Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightജനിതക കാലത്തെ...

ജനിതക കാലത്തെ സങ്കരജന്മങ്ങള്‍ 

text_fields
bookmark_border
ജനിതക കാലത്തെ സങ്കരജന്മങ്ങള്‍ 
cancel

ഡോ. സാമുവല്‍ ബിഗ്ഗര്‍ എന്ന ഐറിഷ് ശാസ്ത്രകാരന്‍െറ കഥ കേള്‍ക്കാം. 1835ല്‍ ഈജിപ്തിലെ കൈറോയില്‍നിന്ന് സ്വന്തം രാജ്യത്തേക്കുള്ള യാത്രക്കിടെ അദ്ദേഹത്തെ ഏതാനും ഗോത്രവിഭാഗക്കാര്‍ പിടികൂടുകയും രണ്ടാഴ്ചയോളം തടവിലിടുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹം നടത്തിയ ഒരു പരീക്ഷണമാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്.  കാഴ്ചയില്ലാത്ത ഒരു കലമാനിന് മറ്റൊരു പുള്ളിമാന്‍െറ കോര്‍ണിയ വെച്ചുപിടിപ്പിച്ചതായിരുന്നു ആ പരീക്ഷണം. അദ്ദേഹത്തിന്‍െറ നിഗമനങ്ങള്‍ ശരിയായിരുന്നു. ആ കലമാനിന് കാഴ്ച തിരിച്ചുകിട്ടി. മോചിതനായശേഷം, സമാനമായ പല പരീക്ഷണങ്ങളും അദ്ദേഹം നടത്തി. മുയലുകളെയായിരുന്നു കാര്യമായും പരീക്ഷിച്ചിരുന്നത്. ഒരുതവണ ചെന്നായയുടെ കോര്‍ണിയ ഒരു നായയില്‍ വെച്ചുപിടിപ്പിച്ചു. മൂന്നുവര്‍ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം അദ്ദേഹം ഇതുസംബന്ധിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയാറാക്കി. ഒരു ജീവിയുടെ അവയവങ്ങള്‍ മറ്റൊരു ജീവിക്ക് ഉപയോഗിക്കാനാവുമോ എന്ന അന്വേഷണമായിരുന്നു അത്. പന്നിയുടെ കോര്‍ണിയ മനുഷ്യന് നന്നായി ചേരുമെന്ന നിഗമനത്തോടെയായിരുന്നു ആ റിപ്പോര്‍ട്ട് അദ്ദേഹം അവസാനിപ്പിച്ചത്. 

ഡോ. ബിഗ്ഗറിന്‍െറ ഈ നിഗമനത്തെ ആസ്പദമാക്കി  ആദ്യമായൊരു പരീക്ഷണം നടത്തിയത് ന്യൂയോര്‍ക്കിലെ റിച്ചാര്‍ഡ് കിസ്മാനാണ്. ആറുമാസം പ്രായമായ പന്നിയുടെ കോര്‍ണിയ അദ്ദേഹം ഒരു യുവാവില്‍ വിജയകരമായി വിന്യസിച്ചു. അയാള്‍ക്ക് ഭാഗികമായി കാഴ്ച തിരിച്ചുകിട്ടിയത് വലിയ വാര്‍ത്തയായി. ഇതോടെ യൂറോപ്പിലും അമേരിക്കയിലും സമാനമായ പല കണ്ണുമാറ്റ ശസ്ത്രക്രിയകളും നടന്നു. ഗ്ളാസ്കോയില്‍ നടന്ന ശസ്ത്രക്രിയ ഇതില്‍ ഏറ്റവും പ്രസക്തമാണ്. ഒരപകടത്തില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടയാള്‍ക്ക് മുയലിന്‍െറ കണ്ണുകളാണ് വെച്ചുപിടിപ്പിച്ചത്. 1885ല്‍ അമേരിക്കയില്‍ നടന്ന അഞ്ച് ശസ്ത്രക്രിയകളില്‍ നാലും നായയുടെ കണ്ണുകളാണ് മനുഷ്യനിലേക്ക് മാറ്റിവെച്ചത്. 

വിത്തുകോശ ഗവേഷണത്തിന്‍െറ പുതിയ കാലത്തില്‍നിന്ന് ഈ ശസ്ത്രക്രിയകള്‍ക്ക് ഏറെ അന്തരമുണ്ടെങ്കിലും വ്യത്യസ്ത ജീവ ജാതികള്‍ക്കിടയിലുള്ള അവയവ മാറ്റത്തിന്‍െറ ആദ്യ മാതൃകയായി ഇതിനെ കണക്കാക്കാം. ആദ്യകാലത്ത്, മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കുള്ള അവയവമാറ്റം മാത്രമായിരുന്നു പരീക്ഷിച്ചിരുന്നതെങ്കില്‍ ഇന്ന് ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് മാനങ്ങള്‍ പലതാണ്. അവയവമാറ്റ ശസ്്ത്രക്രിയ ഇന്ന് ഒരദ്ഭുതമേയല്ല. ആവശ്യത്തിന് അവയവങ്ങള്‍ ലഭ്യമല്ല എന്നതാണ് ഇന്ന് വൈദ്യശാസ്ത്രം നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി. അനുയോജ്യമായ അവയവം ലഭിക്കാത്തതിന്‍െറ പേരില്‍ ബ്രിട്ടനില്‍ പ്രതിദിനം മൂന്നുപേര്‍ മരണത്തിന് കീഴടങ്ങുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഗവേഷകലോകം ഇപ്പോള്‍ തിരക്കിട്ട പരീക്ഷണങ്ങളിലാണ്. 

ഗ്രീക് പുരാണങ്ങളില്‍ നിങ്ങള്‍ക്ക് നിരവധി ‘കിമേറ’ ജീവികളെ കാണാനാവും. സങ്കര ജീവികളാണിവ. സിംഹത്തിന്‍െറ ഉടലും ആടിന്‍െറ തലയുമുള്ള ജീവി അല്ളെങ്കില്‍ തിരിച്ചുള്ള അവസ്ഥ. ഇങ്ങനെയൊക്കെയാണ് പുരാണങ്ങളിലെ ‘കിമേറ’കള്‍. ജനിതകശാസ്ത്രം ഏതാനും പതിറ്റാണ്ടുകളായി ഈ ആശയത്തെ കടമെടുത്തിട്ടുണ്ട്. വിത്തുകോശ ഗവേഷണത്തിലൂടെ നാം ആര്‍ജിച്ചെടുത്ത അറിവുകള്‍ ഉപയോഗപ്പെടുത്തി പുതിയ ‘കിമേറ’കളെ ‘സൃഷ്ടിക്കാ’നാവുമോ എന്നാണ് അന്വേഷിക്കുന്നത്. പത്തുവര്‍ഷം മുമ്പാണ് ഇതുസംബന്ധിച്ച് ആദ്യമായി ഒരു പരീക്ഷണം നടത്തിയത്. രണ്ടുതരം എലികളുടെ ജീനുകള്‍ ഉപയോഗിച്ച് പുതിയൊരു ‘എലി’യെ വികസിപ്പിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. 2012ല്‍ ഓറിഗണ്‍ നാഷനല്‍ പ്രൈമേറ്റ്സ് റിസര്‍ച്ച് സെന്‍ററിലെ ശാസ്ത്രജ്ഞര്‍ ഇതുപോലെ മൂന്ന് റീസസ് കുരങ്ങിനെയാണ് സൃഷ്ടിച്ചത്. ആറ് വ്യത്യസ്ത കുരങ്ങുവര്‍ഗങ്ങളുടെ ഭ്രൂണങ്ങള്‍ മറ്റൊരു പെണ്‍ കുരങ്ങില്‍ നിക്ഷേപിച്ചാണ് പുതിയതിനെ സൃഷ്ടിച്ചത്. ഇതില്‍ രണ്ടെണ്ണം ആണ്‍ കുരങ്ങായിരുന്നു. മൂന്നാമത്തെതില്‍ ആണിന്‍െറയും പെണ്ണിന്‍െറയും കോശങ്ങള്‍ (ഗുണങ്ങള്‍) അടങ്ങിയിരുന്നു. 

ഏറ്റവുമൊടുവില്‍ ‘കിമേറ’ പരീക്ഷണങ്ങള്‍ മനുഷ്യനിലുമത്തെി നില്‍ക്കുന്നു. മനുഷ്യനെയും പന്നിയെയുമാണ് പരീക്ഷണത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. രണ്ടിന്‍െറയും സങ്കരഭ്രൂണം വികസിപ്പിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കാലിഫോര്‍ണിയയിലെ സാല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസിലെ യുവാന്‍ കാര്‍ലോസ് ഇസ്പിസുവ ബെല്‍മോണ്ടെയും സംഘവുമാണ് ഈ പരീക്ഷണത്തിന് പിന്നില്‍. 

പരീക്ഷണം ഇപ്രകാരമാണ്: മനുഷ്യന്‍െറ വിത്തുകോശം പന്നിയുടെ ആദിമാവസ്ഥയിലുള്ള ഭ്രൂണത്തിലേക്ക് കുത്തിവെക്കുന്നു. ഇത് ഒരു സങ്കര സിക്താണ്ഡത്തിന് രൂപംനല്‍കും. തുടര്‍ന്ന്, ഇതിനെ പന്നിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. 2000ത്തോളം സങ്കര സിക്താണ്ഡമാണ് കുത്തിവെക്കുക. ഇതില്‍ 150ഓളമാണ് ‘കിമേറ’കളായി വളരുക. അതില്‍തന്നെ 90 ശതമാനത്തിലധികം പന്നിയുടെ സ്വഭാവസവിശേഷതകളോടു കൂടിയതായിരിക്കും. പതിനായിരം കോശങ്ങളിലൊന്ന് എന്ന തോതിലായിരിക്കും ഈ പരീക്ഷണത്തില്‍ ‘കിമേറ’ മനുഷ്യന്‍ ഉണ്ടാവുക. ഈ ‘മനുഷ്യ-പന്നി ഭ്രൂണം’ 28 ദിവസം വളരാന്‍ അനുവദിക്കുന്നതുവരെയാണ് നിലവിലെ പരീക്ഷണങ്ങളുടെ പരിധി. അതിനപ്പുറം പോകാന്‍ നിലവിലെ നമ്മുടെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. നൈതികമായ ഒട്ടേറെ ചോദ്യങ്ങള്‍ക്ക്  ഉത്തരം നല്‍കിയതിനുശേഷമേ ഇതിനപ്പുറം പോകാന്‍ സാധിക്കുകയുള്ളൂ. 

പുതിയ ഒരു ജീവജാലത്തിന്‍െറ ‘സൃഷ്ടി’യല്ല യഥാര്‍ഥത്തില്‍ ‘കിമേറ’ പരീക്ഷണങ്ങളുടെ ലക്ഷ്യം. നേരത്തെ സൂചിപ്പിച്ചതുപോലെ ആവശ്യത്തിന് കുറ്റമറ്റ അവയവങ്ങള്‍ വികസിപ്പിക്കുകയാണ്. ഇവിടെ, പന്നിയുടെ ഭ്രൂണത്തിലേക്ക് മനുഷ്യ ഹൃദയത്തിന്‍െറ വിത്തുകോശങ്ങള്‍ കുത്തിവെച്ചാല്‍ സങ്കരഭ്രൂണം വികസിച്ചുണ്ടാകുന്ന പന്നിക്ക്  മനുഷ്യ ഹൃദയമാണുണ്ടാവുക. അഥവാ, മനുഷ്യ ഹൃദയത്തിന്‍െറ കോശങ്ങളുപയോഗിച്ച് മറ്റൊരു മാധ്യമത്തിലൂടെ (ഇവിടെ അത് പന്നിയാണ്) പുതിയൊരു ഹൃദയം സൃഷ്ടിക്കാന്‍ സാധിക്കുന്നു. ഇതാണ് ഈ പരീക്ഷണങ്ങളുടെ ആത്യന്തിക ലക്ഷ്യം. 

2010ല്‍ സാല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് തന്നെ ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊരു പരീക്ഷണം വിജയകരമായി നടത്തിയിട്ടുണ്ട്. ഇവിടെ മനുഷ്യന്‍െറ കരളിന്‍െറ വിത്തുകോശം എലിയുടെ ഭ്രൂണത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതുവഴിയുണ്ടായ കിമേറ എലിയുടെ കരളിന്‍െറ 95.6 ശതമാനവും മനുഷ്യന്‍േറതിന് സമാനമായിരുന്നു. പക്ഷേ, മനുഷ്യന്‍െറ കരളിന്‍െറയത്ര വലുപ്പമുണ്ടായിരുന്നില്ല. ഇത് പരിഹരിക്കാന്‍ കൂടിയാണ് ഇപ്പോള്‍ പന്നിയില്‍ ഈ പരീക്ഷണം ആവര്‍ത്തിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, കിമേറ പരീക്ഷണങ്ങള്‍ അര്‍ബുദമുള്‍പ്പെടെയുള്ള മാരക രോഗങ്ങളെ അതിജീവിക്കുന്നതിനുള്ള പുതിയ പ്രതീക്ഷകളാണ് പങ്കുവെക്കുന്നത്. 

(ബിര്‍മിങ് ഹാം സര്‍വകലാശാലയിലെ വൈദ്യ ശാസ്ത്ര ചരിത്രാധ്യാപികയാണ് വെനീസ ഹെഗ്ഗി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gravity
News Summary - article about DNA
Next Story