ഡോക്ടർമാർ വീടുകളിൽ ചെല്ലെട്ട
text_fieldsലോകമാകെ പടരുന്ന കോവിഡ്-19 െൻറ അത്യാപത്തുകളുടെ വാർത്തകൾക്കുള്ളിലിരുന്ന് വ ീണ്ടും നോർമൻ ബെഥുനെയുടെ ‘മുറിവുണക്കുന്നവർ’ വായിക്കുകയായിരുന്നു. ആരോഗ്യപ്രവർ ത്തകർ എന്ന ആശയവും രൂപവും എനിക്ക് ബെഥുനെയാണ്. അതേ, നോർമൻ ബെഥുനെ എന്നിൽ ഒരു ഒഴിയാബ ാധയാണ്. അതുകൊണ്ടാണ് ഞാൻ ഡോക്ടർ എന്ന കഥയെഴുതിയത്. ആരോഗ്യരംഗം എങ്ങനെയായിരിക്ക ണമെന്നുള്ള തെളിഞ്ഞ കാഴ്ചകൾ എനിക്ക് ബെഥുനെയുടെ വാക്കുകളിൽനിന്നാണ് കിട്ടിയത്. അദ്ദ േഹം പ്രിയതമയോടു പറയുന്ന വാക്കുകൾ ലോകത്തോടു മുഴുവനായും എെന്നന്നേക്കുമായി പറ ഞ്ഞുവെച്ചിട്ടുള്ള സ്വപ്നമല്ലാതെ മറ്റെന്താണ്!
‘‘ഫ്രാൻസസ്, ഞങ്ങൾ ജനങ്ങളുടെ ഇടയില േക്കിറങ്ങിച്ചെല്ലും. ഇന്നത്തെ ചികിത്സാസമ്പ്രദായം മുഴുവൻ മാറ്റിമറിക്കും. ഇനിമുതൽ ഡ ോക്ടർമാർ ൈപ്രവറ്റ് പ്രാക്ടിസിെൻറയും ലാഭേച്ഛയുടെയും പേരിൽ സ്വന്തം ചുമതലകൾ വിസ് മരിക്കുന്ന സാഹചര്യമുണ്ടാവില്ല. ആ ജനവാതിലിലൂടെ പുറത്തേക്കു നോക്കൂ, അവിടെ നിരന്ന ു നിൽക്കുന്ന കുടിലുകൾ കണ്ടോ? അവിടേക്കാണ് ഡോക്ടർമാർ ഇറങ്ങിച്ചെല്ലേണ്ടത്. ഓരോ ഗ്രാ മത്തിലേക്കും ഓരോ നഗരത്തിലേക്കും ഓരോ വീട്ടിലേക്കും അവർ ഇറങ്ങിച്ചെല്ലണം. രോഗികൾ തകർന്നുതരിപ്പണമായ ശരീരവും താങ്ങി ആശുപത്രിയിലെത്തും മുമ്പ് ഞങ്ങൾ വീടുവീടാന്തരം കയറിയിറങ്ങും. രോഗപ്രതിരോധമാണ് യഥാർഥ ചികിത്സ.’’
ജനങ്ങളോട് പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ള സർക്കാറുകൾക്ക് ജനങ്ങളുടെ പൂർണപങ്കാളിത്തത്തോടെ യാഥാർഥ്യമാക്കാൻ കഴിയുന്ന ഏറ്റവും തെളിച്ചമുള്ള സ്വപ്നമാണിത്. കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് ഈ ആശയത്തെ പ്രായോഗികമാക്കാൻ കഴിയണേ എന്ന് തീവ്രമായി പ്രാർഥിക്കുന്നു. തീവ്രമായ ആഗ്രഹമാണല്ലോ എല്ലാ പ്രാർഥനകളും. അതിനായുള്ള ആദ്യ പ്രവർത്തനങ്ങൾ തുടങ്ങിവെക്കാൻ കഴിയുക ഈ കോവിഡ് ഭീകരതയുടെ കാലത്തുനിന്നായിരിക്കും. ഈ ദിശയിലുള്ള അടിസ്ഥാന നിർദേശങ്ങൾ പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ ഡോ. മോഹൻദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നോട്ടുവെച്ചതുകണ്ടു. അതിെൻറ പ്രസക്തഭാഗം ഇങ്ങനെയാണ്:
‘കോവിഡ് പൊതുസമൂഹത്തിലേക്ക് വ്യാപിക്കുകയാണെങ്കിൽ ഇന്നത്തെ ആശുപത്രി കേന്ദ്രീകൃത ചികിത്സ അപ്രായോഗികമായിത്തീരാൻ സാധ്യതയുണ്ട്. അത്തരമൊരു ഘട്ടത്തിൽ വീടുകളിൽവെച്ചു തന്നെ ചികിത്സിക്കുകയായിരിക്കും എളുപ്പം. ഈ രോഗം മരണകാരണമാകാനുള്ള സാധ്യത കുറവാണെന്നിരിക്കേ ഇത്തരം രീതി അവലംബിക്കാം. ഇതിനായി ഫാമിലി ഡോക്ടർ രീതിയിൽ കേരളത്തിലുള്ള മുഴുവൻ ഡോക്ടർമാരെയും സജ്ജരാക്കണം. രോഗികൾ വീട്ടിൽത്തന്നെയിരിക്കട്ടെ. ശാസ്ത്രീയ ശരീരസുരക്ഷ ആവരണങ്ങളോടെ തനിക്കായി വിട്ടുതന്ന വീടുകളിലെത്തി ഡോക്ടർമാർ ചികിത്സ കൊടുക്കട്ടെ. രോഗം മൂർച്ഛിക്കാൻ സാധ്യതയുള്ള രോഗികളെ മാത്രം ആശുപത്രികളിലേക്ക് റഫർ ചെയ്താൽ മതി.’
ഈ ആശയം കോവിഡ് ആസുരകാലം കഴിഞ്ഞാലും പ്രാവർത്തികമാക്കാം. നവ കേരളത്തിെൻറ സുസ്ഥിര ആരോഗ്യ നയത്തിെൻറ ആണിക്കല്ലാക്കാവുന്ന ആശയമാണിത്. രോഗപ്രതിരോധമാണ് അടിസ്ഥാന ചികിത്സയായിരിക്കേണ്ടത്. അതിന് ഏറ്റവും ആവശ്യമായ ഘടകങ്ങളിലൊന്നാണ് ആരോഗ്യ ബോധവത്കരണം എന്ന് കോവിഡിെൻറ പശ്ചാത്തലത്തിലെങ്കിലും ഇന്നെല്ലാവർക്കുമറിയാം. അതേസമയം, കോവിഡിനെതിരെ സാമൂഹിക ശാരീരിക അകലം പാലിക്കാനും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനുമുള്ള നിർദേശങ്ങൾ ഉത്തരവാദിത്തത്തോടെ പാലിക്കുന്നതിൽ ജനം പരാജയപ്പെട്ടതാണ് നമ്മെ പൂർണമായ ലോക്ഡൗണിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. ലോക്ഡൗൺ തുടങ്ങിയിട്ടും വീട്ടിലിരിക്കാതെ സ്വന്തം വണ്ടിയുമെടുത്ത് പുറത്തിറങ്ങുന്നവരെ വീട്ടിലേക്ക് മടക്കി അയക്കാൻ പൊലീസ് പാടുപെടുന്ന കാഴ്ചകൾ സങ്കടകരമാണ്.
ഇനിയും മുന്നോട്ടുള്ള ജീവിതത്തിന്, അതിജീവനത്തിന് ആരോഗ്യവിദ്യാഭ്യാസം ഫലപ്രദമായി നടപ്പാക്കി വിജയിപ്പിക്കാനാവുകതന്നെ വേണം. ഫാമിലി ഡോക്ടർമാർക്കായിരിക്കണം ഇതിെൻറ പ്രധാന നേതൃത്വം. ഒരു കുടുംബത്തിലെ അംഗങ്ങൾ, അവരുടെ തൊഴിൽ, സംസ്കാരം, പരിസ്ഥിതി, ഭക്ഷണം, പോഷകാഹാരം, ശുചിത്വം, വ്യായാമം, വിശ്രമം, വിനോദം, രോഗ സാധ്യതകൾ, രോഗങ്ങൾ തുടങ്ങിയ മേഖലകളിൽ നിർണായകമായ ധാരണകളുള്ളവരും മാർഗദർശികളും ചികിത്സകരുമായിരിക്കണം ഫാമിലി ഡോക്ടർമാർ. ഫാമിലി ഡോക്ടർ ആ കുടുംബത്തിൽ വലിയ സ്വാധീനശക്തിയുള്ള വ്യക്തിയായി അവരുടെ സുരക്ഷിതത്വ ബോധത്തിെൻറ ഭാഗമായി തന്നെ മാറുന്ന സാമൂഹികാരോഗ്യ പരിപാലന പ്രക്രിയകൂടിയാണിത്. ഫാമിലി ഡോക്ടർമാർക്കും സവിശേഷമായ പരിശീലനങ്ങൾ നൽകേണ്ടിവരും.
സമീകൃത ആഹാരശീലമോ പ്രതിരോധ, ശുചിത്വ അവബോധമോ ഇല്ലാത്തവരാണ് ഇപ്പോഴും ഉയർന്ന വിദ്യാഭ്യാസമുള്ള മലയാളികളിൽ ഭൂരിപക്ഷവും. വിദ്യാഭ്യാസവും അവബോധവും രണ്ടായിത്തന്നെ വഴിപിരിഞ്ഞുനിൽക്കുന്നു. ഇതൊരു വലിയ ദുരന്തമാണ്. വൈറസ്ബാധയുള്ളിടത്തുനിന്ന് വന്നവർ സ്വയം മാറിയിരിക്കാതെ സഞ്ചരിച്ചതും രോഗം പരത്തിയതും അത്തരത്തിലുള്ള ഒരു ദുരന്തമായിരുന്നു. കൈകൊട്ടിയാൽ വൈറസുകളും ബാക്ടീരിയകളും നശിക്കും, അതിനാൽ എല്ലാവരും പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് കൈ കൊട്ടണം എന്ന് വലിയ നടനും വിദ്യാസമ്പന്നനുമായ മോഹൻലാൽ ടെലിവിഷൻ ചാനലിലൂടെതന്നെ അൽപംപോലും ജാള്യമില്ലാതെ ആഹ്വാനം ചെയ്തത് എത്ര വലിയ ദുരന്തമാണ്! അതുകേട്ട്, വിദ്യാസമ്പന്നരെങ്കിലും മന്ത്രവിശ്വാസികളും അന്ധവിശ്വാസികളുമായ കുറെപ്പേർ ആ വിധം കൈകൊട്ടി, തപ്പുകൊട്ടി ഭ്രാന്തുകാണിച്ചത് എത്രമേൽ വലിയ ദുരന്തമാണ്!
ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ലോക്ഡൗണിലൂടെ കോവിഡിെൻറ പകർച്ച കേരളം തടയുമെന്ന ശുഭാപ്തിയിലാണ് ഓരോ ദിവസവും നമ്മൾ ജീവിക്കുന്നത്. അത്രക്ക് വലിയ സുരക്ഷിതത്വബോധവും സാമ്പത്തിക, സാമൂഹിക പിന്തുണയുമാണ് കേരള സർക്കാർ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള വലിയ ഉത്തരവാദിത്തം ജനങ്ങൾക്കാണ്. അദൃശ്യമായ വൈറസ് ശത്രുസേനക്കുനേരെ നമ്മുടെ സുരക്ഷക്കായി യുദ്ധസമാനമായ പ്രതിരോധങ്ങൾ തീർക്കേണ്ട അടിയന്തരസന്ദർഭത്തിൽ സർക്കാർ പ്രഖ്യാപിച്ച ഭരണ, പദ്ധതി നിർവഹണങ്ങളിൽ ഓരോ പൗരനുമുള്ള ഉത്തരവാദിത്തവും പങ്കാളിത്തവും എത്ര വലുതാണെന്ന് നാം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പാഠങ്ങളെ വലിയ സാമൂഹിക മൂലധനമായി വികസിപ്പിച്ച് സർക്കാർ മുന്നോട്ടുകൊണ്ടുപോകണം. കാരണം, ഇത്തരം ആപദ്ഘട്ടങ്ങൾ ഇനിയുള്ള കാലങ്ങളിൽ ആവർത്തിക്കപ്പെടുമെന്ന് ഇന്നത്തെ കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമുള്ള ആർക്കും അറിയാവുന്ന കാര്യമാണ്. അവബോധവും പ്രതിരോധവും മാത്രമാണ് നമുക്കിനി നിലനിൽപിനുള്ള ഏറ്റവും വലിയ ആശ്രയങ്ങൾ.
കൊറോണ വൈറസിനെതിരെ പൊരുതുന്ന ചൈനയിൽനിന്ന് മാസങ്ങൾക്കു ശേഷം ആശ്വാസത്തിെൻറ വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇറ്റലി ആപത്കരമായി കോവിഡ് ആക്രമണത്തിനുമുന്നിൽ തളർന്നുവീണു കഴിഞ്ഞു. ഇറ്റലിയെ ശുശ്രൂഷിക്കാൻ ക്യൂബയിൽനിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘമെത്തുന്ന കാഴ്ചയാണ് ഈ കൊറോണ ദുരന്തകാലത്തെ ഏറ്റവും കരുതലും മാനവികമൂല്യങ്ങളുടെ ആശ്വാസവും വിപ്ലവാത്മകവുമായ കാഴ്ച. മനുഷ്യജീവൻ രക്ഷിക്കാനായി നേടിയ തങ്ങളുടെ അറിവിനെ, ശാസ്ത്രത്തെ നിസ്സഹായരായി വീണുപോകുന്നവർക്കായി പങ്കവെച്ചു നൽകാനുള്ള ഉത്തരവാദിത്തവും രാഷ്ട്രീയനൈതികതയും വൈദ്യശാസ്ത്ര ധാർമികതയുമാണ് അവരുടെ വലിയ ആത്മശക്തി.
ഇന്ത്യയുടെ വരുംദിനങ്ങൾ ഇറ്റലിയുടേതിനു സമാനമാകാതിരിക്കട്ടെ. കൊറോണ വൈറസിനെ കൊല്ലാൻ പശുവിെൻറ മൂത്രം കുടിച്ചാൽ മതിയെന്നും പൊരിവെയിലത്തുനിന്നാൽ മതിയെന്നും പറയുന്ന അന്ധവിശ്വാസികളും വിഡ്ഢികളും മതഭ്രാന്തൻമാരും യോഗിമാരുമായ മന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവനെക്കുറിച്ച് വലുതായി ആകാംക്ഷപ്പെടേണ്ടതുണ്ട്. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും കേൾക്കുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്.
തമിഴ്നാട്ടിൽ കോവിഡിെൻറ സാമൂഹികവ്യാപനമുണ്ട് എന്ന വാർത്തകൾ പുറത്തുവരാൻ തുടങ്ങി. സാമൂഹികവ്യാപനം വന്നതിന് ശേഷംപൊടുന്നനെ ലോക്ഡൗൺ ചെയ്താൽ ഏതുവിധമാണ് ജനങ്ങൾക്ക് തമിഴ്നാട് സർക്കാർ സുരക്ഷ നൽകുക എന്നതൊക്കെ കാത്തിരുന്നുകാണുകയേ നിർവാഹമുള്ളൂ.
ഡോക്ടർമാരും നഴ്സുമാരും സർക്കാർ മേഖലയിലെ മറ്റ് ആരോഗ്യപ്രവർത്തകരും ജീവൻ പണയംവെച്ചുതന്നെയാണ് യുദ്ധരംഗത്തെന്നോണം പ്രവർത്തിക്കുന്നത്. കിണ്ണം കൊട്ടലും തപ്പടിയും കൈയടിയുമല്ല അവർക്കു വേണ്ടത്; മതിയായ സുരക്ഷസാഹചര്യങ്ങളും അവശ്യവസ്തുക്കളുമാണ്. കൃത്യസമയത്ത് സംസ്ഥാന സർക്കാറുകൾക്ക് സഹായം നൽകാനുള്ള വലിയ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ നിർവഹിക്കേണ്ടതുണ്ട്.
ഇനിയുള്ള കാലം സമാനമായ അത്യാപത്തുകളുടേതായിരിക്കും എന്ന യാഥാർഥ്യം ഓർമയുള്ളവരായിരിക്കണം നമ്മൾ. നമ്മുടെ ആരോഗ്യ പരിപാലന സംവിധാനത്തിന് രോഗപ്രതിരോധമാണ് ഏറ്റവും വലിയ ചികിത്സ എന്ന ബെഥുനെയുടെ വാക്കുകൾ കൂടുതൽ വെളിച്ചമാകണേ എന്ന് ഞാൻ പ്രത്യാശിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.