Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡോ​ക്ട​ർ​മാ​ർ​ക്ക്...

ഡോ​ക്ട​ർ​മാ​ർ​ക്ക് നാ​ട​ൻ ത​ല്ല്

text_fields
bookmark_border
ഡോ​ക്ട​ർ​മാ​ർ​ക്ക് നാ​ട​ൻ ത​ല്ല്
cancel

പല ദശാകാലങ്ങളിലൂടെയാണ് നാമൊക്കെ കടന്നുപോകുന്നത്. ഡോക്ടർമാർക്ക് ഇപ്പോൾ തല്ലുകാലമാണ്. പത്രവാർത്തകൾ വിശ്വസിക്കാമെങ്കിൽ രാജ്യത്താകെ നാട്ടുകാർ അവരെ ഓടിച്ചിട്ടടിക്കുകയാണോ എന്ന് തോന്നിപ്പോകും. രോഗമുണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നിടത്തോളം നാം രോഗികളാകുകയോ രോഗത്താൽ മരിക്കുകയോ ചെയ്യാം. എല്ലാ മരണങ്ങളും ഡോക്ടർമാരുടെ കുറ്റമാവണം എന്ന ചിന്ത മാത്രമാണോ കൈയേറ്റങ്ങളുടെ പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇതേക്കുറിച്ചുള്ള പഠനം പല പുത്തൻ അറിവുകളിലേക്കും നമ്മെ നയിക്കും.

ഡോക്ടർമാരോടും ആരോഗ്യസ്ഥാപനങ്ങളോടുമുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം വർഷങ്ങളായി നടന്നുവരുന്നതാണ്. അപൂർവമായി ജനകീയ വിചാരണ എന്നപേരിൽ നടന്നിരുന്ന ചില പാർശ്വവത്കൃത രാഷ്ട്രീയ ഗ്രൂപ്പുകളുടെ ശ്രദ്ധക്ഷണിക്കൽ പ്രക്രിയകൾ കേരളത്തിലും ബംഗാളിലും നടന്നത് മറക്കുന്നില്ല. പൊതുവിൽ താരതമ്യേന ലഘുവായ ബലാൽക്കാരങ്ങളാണ് ഡോക്ടർമാർ അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. എഴുപതുകളിലും എൺപതുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. മുൻകാലങ്ങളിലെ ആക്രമണങ്ങൾ പഠനവിധേയമാക്കിയപ്പോൾ മനസ്സിലാകുന്നത് ഏതാണ്ട് 70 ശതമാനം ഡോക്ടർമാർക്ക് ലഘുവായ ആക്രമണങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ടെന്നാണ്. 1995നു ശേഷം ആക്രമണങ്ങളുടെ തോതും തീക്ഷ്ണതയും ക്രമാതീതമായി വർധിച്ചുവന്നു. 2000ത്തിനു ശേഷം വർധിച്ചുവരുന്ന ആക്രമണങ്ങളെ തടയിടാനായി പുതിയ നിയമനിർമാണം എന്ന ആശയത്തിനുവേണ്ടി ഡോക്ടർമാർ സംഘടിതമായി മുന്നോട്ടുവന്നു. ഇത് ഫലംകണ്ടുവെന്ന് പറയാതെവയ്യ. 2005-12 കാലയളവിൽ പല സംസ്ഥാനങ്ങളിലും ഡോക്ടർമാരെയും ആശുപത്രികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. കേരളത്തിൽ 2012ലാണ് ഇത്തരത്തിലൊരു നിയമമുണ്ടായത്. രസകരമായ വസ്തുത, ഈ നിയമമുണ്ടായതിൽപിന്നെയാണ് ആശുപത്രി നശിപ്പിക്കലും ഡോക്ടർമാരെ മർദിക്കലും വ്യാപകമായത്.

തീർച്ചയായും, നിയമമാവില്ല ആശുപത്രി ആക്രമണത്തിലെ പ്രധാന ഹേതു. 2012 മുതൽ ആക്രമണങ്ങൾ രൂക്ഷമായതിനു മറ്റനേകം ഘടകങ്ങൾ പരിഗണിക്കേണ്ടിയിരിക്കുന്നു.

കൊൽക്കത്തയിൽ പിയർലെസ് ആശുപത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കുട്ടിയെ പണമില്ലാത്തതി​െൻറ പേരിൽ ചികിത്സിച്ചിെല്ലന്നാരോപിച്ച് ജനക്കൂട്ടം ആശുപത്രി അടിച്ചുതകർത്തു; ജീവനക്കാരെയും ഡോക്ടർമാരെയും ആക്രമിച്ചു. ഒരു കോടിയോളം രൂപയുടെ ദ്രവ്യനഷ്ടമുണ്ടായ അക്രമം നിയന്ത്രിക്കാൻ പൊലീസ് വെടിവെപ്പ് വേണ്ടിവന്നു. ആശുപത്രി സംരക്ഷണനിയമം (2009) നിലവിലുണ്ടായിട്ടും ഫലപ്രദമായ തുടർനടപടിയുണ്ടായില്ല എന്ന ആരോപണം ശക്തമായി. ഇവിടെ സ്വകാര്യ ആശുപത്രികൾ സൗജന്യമായി അടിയന്തര ചികിത്സ നൽകാനുള്ള ബാധ്യത എത്രത്തോളമുണ്ട് എന്നതും അതിൽ വീഴ്ചവന്നെങ്കിൽ തന്നെ ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കുന്നതിൽ മെല്ലെപ്പോക്ക് അനുവദനീയമാണോ എന്നതും ചർച്ചക്ക് വരേണ്ടതാണ്. അത്തരം ഇടപെടൽ ഉണ്ടാകുന്നില്ല എന്നത് ആക്രമണങ്ങളോട് മൃദുസമീപനം എന്നരീതിയിൽ കാണണം.

തൂത്തുക്കുടിയിൽ ഗർഭിണിയുടെ മരണത്തെത്തുടർന്ന് ചികിത്സിച്ച ഡോക്ടർ സേതുലക്ഷ്മിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഡോക്ടർമാരുടെ പ്രതിഷേധവും പണിമുടക്കും യഥാവിധി നടന്നെങ്കിലും മാസങ്ങൾക്കുശേഷം സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി ജോലിചെയ്തിരുന്ന ഡോക്ടർമാരുടെമേൽ ക്രൂരമായ അക്രമം ഉണ്ടായി. 2016ൽ പുറമെനിന്ന് ഇ.സി.ജി എടുത്തുവരാൻ ആവശ്യപ്പെട്ടതിന് ആലപ്പുഴയിൽ ഡോക്ടർ ആക്രമിക്കപ്പെട്ടു. ഈ മൂന്നു സംഭവങ്ങളിലും സമാനമായ കാര്യകാരണങ്ങൾ ഉണ്ട്. അടിയന്തര രക്തബാങ്ക് സംവിധാനവും ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങളുടെ അഭാവവുമാണ് സേതുലക്ഷ്മിക്ക് ജീവൻ നഷ്ടമായത്. രാത്രി ഒരുമണിക്ക് ഓപറേഷൻ തിയറ്റർ തയാറാക്കാനുള്ള സമയമെടുത്തതിനാണ് സ്റ്റാൻലി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് മർദനമേറ്റത്. ഇ.സി.ജി പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വിന്യസിപ്പിക്കാനായില്ല എന്നതാണ് കേരളത്തിലെ യുവഡോക്ടറുടെ കുറ്റം.

സർക്കാർ മേഖലയിലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ജനങ്ങൾ കാംക്ഷിക്കുന്ന നിലവാരത്തിലേക്കുയർന്ന സേവനമൊരുക്കാൻ സർക്കാറിനായിട്ടില്ല. ആശുപത്രിസേവനങ്ങളെക്കുറിച്ചുള്ള ബോധം ജനങ്ങൾക്കുള്ളത്ര സർക്കാറിനില്ല എന്നുസാരം. അല്ലെങ്കിൽ, ജനങ്ങൾ എന്തും വിചാരിക്കട്ടെ, ഞങ്ങൾ ഇത്രയേ ചെയ്യാനുദ്ദേശിക്കുന്നുള്ളൂ എന്ന ലളിതസമീപനം. എൺപതുകളിലെ പരാധീനതകൾ എന്തുകൊണ്ടാണ് ഇപ്പോൾ നാം അംഗീകരിക്കാത്തത്? എന്തുകൊണ്ടാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഉയർന്ന ഗുണമേന്മയും സേവനങ്ങളും നാം ആവശ്യപ്പെടുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയേറുന്നു.

സാമൂഹിക മാറ്റങ്ങൾ
തൊണ്ണൂറുകളോടെ ഇന്ത്യയിൽ സമൂലമായ സാമൂഹികമാറ്റം തുടങ്ങി. ആഗോളീകരണം തുടങ്ങിെവച്ച സാമ്പത്തികമുന്നേറ്റമാണ് അത്. കേരളത്തിലെ കൊച്ചുഗ്രാമങ്ങളിൽപോലും റിയൽ എസ്റ്റേറ്റ് വിപ്ലവം നടക്കുന്നത് കഴിഞ്ഞ 25 വർഷങ്ങളിലാണ്. ചെറുഗ്രാമങ്ങൾ ചെറുപട്ടണങ്ങളായി; ചെലവാക്കാൻ പണമുള്ള മധ്യവർത്തിവിഭാഗം വികസിച്ചതോടെ ഡിമാൻഡിനനുസരിച്ചുള്ള സേവനങ്ങൾ വിന്യസിപ്പിക്കുന്നതിൽ പ്രകടമായ പോരായ്മയുണ്ടായി. പ്രസ്തുത കാലഘട്ടത്തിലെ ആശുപത്രി സേവനങ്ങളുടെ കണക്കെടുത്താലിതു വ്യക്തമാകും. രക്തബാങ്ക്, ആംബുലൻസ്, ലബോറട്ടറി സൗകര്യങ്ങൾ, വേണ്ടത്ര കിടക്കകൾ എന്നിവ സർക്കാർ മേഖലയിൽ വളരെ മെല്ലെയാണ് മാറ്റങ്ങൾക്കു വഴങ്ങുന്നത്. സ്വകാര്യ ആശുപത്രികൾ എത്താത്തിടങ്ങളിൽ സർക്കാർ ആശുപത്രികളുടെമേൽ സമ്മർദമേറും. വിലക്കുവാങ്ങാനും വിലപേശാനുമുള്ള സമൂഹത്തി​െൻറ കഴിവ് വർധിക്കുന്നതനുസരിച്ചു വികസനത്തി​െൻറ ഗതിവേഗം മാറുന്നില്ലെങ്കിൽ വലിയവില കൊടുക്കേണ്ടിവരും. ആരോഗ്യരംഗത്ത് ആദ്യത്തെ പ്രതിരോധ ഭിത്തി ഡോക്ടർമാരും ആശുപത്രികളും ആയതാണ് അവരുടെ ദുർവിധി.

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെമേൽ കൈയേറ്റം അടുത്തിടെ വളരെ കൂടുകയുണ്ടായി. ഏതാനും പേർ  മാരകമായി ആക്രമിക്കപ്പെട്ടു. സംസ്ഥാനമൊട്ടാകെ സമരമുണ്ടാകാനുള്ള കാരണമായി ഇത്. സംസ്ഥാനത്തെ 4000 ജൂനിയർ ഡോക്ടർമാർ സമരത്തിലായപ്പോൾ പ്രശ്നം ഹൈകോടതിയുടെ പരിഗണനയിലെത്തി. കേസ് പരിഗണിച്ച ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, ജസ്റ്റിസ് കുൽക്കർണി എന്നിവർ ഡോക്ടർമാർ സമരം ചെയ്യുന്നത് സമൂഹത്തിനു നാണക്കേടാെണന്ന് വിലയിരുത്തി, ഡോക്ടർമാരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ഇതി​െൻറ മറുവശം കാണാതെപോകരുത്. കഴിഞ്ഞ രണ്ടു വർഷം 53 ഡോക്ടർമാരുടെമേൽ കൈയേറ്റമുണ്ടായി. എന്നാൽ, നാളിതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. മഹാരാഷ്ട്രയിലും ആശുപത്രി/ ഡോക്ടർ സംരക്ഷണ നിയമമുണ്ടെന്നോർക്കണം. പലപ്പോഴും ഈ നിയമത്തിൻ കേസ് ചാർജ് ചെയ്യാനും നടപടികൾ ആരംഭിക്കാനും വൈകുന്നുവെന്ന ആരോപണം നിലനിൽക്കുന്നു. അറസ്റ്റ് വൈകുക മാത്രമല്ല, അറസ്റ്റ് ചെയ്യപ്പെട്ടയാൾ വളരെവേഗം പുറത്തുവരുകയും ചെയ്യും. ഉദാഹരണത്തിന് മുംബൈ സിയോൺ ആശുപത്രി ആക്രമണക്കേസിലെ പ്രതി അറസ്റ്റ് കഴിഞ്ഞു 24 മണിക്കൂറിനുള്ളിൽ പുറത്തുവന്നു. അപ്പോൾ പ്രോസിക്യൂഷൻ, ജുഡീഷ്യൽ നടപടികളിൽ താമസമുണ്ടാകുന്നതും കാര്യക്ഷമത ചുരുങ്ങുന്നതും ഗൗരവമായി കാണേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിൽ കൂടുതൽ നിയമനിർമാണം ആവശ്യപ്പെടുന്നതിൽ എന്താണു യുക്തി എന്ന് മനസ്സിലാക്കാൻ വിഷമം. ഇപ്പോൾത്തന്നെ ആരോഗ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താൽ മൂന്നു വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. ഇത് ഏഴു വർഷമാക്കണമെന്നു ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു. പ്രാവർത്തികമാക്കാത്ത നിയമത്തി​െൻറ ശിക്ഷ എത്രയായാലെന്ത്? അന്വേഷണവും ശിക്ഷാനടപടികളും യഥാവിധി നടപ്പാക്കുക എന്നതത്രേ പ്രധാനം.

വ്യാപകമായ ആശുപത്രി/ ഡോക്ടർ കൈയേറ്റങ്ങളുടെ പശ്ചാത്തലം പഠിക്കാൻ പരിമിതമായ ശ്രമങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇതിൽനിന്നു പുറത്തുവന്ന അറിവുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധാപൂർവം പരിഗണിക്കേണ്ടതുണ്ട്. പലപ്പോഴും, ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് പല ആശുപത്രിപ്രവർത്തനങ്ങളിലും പങ്കുചേരുന്നത്. ഉദാഹരണത്തിന് ട്രോളി, വീൽ ചെയർ മുതലായവ പ്രവർത്തിപ്പിക്കുക, ലബോറട്ടറി, മെഡിക്കൽ ഷോപ് എന്നിവിടങ്ങളിൽ പോയ്‌വരുക എന്നിങ്ങനെ ആശുപത്രിജോലിക്കാർ ചെയ്യേണ്ട പലതും രോഗിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ശ്രമദാനമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. താഴെക്കിടെയുള്ള ജീവനക്കാരുടെയും നഴ്സ്, പാരാമെഡിക്കൽ ജീവനക്കാരുടെയും തസ്തികകൾ കിടക്കയുടെ അനുപാതത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. ഇത് പലപ്പോഴും തികയാറില്ല. ചക്രക്കസേര, ട്രോളി, ശുചിമുറികൾ എന്നിവയുടെ ദൗർലഭ്യം, നവീന സാങ്കേതികവിദ്യകൾ എത്താത്തതിൻെറ സമ്മർദം എന്നിവയും കൈയേറ്റങ്ങൾക്ക് വഴിയൊരുക്കും. പല സ്വതന്ത്ര ചിന്തകരും പറയുന്ന കാര്യം രോഗികളോടും ബന്ധുക്കളോടും ആശയവിനിമയം നടത്താൻ ആവശ്യമുള്ളത്ര നൈപുണ്യം പല ഡോക്ടർമാർക്കും ഇല്ല എന്നതാണ്. അഹിതമോ ദുഃഖകരമോ ആയ വാർത്തകൾ വിനിമയം ചെയ്യാനുള്ള കഴിവ് എല്ലാ ഡോക്ടർമാർക്കും ആവശ്യമാണ്. തികഞ്ഞ അനുതാപവും ഒട്ടൊക്കെ ജനാധിപത്യബോധവും ഉണ്ടെങ്കിലേ ഇതു സാധ്യമാകൂ. മറ്റു സർക്കാർ ജീവനക്കാരെപ്പോലെയോ പൊലീസുകാരെപ്പോലെയോ പെരുമാറിയാൽ ആരോഗ്യസേവന രംഗത്ത് സംഘർഷമുണ്ടാകും എന്നതിൽ സംശയം വേണ്ട.

ആശുപത്രി സംവിധാനം നവീകരിക്കണം
ആശുപത്രിനടത്തിപ്പിലെ രീതിശാസ്ത്രത്തിലും സമൂലമായ പരിവർത്തനം അടിയന്തരമായി വരേണ്ടതുണ്ട്. അത്യാഹിത വിഭാഗം, എമർജൻസി ശസ്ത്രക്രിയ, തീവ്രപരിചരണം, സ്ത്രീരോഗ ചികിത്സ എന്നിവിടങ്ങളിലാണ് സംഘട്ടനങ്ങളധികവും. എല്ലാ ആശുപത്രികളുടെയും രക്തബാങ്ക്, ആംബുലൻസ്, ലബോറട്ടറി എന്നിവ ഇൻറർനെറ്റിലൂടെ സംയോജിപ്പിക്കുക എന്നതാണ് ആദ്യത്തെ ചുവട്. ഇതുവഴി ആശുപത്രിയിലുണ്ടാകുന്ന സമയനഷ്ടം വലിയൊരളവുവരെ പരിഹരിക്കാനാകും. കണക്കുകൾ സൂചിപ്പിക്കുന്നത് പകൽ സമയത്തെ ആശുപത്രി ഉപയോഗം ക്രമമായി കുറച്ചുകൊണ്ടുവരാൻ ഉതകുന്ന ടെക്നോളജി ഇപ്പോൾത്തന്നെ ലഭ്യമാണെന്നാണ്.

ഏതാണ്ട് 50 ശതമാനം വരെ രോഗികൾക്ക് ഡോക്ടറുമായി മുഖാമുഖം കൂടാതെതന്നെ പ്രശ്നപരിഹാരം കണ്ടെത്താനാകും എന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട് ഫോൺ സജ്ജീകരണത്തിലൂടെ ഇത് സാധ്യമാകും. ഇതിനു വേണ്ട സോഫ്റ്റ്‌വെയർ, ആപ് എന്നിവ വികസിപ്പിച്ചിട്ടുണ്ട് ഡോക്ടർമാർക്കെതിരെയുള്ള കൈയേറ്റം ഇന്ത്യയിൽ മാത്രമല്ല ഉള്ളത്. അടുത്തിടെ, അമേരിക്കയിൽ ഒരു ഹൃദ്രോഗ വിദഗ്ധനെ  മരിച്ചരോഗിയുടെ ബന്ധു വെടിവെച്ചുവീഴ്ത്തി. ഏതാനും വർഷത്തിനുമുമ്പ് ഗർഭച്ഛിദ്രം ചെയ്തുകൊടുത്തു എന്ന കാരണത്തിന് മറ്റൊരു ഡോക്ടറെ ആക്രമി കൊന്നുകളഞ്ഞു. ഒന്നാം ലോകരാജ്യങ്ങളിൽ ഡോക്ടർമാരെ കൈയേറ്റം ചെയ്യുന്നത് തുലോം കുറവാണ്. മൂന്നാം ലോകരാജ്യങ്ങളിലാകട്ടെ, ഇതൊരു പൊതുസത്യവും. ലോക മെഡിക്കൽ സംഘടന 2015 ഏപ്രിലിൽ ചേർന്ന യോഗത്തിൽ 40 രാജ്യങ്ങളിലെ റിപ്പോർട്ടുകൾ പരിഗണിച്ചശേഷം ഡോക്ടർമാർക്കെതിരെ നടക്കുന്ന അക്രമം ഗൗരവമായി കാണണമെന്ന് തീരുമാനിക്കുകയുണ്ടായി. ഏപ്രിൽ 17ന് ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള കൈയേറ്റത്തെ പ്രതിഷേധിക്കാനുള്ള ദിനമായി ആചരിക്കാനും ധാരണയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmenthospitals
News Summary - doctors need to beat
Next Story