സി.ബി.െഎയുടെ 2ജി കുറിപ്പുകൾ
text_fieldsഎ. രാജ, കനിമൊഴി എന്നിവരടക്കം 17 പേരെ 2ജി കേസിൽ വെറുതെവിട്ട വിചാരണക്കോടതി വിധിയോടെ മൂന്നുനാലു പ്രസ്ഥാനങ്ങൾ പ്രതിക്കൂട്ടിലാണ്. ഒന്നാം പ്രതി സി.ബി.െഎയും എൻഫോഴ്സ്മെൻറും കേസ് നടത്തിയ പ്രോസിക്യൂഷൻ അഭിഭാഷകരും തന്നെ. രണ്ടാം പ്രതിയായി മാറുന്നത് 2ജി ഇടപാട് പരിശോധിച്ച കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ഒാഫിസ് എന്ന ഭരണഘടന സ്ഥാപനത്തിെൻറ അക്കാലത്തെ മേധാവി വിനോദ് റായി. മൂന്നാമത്, യു.പി.എ ഭരണകാലത്ത് അഴിമതിവിരുദ്ധ മുന്നേറ്റം നയിക്കുകയും അധികാരത്തിൽ വന്നപ്പോൾ 2ജി കേസ് നടത്തിപ്പിൽ കുറ്റകരമായ നിലയിൽ പിന്നാക്കം പോവുകയും ചെയ്ത ബി.ജെ.പി. 2ജി സ്പെക്ട്രം ലൈസൻസ് 122 എണ്ണം ഒറ്റയടിക്ക് റദ്ദാക്കിയ ജി.എസ്. സിങ്വിയുടെ നേതൃത്വത്തിലുള്ള അന്നത്തെ രണ്ടംഗ സുപ്രീംകോടതി ബെഞ്ചിനെേപ്പാലും പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമം നടക്കുന്നു. ഇവരെയെല്ലാം പ്രതിക്കൂട്ടിൽ കയറ്റി നിർത്തിയാൽ, 2ജി അഴിമതി ആരോപണത്തിൽനിന്ന് രക്ഷപ്പെടാൻ കോൺഗ്രസിനും ഡി.എം.കെക്കും കഴിയില്ലെന്നത് മറുപുറം. 2ജി അഴിമതിക്കേസിലെ പ്രത്യേക സി.ബി.െഎ കോടതി വിധി, സാമാന്യ ജനബോധവുമായോ ക്രമക്കേടു നടന്നതിെൻറ വസ്തുതാപരമായ ചുറ്റുപാടുകളുമായോ ഒത്തുപോകുന്നില്ല എന്നതുതന്നെ പ്രധാന കാരണം. 2ജി കേസിൽ രക്ഷപ്പെട്ട ഒരേയൊരു കൂട്ടർ, കൊള്ളലാഭത്തിൽ കണ്ണുവെച്ച് കളത്തിലിറങ്ങിയ കോർപറേറ്റുകളാണ്. യഥാർഥത്തിൽ അവർക്കു വേണ്ടിയായിരുന്നല്ലോ ഇക്കാലമത്രയും നീണ്ട ഒത്തുകളികൾ.
സി.ബി.െഎ എന്ന കേന്ദ്ര അന്വേഷണ ഏജൻസിയെ ഇന്നത്തെ പരുവത്തിൽ ഇന്ത്യക്ക് ആവശ്യമുേണ്ടാ? മാറിമാറി വരുന്ന സർക്കാറുകൾക്ക് തരംപോലെ കയറൂരി വിടുകയും പിടിച്ചുകെട്ടുകയും ചെയ്യാവുന്ന അന്വേഷണ സംവിധാനമായി സി.ബി.െഎ അധഃപതിച്ചിരിക്കുന്നു. സങ്കീർണമായ അഴിമതിയും മറ്റു കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ ചുമതലപ്പെട്ട സ്ഥാപനത്തെ കരുവാക്കിയാണ് ഏറ്റവുംവലിയ ഭരണകൂട അഴിമതികൾ നടന്നുകൊണ്ടിരിക്കുന്നത്. ഭരിക്കുന്നവരുടെ താൽപര്യത്തിനൊത്ത് കുറ്റവാളികൾ രക്ഷപ്പെടുകയും നിരപരാധികൾ കുടുങ്ങുകയും ചെയ്യുന്നു. ‘കൂട്ടിലടച്ച തത്ത’ എെന്നാക്കെയുള്ളത്, ദുരുപേയാഗിക്കപ്പെടുന്ന ഒരു ഏജൻസിയെക്കുറിച്ച് സുപ്രീംകോടതി നടത്തിയ ലാഘവത്തോടെയുള്ള പരാമർശം മാത്രം. 2ജി കേസിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ സി.ബി.െഎ കണ്ടെത്തിയത് 30,984 കോടിയുടെ അഴിമതിയാണ്. അതേ കേസിലാണ് തെളിവുകൾ കിട്ടാതെ ഏഴുവർഷം കാത്തിരുന്നെന്നും തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിടുകയാണെന്നും വിചാരണക്കോടതി ജഡ്ജി ഒ.പി. സെയ്നി പറഞ്ഞത്.
സർവത്ര നിഷ്ക്രിയത
17 പ്രതികൾ, 153 പ്രോസിക്യൂഷൻ സാക്ഷികൾ, 29 പ്രതിഭാഗം സാക്ഷികൾ എന്നിവർ ഉൾപ്പെട്ടതായിരുന്നു കേസ്. തെളിവുകൾക്കുവേണ്ടി ഏഴുവർഷം കാത്തിരുന്ന് നിരാശനായ കഥ ജഡ്ജി പറയുന്നുണ്ട്. ‘‘1553 പേജ് വരുന്ന വിധിന്യായത്തിെൻറ 1812, 1817 ഖണ്ഡികകളിൽ നിന്ന് ജഡ്ജിയുടെ വാക്കുകൾ ഇങ്ങനെ വായിക്കാം: ആദ്യം വരുന്നവർക്ക് ആദ്യം ലൈസൻസ് നൽകുക എന്ന നയത്തിൽ കൃത്രിമം കാട്ടിയത്, അപേക്ഷിക്കാനുള്ള തീയതി മുേമ്പാട്ടാക്കിയത്, പ്രവേശന ഫീസ് പുതുക്കാത്തത്, 200 കോടി രൂപ കലൈജ്ഞർ ടി.വിക്ക് വഴിവിട്ട രീതിയിൽ കൈമാറിയത് എന്നിങ്ങനെ പ്രതികളുടെ ക്രിമിനൽ ചെയ്തികൾ സൂചിപ്പിക്കുന്ന തെളിവുകളൊന്നും കിട്ടിയില്ല. കുറ്റപത്രം സമർപ്പിച്ചത് ഒൗദ്യോഗിക രേഖകൾ നേരെചൊവ്വേ വായിച്ചിട്ടല്ല, സാക്ഷികൾ അന്വേഷണഘട്ടത്തിൽ വാക്കാൽ പറഞ്ഞ കാര്യങ്ങൾ മുൻനിർത്തിയാണ്. അത് സാക്ഷിക്കൂട്ടിൽ കയറിനിൽക്കുേമ്പാൾ അവർ സമ്മതിച്ചതുമില്ല. സാക്ഷിമൊഴികൾ പലതും സർക്കാർ രേഖക്ക് വിരുദ്ധവുമാണ്.
നിർണായക പ്രാധാന്യമുള്ള സാക്ഷികളെ ശരിയായ ചോദ്യമുന്നയിച്ച് പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയില്ല. വിചാരണ മുന്നോട്ടു പോയപ്പോൾ േപ്രാസിക്യൂഷന് താൽപര്യം കുറഞ്ഞു. എന്തു തെളിയിക്കാനാണ് വാദിക്കുന്നത് എന്നു മനസ്സിലാക്കാൻപോലും കഴിയാത്തത്ര കരുതലോടെയായിരുന്നു ചില വാദങ്ങൾ. അവസാനഘട്ടം എത്തിയപ്പോൾ പ്രോസിക്യൂഷൻ വാദത്തിൽ ഒട്ടും കഴമ്പില്ലാതായി. നിരവധി അപേക്ഷകളും മറുപടികളും കോടതിയിൽ പ്രോസിക്യൂഷൻ നൽകിയിട്ടുണ്ട്. എന്നാൽ, വിചാരണയുടെ അന്തിമഘട്ടത്തിൽ പ്രോസിക്യൂട്ടറോ മുതിർന്ന ഒാഫിസറോ അതിലൊന്നും ഒപ്പിടാൻ തയാറായിരുന്നില്ല. ഉത്തരവാദിത്തം ഏൽക്കാൻ കഴിയാതെ സി.ബി.െഎ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും തട്ടിക്കളിച്ചു. ഏറ്റവും ജൂനിയറായൊരു ഇൻസ്പെക്ടർ ഒപ്പിട്ടു നൽകുന്നതായി രീതി. വാദങ്ങൾ എഴുതി നൽകുന്നില്ലെന്നു വന്നു. തെളിവുകൾ പരിശോധിക്കുന്നവർക്ക് വിധിന്യായത്തിൽ കൂടുതൽ എഴുതാതെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.’’
കോടതി എല്ലാവരെയും വെറുതെ വിട്ടതിനർഥം അഴിമതി നടന്നില്ല എന്നല്ല. തെളിവുകൾ ഹാജരാക്കാതെ സി.ബി.െഎയും പ്രോസിക്യൂഷനും വർഷങ്ങളോളം ഉഴപ്പി എന്നു മാത്രമാണ്. അത് രാജയെയും കനിമൊഴിയെയും മറ്റും കേസിൽനിന്ന് ഉൗരിയെടുക്കാൻ മാത്രമായിരുന്നില്ല. 2ജി ക്രമക്കേടിെൻറ ഗുണഭോക്താക്കളായ കോർപറേറ്റ് സ്ഥാപനങ്ങൾ കുടുങ്ങുന്നില്ല എന്ന് ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു. സി.ബി.െഎയും പ്രോസിക്യൂഷനും അങ്ങനെ ചെയ്യുന്നത് ഭരിക്കുന്നവരുടെ താൽപര്യത്തിനൊത്തു മാത്രമായിരിക്കും. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിൽ 2ജി സ്പെക്ട്രം വിതരണം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നേരത്തെ 122 ലൈസൻസുകൾ റദ്ദാക്കിയത്. ആ ക്രമക്കേടിനു പിന്നിലെ ഗൂഢാലോചനയും അഴിമതിയും തെളിയിക്കാതെ തോറ്റു കൊടുക്കുകയാണ് അന്വേഷണ ഏജൻസികളും പ്രോസിക്യൂഷനും ചെയ്തത്. ഇത് രാജ്യത്തോടുള്ള അപരാധമാണ്.
സി.എ.ജിയും പ്രതിേയാ?
എന്നാൽ, സർക്കാർ നയംമൂലം ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ നഷ്ടം ഖജനാവിന് 2ജി ഇടപാടിൽ ഉണ്ടായെന്നു കണ്ടെത്തിയ സി.എ.ജിയെന്ന ഭരണഘടന സ്ഥാപനത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ചർച്ചകളാണ് ഉയർന്നുകേൾക്കുന്നത്. കണ്ടെത്തൽ നടത്തിയ സി.എ.ജിയെ പ്രശംസിക്കുകയാണ് അന്ന് സുപ്രീംകോടതി ചെയ്തത്. സി.എ.ജി റിപ്പോർട്ട് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിച്ചു. കോൺഗ്രസ് നയിച്ച യു.പി.എ സർക്കാറിനെ അഴിമതിവിരുദ്ധ മുന്നേറ്റത്തിലൂടെ പ്രതിരോധത്തിലാക്കി. അതിനെ നേരിടാൻ കോൺഗ്രസിനു കഴിഞ്ഞില്ല. അതിെൻറയെല്ലാം കാരണക്കാരൻ എന്ന നിലയിലാണ് സി.എ.ജിയെ തെറ്റുകാരനാക്കുന്നത്. അക്കാലത്ത് സത്യസന്ധനെന്ന പേരുകേട്ട സിവിൽ സർവിസസ് ഉദ്യോഗസ്ഥനായിരുന്നു വിനോദ്റായി.
വിരമിച്ചശേഷം ബി.ജെ.പി സർക്കാർ അദ്ദേഹത്തെ ബാങ്ക്സ് ബോർഡ് ബ്യൂറോ തലവനാക്കി നിയമിച്ചത് പ്രത്യുപകാരമെന്ന് ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ, മറ്റൊന്നുണ്ട്: കോൺഗ്രസും ഡി.എം.കെയും വിചാരണക്കോടതി വിധിയുടെ ബലത്തിൽ സി.എ.ജിയെ പ്രതിക്കൂട്ടിൽ നിർത്തി, ബി.ജെ.പി രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നതിൽ എന്തർഥം? 2ജി ഇടപാടിൽ ഇര പരിവേഷം കെട്ടാൻ രണ്ടു പാർട്ടികൾക്കും കഴിയില്ല. അതിനു ശ്രമിക്കുന്നതിനിടയിൽ സ്വതന്ത്ര ഭരണഘടന സ്ഥാപനത്തെ ആർജവം ചോർത്തി ദുർബലമാക്കുകയാണ് അവർ ചെയ്യുന്നത്. 2ജിയിലേക്ക് വിരൽചൂണ്ടി സി.എ.ജി റിേപ്പാർട്ടുകൾക്ക് വിലയില്ലാതാക്കും ഇനിയങ്ങോട്ട് രാഷ്ട്രീയ പാർട്ടികൾ. അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടാൻ ആർജവമുള്ള മറ്റൊരു ഭരണഘടന സ്ഥാപനമാണ് ദുർബലമാക്കപ്പെടുന്നത്.
ബി.ജെ.പി രാജ്യത്തോട് മാപ്പു പറയേണ്ടത് യു.പി.എ സർക്കാറിനെതിരെ കൊടിയ ആക്രമണം അഴിച്ചുവിട്ടതിെൻറ പേരിലല്ല. അധികാരത്തിൽ വന്നശേഷം അഴിമതിയോട് സന്ധി ചെയ്യുകയും പല അഴിമതികളും മൂടിവെക്കുകയും ചെയ്യുന്നതിെൻറ പേരിലാണ്. അണ്ണാ ഹസാെരയെ മുന്നിൽനിർത്തി നയിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭത്തിെൻറ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് മോദി സർക്കാർ. ബി.ജെ.പിക്ക് കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ നിലമൊരുക്കിയത് ആ പ്രക്ഷോഭമാണ്. എന്നാൽ, അധികാരത്തിൽ വരാൻതക്ക രാഷ്ട്രീയ ബഹളത്തിനുള്ള വിഷയം മാത്രമായിത്തീർന്നു, ബി.ജെ.പിക്ക് 2ജി. പൊതുസമൂഹത്തോട് പ്രതിബദ്ധത ലവലേശം ഉണ്ടായില്ല. അധികാരത്തിൽ വന്നശേഷം അഴിമതി നിവാരണ ലോക്പാൽ സങ്കൽപത്തെ തന്നെ മോദിസർക്കാർ കുഴിച്ചുമൂടിക്കളഞ്ഞു. അഴിമതി- കള്ളപ്പണ വിരുദ്ധ മുന്നേറ്റം മറക്കുക മാത്രമല്ല ചെയ്തത്.
അരലക്ഷം രൂപ മാസങ്ങൾകൊണ്ട് 80 കോടി രൂപയാക്കി ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ പെരുപ്പിച്ചുവെന്ന വാർത്തകൾക്കു മുന്നിൽ തികഞ്ഞ മൗനമാണ് ബി.ജെ.പിക്ക്. റാഫേൽ പോർവിമാന ഇടപാടിൽ റിലയൻസ് പോലുള്ള കോർപറേറ്റുകൾക്കുവേണ്ടി ദേശതാൽപര്യം ബലികഴിച്ചുവെന്ന ആരോപണത്തിനു മുന്നിലും മൗനികളാണ് ബി.െജ.പിക്കാർ. 2ജി കേസിെൻറ വിചാരണ കോർപറേറ്റുകൾക്ക് ഗുണകരമാക്കി ദുർബലപ്പെട്ടത് കേന്ദ്രസർക്കാർ അറിയാതെയാവില്ല. കുറ്റക്കാരെ കൂട്ടത്തോടെ വെറുതെവിട്ട് 2ജി അധികാര ദുർവിനിയോഗമല്ല, കെട്ടുകഥ മാത്രമാക്കിയ കോടതിവിധി മറയാക്കി കോൺഗ്രസും ബി.ജെ.പിയും പരസ്പരം ചളിവാരി എറിയുേമ്പാൾ ഉൗറിച്ചിരിക്കാൻ കഴിയുന്നത് കോർപറേറ്റുകൾക്കാണ്. അതിനിടയിൽ, കോൺഗ്രസിനു പ്രതിച്ഛായ വീണ്ടെടുക്കാനും ബി.ജെ.പിക്ക് ഡി.എം.കെയുമായി പുതുബന്ധം സ്ഥാപിക്കാനും വാതായനങ്ങൾ തുറന്നു കിട്ടുന്നുമുണ്ട്. വിചാരണക്കോടതി വിധിക്കെതിരെ മോദിസർക്കാർ നൽകുന്ന അപ്പീലിെൻറ ബലം പുതുസഖ്യ സാധ്യതകളെ ആശ്രയിച്ചിരിക്കുമെന്ന് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.