Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightബാ​ബ​രി: നാം ​വീ​ണ്ടും...

ബാ​ബ​രി: നാം ​വീ​ണ്ടും പ്രാ​രം​ഭ​ബി​ന്ദു​വി​ൽ

text_fields
bookmark_border
ബാ​ബ​രി: നാം ​വീ​ണ്ടും പ്രാ​രം​ഭ​ബി​ന്ദു​വി​ൽ
cancel

ബാബരി മസ്ജിദ്-രാമജന്മഭൂമി വിവാദത്തിൽ തർക്കപരിഹാര ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് നാം വീണ്ടും പ്രാരംഭബിന്ദുവിൽ തിരിച്ചെത്തിയിരിക്കുകയാണ്. തർക്കം ഇനി കോടതിക്കു പുറത്ത് കൂടിയാലോചനകളിലൂടെ പരിഹരിക്കെട്ട എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  ജെ.എസ്. െഖഹാറി​െൻറ പുതിയ പ്രഖ്യാപനം. ബാബരി മസ്ജിദ് പുനർനിർമിക്കണമെന്നാവശ്യപ്പെടുന്നവരും അവിടെ ശ്രീരാമക്ഷേത്രം പണികഴിപ്പിക്കണമെന്ന് വാദിക്കുന്നവരും കോടതിയിലെ കേസുകൾ അവസാനിപ്പിച്ച് പരസ്പരം നീക്കുപോക്കുകൾ ആരംഭിക്കെട്ട എന്ന നിർദേശം  അമ്പരപ്പും കൗതുകവുമുണർത്തുന്നതാണ്.

കോടതിക്കു വെളിയിലുള്ള പരിഹാരത്തിന് താൻതന്നെ മധ്യസ്ഥത വഹിക്കാമെന്ന ചീഫ് ജസ്റ്റിസി​െൻറ ഒാഫറാണ് ഏറ്റവും ആശ്ചര്യമുളവാക്കുന്ന കാര്യം. വൈകാരികപ്രശ്നമായതിനാൽ ഇരുപക്ഷവും വിട്ടുവീഴ്ചകൾ നടത്തുന്നത് ഉചിതമാകും, ആവശ്യമാണെങ്കിൽ  സുപ്രീംകോടതിയിലെ ഇതര ന്യായാധിപന്മാരുടെ സഹായം അഭ്യർഥിക്കാം തുടങ്ങിയ ഉപദേശങ്ങളും െഖഹാർ നൽകിയിരിക്കുന്നു. പക്ഷേ, വിസ്താരങ്ങൾ കേട്ട് വിധി പ്രസ്താവിക്കാനും വിവാദങ്ങൾക്കതീതമായി വർത്തിക്കാനും ബാധ്യസ്ഥരായ ജഡ്ജിമാർക്ക് ഇത്തരം സങ്കീർണപ്രശ്നങ്ങൾ കോടതിക്കു പുറത്ത് തീർക്കാൻ എങ്ങനെ സാധിക്കും?

തീവ്രഹിന്ദുത്വത്തി​െൻറ പ്രതീകമായ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിക്കസേരയിൽ അവരോധിക്കപ്പെട്ടിരിക്കുന്നു. അസാധാരണമായ ഭൂരിപക്ഷമാണ് സംസ്ഥാനത്ത് ബി.ജെ.പി കരസ്ഥമാക്കിയത്. ഇത്തരമൊരു നേട്ടത്തി​െൻറ ക്രെഡിറ്റ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയശൈലിക്കാണോ യോഗിയുടെ കടുത്ത മുസ്ലിംവിരുദ്ധ വിദ്വേഷപ്രസാരണങ്ങൾക്കാണോ നൽകേണ്ടതെന്ന് വ്യക്തമല്ല. ഒരു കാര്യം തീർച്ചയാണ്. അരങ്ങിലും അണിയറയിലും ആർ.എസ്.എസി​െൻറ നീക്കങ്ങൾ തിരുതകൃതിയാണ്.

മുൻകാലങ്ങളിൽ പ്രത്യക്ഷ രാഷ്ട്രീയത്തിൽനിന്ന് ആർ.എസ്.എസ് അൽപം അകലംപാലിച്ചിരുന്നു. ഇപ്പോൾ ഹിന്ദുത്വ ചിന്താഗതിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ അഥവാ യു.പി ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ പിടിയിൽ അമർന്നിരിക്കെ മറയില്ലാതെ  പ്രത്യക്ഷപ്പെടാനുള്ള ആത്മധൈര്യം ആർ.എസ്.എസ് കൈവരിച്ചിരിക്കുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ആർ.എസ്.എസ് ഇപ്പോഴേ തയാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. സ്വയംസേവകരുടെ തെരഞ്ഞെടുപ്പ് ഉന്നം സേങ്കാചമില്ലാതെതന്നെ ആർ.എസ്.എസ് മേധാവി മോഹൻ  ഭാഗവത് പരസ്യമായി വിശദീകരിക്കുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിൽ സംഘ്പരിവാരശക്തികൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായേക്കുമെന്ന ആശങ്ക ആർ.എസ്.എസിനെ അലട്ടുന്നുണ്ട്. യു.പിയിൽ എൻ.ഡി.എ 42 ശതമാനം വോട്ടുകൾ കരസ്ഥമാക്കിയെങ്കിലും 55 ശതമാനം വോട്ടുവിഹിതം  പ്രതിപക്ഷത്തിന് മൊത്തം ലഭിച്ചിരിക്കെ ഭാവിയിൽ പ്രതിപക്ഷ െഎക്യം ഭീഷണിയാകില്ലേ എന്നാണ് ആർ.എസ്.എസി​െൻറ കണക്കുകൂട്ടൽ. ഭിന്നതകൾ മാറ്റിവെച്ചാൽ മാത്രമേ പ്രതിപക്ഷ പാർട്ടികൾ കാവിപ്പടയെ നേരിടാൻ പ്രാപ്തരാകൂ. 1977ൽ ജനതാ പാർട്ടി  അധികാരത്തിലേറിയപ്പോൾ പാർട്ടിയിലെ ജനസംഘ അംഗങ്ങളെ സംബന്ധിച്ച ആശങ്കകൾ ശക്തമായി ഉന്നയിക്കപ്പെടുകയുണ്ടായി. ജനസംഘക്കാരുമായുള്ള ബന്ധം വിച്ഛേദിക്കാൻ അന്നുമുതലേ ജനസംഘക്കാരിൽ സമ്മർദം ഉയർന്നിരുന്നു.

ഇപ്പോഴത്തെ ഭരണകക്ഷിയായ ബി.ജെ.പിയിലും ജനസംഘ ഘടകങ്ങൾ ശക്തമാണ്. ആർ.എസ്.എസ് ബന്ധം വിച്ഛേദിക്കാൻ അവർ ഒരുക്കവുമല്ല. മതേതരത്വത്തിന് ഇന്ത്യൻമണ്ണിൽ വേണ്ടവിധം വേരുകളാഴ്ത്താൻ സാധ്യമായില്ലെന്ന സൂചനകളാണ് ഇവ നൽകുന്നത്. മതേതരത്വത്തെ  ഭരണഘടനയിൽ എഴുതിച്ചേർക്കാൻ പ്രേരണ ചെലുത്തിയ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം വിസ്മൃതിയിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയാണിപ്പോൾ. പടിപടിയായി ഹിന്ദുത്വശക്തികൾ മേൽക്കൈ നേടാനും തുടങ്ങിയിരിക്കുന്നു. കേരളത്തിൽപോലും മൃദുഹിന്ദുത്വം  പടർന്നുപിടിക്കുന്നതി​െൻറ ലക്ഷണങ്ങൾ പ്രത്യക്ഷമായിരിക്കുന്നു.

ഒരു ഡസനിലേറെ സംസ്ഥാനങ്ങളിൽ ഭരണകക്ഷിയാകാൻ അവസരം ലഭിക്കുംവിധം ബി.ജെ.പി ഇപ്പോൾ ജനമനസ്സുകളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത് മതേതരകക്ഷിയായ കോൺഗ്രസ്, സ്വന്തം തട്ടകങ്ങളിൽ അേമ്പ പരാജയപ്പെടുന്നു. യു.പിയിലും മറ്റും പ്രാദേശിക  പാർട്ടികൾക്കും പ്രസക്തി നഷ്ടപ്പെട്ടു. രാജ്യസഭ തെരഞ്ഞെടുപ്പ് ഇനി ബി.ജെ.പിയുടെ മേധാവിത്വത്തി​െൻറ സ്ഥിരീകരണമാകും.

ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾകൂടി കഴിഞ്ഞാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ആര് മുൻകൈ നേടുമെന്ന് ഉറപ്പായും പ്രഖ്യാപിക്കാനാകും.

രാമക്ഷേത്രപ്രശ്നം വീണ്ടും ഉയർത്തിയതിലൂടെ ഭാവി ഇന്ത്യ ഏതു ദിശയിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ലഭ്യമാകുന്നത്. രാഷ്ട്രം കൂടുതൽ ധ്രുവീകൃതമാകും. സബ്കാ സാഥ്, സബ്കാ വികാസ് (സർവർക്കുമൊപ്പം, സർവരുടെയും വികാസം) എന്ന മുദ്രാവാക്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്താറുണ്ടെങ്കിലും ഒറ്റയടിക്ക് സർവരെയും ഉൾക്കൊള്ളുന്ന വികാസം പാർട്ടി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നവരായി ആരുമില്ല.

വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാലാകാം പരമോന്നത കോടതി പുതിയ മാധ്യസ്ഥ്യ ഒാഫറുമായി രംഗപ്രവേശം ചെയ്തത്. എന്നാൽ, ചർച്ചകളും അനുരഞ്ജന ശ്രമങ്ങളും മുമ്പ് നിരവധി തവണ സംഘടിപ്പിക്കുകയുണ്ടായി. വിട്ടുവീഴ്ചകൾക്ക് തയാറാകാതെ മർക്കടമുഷ്ടി  നയം തുടർന്നതുകൊണ്ടായിരുന്നു പരിഹാര ചർച്ചകൾ പരാജയമടഞ്ഞത്.

പരമോന്നത കോടതിയുടെ പുതിയ മാധ്യസ്ഥ്യ നിർദേശം ആകർഷിക്കുന്നത് ബി.ജെ.പിയെ മാത്രമാണ്. ദീർഘകാലമായി കത്തിനിൽക്കുന്ന ഇൗ പ്രശ്നത്തിന് അടിയന്തര പരിഹാരമാണ് ആവശ്യം. പക്ഷേ, സമീപഭാവിയിലൊന്നും ആ ശുഭാവസ്ഥ സാധ്യമല്ലെന്നാണ് പ്രകടമായ ലക്ഷണങ്ങൾ  നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babari masjid issue
News Summary - babari: we are at starting point again
Next Story