കോവിഡ് ജനാധിപത്യത്തെ കൊണ്ടുപോകുമോ?
text_fieldsരാജ്യം ഒരു മഹാമാരി ഉയർത്തുന്ന വെല്ലുവിളി നേരിടുകയാണ്. അതിെൻറ ഭാഗമായി കേന്ദ്രസ ർക്കാർ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ പൂട്ടിക്കെട്ടലിെൻറ പാതി നാം പിന്നിട്ടു കഴിഞ്ഞിരി ക്കുന്നു. ഈ പൂട്ടിക്കെട്ടൽ കാലം കഴിയുമ്പോൾ അത് നീട്ടാനിടയുണ്ടെന്ന റിപ്പോർട്ടുകൾ കേ ന്ദ്രസർക്കാർ നിഷേധിച്ചിട്ടുണ്ട്. പക്ഷേ, അതിനെ മുഖവിലയ്ക്കെടുക്കാനാവില്ല. ഈ രോഗത ്തിെൻറ മറ്റു രാജ്യങ്ങളിലെ വ്യാപനചരിത്രത്തിെൻറ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ഇവിടെ അത് ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നു കാണാം. ഏപ്രിൽ മധ്യത്തിൽ കൊറോണ വൈറസ് മരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പൂട്ടിക്കെട്ടൽ തുടരാൻ സർക്കാർ നിർബന്ധിതമായെന്നു വരാം. അങ്ങനെയെങ്കിൽ, ഈ മൂന്നാഴ്ചത്തെ അനുഭവം സൂക്ഷ്മമായി വിലയിരുത്തി ദിവസക്കൂലിക്കാരുടെയും മറ്റു ദുർബലവിഭാഗങ്ങളുടെയും ദുരിതം ലഘൂകരിക്കാനുള്ള ചുമതല സർക്കാറുകൾക്കുണ്ട്.
കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നീ മൂന്നു സംസ്ഥാനങ്ങളാണ് ആദ്യം ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ മുംബൈയിലും പുണെയിലും ആണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഈ മൂന്നു സംസ്ഥാനങ്ങളും ഏറെ വിദേശബന്ധമുള്ളവയാണ്. രാജ്യത്ത് ഏറ്റവും മികച്ച ആരോഗ്യ പരിപാലനസംവിധാനങ്ങളുള്ള പ്രദേശങ്ങളും. ഇവിടെയൊക്കെ രോഗപരിശോധന കൂടുതലായി നടക്കുന്നതുകൊണ്ടു കൂടിയാണ് കൂടുതൽ രോഗികളെ കണ്ടെത്തിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ പിന്നാക്ക സംസ്ഥാനങ്ങളിലേക്ക്, രോഗം സംക്രമിക്കുമ്പോഴാണ് അതുയർത്തുന്ന വെല്ലുവിളിയുടെ യഥാർഥരൂപം വെളിപ്പെടുക. കൊറോണ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ട ചൈനയിലെയും പിന്നീട് ഏറ്റവുമധികം കെടുതിയുണ്ടാക്കിയ യൂറോപ്പിലെയും ഇപ്പോൾ തകർത്താടുന്ന അമേരിക്കയിലെയും രോഗസംക്രമണചരിത്രത്തെ ആസ്പദമാക്കി ഇന്ത്യയിൽ ആക്രമണം രൂക്ഷമാവുക ഏപ്രിൽ-മേയ് മാസങ്ങളിലാകുമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ , ഈ രാജ്യങ്ങളെക്കാളധികം ആന്തരിക വൈവിധ്യമുള്ളതുകൊണ്ട് ഇന്ത്യയിൽ അതിെൻറ വ്യാപനം അതേ വേഗത്തിലാകണമെന്നില്ല. ഒരുപക്ഷേ, ജൂൺ -ജൂലൈ മാസങ്ങളിലാകും ഇന്ത്യ കൊറോണയുടെ രൗദ്രഭാവം കാണുക.
ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾ സ്വീകരിച്ച പൂട്ടിക്കെട്ടൽ എത്രമാത്രം ഫലവത്താണെന്ന കാര്യത്തിൽ സംശയത്തിനിടയുണ്ട്. ചൈനക്ക് രോഗം പൊട്ടിപ്പുറപ്പെട്ട വൂഹാൻ നഗരമുൾപ്പെട്ട ഹുബെ പ്രോവിൻസിനു പുറത്തേക്കുള്ള അതിെൻറ സംക്രമണം തടയാൻ കഴിഞ്ഞു. നേരത്തേതന്നെ, കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ, ജനങ്ങളുടെ രാജ്യത്തിനകത്തുള്ള നീക്കം നിയന്ത്രിതമായിരുന്നതുകൊണ്ടാകണം ഇതു സാധ്യമായത്. പ്രത്യാഘാതത്തെക്കുറിച്ച് വേണ്ടത്ര ചിന്തിക്കാതെ നടപടികൾ പ്രഖ്യാപിച്ച് താൻ ശക്തിമാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്തി കൈയടി നേടാൻ ശ്രമിക്കുന്ന ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുനിരോധനവും സേവന നികുതി നടപ്പാക്കലും അതിെൻറ ഉദാഹരണങ്ങളാണ്. അവയുണ്ടാക്കിയ ദുരിതത്തിൽനിന്ന് രാജ്യമിനിയും കരകയറിയിട്ടില്ല. അതേ രീതിയിൽ പ്രഖ്യാപിക്കപ്പെട്ട ദേശവ്യാപക പൗരത്വ രജിസ്റ്റർ പദ്ധതിക്കെതിരെ രാജ്യമൊട്ടുക്ക് ജനങ്ങൾ മുന്നോട്ടുവന്ന വേളയിലാണ് കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. ഭവിഷ്യത്തുക്കളെ കുറിച്ച് ചിന്തിച്ച്, അവധാനപൂർവം നടപടികൾ എടുത്തിരുന്നെങ്കിൽ, പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കാതെ പൂട്ടിക്കെട്ടൽ നടത്താനാകുമായിരുന്നു.
മോദി ഇപ്പോൾ ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന, മന്ത്രിസഭയെ നയിക്കുന്ന പ്രധാനമന്ത്രിയെക്കാൾ ഏതോ പ്രാചീനകാല പ്രജാപതിയെയാണ് ഓർമിപ്പിക്കുന്നത്. ഏതാനും ആഴ്ചകൾ മുമ്പുവരെ കേന്ദ്ര ഭരണകൂടമെന്നാൽ മോദി-അമിത് ഷാ യുഗ്മം എന്ന പൊതുധാരണ വ്യാപകമായിരുന്നു. കൊറോണകാലം തുടങ്ങിയപ്പോൾ അമിത് ഷാ തിരശ്ശീലക്കു പിന്നിലേക്ക് പിൻവാങ്ങുകയും അരങ്ങിൽ മോദി മാത്രമാവുകയും ചെയ്തു. രാജ്യം ഒരു സാംക്രമികരോഗത്തെ പ്രതിരോധിക്കുന്ന വേളയിൽ ആരോഗ്യമന്ത്രിയെ കാണാനേയില്ല. ദുരിതനിർവാഹക നിയമത്തിെൻറ (Disaster Management Act ) പേരിലാണ് പ്രധാനമന്ത്രി പൂട്ടിക്കെട്ടൽ പ്രഖ്യാപിച്ചത്. ദേശവ്യാപകമായ പൂട്ടിക്കെട്ടലിനുള്ള വ്യവസ്ഥ ആ നിയമത്തിലില്ല. സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാൻ നടപടികളെടുക്കാൻ അധികാരം നൽകുന്ന ഒരു നിയമം 19ാം നൂറ്റാണ്ടിെൻറ അന്ത്യം മുതൽ നിലവിലുണ്ട്. അതുപയോഗിച്ചാണ് പ്ലേഗും വസൂരിയുമുൾപ്പെടെ മഹാമാരികളെ രാജ്യം നേരിട്ടത്. അതിലും രാജ്യവ്യാപകമായ പൂട്ടിക്കെട്ടലിന് വ്യവസ്ഥയില്ല. ഈ നിയമത്തെക്കാൾ ദുരിത നിർവാഹക നിയമം മോദിക്ക് പ്രിയങ്കരമായത് അതു കേന്ദ്രത്തിനു സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ അവസരം നൽകുന്നതുകൊണ്ടാകണം.
അതിവേഗ യാത്രാസൗകര്യങ്ങളുള്ള ഇക്കാലത്ത് രോഗസംക്രമണവും അതിവേഗത്തിൽ നടക്കും. ആ നിലക്ക് 19ാം നൂറ്റാണ്ടിൽ കൊളോണിയൽ ഭരണകൂടം കൊണ്ടുവന്ന നിയമം ഇന്നത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ല. വിഷയം അവധാനപൂർവം പരിഗണിക്കാനാകുമ്പോൾ ഇപ്പോഴത്തെ അനുഭവത്തിെൻറ വെളിച്ചത്തിൽ നിയമം പരിഷ്കരിക്കേണ്ടതാണ്. കൊറോണ വൈറസിെൻറ വ്യാപനത്തിന് സഹായകമാകുന്ന ഘടകങ്ങളിൽ അറിവില്ലായ്മയും അന്ധവിശ്വാസങ്ങളും ഉൾപ്പെടുന്നു. അതു തടയാൻ ശാസ്ത്രീയ അവബോധം വളർത്തേണ്ടതുണ്ട്. ഇതു ഭരണഘടനയിൽ ഉല്ലേഖനം ചെയ്തിട്ടുള്ള ഒരു മാർഗനിർദേശമാണ്. കൊറോണ വൈറസിനെ നാം അതിജീവിക്കും. ഒപ്പം അതു പോകുന്നത് ജനാധിപത്യവ്യവസ്ഥയെയുംശകൊണ്ടല്ലെന്ന് നമുക്ക് ഉറപ്പുവരുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.