമോ സ്േട്രാക്കോ വന്നാൽ, അതിെൻറ ശാരീരിക ആഘാതത്തെക്കാൾ അതേത്തുടർന്നുണ്ടാകുന്ന മാനസികക്ഷതവും മാനസിക പിരിമുറുക്കവും മരണകാരണമാകുന്നുണ്ട്. പ്രമേഹം, രക്താതിസമ്മർദം, പാരമ്പര്യ ഘടകങ്ങൾ തുടങ്ങി നമുക്കു സുപരിചിതമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയില്ലെന്നു നമുക്കറിയാം. എങ്കിലും ജീവിതരീതിയിൽ മാറ്റംവരുത്തുന്നതു വഴി ആരോഗ്യകരമായ ജീവിതത്തെ ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്താനാകും. ഇവ സംശയാതീതമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. പുകവലി ഒഴിവാക്കുന്നത് ഹൃദയാഘാതത്തിെൻറ സാധ്യത പതിന്മടങ്ങ് കുറക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. നാം പുകവലി ഒഴിവാക്കുന്നതോടെ കുട്ടികളിലെയും അയൽക്കാരിലെയും പരോക്ഷ പുകവലികൊണ്ടുള്ള അപകടം വേഗം ഇല്ലാതാക്കാൻ കഴിയും. അതുകൊണ്ട് ഹൃദയാഘാതം ഒഴിവാക്കണമെങ്കിൽ ഏതു രൂപത്തിലുള്ള പുകയില ഉൽപന്നങ്ങളും വർജിക്കുകയാണ് ആദ്യ നടപടി.
ആഗോള മരണനിരക്കിൽ 31 ശതമാനവും ഹൃദയ ധമനികൾക്കുണ്ടാകുന്ന രോഗം കാരണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 2030ഓടെ 23 ദശലക്ഷം ആളുകൾ ഈ രോഗം കാരണം മരിക്കുമെന്നും കണക്കുകൾ പ്രവചിക്കുന്നു. പകർച്ചവ്യാധി ഇതര രോഗങ്ങളാൽ അകാലത്തിൽ മരിക്കുന്നവരുടെ എണ്ണം 2025ഓടെ 25 ശതമാനം കണ്ട് കുറക്കണമെന്നാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ഹൃദയധമനി രോഗങ്ങൾ കുറക്കുകയാണ് മുഖ്യലക്ഷ്യം. ഈ രോഗത്തിന് കൂടുതലും വിധേയരാകുന്നത് ഇടത്തരം, കുറഞ്ഞ വരുമാനക്കാരാണ്. ആഗോള കണക്കുകൾ പരിശോധിച്ചാൽ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്തു വരുന്നത് ഹൃേദ്രാഗവും ഹൃദയാഘാതവുമാണ്. സർവവിധത്തിലുള്ള പ്രചാരണതന്ത്രങ്ങൾ പ്രയോഗിച്ചിട്ടും ഇന്ത്യൻ ജനസംഖ്യയിൽ 15 ശതമാനവും ഇപ്പോഴും പുകവലിക്കുന്നുണ്ട്. പാശ്ചാത്യലോകത്തെ അപേക്ഷിച്ച് അമിതവണ്ണം ഇന്ത്യയിൽ അത്രമാത്രം രൂക്ഷമായ പ്രശ്നങ്ങളുണ്ടാക്കുന്നില്ല.
ശാരീരിക വ്യായാമം ലഭിക്കാത്ത ജീവിതരീതി വ്യാപിക്കുന്നത് പുതുതലമുറയിൽ ഹൃദയധമനികൾ തകരാറിലാകുന്നതിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്. ആഴ്ചയിൽ ചുരുങ്ങിയത് അഞ്ചു ദിവസത്തെ വ്യായാമം ഈ രോഗത്തിെൻറ സാധ്യത കുറക്കാനുള്ള ആദ്യ നടപടിയാണ്. ട്രാൻസ്ഫാറ്റ് ആസിഡുകൾ കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് ഹൃദയത്തെ രോഗത്തിൽനിന്ന് അകറ്റിനിർത്താനുള്ള മറ്റൊരു വഴിയെന്നു മറക്കാതിരിക്കുക. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തിയും ടിൻ ഭക്ഷണങ്ങളും സംസ്കരിച്ചുസൂക്ഷിക്കുന്ന വസ്തുക്കളും ഒഴിവാക്കിയും ഭക്ഷണശീലം പരിഷ്കരിക്കുന്നത് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുള്ള ശരിയായ വഴിയാണ്.
ഹൃദയാഘാതം, സ്േട്രാക്ക് എന്നിവയുടെ അടയാളങ്ങളും മുന്നറിയിപ്പുകളും അറിഞ്ഞിരിക്കുകയും അവക്ക് അടിയന്തര ശ്രദ്ധയും പരിചരണവും കൊടുക്കുകയും ചെയ്യുന്നത് ഹൃദയത്തിന് ശാശ്വത തകരാറുണ്ടാക്കുന്നതിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കും. പ്രാഥമിക ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കുന്നത് സുപ്രധാനമാണ്. ഹൃദയാഘാതം (അക്യൂട്ട് മയോകാർഡിയൽ ഇൻഫാക്ഷൻ) രൂപപ്പെടുന്ന വ്യക്തിയെ, ഏറ്റവും വേഗം (സുവർണ മണിക്കൂറിൽ- രക്ഷപ്പെടാൻ ഏറെ സാധ്യതയുള്ള ആദ്യ മണിക്കൂർ) ആരോഗ്യകേന്ദ്രത്തിലെത്തിക്കാൻ രോഗിയുടെ ഉറ്റവർ ജാഗ്രത പുലർത്തണം. അടിയന്തര ചികിത്സ ലഭ്യമായാൽ രോഗിയുടെ കൊറോണറി ആർെട്ടറിയിലെ തടസ്സം ബലൂൺ/സ്റ്റെൻറ് വഴി തുറക്കാൻ സാധിച്ചേക്കും.
അതുവഴി ഹൃദയമസിലുകൾക്കു ശാശ്വതമായി സംഭവിക്കാവുന്ന കേടുപാടുകളിൽനിന്നു രക്ഷിച്ചെടുക്കാൻ സാധിക്കും. ഏഷ്യ വൻകരയിലുള്ളവർക്ക് ചെറുപ്രായത്തിൽതന്നെ കൊറോണറി ആർട്ടെറി രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ള കാര്യം നമുക്കു വിസ്മരിക്കാതിരിക്കാം. ജീവിതരീതി പൊസിറ്റിവായി പരിവർത്തിപ്പിച്ച് പ്രമേഹം, രക്താതിസമ്മർദം എന്നിവ നിയന്ത്രിക്കുകയും ഹൃേദ്രാഗസാധ്യതകളുണ്ടെങ്കിൽ നേരേത്ത ചികിത്സയും ഉപദേശവും തേടുകയും ചെയ്താൽ ആരോഗ്യമുള്ള ഹൃദയം നമുക്കു സ്വന്തമാക്കാം. ആരോഗ്യമുള്ള ഹൃദയമാണ് ആരോഗ്യമുള്ള ശരീരത്തിെൻറ താക്കോൽ.
കോഴിക്കോട് മൈത്ര ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവിയാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.