ഡോക്ടർമാർ ആക്രമിക്കപ്പെടുമ്പോൾ
text_fieldsകഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇന്ത്യയിൽ പലയിടങ്ങളിൽനിന്നും ഡോക്ടർമാർക്ക് ശാരീരികമ ർദനമേറ്റ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. വ്യാപകമായ പ്രതിഷേധങ്ങളും സമരവും നട ത്താൻ അവർ നിർബന്ധിതരായി. ഇൗ അരക്ഷിതാവസ്ഥ എങ്ങനെയുണ്ടായി എന്ന് സർക്കാർ അന്വേഷിക് കേണ്ടതുണ്ട്. സ്വതന്ത്രവും ഭയരഹിതവുമായി പ്രവർത്തിക്കാനാവില്ലെങ്കിൽ ഒരു പ്രഫഷനും കാര്യക്ഷമത കൈവരിക്കാനാവില്ല. മനോവീര്യം നഷ്ടപ്പെട്ടു പ്രവർത്തിക്കേണ്ടിവരുമ്പോ ൾ അടിയന്തരചികിത്സ വേണ്ടിവരുന്ന രോഗികളിൽ തത്സമയ തീരുമാനങ്ങളെടുക്കാൻ ഡോക്ടർമാ ർ വിമുഖരാകും എന്നതിലും സംശയംവേണ്ട.
വൈദ്യശാസ്ത്രരംഗം ദ്രുതഗതിയിൽ പുരോഗമിക്കു ന്ന ഇക്കാലത്ത് മനോവീര്യത്തകർച്ച നേരിടുന്ന ഒരുകൂട്ടം ആരോഗ്യപ്രവർത്തകരുമായി മു ന്നോട്ടുപോകാമെന്ന് സ്റ്റേറ്റ് കരുതരുത്. സ്വയം നിർണയാവകാശം, നേതൃപാടവം, സാങ്കേതിക മികവ് എന്നിവ ഒത്തുവരാത്ത ആരോഗ്യസംവിധാനം, സമൂഹത്തിന് വലുതായൊന്നും സംഭാവന ചെയ്യു കയില്ല. ആരോഗ്യപ്രവർത്തകരുടെ വിശ്വാസവും ആത്മവീര്യവും നിലനിർത്തി മുന്നോട്ടുപോകുന്ന സേവനവ്യവസ്ഥ ഉറപ്പാക്കേണ്ടത്, തങ്ങളുടെ രാഷ്്ട്രീയ നിലപാട് എന്തുതന്നെയായാലും, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഭരണാധികാരികൾ കാണണം.
ഏതാനും നാളുകൾക്കുമുമ്പ് ബ്രിട്ടനിൽ ‘ഗാർഡിയൻ’ പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇന്ത്യൻ വൈദ്യശാസ്ത്ര സംഘടനയുടെ പഠനമുണ്ട്. ഇതനുസരിച്ചു 12 ശതമാനം ഡോക്ടർമാർ ശാരീരിക മർദനം നേരിടുന്നു; 75 ശതമാനം മാനസികപീഡനം നേരിട്ടവരാണ്. ഐ.എം.എയുടെ ഈ കണക്കുകളിലും വളരെയധികമാവണം ഡോക്ടർമാർ ഏൽക്കുന്ന പീഡനങ്ങൾ. കാരണമുണ്ട്. ലോകാരോഗ്യ സംഘടന രണ്ടു ദശകം മുമ്പുതന്നെ ആരോഗ്യപ്രവർത്തകർ നേരിടുന്ന പീഡനങ്ങളുടെ കണക്കെടുക്കാൻ ശ്രമിച്ചിരുന്നു. മറ്റ് അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് 2002ൽ ആരോഗ്യരംഗത്തെ തൊഴിലധിഷ്ഠിത അതിക്രമങ്ങൾ എന്ന പേരിൽ അവർ വിശദമായ രേഖ പ്രസിദ്ധീകരിച്ചു. എന്നാൽ, പ്രസ്തുത പഠനത്തിൽ ഇന്ത്യയിൽനിന്നുള്ള കണക്കുകൾ ലഭ്യമല്ല. സത്യത്തിൽ വിശ്വസനീയ കണക്കുകൾ ഇന്ത്യയിൽ ഇനിയും ലഭ്യമല്ല എന്നതാണ് വസ്തുത. കണക്കുകളുടെ അഭാവം പ്രശ്നപരിഹാരത്തിന് വിഘാതമാകുന്നു.
കണക്കുകൾ ഇല്ലാത്തത് പല കാരണങ്ങളാലാണ്. ഇതൊരു നിസ്സാര സംഭവമാണെന്നും പ്രത്യേക പഠനങ്ങൾ അർഹിക്കുന്ന ഗൗരവം നൽകേണ്ടതില്ലെന്നുമുള്ള വിചാരമാണ് പ്രധാനമായും. ആശുപത്രികളോ ഡോക്ടർമാരോ ആക്രമിക്കപ്പെടുമ്പോൾ അവയെല്ലാം ഒറ്റപ്പെട്ടതും പരസ്പര ബന്ധമില്ലാത്ത സംഭവങ്ങളായും മനസ്സിലാക്കാൻ നാം ശ്രമിക്കുന്നു. ഇരകൾ കുറ്റക്കാരാണ് എന്ന സാമാന്യവത്കരണം ഇവിടെയും ബാധകമാണ്. സമൂഹം ഡോക്ടർമാരെ ദൈവതുല്യരായി കാണുന്നുവെന്നും അതിനാൽ അവർ തമ്മിൽ സംഘർഷമുണ്ടായതിെൻറ ആരംഭം ഡോക്ടർമാരിൽനിന്നുതന്നെയാവണം എന്ന മുൻവിധിയും നിഷേധിക്കാനാവില്ല.
ഐക്യരാഷ്ട്ര സഭ സമിതിയുടെ പഠനമനുസരിച്ച് നിരവധി കാരണങ്ങൾ കണ്ടെത്താനായിട്ടുണ്ട്. സമൂഹത്തിൽ അക്രമവാസനയേറുമ്പോൾ അത് ആശുപത്രികളെയും ബാധിക്കും. വർധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി ആശുപത്രിസേവനങ്ങൾ വികസിക്കാതിരിക്കുക, പണപ്പെരുപ്പം മൂലം ചികിത്സയിൽ നിക്ഷേപിക്കുന്ന പണം ചുരുങ്ങുക, ആശുപത്രിക്കുള്ളിൽ വിവിധ സേവനങ്ങളിൽ നടക്കുന്ന സ്വകാര്യവത്കരണം എന്നിവ ചെറുസംഘർഷങ്ങളായി കുന്നുകൂടും. ലോകബാങ്കിെൻറ കണക്കനുസരിച്ച് ഇന്ത്യയിൽ ആരോഗ്യരംഗത്തെ നിക്ഷേപം (2015) ജി.ഡി.പിയുടെ 3.89 ശതമാനം മാത്രമായിരുന്നു.
അതിലേറിയ പങ്കും സ്വകാര്യമേഖലയാണ് നിക്ഷേപിച്ചിട്ടുള്ളത്. സർക്കാർ നിക്ഷേപം വെറും ഒരു ശതമാനം മാത്രം. ഇതിെൻറ ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. ഒരു അന്താരാഷ്ര്ട പഠനത്തിലും കാണാനാവാത്ത ചില കാര്യങ്ങൾ ഇന്ത്യയിൽ കാണാം. ഏതാനും വർഷം മുമ്പ് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നവരിൽ 57 ശതമാനം പേർക്കും മെഡിക്കൽ ബിരുദമില്ല; 31ശതമാനം പേർ വെറും ദ്വിതീയതല സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവർ. നമ്മുടെ വ്യാജ ചികിത്സകർക്ക് ചില പൊതുമാനങ്ങളുണ്ട്. ഏതു രോഗവും അവരുടെ കൈപ്പിടിയിലൊതുങ്ങും എന്ന ധാരണയാണ് മുഖ്യം.
അതിനാൽതന്നെ, എല്ലാ രോഗങ്ങളും പരിപൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്താമെന്നും ഉയർന്ന കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്നത് കഴിയുന്നിടത്തോളം നീട്ടിവെക്കാമെന്നും അവർ വിശ്വസിപ്പിക്കുന്നു. വ്യാജചികിത്സകർ വേണമോ എന്നത് രാഷ്ട്രീയ തീരുമാനമാണ്, സംശയമില്ല. ഡോക്ടർമാർക്കുവേണ്ടി ശബ്ദിക്കുന്നവർ ആരോഗ്യമേഖലയിൽ നടത്തേണ്ട നിക്ഷേപം എത്രവേണം, എങ്ങനെ വിന്യസിക്കണം എന്നു കണ്ടെത്താൻ ശ്രമിക്കേണ്ട കാലമായെന്നു തോന്നുന്നു.
ഇതോടൊപ്പം ചിന്തിക്കേണ്ട മറ്റൊന്ന് ആരോഗ്യസേവനങ്ങളിൽ നൂതനമാനേജ്മെൻറ് സംവിധാനങ്ങൾ ഉറപ്പാക്കുകയാണ്. നിയമങ്ങൾ അനുശാസിക്കുന്നവിധം സേവനങ്ങൾ ഉറപ്പാക്കാനും, പറ്റുന്നിടത്തെല്ലാം പ്രോട്ടോകോൾ സംവിധാനം നടപ്പാക്കാനും രോഗിയുമായുള്ള കോൺടാക്ട് തികച്ചും പ്രഫഷനൽ മാതൃകയിലാക്കാനും ശ്രമം തുടങ്ങണം. ജനസംഖ്യക്ക് ആനുപാതികമായി സർക്കാർ തലത്തിൽ തസ്തികകളില്ല എന്നത് എക്കാലവും നിലനിൽക്കുന്ന പരാതിയാണ്. അടുത്തകാലത്ത് സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയുടെ മേൽ വന്നിട്ടുള്ള നിയമങ്ങൾ അവിടെ അസ്വസ്ഥത പടരാനിടയായിട്ടുണ്ട്.
പരിഗണിക്കാവുന്ന പരിഹാരമുണ്ട്. ഇങ്ങനെ നിയമക്കുരുക്കിൽ പെട്ടുപോകുന്ന ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും പങ്കാളിത്ത വ്യവസ്ഥയിൽ സർക്കാർ മേഖലയിലേക്ക് കൊണ്ടുവന്നാൽ അധിക നിക്ഷേപമില്ലാതെ കൂടുതൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനാകും. പങ്കാളിത്തത്തിന് നിരവധി മാതൃകകളുണ്ട്; സഹകരണം, പൊതുവിതരണം, എയ്ഡഡ് സ്കൂൾ, ഇൻഷുറൻസ് തുടങ്ങി പലതും നമുക്ക് വഴികാട്ടിയായി മുന്നിലുണ്ട്. പുതുതായി പുറത്തുവരുന്ന ഡോക്ടർമാർക്ക് എൻറർപ്രണർഷിപ് രീതിയിൽ കടന്നുവരാവുന്ന മോഡലായി വികസിപ്പിക്കാനും സാധ്യതയുണ്ട്.
കഞ്ജക്ഷ ഘോഷ്, ഇന്ത്യൻ വൈദ്യശാസ്ത്ര ഗവേഷണ ജേണലിൽ (2018) കൈയേറ്റത്തിനിരയാകുന്ന ഡോക്ടർമാരെക്കുറിച്ചു നടത്തിയ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ കണ്ടെത്തിയ പലതും ശ്രദ്ധയോടെ പരിഗണിക്കേണ്ടതാണ്. അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സയിൽ നൈപുണ്യമുള്ള ഡോക്ടർമാരുടെ അഭാവം, കാര്യക്ഷമത ഉറപ്പാക്കാനുള്ള സംവിധാനങ്ങളുടെ പോരായ്മ, പരാതികൾ വേഗത്തിൽ പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലായ്മ, അത്യാഹിത വിഭാഗത്തിൽ ചികിത്സാ സാമഗ്രികളുടെയും സൗകര്യങ്ങളുടെയും ദൗർലഭ്യം, ആശയവിനിമയത്തിലെ പ്രശ്നങ്ങൾ, മോക് ഡ്രില്ലുകളുടെ അഭാവം, ആൾക്കൂട്ടം എന്നിവ ഉയർന്ന പരിഗണന അർഹിക്കുന്നതായി അദ്ദേഹം കണ്ടെത്തി. മീഡിയ മോശമായി മെഡിക്കൽ രംഗത്തെ ചിത്രീകരിക്കുന്നത് ജനങ്ങളെ പ്രകോപിപ്പിക്കാൻ കാരണമാകുന്നുവെന്ന് പ്രബന്ധം സൂചിപ്പിക്കുന്നു.
ശക്തമായ നിയമം വേണമെന്ന ആവശ്യം ഡോക്ടർമാർ ആക്രമിക്കപ്പെടുമ്പോഴെല്ലാം ഉയർന്നുവരുന്നുണ്ട്. നിയമം മാത്രം കുറ്റകൃത്യങ്ങൾക്ക് പരിഹാരമാകുന്നില്ല. നിയമങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഡോക്ടർമാർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള ശ്രമമാണ് കണ്ടെത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.