Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightവീണ്ടും ചില അനാഥ...

വീണ്ടും ചില അനാഥ ജന്മങ്ങൾ

text_fields
bookmark_border
വീണ്ടും ചില അനാഥ ജന്മങ്ങൾ
cancel

ഞാൻ ആ നായയെ ശ്രദ്ധിക്കുകയായിരുന്നു. കണ്ണനുണ്ണി കൂടുതുറന്ന് പാൽപ്പാത്രം കൊണ്ടുവെച്ചു. അവനത് ശ്രദ്ധിക്കുന്നതേയില്ല. കൊച്ചു പോമറേനിയനാണെങ്കിലും ഇത്തിരി ശൗര്യം കൂടുതലാണ്. സാധാരണ ആ വീട്ടിൽ എപ്പോൾ കയറിവന്നാലും കൂട്ടിനകത്ത് നിർത്താത്ത കുരയും പരാക്രമങ്ങളുമാണ്.
ഇന്നവൻ നിശബ്ദനായിരിക്കുന്നു. ഒരു മൂലയിൽ ചുരുണ്ടുകൂടി എെൻറ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് വിഷാദമൂകനായി...
തലേദിവസം രാത്രി വൈകി അവനെ താലോലിച്ചിരുന്ന യജമാനൻ, എെൻറ ആത്മസുഹൃത്ത് രാവിലെ ഉണർന്നതേയില്ല. മിന്നൽപോലെ മറഞ്ഞുപോയ ഹരികുമാറിെൻറ വീട്ടിലേക്ക് ആദ്യമെത്തിയവരിൽ ഒരാൾ ഞാനായിരുന്നു. ബഹളങ്ങളില്ല, ഘനീഭവിച്ച നിശബ്ദതമാത്രം. ഹരിയുടെ ചേതനയറ്റ ശരീരം കാണേണ്ട എന്നുവിചാരിച്ച് വരാന്തയിലേക്ക് മാറിയിരിക്കുമ്പോഴാണ് ഈ കാഴ്ച ഞാൻ ശ്രദ്ധിച്ചത്. കാണാത്ത ദൂരത്തിരുന്ന് ഈ നായ മരണത്തെ കണ്ടിരിക്കുന്നു. നായക്ക് നമ്മളോട് സംസാരിക്കാനുള്ള ഭാഷ കൈമുതലായില്ലല്ലോ! പക്ഷേ, അവെൻറ ദു$ഖഭരിതമായ നോട്ടം മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു.
നമ്മുടെ പൊതുമണ്ഡലങ്ങളിൽനിന്ന് സ്നേഹം അപ്രത്യക്ഷമാകുമ്പോൾ അറിയാതെ ഓർത്തുപോകുന്ന യാദൃച്ഛികതകളല്ല, ഇവയൊക്കെ. എത്രമേൽ നാം അവയെ സ്നേഹിക്കുന്നുവോ, അതിലേറെ സ്നേഹവുമായി അവർ കാത്തുനിൽക്കും.

അഞ്ച് സെൻറ് സ്ഥലത്ത് ഒരു കൂട് പണിയാൻ ഒരാൾഅദ്ദേഹം അഭിമാനപുരുഷനായത് പിൽക്കാലചരിത്രം ഓഫിസിലേക്ക് വന്നിരുന്നു. ഒക്കുമെങ്കിൽ സ്ഥലം പരിശോധിച്ചിട്ടുമാത്രമേ ഞാൻ വീടുകൾ രൂപകൽപന ചെയ്യാറുള്ളൂ. അങ്ങനെ പണിയാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തുപോയി. അദ്ദേഹത്തിന് ഒരാവശ്യം മാത്രം. ഏകദേശം മധ്യഭാഗത്തുനിന്ന് ചില മനുഷ്യാത്മാക്കൾ അകത്ത്! ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ആ നടുക്കം മാറിയിട്ടില്ല!
പറഞ്ഞുവന്നത്, പക്ഷികളെ കുറിച്ചാണ്. എെൻറ വീട്ടുമുറ്റത്ത് അടുത്തിടെ ഗേറ്റിെൻറ പൂട്ടുതുറക്കാൻ അതിരാവിലെ എഴുന്നേറ്റുപോകുന്ന വേളയിൽ ദുർബലമായ ഒരു കിളിക്കരച്ചിൽ കേട്ടു. അടുത്തുചെന്ന് നോക്കിയപ്പോൾ ഒരു കിളിക്കുഞ്ഞൻ. പരിക്കുകളുണ്ട്, പറക്കാറായിട്ടില്ല. അടിയന്തരമായി ഒരു കൂട് വാങ്ങിച്ചുകൊണ്ടുവന്ന് ആവാസസ്ഥാനമൊരുക്കി. കാറ്റും വെളിച്ചവും യഥേഷ്ടം കിട്ടുന്ന രീതിയിൽ വാതിലും തുറന്നിട്ട് ടെറസിൽ തൂക്കിയിട്ടു. ആഹാരവും മരുന്നും എന്തുകൊടുക്കണമെന്നറിയാതെ കുഴയുന്ന സമയം പെട്ടെന്നൊരു ചിറകടി കേട്ടു. കൂട്ടിനകത്തേക്ക് കയറി തള്ളപ്പക്ഷി കുഞ്ഞിെൻറ വായിലേക്ക് ഏന്തോ! അപ്പോഴാണ് പരുന്തിെൻറ സന്തതിയാണെന്ന് മനസ്സിലായതുതന്നെ. വീണ്ടും വീണ്ടും ആഅമ്മ തിരിച്ചെത്തിയെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. ദിവസങ്ങൾക്കകം കഥ വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ കഥാപാത്രങ്ങൾ തത്തക്കുഞ്ഞുങ്ങളാണ്. പക്ഷേ, പ്രതിയെ ഞാൻ തിരിച്ചറിഞ്ഞു. വീട്ടിലെതന്നെ പൂച്ചയാണ്. ഭാഗ്യത്തിന് അവർക്ക് മരണം വിധിക്കുംമുമ്പ് കണ്ടുപിടിച്ചു. ഒഴിഞ്ഞ അതേ കൂട്ടിൽ  രണ്ടു കുഞ്ഞുങ്ങളെയും വസിപ്പിച്ചു. പറക്കാൻ ശേഷിയുണ്ടാകുന്ന കാലംവരെ വളർത്താമെന്ന് നിശ്ചയിച്ചു. ഒരുനാൾ ഞാനതിെൻറ വാതിൽ തുറന്നിട്ടു. രണ്ടുപേരും കുറെനേരം സ്തബ്ധരായി വാതിൽക്കൽ വന്നിരുന്നു. പെട്ടെന്ന് ശരവേഗത്തിൽ മിന്നൽ.

ഒരു കൂവളവും അതിൽ പറ്റിച്ചേർന്നുകിടന്നിരുന്ന മുല്ലവള്ളിയും. സത്യം പറഞ്ഞാൽ, അനാകർഷമായ കൂവളവും ഒരു പൂവുപോലും ബാക്കിനിർത്താതെ മുല്ലവള്ളിയും അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു. അച്ഛൻ നട്ടതാണ്, എങ്ങനെയെങ്കിലും..?
ഞാൻ ആ മരത്തിന് ചുറ്റുമായി പ്രദക്ഷിണ വഴികൾ ബാക്കിനിർത്തി വീട് പണിഞ്ഞു. അത് ക്ലേശകരമായ വഴിയായിരുന്നു എന്ന് ഞാൻ ഓർത്തെടുക്കുന്നുണ്ട്. പരിക്കുകൾ ഏൽക്കാതെ വീടിനോട് ചേർത്തുനിർത്തി, ഒരിക്കലും പൂക്കാത്ത, വന്ധ്യമായ മുല്ലവള്ളികൾ ടെറസിലെ പാരപ്പറ്റ് ഭിത്തികളിലേക്ക് വലിച്ചുകെട്ടി ഞാൻ നാരായണകവചങ്ങൾ തീർത്തു.

വീടിെൻറ പാലുകാച്ചൽ കർമത്തിനായി, ഞാനവിടെ തിരികെ ചെന്നപ്പോഴാണ് ആ അദ്ഭുതക്കാഴ്ച കണ്ടത്. പാരപ്പറ്റ് ഭിത്തികളിലും തറയിലുമായി പൂക്കളുടെ വിസ്മയമേളം. ഇലകൾ കാണാത്തവിധം മുല്ല പൂത്തുലയുകയാണ്. അദ്ദേഹം എന്നെ മാറ്റിനിർത്തി പറഞ്ഞുബാക്കിവെച്ചതിലുള്ള മുല്ലയുടെ സ്നേഹചുംബനങ്ങളാണ് പൂക്കളെന്ന്. എെൻറ ഹൃദയം സന്തോഷത്താൽ, പരിധികളില്ലാത്ത ആ കാരുണ്യത്തിൽ ആമുഗ്ദനായി എന്നും ഞാനോർക്കുന്നു. കുട്ടിക്കാലത്ത്, മാന്ത്രികപരവതാനിയിൽ ഒഴുകിനടക്കുന്ന കഥകൾ വായിച്ചിരുന്ന കാലംമുതൽ, ജൊനാതൻ ലിവിങ്സ്റ്റൺ എന്ന കടൽക്കാക്കയുടെ ജീവിതചരിതം വായിച്ച നാളുകൾവരെ പക്ഷിജന്മങ്ങൾ എത്രമേൽ ഹരമായിരുന്നുവെന്നോ. കാഴ്ചകളുടെ അനന്തസാധ്യതകൾ മോഹിപ്പിച്ചിരുന്ന കാലം. അതുകൊണ്ടാവണം കൂട്ടിലിട്ട് പക്ഷികളെ വളർത്തുന്നത് ദ്രോഹമാണെന്ന് ഞാൻ വിശ്വസിക്കുന്നത്. ഒരു യാത്രാവേളയിൽ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലൊന്നിൽ ഒരു ജയിൽ സന്ദർശിക്കാൻ ഇടയായി. ജയിലറയുടെ പൊക്കം മൂന്നരയടി! ബാക്കി നിങ്ങൾ ആലോചിച്ചുകൊള്ളുക. ദീർഘകാലത്തെ ജയിൽവാസം വിധിക്കപ്പെട്ട രാജ്യത്തെ ക്രമസമാധാനത്തിന് വിഘാതമായി നിൽക്കുന്ന തെരുവുനായ്ക്കൾ രംഗം കൈയടക്കിയിട്ട് കുറച്ചുനാളുകളായി. കഷ്ടം! മൂന്നു കോടിയാൾക്കാരിൽ പത്തുപേരെ കടിച്ചവർ റിപ്പർമാരെക്കാൾ ഭീകരന്മാരായി. വളർത്തുനായ കടിച്ചാൽ രഹസ്യമായി പോയി ഇൻജക്ഷൻ എടുക്കും. ആ കണക്കിെൻറ ആയിരത്തിലൊന്നുമാത്രമാണ്. തെരുവുനായയുടെ കടിപ്രശ്നം. നായ്ക്കളെ പെറ്റുപെരുകാനും റോഡിനരികിൽ സമ്പുഷ്ടമായ ആഹാരം വലിച്ചെറിഞ്ഞ്, പൂർവാധികം ആരോഗ്യത്തോടെ വളരാനും അവസരംനൽകുന്നത് ആരാണ്?

ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടൽ ശ്രദ്ധയോടെ തിരിച്ചറിയണം. വന്ധ്യംകരിക്കാനാണ് വിധി, സംരക്ഷിക്കാനാണ് വിധി. കൊല്ലാനല്ല. എല്ലാവരും വളച്ചൊടിച്ച് കൊട്ടിഘോഷിക്കുകയാണ്. നഗരസഭകളുടെ കാവലാളുകളായ പട്ടിപ്പിടുത്തക്കാർ പട്ടിയെ കീഴ്പ്പെടുത്തുന്നതും കൊല്ലുന്നതും ബഹുമാനപ്പെട്ട കോടതി കാണണം. കടൽപ്പുറങ്ങളിൽ ആയിരക്കണക്കിന് നായ്ക്കളുടെ ശ്മശാനഭൂമിയൊരുക്കുന്നു. തെരുവുമനുഷ്യർ എന്നൊക്കെ നാം പറയാത്തതുപോലെ അവയെ തെരുവുനായ്ക്കൾ എന്ന് വിളിക്കരുത്. അനാഥജന്മങ്ങളാണവ. പാലും ചിക്കനും കഴിച്ച് വളരാനാണ് അവക്കും ആഗ്രഹം. അവരുടെ മക്കളെ സമ്പന്ന വാസഗൃഹങ്ങളുടെ സുഖശീതളിമയിലേക്ക് തെളിയിക്കാൻ ആഗ്രഹം കാണും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:columnistg sankarporulthedi
Next Story