'ഇനിയൊന്നും നഷ്ടപ്പെടാനില്ല, അതിനാൽ എന്തെങ്കിലും നഷ്ടമാവുമെന്ന ഭയം ഇപ്പോഴില്ല'
text_fieldsഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭീതിജനകവും അനിശ്ചിതത്വമേറിയതുമായ രാത്രിയായിരുന്നു അത്. എല്ലാ മുക്കിലും മൂലയിലും പട്ടാളക്കാർ. കർഫ്യൂ കടുത്ത രീതിയിൽ നടപ്പിൽ വരുത്താനുള്ള ശ്രമത്തിലായിരുന്നു അവർ. അർധരാത്രിക്കുമുമ്പ് ആശയവിനിമയങ്ങളിൽ സമ്പൂർണ നിരോധനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. മൊബൈൽ ഫോണുകളും ഇൻറർനെറ്റും മാത്രമല്ല, ലാൻഡ്ലൈൻ വരെ പൊടുന്നനെ നിശ്ചലമായി.
ആഗസ്റ്റ് അഞ്ചിലെ ചരിത്ര തീരുമാനത്തിന് തൊട്ടുമുമ്പുതന്നെ പൊതുജനങ്ങളുടെ പ്രതിഷേധം അടിച്ചമർത്താൻ വേണ്ട സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. സൈന്യത്തെ വിന്യസിക്കൽ, സർക്കാർ ഉത്തരവുകൾ, പ്രദേശവാസികല്ലാത്തവരെയും ടൂറിസ്റ്റുകളെയും അമർനാഥ് തീർഥാടകരെയും ഒഴിപ്പിക്കൽ-തുടങ്ങിയവയെല്ലാം ഞങ്ങൾ തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം കൃത്യമായ സൂചനകളായിരുന്നു. ജമ്മുകശ്മീരിലെ സ്ഥിരതാമസക്കാരായവർക്ക് ജോലികളിലും ഭൂസ്വത്തിലും മുൻഗണനകൾ നൽകുന്ന 35 എ വകുപ്പ് എടുത്തുകളയുമോ എന്നതായിരുന്നു ആളുകളുടെ ഉള്ളിലുണ്ടായിരുന്ന ഏറ്റവും വലിയ ഭയം. ജമ്മുകശ്മീരിെൻറയും അതിെൻറ ഭരണഘടനയുടെയും 370ാം വകുപ്പിെൻറയും അന്ത്യമാകുമെന്ന് ആരും വിചാരിച്ചിരുന്നതേയില്ല.
ഒരു വർഷമാവുന്നു ഇപ്പോൾ. എന്തെങ്കിലും നഷ്ടമാവുമെന്ന ഭയം ഇപ്പോൾ ഞങ്ങൾക്കില്ല. ഇനിയൊന്നും നഷ്ടെപ്പടാനില്ല എന്നതുതന്നെ കാരണം. 2019 ആഗസ്റ്റ് അഞ്ച് എന്ന ദിവസം ജമ്മുകശ്മീരിലെ ജനങ്ങളുടെ എല്ലാറ്റിനെയും പുനർനിർവചിച്ചുകളഞ്ഞു. ജമ്മുകശ്മീർ സംസ്ഥാനവും ഇന്ത്യൻ യൂനിയനും തമ്മിലുള്ള ബന്ധത്തെ കഴിഞ്ഞ 70 വർഷമായി പാവനമായി സംരക്ഷിച്ചുപോന്നിരുന്ന 370ാം വകുപ്പ് അപ്രത്യക്ഷമായിരിക്കുന്നു. അത് എടുത്തുകളഞ്ഞതിലൂടെ ബി.ജെ.പി സർക്കാർ ചെയ്തത് ശരിയായ നടപടിയാണോ എന്ന് ഇനി കാലമാണ് പറയേണ്ടത്. ഇന്ത്യയിലെ മറ്റു മേഖലകളുമായി ചേർന്നുനിൽക്കാൻ കശ്മീരിനെ അതു പ്രാപ്തമാക്കുമോ അതോ രാഷ്ട്രീയമായും ഭരണഘടനാപരമായുമുള്ള വിടവിനെ അത് വിപുലീകരിക്കുമോ? ഈ വമ്പൻ നീക്കത്തിെൻറ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള തീരുമാനത്തിന് സുപ്രീം കോടതിക്കുമുന്നിൽ നിരവധി പെറ്റീഷനുകളും കാത്തുകിടക്കുന്നുണ്ട്.
സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, സാമുഹിക-രാഷ്ട്രീയ ഘടനകൾ എന്നിവയെല്ലാം തകർന്നടിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി എെൻറ കുട്ടികൾ സ്കൂളിൽ പോയിട്ടില്ല. പക്ഷേ, കഴിഞ്ഞ വർഷം ആഗസ്റ്റിൽ 370ാം വകുപ്പ് റദ്ദാക്കി കുറച്ച് ആഴ്ചകൾക്കുശേഷം സ്കൂളുകൾ തുറന്നതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഇതുപോലെയുള്ള പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുമാണ് അധികൃതരിൽനിന്നുണ്ടാകുന്നത്. പുതിയ മാധ്യമനയം പ്രകാരം സർക്കാറിെൻറ കാഴ്ചപ്പാടിന് വിരുദ്ധമായ എല്ലാറ്റിനേയും വ്യാജവാർത്തയെന്നും േദശവിരുദ്ധമെന്നും പ്രഖ്യാപിക്കുകയാണ്. കശ്മീരിൽ ആർട്ടിക്ക്ൾ 370നെക്കുറിച്ചോ കശ്മീർ ഭരണഘടനയെക്കുറിച്ചോ സംസാരിക്കുന്നത് കുറ്റകരമാണെന്നു വന്നിരിക്കുന്നു. ഇതിനകംതന്നെ ശത്രുവലയത്തിനകത്തായ മാധ്യമങ്ങൾക്ക് പൂർണമായി കീഴടങ്ങുകയല്ലാതെ മറ്റു വഴിയൊന്നുമില്ല.
1990ൽ കശ്മീരിൽ അക്രമപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടശേഷം ഭരണഘടനയിൽ വിശ്വസിക്കുന്നവരെയും സർക്കാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയുമൊക്കെയാണ് ഭീകരവാദികൾ ഉന്നമിട്ടത്. 29 വർഷത്തിനിടെ, മുഖ്യധാരാ പാർട്ടികളിലെ നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 370ാം വകുപ്പും ഭരണഘടനയും അംഗീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടികളിലെ അംഗങ്ങളായിരുന്നു എന്നതാണ് കൊല ചെയ്യപ്പെടുന്നതിലേക്ക് അവരെ നയിച്ചത്. എന്നാൽ, ഭരണഘടനയിൽ വിശ്വസിച്ച് പ്രവർത്തിച്ചിരുന്ന മുഖ്യധാരാ രാഷ്ട്രീയക്കാരെ കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് കേന്ദ്ര സർക്കാറായിരുന്നു. അവരിൽ മിക്കവരും ഇപ്പോഴും തടങ്കലിലാണ്.
ഒരു സംസ്ഥാനം ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിക്കുന്ന അതിെൻറ ഭരണഘടനയും റദ്ദാക്കപ്പെട്ടിരിക്കുന്നു. ആശയപരമായ തങ്ങളുടെ വാഗ്ദാനമാണ് ബി.ജെ.പി നടപ്പാക്കിയിരിക്കുന്നത്. പേക്ഷ, ഔദ്യോഗികമായി ഈ തീരുമാനത്തെ വിശദീകരിക്കുന്നത് ജമ്മു കശ്മീരിെൻറ വികസനവുമായി ബന്ധപ്പെടുത്തിയാണ്. ഈ ചരിത്ര തീരുമാനം കശ്മീരിനെ പുർണമായും ഇന്ത്യയുമായി സമന്വയിപ്പിക്കുമെന്നും അഴിമതിയും ഭീകരവാദ പ്രവർത്തനങ്ങളും അടക്കമുള്ളവക്ക് അറുതി വരുത്തുമെന്നും കൊട്ടിഗ്ഘോഷിക്കപ്പെടുന്നു.
370ാം വകുപ്പ് റദ്ദാക്കി ആഴ്ചകൾക്കുശേഷം ഗവർണർ സത്യപാൽ മലിക് വൻ തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജമ്മുകശ്മീരിലെ യുവതക്ക് മൂന്നു മാസത്തിനകം അരലക്ഷം തൊഴിൽ നൽകുെമന്നായിരുന്നു മുഖ്യവാഗ്ദാനം. സർക്കാറിെൻറ വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം ഏറെ വിശദീകരിച്ചു. എന്നാൽ, ഒരു വർഷത്തിനിപ്പുറം മേൽപറഞ്ഞ തൊഴിലവസരങ്ങളൊന്നും നേരിയ തോതിൽപോലും പ്രായോഗിക തലത്തിലെത്തിയില്ല. കശ്മീരിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലാണിേപ്പാൾ. ആഗസ്റ്റ് അഞ്ചിനു ശേഷം കശ്മീരിൽ നാലു ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കശ്മീർ ചേംബർ ഓഫ് കൊമേഴ്സിെൻറ കണക്ക്. സമ്പദ്വ്യവസ്ഥക്ക് 40000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുന്നു. ദാൽ തടാകത്തിലെ ഒരു ഡീലക്സ് ഹൗസ്ബോട്ടിെൻറ ഉടമസ്ഥൻ എന്നോട് പറഞ്ഞത്, കുട്ടികളുടെ സ്കൂൾ ഫീസും ഇലക്ട്രിസിറ്റി ബില്ലും അടക്കാനുള്ള പണംപോലും അദ്ദേഹത്തിെൻറ കൈയിലില്ലെന്നാണ്. ആഗസ്റ്റ് അഞ്ചിനുശേഷം ആ ഹൗസ്ബോട്ട് അടഞ്ഞുകിടക്കുകയാണ്. ഒരു രൂപ പോലും അദ്ദേഹത്തിന് ഇപ്പോൾ വരുമാനമില്ല.
ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങൾ വഴി കഴിഞ്ഞ 70 വർഷം ഒരുപാട് മുന്നേറാൻ കശ്മീരിന് കഴിഞ്ഞിട്ടുണ്ട്. 1945ൽ ഞങ്ങളുടെ പ്രതിശീർഷ വരുമാനം 11 രൂപയായിരുന്നു. സാക്ഷരതാ നിരക്ക് വെറും ഏഴു ശതമാനവും. കലാപകലുഷിതമായ 30 വർഷവും ഭൂമിശാസ്ത്രപരമായ പരിമിതികളും വൻ വ്യവസായ ശാലകളുടെ അഭാവവുമെല്ലാമുണ്ടായിട്ടും പ്രതിശീർഷ വരുമാനം 90,000 പിന്നിട്ടു. 2011ലെ സെൻസസ് പ്രകാരം സാക്ഷരത 67 ശതമാനത്തിലെത്തി. ആേരാഗ്യം, മാനുഷിക വികസന സൂചിക, ദാരിദ്ര്യ നിരക്ക്, ആയുർ ദൈർഘ്യം, ശിശുമരണ നിരക്ക് തുടങ്ങിയവയിലെല്ലാം ഗുജറാത്ത് ഉൾപെടെയുള്ള പല സംസ്ഥാനങ്ങളേക്കാളും മെച്ചപ്പെട്ട നിലയിലായിരുന്നു കശ്മീർ. എന്നാൽ, ആശയപരമായ ലക്ഷ്യങ്ങൾ മറ്റെല്ലാറ്റിനെയും ചവിട്ടിമെതിച്ചേപ്പാൾ ഇതിലൊന്നും ഒരർഥവുമുണ്ടായില്ല.
മാറ്റിത്തിരുത്തലുകൾക്ക് ഒന്നാം വാർഷികമെത്തുേമ്പാൾ കശ്മീരിൽ രണ്ടുദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 'ചരിത്ര' തീരുമാനം എത്രമാത്രം വിജയകരമാണെന്നതിൽ സർക്കാറിെൻറ ആത്മവിശ്വാസെത്ത അടയാളപ്പെടുത്തുന്നുണ്ട് അത്.
കടപ്പാട്: ndtv.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.