മോദി ഭരണത്തിെൻറ മരണമണി
text_fieldsഅടുത്ത മേയ് മധ്യത്തിനു മുമ്പ് നടക്കേണ്ട ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സം സ്ഥാന തെരഞ്ഞെടുപ്പുകള്‍ എന്ന നിലയിൽ മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് നിരീക്ഷകര്‍ ഏറെ രാഷ്ട്രീയ പ്രാധാന്യം കൽപിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിൽ മൂന്നെണ്ണം ഭാരതീയ ജനത പാര്‍ട്ടിയുടെ ഭ രണത്തിലായിരുന്നു. അതിൽ ഒന്നിൽപോലും അതിനു ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. ഈ ജനവി ധിയിൽ മോദി ഭരണത്തിെൻറ മരണമണിയുടെ മുഴക്കം കേള്‍ക്കാം.
ബി.ജെ.പിക്ക് അധികാരം നഷ് ടപ്പെടുന്ന മൂന്നു സംസ്ഥാനങ്ങളിൽ ഛത്തിസ്ഗഢിൽ മാത്രമാണ് കോൺഗ്രസിനു വ്യക്തമായ ഭൂ രിപക്ഷമുള്ളത്. ഇതെഴുതുന്ന സമയത്ത് ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വോട്ടെണ്ണൽ പൂര്‍ത്തി യായിട്ടില്ലെങ്കിലും പുതിയ ഛത്തിസ്ഗഢ് നിയമസഭയിൽ അത് ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് മുന്നിലാണെങ്കിലും വ്യക്തമായ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയില്ല. എന്നാൽ, ചെറിയ കക്ഷികളുടെ പിന്തുണയോടെ നികത്താനാവുന്ന കമ്മിയേ ഉണ്ടാകൂ. ബി.ജെ.പി ക്ഷയിക്കുന്ന കക്ഷിയാകയാൽ ചെറിയ കക്ഷികളെ ആകര്‍ഷിക്കാനുള്ള കഴിവ് ചുരുങ്ങിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും അതിന് അവരെ പ്രലോഭിപ്പിക്കാനാകും. ഏതെങ്കിലും രീതിയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷ പിന്തുണ അവകാശപ്പെടാനായാൽ സഹായിക്കാന്‍ മോദി നിയമിച്ച ഗവര്‍ണർമാരുമുണ്ട്. അതുകൊണ്ട് അട്ടിമറി സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല.
ഫലപ്രഖ്യാപനത്തിനു മുമ്പുതന്നെ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി കോൺഗ്രസിനു മന്ത്രിസഭ രൂപവത്കരിക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. അഖിലേഷ് യാദവിെൻറ സമാജ്വാദി പാര്‍ട്ടിക്ക് പ്രാതിനിധ്യമുള്ളിടത്ത് കോൺഗ്രസിന് അതിെൻറ പിന്തുണയും പ്രതീക്ഷിക്കാം. ഉത്തര്‍പ്രദേശിൽ പരസ്പരം മത്സരിച്ചിരുന്ന ബി.എസ്.പിയും എസ്.പിയും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അവിടെ തൂത്തുവാരിയ ബി.ജെ.പിക്ക് തടയിടാനുള്ള ശ്രമത്തിലാണ്. ആ ഉദ്യമത്തിൽ പങ്കാളിയാകേണ്ട കക്ഷിയെന്ന നിലയിലാണ് അവര്‍ കോൺഗ്രസിനെ കാണുന്നത്. ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിൽ വേരോട്ടമുള്ള ഈ കക്ഷികളെ ഒപ്പംനിര്ത്തേണ്ടതിെൻറ ആവശ്യകത നേരത്തേ തിരിച്ചറിഞ്ഞ് അവരുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ഈ ഹിന്ദി സംസ്ഥാനങ്ങളിൽ നില കൂടുതൽ മെച്ചപ്പെടുത്താന്‍ കോൺഗ്രസിനു കഴിയുമായിരുന്നു.
രാജസ്ഥാനിലും മറ്റു രണ്ടു സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിലും കോൺഗ്രസിന് അധികാരത്തിലേറാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പുപൂര്‍വ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രവചിച്ചിരുന്നു. അവയിൽ അമിത വിശ്വാസം അര്പ്പിച്ചതുകൊണ്ടാകണം യാഥാര്‍ഥ്യബോധത്തോടെ ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കോൺഗ്രസിനു കഴിയാതെപോയത്. ദേശീയ രാഷ്ട്രമണ്ഡലം ഏറെ ശിഥിലമായ സാഹചര്യത്തിൽ ചെറിയ കക്ഷികളുടെ പിന്തുണ കൂടാതെ കോൺഗ്രസിനും ബി.ജെ.പിക്കും മുന്നോട്ടുപോകാനാകില്ല. ഇത് തിരിച്ചറിഞ്ഞ് സമീപനത്തിൽ മാറ്റംവരുത്തിയില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷവും കോൺഗ്രസ് ഇതുപോലെയുള്ള സാഹചര്യം നേരിടും.
ഈ തെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് ഉള്‍ക്കൊള്ളേണ്ട മറ്റൊരു പാഠം പ്രാദേശിക കക്ഷികളുടെ പ്രസക്തിയാണ്. ആകെ 119 സീറ്റുള്ള തെലങ്കാനയിലും 40 സീറ്റുള്ള മിസോറമിലും ഒരു സീറ്റ് വീതമാണ് ബി.ജെ.പിക്ക് കിട്ടിയത്. രണ്ടിടത്തും കോൺഗ്രസിനും വന്‍ തിരിച്ചടി നേരിട്ടു. ആന്ധ്രപ്രദേശിൽനിന്ന് വേര്‍പെട്ട ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പ്രത്യേക തെലങ്കാന സംസ്ഥാനത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ കക്ഷിയെന്ന നിലയിൽ കെ. ചന്ദ്രശേഖര റാവുവിെൻറ തെലങ്കാന രാഷ്ട്ര സമിതിക്ക് 87 സീറ്റ് നേടാനായി. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനു കിട്ടിയത് 19 സീറ്റ് മാത്രം. ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ തെലുഗുദേശവുമായുണ്ടാക്കിയ സഖ്യം ഇവിടെ കോൺഗ്രസിന് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തത്. മുന്‍ കോൺഗ്രസുകാരനാണെങ്കിലും ചന്ദ്രശേഖര റാവു “കോൺഗ്രസിതര, ബി.ജെ.പിയിതര” കേന്ദ്ര സര്‍ക്കാര്‍ എന്ന പഴയ ഫോര്‍മുലയിൽ വിശ്വസിക്കുന്നയാളാണ്. പത്തുകൊല്ലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന മിസോറമിൽ പരമ്പരാഗത എതിരാളിയായ മിസോ നാഷനൽ ഫ്രണ്ടാണ് കോൺഗ്രസിനെ തോൽപിച്ചത്. അത് നേരത്തേയും അധികാരം കൈയാളിയിട്ടുള്ള കക്ഷിയാണ്. നാൽപതംഗ സഭയിൽ എം.എന്‍.എഫിന് 26 സീറ്റും കോൺഗ്രസിന് ആറും ആണുള്ളത്. അഞ്ചുതവണ മുഖ്യമന്ത്രിയായിരുന്ന ലാൽ തൻഹാവ്ലയുടെ പരാജയം കോൺഗ്രസ് ഏറെ പിന്നോട്ടുപോയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
തെലങ്കാനയും മിസോറമും എന്നെന്നേക്കുമായി പ്രാദേശിക കക്ഷിക്ക് മേൽകൈയുള്ള സംസ്ഥാനങ്ങളായെന്നു പറയാന്‍ സമയമായിട്ടില്ല. പ്രാദേശിക കക്ഷികള്‍ ആധിപത്യം ഉറപ്പിച്ച സംസ്ഥാനങ്ങളിൽ കോൺഗ്രസിനു തിരിച്ചുവരവ് എളുപ്പമല്ലെന്ന് സമീപകാല ചരിത്രം പഠിപ്പിക്കുന്നു. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണിത്. പ്രാദേശിക കക്ഷികളെ നിലനിര്‍ത്തുന്ന വികാരങ്ങള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാവുന്നിടത്തോളം ഉള്‍ക്കൊള്ളാനും ഒരു ദേശീയ കക്ഷിക്ക് കഴിയണം.
മോദിക്കും അമിത് ഷാക്കുമൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പിക്കു വേണ്ടി ഈ തെരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തിയിരുന്നു. ചുരുങ്ങിയ കാലയളവിൽ യു.പിയെ കൂടുതൽ രോഗാതുരമാക്കിയ യോഗിയുടെ ഇടപെടൽ പാര്‍ട്ടിക്ക് കൂടുതൽ നഷ്ടം വരുത്തിയെന്നു തോന്നുന്നു. ബി.ജെ.പിക്ക് ജനവിധിയുടെ അടിസ്ഥാനത്തിൽ നയപരിപാടികളിൽ മാറ്റംവരുത്തി സ്ഥിതി മെച്ചപ്പെടുത്താന്‍ പരിമിതികളുണ്ട്. അതിെൻറ വീഴ്ചക്ക് കാരണമായ ഘടകങ്ങള്‍ യാദൃച്ഛികമായി പൊന്തിവന്നതല്ല. പാവപ്പെട്ടവരുടെ താൽപര്യങ്ങള് ബലികഴിച്ചുകൊണ്ട് ഏതാനും മുതലാളിമാരുടെ കുംഭ കൂടുതൽ വീര്‍പ്പിക്കുന്ന സമീപനം മോദിയുടെ വികസന സങ്കൽപത്തിെൻറ കാതലായ ഭാഗമാണ്. പശുസംരക്ഷണത്തിെൻറ പേരിൽ മുസ്ലിംകള്ക്കും ദലിതര്ക്കുമെതിരെയുണ്ടായ അക്രമസംഭവങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ഭാഗമാണ്. അവയെ മോദി ഒരിക്കൽ പോലും അപലപിച്ചിട്ടില്ലെന്ന് ഓര്‍ക്കുക
മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ടാണ് കോൺഗ്രസ് ഇപ്പോള്‍ ചെറിയ തോതിലുള്ള മുന്നേറ്റം നടത്തിയിട്ടുള്ളത്. മോദി ഭരണത്തിന്‍കീഴിൽ നടന്നിട്ടുള്ള വര്‍ഗീയ ധ്രുവീകരണത്തെ നേരിടാന്‍ അങ്ങനെയൊരു സമീപനം ആവശ്യമാന്നെന്ന് കരുതുന്നവര്‍ ഒന്ന് തിരിഞ്ഞുനോക്കണം. ഇന്നത്തേക്കാള്‍ ഭീകരമായ അവസ്ഥയായിരുന്നു വിഭജന കാലത്ത് വടക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളിൽ രൂപപ്പെട്ടത്. അന്ന് ജവഹര്‍ലാൽ നെഹ്റു ഹിന്ദുത്വത്തെ പിടിച്ചുനിര്‍ത്തിയത് അമ്പലങ്ങള്‍ കയറിയിറങ്ങിയോ തെൻറ ഗോത്രം വിളംബരം ചെയ്തുകൊണ്ടോ ആയിരുന്നില്ല. ഇപ്പോള്‍ ഇരിക്കുന്നത് കടുവാപ്പുറത്താണെന്നും താഴെ ഇറങ്ങേണ്ടതുണ്ടെന്നുമുള്ള ബോധം രാഹുൽ ഗാന്ധിക്കുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.