എം.ബി.ബി.എസിനു ശേഷം ആയുര്‍വേദ എം.ഡി?
text_fieldsആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും സംയോജിപ്പിച്ചുകൊണ്ട് നമ്മുടെ ആരോഗ്യമേഖലയില്‍ നവീന മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്ന് ഒരഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയത് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവനയോടെയാണ്. ആയുര്‍വേദം, ആധുനിക വൈദ്യശാസ്ത്രം എന്നിവയുടെ ഉദ്ഗ്രഥനം അഭികാമ്യമാണ് എന്ന സര്‍ക്കാര്‍ നിലപാടാണ് അന്നദ്ദേഹം വ്യക്തമാക്കിയത്. 2014 നവംബറില്‍തന്നെ ആയുഷ് (AYUSH) എന്ന തദ്ദേശീയ ചികിത്സാശാസ്ത്രങ്ങളെ ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് വിഘടിച്ച് സ്വതന്ത്ര ചുമതലയുള്ള ജൂനിയര്‍ മന്ത്രിയുടെ കീഴിലാക്കി. ശ്രീപദ് നായിക് ആണ് നിലവില്‍ ആയുഷ് മന്ത്രി. ഇതത്തേുടര്‍ന്ന് ആയുഷ് വകുപ്പിന് സ്വന്തമായി പണം എത്തുകയും വിദ്യാഭ്യാസം, പഠനം, ഗവേഷണം എന്നീ മേഖലകളില്‍ സ്വതന്ത്രമായ ധനവിനിയോഗം നടത്താനാകുമെന്ന നിലവന്നു. 2015ല്‍ ആയുഷിന് ലഭിച്ചത് 1200 കോടി രൂപയാണ്.
ഇത് ഈ മേഖലയെ കുറച്ചൊന്നുമല്ല ഉത്തേജിപ്പിച്ചത്. ആഗസ്റ്റ് 2016ല്‍ എം.ബി.ബി.എസ് ബിരുദധാരികള്‍ക്ക് ആയുര്‍വേദത്തില്‍ ഉപരിപഠനം നടത്താനുതകുന്ന രീതിയില്‍ ഒരു ഉപരിപഠന കോഴ്സിനു ആയുഷ് കേന്ദ്ര കൗണ്‍സില്‍ രൂപം നല്‍കുകയുണ്ടായി. 2017 ജനുവരിയില്‍ ആയുഷ് മന്ത്രാലയം ആയുര്‍വേദ ഉപരിപഠനത്തില്‍ പുതിയൊരു കാഴ്ചപ്പാട് ചിന്തിച്ചുതുടങ്ങി. എന്തുകൊണ്ട് എം.ബി.ബി.എസുകാര്‍ക്ക് എം.ഡി ആയുര്‍വേദ കോഴ്സിന് പ്രവേശനം നല്‍കിക്കൂടാ. ഇന്‍ഡിജിനസ് മെഡിസിന്‍ കൗണ്‍സില്‍ അംഗങ്ങളും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ചേര്‍ന്ന ആദ്യയോഗം ജനുവരിയില്‍ നടക്കുകയുണ്ടായി. ചുരുക്കത്തില്‍ എം.ബി.ബി.എസ് ബിരുദധാരികള്‍ക്കുവേണ്ടിയൊരു എം.ഡി (ആയുര്‍വേദം) യാഥാര്‍ഥ്യമാകുമെന്ന നിലയിപ്പോള്‍ വന്നിരിക്കുന്നു.
ആയുര്‍വേദ-ആധുനിക വൈദ്യശാസ്ത്ര സംയോജനം
ആദ്യനോട്ടത്തില്‍ ഈ ആശയത്തിന് അനേകം ഗുണങ്ങളുള്ളതായി തോന്നാം. ആധുനിക വൈദ്യശാസ്ത്രം എത്രകണ്ട് പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും നാട്ടിലെ ബഹുഭൂരിപക്ഷം ഗ്രാമീണരും അസംഖ്യം നഗരവാസികളും ആയുര്‍വേദവും മറ്റു തദ്ദേശീയ ചികിത്സാരീതികളും അവലംബിക്കാറുണ്ട്. വേറിട്ടുള്ള കണക്കുകള്‍ ലഭ്യമല്ളെങ്കിലും പാശ്ചാത്യ ചികിത്സാമുറകള്‍ ഫലപ്രദമല്ല എന്ന് അവര്‍ വിശ്വസിക്കുന്ന സാഹചര്യങ്ങളില്‍ ആയുഷ് ചികിത്സകള്‍ തന്നെയാണ് സ്വീകരിക്കാറ്. ശരീരശാസ്ത്രവും രോഗസിദ്ധാന്തങ്ങളും വശമുള്ള ആള്‍ ആയുര്‍വേദചികിത്സ നല്‍കുന്നത് എന്തുകൊണ്ടും അഭികാമ്യമാണുതാനും. ആയുഷ് എം.ഡിയുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ആവശ്യത്തിനുണ്ടെങ്കില്‍, ആയുഷ് ഡിഗ്രി, പി.ജി തലങ്ങളില്‍ ആവശ്യത്തിന് അധ്യാപകരായി; ചികിത്സയിലും മറ്റ് പരിചരണങ്ങളിലും ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും. ഇതെല്ലാം ജനോപകാരപ്രദമായ കാര്യങ്ങളാകയാല്‍ ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള സംയോജനം തീര്‍ച്ചയായും അഭികാമ്യവുമാണ് എന്ന തോന്നല്‍ സമൂഹത്തിന്‍െറ പൊതുബോധത്തിലുണ്ടാകുന്നു. അതുകൊണ്ടുതന്നെ ഈ വിഷയം കൂടുതല്‍ ഗൗരവത്തില്‍ ചിന്തിക്കപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ ദശകത്തില്‍ ആയുഷ് അനുബന്ധ മേഖലക്ക് രണ്ട് തരം സമ്മര്‍ദങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഒന്ന്, കൂടുതല്‍ ഗവേഷണങ്ങള്‍ വേണമെന്നും അതിലൂടെ ചികിത്സകളുടെ ഗുണങ്ങളെയും പാര്‍ശ്വഫലങ്ങളെയും കുറിച്ചുള്ള അറിവ് ഉണ്ടാവണമെന്നും ആവശ്യം ശക്തമാകുന്നു. പ്രിയങ്ക പുല്ലയുടെ 2013ലെ ലേഖനമനുസരിച്ചു ഇന്ത്യയില്‍ മാത്രം ആയുര്‍വേദ മരുന്നുകളുടെ വിപണി 8000 കോടി രൂപയിലധികമാണ്. ഇപ്പോള്‍ വിപണിയിലുളള ആയുര്‍വേദ മരുന്നുകളില്‍ ഒന്നുപോലും അന്താരാഷ്ട്രതലത്തില്‍ സ്വാധീനം ചെലുത്താവുന്ന ഗവേഷണത്തിലൂടെ വിശ്വസനീയത തെളിയിക്കപ്പെട്ടില്ല. ഉദാഹരണത്തിന്, അശ്വഗന്ധയെ പറ്റി 523 പ്രബന്ധങ്ങള്‍ പബ്മെഡ് ഡേറ്റാബേസ് കാണിക്കുന്നു. കാന്‍സര്‍, ഓര്‍മക്ഷയം, വിഷാദം, സ്ട്രെസ്, ത്വക്കുരോഗം, ക്ഷയം, ഹോര്‍മോണ്‍ രോഗങ്ങള്‍ എന്നിവയിലൊക്കെ പഠനങ്ങള്‍ നടന്നിരിക്കുന്നു; എന്നാല്‍ നിലവിലുള്ള ശാസ്ത്രവിധിപ്രകാരമുള്ള തെളിവുകള്‍ പഠനങ്ങളിലൂടെ ആര്‍ജിച്ചിട്ടുമില്ല. ഉദ്ദേശം 167 കോടി രൂപയുടെ വിപണിയുള്ള ലിവ് 52 എന്ന ഉല്‍പന്നത്തിന്‍െറയും കാര്യം അങ്ങനത്തെന്നെയാണ്. നാല്‍പതു വര്‍ഷത്തിലധികമായി വിപണിയിലുള്ള ലിവ് 52വിന്‍െറ തെളിവ് അത് ജനങ്ങള്‍ വിശ്വാസത്തിലെടുത്തു എന്നതാണ്. 250ല്‍ കൂടുതല്‍ പ്രബന്ധങ്ങള്‍ പുറത്തുവന്നതിനുശേഷമുള്ള അവസ്ഥയാണിത്. അടുത്തകാലത്തു കണ്ടത്തെിയ ഇന്‍റര്‍ഫെറോണ്‍ ചികിത്സ കരള്‍ രോഗത്തിന് കൂടുതല്‍ ഫലവത്തായി തെളിയിക്കപ്പെട്ടു എന്നതും നാമോര്‍ക്കണം. ആയുര്‍വേദ മരുന്നുകള്‍ ഗവേഷണത്തിലൂടെ തെളിവ് കൈവരിച്ചാല്‍ അമേരിക്ക, യൂറോപ്പ്, രാജ്യങ്ങളില്‍ വിപണിസാധ്യതയുണ്ട്. ഇതിനുവേണ്ടി നിക്ഷേപിക്കുന്ന പണത്തിന്‍െറ അനേകമിരട്ടി ലാഭമായി നമുക്ക് നേടിത്തരും.
രണ്ട്, പുതിയ മരുന്നുകള്‍ കണ്ടത്തൊനുള്ള ശ്രമം കൂടുതല്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ പുതുതായി കണ്ടത്തെിയ തന്മാത്രകളൊന്നും തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയില്ല. ഇതില്‍ പ്രമേഹം, കൊളസ്ട്രോള്‍, ഗര്‍ഭനിരോധനം എന്നിവക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍ ഉള്‍പ്പെട്ടിരുന്നു. നാം കണ്ടത്തെുന്ന നവീന തന്മാത്രകള്‍ കര്‍ശനമായ ലാബ്, ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാല്‍ മാത്രമേ മരുന്ന് എന്ന നിലയില്‍ വിപണിയിലത്തെിക്കാന്‍ സാധിക്കുകയുള്ളു. ഇതിന് ഭീമമായ ചെലവുള്ളതിനാല്‍ ഒന്നാം ലോക രാഷ്ട്രങ്ങളിലെ വന്‍കിട മരുന്നുകമ്പനികളാണ് രംഗത്തുള്ളത്. ഒരു നവീന തന്മാത്ര കണ്ടത്തെി പരീക്ഷണങ്ങള്‍ക്കുശേഷം വിജയകരമായി വിപണിയിലത്തെിക്കാന്‍ നൂറു കോടിയിലധികം ഡോളര്‍ ചെലവാകും. പുതിയ തന്മാത്രകള്‍ കണ്ടത്തെുന്നത് വിവിധ നാട്ടറിവുകള്‍, തദ്ദേശ ചികിത്സാമാര്‍ഗങ്ങള്‍, നാട്ടുചികിത്സാഗ്രന്ഥങ്ങള്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസാനുഷ്ഠാനങ്ങള്‍ എന്നിവയിലൂടെയാണ്. നിലവിലുള്ളതോ ഓര്‍മയിലുള്ളതോ ആയ മിശ്രിതങ്ങള്‍, രസായനങ്ങള്‍, ഒൗഷധക്കൂട്ടുകള്‍ എന്നിവ ഏറിയകൂറും സസ്യജന്യമായിരിക്കുമല്ളോ. ബഹുരാഷ്ട്ര കമ്പനികളാണ് മരുന്നുകള്‍ വികസിപ്പിക്കുന്നതെങ്കിലും, ജൈവവൈവിധ്യം സമ്പന്നമായതു മൂന്നാം ലോകരാജ്യങ്ങളിലാണ്. ചൈന സസ്യജന്യ തന്മാത്രകള്‍ കണ്ടത്തൊനുള്ള പ്രയത്നത്തില്‍ വളരെ മുന്നിലാണ്. ഇന്ത്യയില്‍ ഇത്തരം അറിവുകളാകട്ടെ, ആയുര്‍വേദ ചികിത്സകരുടെ പക്കലും പഴയ ഗ്രന്ഥങ്ങളിലും നിക്ഷിപ്തമാണ്.
ചന്ദ്രകാന്ത് കത്യാര്‍, അരുണ്‍ ഗുപ്ത മുതല്‍ പേര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ത്രൈമാസികയില്‍ (2012) സസ്യജന്യ തന്മാത്രകള്‍ കണ്ടുപിടിക്കുന്നതിനെക്കുറിച്ച് എഴുതിയ ലേഖനമുണ്ട്. നവീന മരുന്നുകള്‍ കണ്ടത്തെുന്നതിന്‍െറ പ്രാധാന്യം ലേഖകര്‍ വിശദീകരിക്കുന്നു. ലോവസ്റ്റാറ്റിന്‍, സൈക്ളോസ്പോരിന്‍, ഇവെര്‍മെക്ടിന്, എന്നിവ ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സാവിപ്ളവം സൃഷ്ടിച്ച സസ്യജന്യ തന്മാത്രകളാണ്. ജൈവവൈവിധ്യത്തെയും, ആയുര്‍വേദത്തെയും മുന്‍നിര്‍ത്തി വ്യാപകമായ ഗവേഷണങ്ങള്‍ സാധുത കൈവരിക്കുന്നുണ്ട്. ഇപ്പോള്‍ നൂറിലധികം തന്മാത്രകള്‍ പരീക്ഷണങ്ങളുടെ വിവിധഘട്ടങ്ങളിലാണ്.
സസ്യജന്യ ഒൗഷധങ്ങള്‍
മരുന്ന് കണ്ടത്തെലിന്‍െറ ചെലവ് ഏറെയാണെങ്കിലും വിജയകരമായാല്‍ ലാഭം ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. മരുന്നുകളുടെ വികസിപ്പിക്കല്‍ ചെലവ് പരിമിതപ്പെടുത്താനുള്ള മാര്‍ഗം ആ ദൗത്യം ഇന്ത്യയില്‍ അല്ളെങ്കില്‍ മറ്റ് മൂന്നാം ലോകരാജ്യങ്ങളില്‍വെച്ച് പൂര്‍ത്തിയാക്കുകയെന്നതാണ്. പറയുന്നതുപോലെ എളുപ്പമുള്ള കാര്യമല്ലിത്. നൂറുകണക്കിന് സസ്യങ്ങള്‍ പരീക്ഷിച്ചുകഴിഞ്ഞാല്‍ മാത്രമേ ഒരു തന്മാത്രയെങ്കിലും കണ്ടത്തൊനാകൂ. അത്രകണ്ട് ശുഷ്കാന്തിയോടെ വേണം ഗവേഷണ ശ്രദ്ധ. അടുത്തിടെ ലോക ശ്രദ്ധ ആകര്‍ഷിച്ചത് ചൈനീസ് ശാസ്ത്രജ്ഞ യുയു ടു വിന്‍െറ ആര്‍ട്ടെമിസൈനിന്‍ തന്മാത്ര കണ്ടുപിടിത്തമാണ്. (ഇതേക്കുറിച്ചു 23/ 8/ 2016 ലെ ആരോഗ്യപച്ച പരിഗണിച്ചിട്ടുണ്ട്.) യുയു ടു ചൈനീസ് വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള അഞ്ഞൂറിലധികം ഒൗഷധക്കൂട്ടുകള്‍ പരിശോധിച്ചാണ് ആര്‍ട്ടെമിസൈനിന്‍ എന്ന ഒറ്റ തന്മാത്രയിലേക്കു എത്തിയത്.
മേല്‍പറഞ്ഞ രണ്ടു ഘടകങ്ങളാണ് ആയുര്‍വേദത്തെയും മോഡേണ്‍ മെഡിസിനെയും സംയോജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത് എന്നുവേണം കരുതാന്‍. ആയുര്‍വേദത്തിലെ മരുന്ന് ഗവേഷണം കഴിഞ്ഞ നാല്‍പതു വര്‍ഷമായി നടക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു തന്മാത്രയും നമുക്ക് മുന്നോട്ടുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് ശരീരശാസ്ത്രം, ജൈവരസതന്ത്രം, ക്ളിനിക്കല്‍ മെഡിസിന്‍ എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ള മെഡിക്കല്‍ ബിരുദധാരിയെ കുറച്ചു ആയുര്‍വേദം കൂടി പഠിപ്പിച്ചാല്‍ ഗവേഷണത്തിന് ഉതകുമെന്നതില്‍ സംശയമില്ല. മറ്റു മേഖലകളില്‍ നൈപുണ്യമുള്ളവര്‍, ഉദാഹരണത്തിന്, കെമിസ്ട്രി, ഫാര്‍മസി, നാനോടെക്നോളജി, ഇന്‍ഫോര്‍മാറ്റിക്സ് ഇപ്പോള്‍ത്തന്നെ ലഭ്യമാണ്.
ശരീരത്തിലെ സൂക്ഷ്മമായ വ്യതിയാനങ്ങളും, കോശത്തിലും തന്മാത്രതലത്തിലും ഉണ്ടാകുന്ന സമയബന്ധിത മാറ്റങ്ങളും കണ്ടത്തൊന്‍ മോഡേണ്‍ മെഡിസിന്‍ പ്രാവീണ്യം അത്യാവശ്യമാണ്. ആയുര്‍വേദ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല എന്ന സങ്കല്‍പം പോലും ഗവേഷണത്തിന് എതിരാണ്. അതിസൂക്ഷ്മ പാര്‍ശ്വഫലങ്ങള്‍ കണ്ടത്തെുന്നത് ശ്രമകരമാണെന്നതില്‍ സംശയമില്ല. സര്‍പ്പഗന്ധി എന്ന ഇന്ത്യന്‍ സസ്യത്തില്‍നിന്നുള്ള മരുന്നുകള്‍ മുന്‍കാലങ്ങളില്‍ രക്തസമ്മര്‍ദത്തിനും ചില മാനസിക പ്രശ്നങ്ങള്‍ക്കും ഒൗഷധമായിരുന്നു. ഇതില്‍നിന്നാണ് റിസേര്‍പ്പിന്‍ എന്ന തന്മാത്ര മോഡേണ്‍ മെഡിസിനില്‍ വികസിപ്പിച്ചെടുത്തത്. ഉപയോഗിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുതുടങ്ങി. മറ്റുതന്മാത്രകള്‍ എത്തിയപ്പോള്‍ റിസേര്‍പ്പിന്‍ ഉപയോഗിക്കാതെയായി. സസ്യജന്യമായ അസംഖ്യം മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്; പലതും മോഡേണ്‍ മെഡിസിന്‍ കാലാകാലങ്ങളില്‍ തിരസ്കരിക്കുകയും ചെയ്തിട്ടുണ്ട്. ലിച്ചി എന്ന സ്വാദിഷ്ഠമായ പഴം ഭക്ഷിച്ചു കുട്ടികള്‍ മരിക്കുന്നതു കഴിഞ്ഞ മാസമാണ് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചത്. ഇത്തരം ഗവേഷണങ്ങള്‍ മോഡേണ്‍ മെഡിസിന്‍ പരിശീലനമില്ലാതെ നടക്കാനാവില്ല എന്നതാണ് ശരി.
തീര്‍ച്ചയായും അക്കാദമിക, ഗവേഷണ, പരിഗണനകള്‍ക്കൊപ്പം അന്താരാഷ്ട്ര വിപണികൂടി ഇതിനു പിന്നിലുണ്ടായിക്കൂടെന്നില്ല. സമീപകാലത്തു പ്രസിദ്ധീകരിച്ച നിരവധി പ്രബന്ധങ്ങള്‍ സസ്യജന്യ, ആയുര്‍വേദ മരുന്നുകളുടെ ഗവേഷണത്തില്‍ ഊന്നല്‍ കൊടുക്കുന്നവയാണ്. ലക്ഷ്മിചന്ദ്ര മിശ്ര രചിച്ച ‘ആയുര്‍വേദ ചികിത്സയുടെ ശാസ്ത്രീയ അടിസ്ഥാനം’ (CRC Press, Florida, US) എന്ന പുസ്തകം ആയുര്‍വേദ ഗവേഷണത്തിന്‍െറ ഇന്നത്തെ രീതികള്‍ പരാമര്‍ശിക്കുന്നുണ്ട്. ആയുഷ് കേന്ദ്ര കൗണ്‍സില്‍ എം.ഡി (ആയുര്‍വേദ) സിലബസ് തയാറാക്കിയിട്ടുണ്ട്; ഇതില്‍ പകുതിയോളം എം.ബി.ബി.എസ് തലത്തില്‍ പഠിക്കുന്നതുതന്നെയാണ്. അതായത് എം.ഡി ആയുര്‍വേദ പഠിക്കുന്ന എം.ബി.ബി.എസുകാരന്‍ 50-60% വരെ മാത്രമേ പുതുതായി പഠിക്കാനുള്ളു. എങ്കില്‍ക്കൂടി ഇന്നത്തെ സാഹചര്യത്തില്‍ വ്യക്തമായ ഗവേഷണ സാധ്യതകള്‍ മുന്നില്‍കാണാതെ മോഡേണ്‍ മെഡിസിന്‍ ബിരുദധാരികള്‍ ആയുര്‍വേദം പഠിക്കാന്‍ മുന്നോട്ടുവരുമോ എന്നുപറയാനാവില്ല.
ഇതുപോലൊരു പ്രശ്നം ആയുര്‍വേദ വിദഗ്ധര്‍ക്കുമുണ്ട്. മോഡേണ്‍ മെഡിസിന്‍ പഠിച്ചവര്‍ ആയുര്‍വേദത്തില്‍ കടന്നുവന്നു ഗവേഷണം ഏറ്റെടുത്താല്‍, ക്രമേണ ശാസ്ത്രീയാടിത്തറയുള്ള ആയുര്‍വേദ മരുന്നുകള്‍ മോഡേണ്‍ മെഡിസിന്‍െറ ഭാഗമാകും. റിസേര്‍പ്പിന്‍, ഡിജോക്സിന്‍, ആര്‍ട്ടെമിസൈനിന്‍ എന്നിവയൊക്കെ ഉദാഹരണം. ആയുര്‍വേദത്തിന്‍െറ ഗവേഷണ വഴികള്‍ എങ്ങനെവേണമെന്നും വ്യവസായവത്കരിക്കപ്പെട്ട ഗവേഷണത്തിന്‍െറ ഭാഗമാകണമോ എന്നും ആയുര്‍വേദ സ്പെഷലിസ്റ്റുകള്‍ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.