Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഏകാവലംബമോ മണ്‍സൂണ്‍?

ഏകാവലംബമോ മണ്‍സൂണ്‍?

text_fields
bookmark_border
ഏകാവലംബമോ മണ്‍സൂണ്‍?
cancel

ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത പ്രശ്നം ജനസംഖ്യാപെരുപ്പമാണെന്ന എന്‍െറ വാദത്തെ ഒരിക്കല്‍ പ്രമുഖ അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ ശക്തമായി ഖണ്ഡിച്ചത് ഓര്‍മിക്കുന്നു. ജലപ്രശ്നമായിരിക്കും ഇന്ത്യയില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കാന്‍ പോകുന്നത്  എന്നായിരുന്നു ആ അമേരിക്കക്കാരന്‍ നിരവധി തെളിവുകള്‍ ഉദ്ധരിച്ച് അഭിപ്രായപ്പെട്ടത്.

ഇത്തവണ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയും ജലക്ഷാമവും ആ അമേരിക്കക്കാരന്‍െറ വാദം കൂടുതല്‍ സത്യസന്ധമാണെന്ന് എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ജലകലാപം തടയാന്‍ മഹാരാഷ്ട്രയില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയുന്ന 144ാം നിയമവകുപ്പ് വരെ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. ഇന്ത്യയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ പ്രസക്തമാണെന്നും ഇപ്പോള്‍ ഹൃദയം മന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നു. യമുന-ഗംഗ നദീതട മേഖലയിലെ പീഠഭൂമിയുടെ അന്തര്‍ഭാഗത്തായി ഒരു വന്‍കടലോളം ശുദ്ധജലനിക്ഷേപം സ്ഥിതിചെയ്യുന്നതായി അദ്ദേഹം വിശദീകരിക്കുന്നു. അത് സത്യമാണെങ്കില്‍ എന്തുകൊണ്ട് നമുക്കത് ഖനനംചെയ്തുകൂടാ. അവിടെ സര്‍ക്കാറിന് ഒരു ശാസ്ത്രീയ ഗവേഷണം നടത്താമായിരുന്നു. അത്തരം ഗവേഷണംവഴിയേ ജലനിക്ഷേപം എത്ര അളവിലെന്ന് തിട്ടപ്പെടുത്താനാകൂ.

ഈ വര്‍ഷം ഏറ്റവും രൂക്ഷമായ വരള്‍ച്ചയുടെ പ്രഹരമേറ്റ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതര സംസ്ഥാനങ്ങളിലും ജലക്ഷാമത്താല്‍ ജനജീവിതം ദുസ്സഹമായിരിക്കുന്നു. കാര്‍ഷികമേഖല തകര്‍ന്നതോടെ മേഖലയിലെ സാമ്പത്തിക നട്ടെല്ലിന് ക്ഷതമേറ്റു. മണ്‍സൂണ്‍ മഴക്കുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് തുടരുകയാണിവര്‍. മണ്‍സൂണ്‍ മഴയും ജലവും രാജ്യത്തിന്‍െറ ജീവരക്തംതന്നെയായിരിക്കെ ജലപ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമാണ് നാം തേടേണ്ടത്.
വിഖ്യാതമായ ഭക്രാനംഗല്‍ അണക്കെട്ട് പഞ്ചാബ്-ഹിമാചല്‍-ഹരിയാന മേഖലയില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ ഐതിഹാസികമായിരുന്നു. മേഖലയെ രാജ്യത്തിന്‍െറ മൊത്തം ധാന്യക്കലവറയാക്കുന്ന വിപ്ളവകരമായ സംരംഭമായിരുന്നു ഈ അണക്കെട്ട്. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഈ അണക്കെട്ടിനെ ക്ഷേത്രമെന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന് പുരോഗതി സമ്മാനിക്കുന്ന ഇത്തരം ക്ഷേത്രങ്ങള്‍ കൂടുതല്‍ പണിതുയര്‍ത്തേണ്ടതാണെന്നും നെഹ്റു നിര്‍ദേശിച്ചു.

ഗംഗ, ബ്രഹ്മപുത്ര, സിന്ധു, നര്‍മദ, കൃഷ്ണ തുടങ്ങി ഏഴ് വന്‍നദികള്‍ ഒഴുകുന്ന ദേശമാണ് ഇന്ത്യ. ചെറുനദികളും പോഷകനദികളും വേറെയും ധാരാളം. ഈ നദികളിലെ ജലം കൈകാര്യം ചെയ്യുന്നതിനും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ഫലവത്തായ പദ്ധതികള്‍ നടപ്പാക്കിയേ മതിയാകൂ. പല സംസ്ഥാനങ്ങളും തമ്മിലുള്ള നദീജലതര്‍ക്കങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടത്തെുന്നതിലും ഭരണകര്‍ത്താക്കള്‍ പരാജയപ്പെട്ടിരിക്കുന്നു. നദീജല തര്‍ക്കങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്നതിനും കാരണമാകുന്നു. ഉദാഹരണമായി കൃഷ്ണ നദിയിലെ ജലം പങ്കുവെക്കല്‍ തര്‍ക്കം. കര്‍ണാടക-തമിഴ്നാട് സര്‍ക്കാറുകള്‍ ഇതുമായി ബന്ധപ്പെട്ട് ദശകങ്ങളായി നടത്തിവരുന്ന നിയമയുദ്ധം ജനങ്ങള്‍ തമ്മിലുള്ള സ്പര്‍ധയായി മാറി

എന്നാല്‍, ജനസാന്ദ്രത വര്‍ധിച്ച കാലഘട്ടത്തില്‍ പുതിയ അണക്കെട്ടുകള്‍ കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വന്‍കിട അണകള്‍ക്ക് പകരം ചെറിയ അണകളുടെ നിര്‍മാണമാകും കരണീയമെന്നും വിദഗ്ധര്‍ പറയുന്നു. വന്‍കിട അണക്കെട്ടുകള്‍ സാധാരണ ജനങ്ങള്‍ക്ക് അശേഷവും ഉതകുന്നില്ളെന്ന പ്രശ്നം ഉന്നയിച്ചായിരുന്നു മേധാപട്കറുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിര്‍ഭാഗ്യവശാല്‍ നര്‍മദ ബച്ചാവോ ആന്ദോളന്‍ നടത്തിയ പ്രക്ഷോഭം സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. അണക്കെട്ട് മൂലമുണ്ടാകുന്ന കോട്ടങ്ങള്‍, അത് സമ്മാനിക്കുന്ന മഹാനേട്ടങ്ങള്‍ക്കു മുന്നില്‍ അതിനിസ്സാരമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കോടതിപോലും അംഗീകരിക്കുകയും ചെയ്തു.

നര്‍മദ അണക്കെട്ട് നിര്‍മാണം ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുക്കവേ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഈ വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. വേണ്ടത്ര ഭൂമി കൈവശമില്ളെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.ഗംഗ, ബ്രഹ്മപുത്ര, സിന്ധു, നര്‍മദ, കൃഷ്ണ തുടങ്ങി ഏഴ് വന്‍നദികള്‍ ഒഴുകുന്ന ദേശമാണ് ഇന്ത്യ. ചെറുനദികളും പോഷകനദികളും വേറെയും ധാരാളം. ഈ നദികളിലെ ജലം കൈകാര്യം ചെയ്യുന്നതിനും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ഫലവത്തായ പദ്ധതികള്‍ നടപ്പാക്കിയേ മതിയാകൂ. പല സംസ്ഥാനങ്ങളും തമ്മിലുള്ള നദീജലതര്‍ക്കങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടത്തെുന്നതിലും ഭരണകര്‍ത്താക്കള്‍ പരാജയപ്പെട്ടിരിക്കുന്നു.

നദീജല തര്‍ക്കങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്നതിനും കാരണമാകുന്നു. ഉദാഹരണമായി കൃഷ്ണ നദിയിലെ ജലം പങ്കുവെക്കല്‍ തര്‍ക്കം. കര്‍ണാടക-തമിഴ്നാട് സര്‍ക്കാറുകള്‍ ഇതുമായി ബന്ധപ്പെട്ട് ദശകങ്ങളായി നടത്തിവരുന്ന നിയമയുദ്ധം ജനങ്ങള്‍ തമ്മിലുള്ള സ്പര്‍ധയായി മാറിയെന്നത് നിര്‍ഭാഗ്യകരമായ വസ്തുതയാണ്. സിന്ധു നദിയിലെ ജലം രാജസ്ഥാന് വിട്ടുകൊടുക്കാന്‍ തയാറാകാത്ത പഞ്ചാബാണ് മറ്റൊരു ഉദാഹരണം. സിന്ധു നദിയിലെ ജലപരിപാലനത്തിന് ലോകബാങ്ക് പദ്ധതി ആരംഭിച്ചപ്പോള്‍ രാജസ്ഥാനിലെ മരുപ്രദേശ ജലസേചനത്തിന് കൂടുതല്‍ വെള്ളം ആവശ്യമാണെന്ന ന്യായം ഉന്നയിച്ചായിരുന്നു ന്യൂഡല്‍ഹി പാകിസ്താന്‍െറ നീക്കങ്ങളെ നിഷ്പ്രഭമാക്കിയിരുന്നത്. അതേ രാജസ്ഥാന് ജലം നിഷേധിച്ചുകൊണ്ട് പഞ്ചാബ് പ്രകടിപ്പിക്കുന്ന ശാഠ്യം സിന്ധു നദീജല കരാറിനെ പ്രഹസനമാക്കിയിരിക്കുന്നു.

രാജസ്ഥാന് ജലം വിട്ടുകൊടുക്കുന്നപക്ഷം സ്വന്തം മേഖലയിലെ കാര്‍ഷിക ജലസേചനം ഫലപ്രദമാകില്ളെന്ന വാദമാണ് പഞ്ചാബ് ഉന്നയിച്ചുവരുന്നത്. ദശകങ്ങളായി തുടരുന്ന തര്‍ക്കം അപരിഹാര്യമായി തുടരുമ്പോള്‍ ഈ സംസ്ഥാനങ്ങളുടെ പരസ്പര അകല്‍ച്ചക്ക് ദൂരമേറുന്നതില്‍ അതിശയിക്കാനില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഘട്ടങ്ങളില്‍ ജലതര്‍ക്കങ്ങള്‍ ഇത്ര രൂക്ഷമായിരുന്നില്ല. ബി.ജെ.പി കേന്ദ്രഭരണം ഏറ്റെടുത്തതോടെ ഭരണസാരഥ്യം വഹിക്കാത്ത സംസ്ഥാനങ്ങളോട് പാര്‍ട്ടി ചിറ്റമ്മനയം സ്വീകരിച്ചെന്ന ആരോപണം ശക്തമാണ്. ഭാരതം ഒറ്റക്കെട്ടാണെന്നും ഒറ്റ സംസ്ഥാനത്തോടും കേന്ദ്രം വിവേചനനയം സ്വീകരിക്കാന്‍ പോകുന്നില്ളെന്നും ചെങ്കോട്ടയിലെ ഉയര്‍ന്ന പ്രസംഗപീഠത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുകയുണ്ടായി. എന്നാല്‍, അവ പാഴ്വാക്കാണെന്ന യാഥാര്‍ഥ്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

കോണ്‍ഗ്രസാകട്ടെ സഭ സ്തംഭിപ്പിക്കുന്ന നിഷേധാത്മക നയത്തില്‍ ഉറച്ചുനില്‍ക്കുന്നു. രാജ്യം അഭിമുഖീകരിക്കുന്ന മര്‍മപ്രധാന വിഷയങ്ങള്‍ പരിഹരിക്കാനുതകുന്ന തീരുമാനങ്ങള്‍ സ്വീകരിക്കാനാകാതെ സഭാസമ്മേളനങ്ങള്‍ സമാപിക്കുമ്പോള്‍ അതിനെ ദേശീയ നഷ്ടമായേ ഗണിക്കാനാകൂ. പാര്‍ലമെന്‍റ് സ്തംഭിപ്പിക്കില്ളെന്ന സമവായത്തില്‍ സര്‍വ പാര്‍ട്ടികളും ഈയിടെ എത്തിച്ചേരുകയുണ്ടായി. എന്നാല്‍, ഈ ധാരണയുടെ അന്തസ്സത്ത തകര്‍ക്കുന്ന രീതിയില്‍ വീണ്ടും സഭാതലം മുഖരിതമായി. ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവുകള്‍ക്ക് പകരം ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊനുള്ള ആര്‍ജവം പ്രകടിപ്പിക്കാനാകണം സാമാജികര്‍ തയാറാകേണ്ടത്.            

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mansoon
Next Story