Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightരാഷ്ട്രീയം എന്ന...

രാഷ്ട്രീയം എന്ന സാമൂഹിക സേവനം

text_fields
bookmark_border
രാഷ്ട്രീയം എന്ന സാമൂഹിക സേവനം
cancel
1971 ലാണ്​ പുഷ്​പാകരൻ പ്ര​വാ​സ മണ്ണിലെത്തുന്നത്​.​ പ്രവാസം തെരഞ്ഞെടുത്തി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഒ​രു​പ​ക്ഷേ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ത​നാ​യ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​കു​മാ​യി​രു​ന്നു അ​ദ്ദേ​ഹം


എം.​ജി. പു​ഷ്പാ​ക​ര​ന്‍ പ്ര​വാ​സം തെ​ര​ഞ്ഞെ​ടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ ത​നാ​യ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​കു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം സ​മ്മ​തി​ക്കി​ല്ലെ​ങ്കി​ലും ആ ​ജീ​വി​ത​ത്തി​ ലൂ​ടെ സ​ഞ്ച​രി​ച്ചാ​ല്‍ ആ​ര്‍ക്കു​മ​ത്​ ബോ​ധ്യ​പ്പെ​ടും. വി​ദ്യാ​ര്‍ഥി രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ കോ​ട്ട​യ​ത്തെ കോ​ണ്‍ഗ്ര​സ് ക​ള​രി​യി​ല്‍ വ​ള​ര്‍ന്ന പു​ഷ്പാ​ക​ര​െന്‍റെ കൂ​ടെ അ​ന്ന് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​വ​ര്‍  ആ​രെ​ല്ലാ​മാ​യി​രു​ന്നെ​ന്ന് നോ​ ക്കു​ക.- എ.​കെ. ആ​ൻ​റ​ണി, ഉമ്മൻ ചാ​ണ്ടി, വ​യ​ലാ​ര്‍ ര​വി, പി.​സി. ചാ​ക്കോ...

രാ​വും പ​ക​ലു​മി​ല്ലാ​ത്ത രാ​ഷ്​​ട്രീ​യ പ്ര​വ​ര്‍ത്ത​നം. സ്വ​ന്തം നാ​ടാ​യ കോ​ട്ട​യം ടൗ​ണി​ലെ  കാ​രാ​പ്പു​ഴ ക​മ്യൂ​ണി​ സ്​​റ്റ്​ കോ​ട്ട​യാ​ണ്. ഒ​ന്നോ ര​ണ്ടോ വീ​ട്ടു​കാ​ര്‍ മാ​ത്ര​മാ​ണ് കോ​ണ്‍ഗ്ര​സു​കാ​രു​ള്ള​ത്. അ​തി​ലൊ​ന്നാ​യി​രു​ന്നു മാ​ ള​ക്ക​ൽ. പ​ക്ഷേ ബ​ന്ധു​ക്ക​ള്‍ കൂടു​ത​ലും ക​മ്യൂ​ണി​സ്​റ്റു​കാ​രാ​യി​രു​ന്നു. അ​വി​ടെ കോ​ൺ​ഗ്ര​സി​നെ വ​ള​ര്‍ത്തു​ ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു പു​ഷ്​​പാ​ക​ര​ൻ. മു​നി​സി​പ്പ​ല്‍ വാ​ര്‍ഡി​ല്‍ ആ​ദ്യ​മാ​യി കോ​ണ്‍ഗ്ര​സു​കാ​ര​നെ  ജ​യി​പ്പി​ച്ചു. പ​ല ക​മ്യൂണി​സ്​റ്റു​കാ​രും പി​ന്നീ​ട് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യി.  ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റി​ങ് ഡി​േ​പ്ലാ​മ പാ​സാ​യി പാ​ര​ല​ല്‍ കോ​ള​ജി​ല്‍ പ​ഠി​പ്പി​ക്കു​ന്ന കാ​ല​ത്തും പു​ഷ്​​ പാ​ക​ര​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. 21ാം വ​യ​സ്സി​ൽ  നി​യ​മ​സ​ഭ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ മ്മി​റ്റി ക​ണ്‍വീ​ന​റാ​യി​ട്ടു​ണ്ട്. അ​ന്ന​ത്തെ പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​നം 72ാം വ​യ​സ്സി​ലും ദു​ബൈ ജാ​ഫി​ലി​യ്യ​യി​ലെ  വി​ല്ല​യി​ലി​രു​ന്നു അ​ദ്ദേ​ഹം ഓ​ര്‍ത്തെ​ടു​ക്കു​ന്നു.

കോ​ട്ട​യം  മു​നി​സി​പ്പ​ല്‍ ​െഗ​സ്​​റ്റ്​ ഹൗ​സാ​യി​രു​ന്നു അ​ന്ന് താ​വ​ളം. ഉ​മ്മ​ന്‍ ചാ​ണ്ടി, വ​യ​ലാ​ര്‍ ര​വി, എ.​കെ.​ആ​ ൻ​റ​ണി എ​ല്ലാ​വ​രു​മു​ണ്ടാ​കും. സൈ​ക്കി​ളി​ലാ​യി​രു​ന്നു യാ​ത്ര. രാ​ത്രി ഒ​രു മ​ണി​ക്കും ര​ണ്ടു മ​ണി​ക്കു​മെ​ല്ലാ​ മാ​ണ് മു​റി​യി​ല്‍ തി​രി​ച്ചെ​ത്തു​ക. മി​ക്ക​വാ​റും പ​ട്ടി​ണി​യാ​യി​രി​ക്കും. പി​ന്നെ ഏ​തെ​ങ്കി​ലൂം ഹോ​ട്ട​ൽ തു​റ​ പ്പി​ച്ചൊ​ക്കെ ഭ​ക്ഷ​ണം ക​ഴി​ക്കും. വ​യ​ലാ​ര്‍ ര​വി​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മാ​യി​ട്ടാ​ണ്​  കൂടു​ത​ല്‍ അ​ടു​പ്പം. അ​ തി​പ്പോ​ഴും തു​ട​രു​ന്നു. ഇ​രു​വ​രും ദു​ബൈ​യി​ല്‍ വ​ന്നാ​ല്‍ പു​ഷ്പേ​ട്ട​​ന്‍റെ ഒ​പ്പ​മാ​ണ് യാ​ത്ര​യും താ​മ​സ​വു​മെ​ല്ലാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് ദു​ബൈ​യി​ല്‍ വ​രു​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ താ​വ​ളം കൂ​ടി​യാ​ണ്. അ​ങ്ങ​നെ ഖ​ദ​റി​ല്‍ നി​റ​ഞ്ഞു​നി​ല്‍ക്കു​മ്പോ​ഴാ​ണ് പേ​ര്‍ഷ്യ​യെ​ന്ന ഗ​ള്‍ഫ് മ​ന​സ്സി​ലേ​ക്ക് വ​രു​ന്ന​ത്. സാ​മ്പ​ ത്തി​കം ത​ന്നെ​യാ​യി​രു​ന്നു പ്രേ​ര​ണ​യെ​ന്ന് പു​ഷ്പേ​ട്ട​ന്‍. അ​ന്ന് മ​ലേ​ഷ്യ​യി​ലും സിം​ഗ​പ്പൂ​രി​ലു​മെ​ല്ലാം പോ​യ​വ​ രു​ടെ ജീ​വി​ത​വും പ​ത്രാ​സും ക​ണ്ട​പ്പോ​ള്‍ മോ​ഹ​മു​ദി​ച്ച​താ​ണ്. അ​വ​രാ​രെ​ങ്കി​ലും ന​ല്‍കു​ന്ന ബ്ലേ​ഡ് ചി​ല്ലി​ലി​ട്ട്  ഉ​ര​ച്ച് പ​ല​ത​വ​ണ താ​ടി വ​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ല​മാ​ണ്.

സു​ഹൃ​ത്താ​യ ഡിവൈ.​എ​സ്.​പി സ​ദാ​ന​ന്ദ​ന്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഹ​നീ​ഫ ല​ബ്ബ​യാ​ണ് പേ​ര്‍ഷ്യ​യി​ലേ​ക്ക്  പോ​കു​ന്നോ എ​ന്ന് ആ​ദ്യം ചോ​ദി​ച്ച​ത്. ല​ബ്ബ​യു​ടെ മ​രു​മ​ക​ന്‍ മ​ജീ​ദാ​ണ് വി​സ അ​യ​ച്ചു​ത​ന്ന​ത്. 25ാം വ​യ​ സ്സി​ല്‍ അ​ങ്ങ​നെ ദു​ബൈ​യി​ല്‍ വി​മാ​ന​മി​റ​ങ്ങി.  പോ​ക​ണ്ടാ​ന്ന് പ​റ​ഞ്ഞ​ത് എ.​കെ.​ ആ​ന്‍റ​ണി മാ​ത്ര​മാ​ണ്.  പോ​യി​ട്ട് അ​ഞ്ചു വ​ര്‍ഷം ക​ഴി​ഞ്ഞ് തി​രി​ച്ചു​വാ എ​ന്നാ​യി​രു​ന്നു കു​ഞ്ഞൂ​ഞ്ഞി​െ​ൻ​റ ഉ​പ​ദേ​ശം. താ​നും അ​തു​ ത​ന്നെ​യാ​ണ് മ​ന​സ്സി​ല്‍ ക​രു​തി​യ​തെ​ന്ന് പു​ഷ്പാ​ക​ര​ന്‍. പ​ക്ഷേ കാ​ലം ത​ന്നെ ഇ​വി​ടെ പി​ടി​ച്ചു​നി​ര്‍ത്തി. അ​ന്ന് കൊ​ച്ചു വി​മാ​ന​ത്താ​വ​ള​മാ​യി​രു​ന്നു ദു​ബൈ​യി​ല്‍. 1971 ഏ​പ്രി​ല്‍ ഒ​മ്പ​ത്​ വെ​ള്ളി​യാ​ഴ്​​ച​യാ​യി​രു​ന്നു.  ഒ​രാ​ളെ​പ്പോ​ലും ദു​ബൈ​യി​ല്‍ പ​രി​ച​യ​മി​ല്ല. മ​ജീ​ദി​ന്‍റെ വി​ലാ​സ​മു​ണ്ട്​ കൈ​യി​ൽ. അ​വ​സാ​നം ച​ന്ദ്ര​ന്‍ എ​ന്ന  മ​ല​യാ​ളി വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ൻ സ​ഹാ​യ​ത്തി​നെ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്യൂ​ട്ടി ക​ഴി​യു​ന്ന​ത് വ​രെ  കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു പു​റ​ത്തി​റ​ങ്ങാ​ന്‍. വ​ലി​യ ട്ര​ക്കി​െ​ൻ​റ പു​റ​കി​ല്‍ ക​യ​റി​യാ​യി​രു​ന്നു ദു​ബൈ തെ​ രു​വി​ലെ ആ​ദ്യ​യാ​ത്ര. നാ​യി​ഫ് ജ​ങ്ഷ​നി​ല്‍ ഖാ​ദ​ര്‍ ഹോ​ട്ട​ലി​​ന്‍റെ പി​റ​കി​ല്‍ മ​ജീ​ദി​​​െൻറ വീ​ട്ടി​ലെത്തി. അ​ദ്ദേ​ഹം താ​മ​സി​ക്കാ​ൻ മു​റി​യെ​ടു​ത്തു ത​ന്നു. കു​റേ മ​ല​യാ​ളി​ക​ളു​ണ്ട് അ​വി​ടെ. രാ​വി​ലെ എ​ല്ലാ​വ​രും ഒ​ ന്നി​ച്ചി​റ​ങ്ങും. ജോ​ലി തേ​ടി. ക​ടു​ത്ത ചൂ​ടി​ല്‍ ഒ​രു​പാ​ട് ന​ട​ന്നി​ട്ടു​ണ്ട്.

ഒ​രു വ​ര്‍ഷ​ത്തോ​ളം ജോ​ലി​യി​ല്ലാ​തെ ന​ട​ന്നു. ഇ​ട​ക്ക്  കി​ട്ടി​യ ര​ണ്ടെ​ണ്ണം വേ​ണ്ടെ​ന്ന് വെ​ച്ചു. ഒ​ന്നൊ​ഴി​വാ​ക്കി​ യ​ത്​ ബാ​ർ ഹോ​ട്ട​ലി​ലാ​യി​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ലാ​യി​രു​ന്നു. അ​വ​സാ​നം പാ​കി​സ്താ​നി​ക​ളു​ടെ ഉ​ട​മ​സ്ഥ​ ത​യി​ലു​ള്ള  ഷി​പ്പി​ങ് കെ​മി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി കി​ട്ടി. ബ്രി​ട്ടീ​ഷ് ക​മ്പ​നി​യു​ടെ ഏ​ജ​ൻ​സി​യാ​യി​ രു​ന്നു. 400 റി​യാ​ലാ​ണ് ശ​മ്പ​ളം. 200 റി​യാ​ലു​ണ്ടെ​ങ്കി​ല്‍ ദു​ബൈ​യി​ല്‍ അ​ന്ന് ന​ന്നാ​യി ജീ​വി​ക്കാം. പി​ന്നീ​ട് അ​ബൂ​ദ​ബി​യി​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​യി​ല്‍സ് ചു​മ​ത​ല​ക്കാ​ര​നാ​യാ​യി ജോ​ലി കി​ട്ടി.  കേ​ബി​ള്‍ വി​ ല്‍പ​ന ക​മ്പ​നി​യാ​ണ്. ഇ​വ​രി​ല്‍നി​ന്ന് കേ​ബി​ള്‍ വാ​ങ്ങി പു​റ​ത്ത് വി​ല്‍ക്കു​ന്ന ചി​ല​രെ പ​രി​ച​യ​പ്പെ​ട്ടു. അ​ തു​കൊ​ള്ളാ​മെ​ന്ന് തോ​ന്നി. ചി​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍ന്ന് ബി​സി​ന​സ് തു​ട​ങ്ങി​യെ​ങ്കി​ലും അ​ന്ന​ത്തെ  മാ​ന്ദ്യ​ത്തി​ല്‍ ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം പി​ന്മാ​റി. ക​മ്പ​നി​യി​ല്‍ അ​ന്ന് ന​ല്ല ശ​മ്പ​ളം കി​ട്ടി​യി​രു​ന്നെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ന്‍ പ​റ്റാ​റി​ല്ല. കാ​ര​ണം നാ​ട്ടി​ല്‍  നി​ന്ന് ര​ക്ത​ത്തി​ല​ലി​ഞ്ഞ രാ​ഷ്​​ട്രീ​യം ഗ​ള്‍ഫി​ല്‍ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​മാ​യി മാ​റ്റി​യി​രു​ന്നു പു​ഷ്പാ​ക​ര​ന്‍. ലോ​ഞ്ചി​ല്‍ നാ​ട്ടി​ല്‍ നി​ന്നു വ​രു​ന്ന മ​ല​യാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ശ​മ്പ​ള​ത്തി​െ​ൻ​റ വ​ലി​യൊ​രു ഭാ​ഗം  ചെ​ല​വാ​ക്കി. അ​വ​ര്‍ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വാ​ങ്ങി​ന​ല്‍കി. അ​ങ്ങ​നെ​യാ​ണ് 1978ല്‍ ​ദു​ബൈ​യി​ല്‍ സ്വ​ന്ത​മാ​യി ഇ​ല​ക്ട്രി​ക്ക​ല്‍ കേ​ബി​ള്‍ ട്രേ​ഡി​ങ് ക​മ്പ​നി തു​ട​ങ്ങി​യ​ത്.  1976ല്‍ ​വി​വാ​ഹി​ത​നാ​യി​രു​ന്നു. ഭാ​ര്യ ​െഎ​​ഷ അ​ധി​കം വൈ​കാ​തെ ദു​ബൈ​യി​ലെ​ത്തി.

ഒ​രു​പാ​ട് പാ​ഠ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ്ര​വാ​സ ജീ​വി​തം ത​നി​ക്ക് കാ​ഴ്ച​വെ​ച്ച​താ​യി പു​ഷ്പാ​ക​ര​ന്‍ പ​റ​യു​ന്നു:  അ​ന്ന് യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന മ​ല​യാ​ളി  ച​ന്ദ്ര​നാ​യി​രു​ന്നു. മ​ദ്യ​രാ​ജാ​വ്. മ​റ്റു നി​ര​വ​ധി ബി​ സി​ന​സു​ക​ള്‍. ര​ണ്ടു ക​പ്പ​ല്‍ സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ വെ​റും മൂ​ന്നു മാ​സം കൊ​ണ്ട് പാ​പ്പ​രാ​യി ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന കാ​ഴ്ച ത​നി​ക്ക് കാ​ണേ​ണ്ടി​വ​ന്നു. അ​തൊ​രു വ​ലി​യ പാ​ഠ​മാ​യി​രു​ന്നു. പ​ണ​മു​ള്ള​പ്പോ​ള്‍ കൂ​ ടെ​യു​ണ്ടാ​യി​രു​ന്ന​വ​രൊ​ന്നും പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലു​ണ്ടാ​യി​ല്ല. പി​ന്നീ​ട് നാ​ട്ടി​ല്‍ ചി​കി​ത്സ​ക്ക് പോ​യ അ​ ദ്ദേ​ഹം അ​വി​ടെ വെ​ച്ച് മ​രി​ച്ചു. പ്ര​താ​പ​കാ​ല​ത്ത് ച​ന്ദ്രേ​ട്ട​ന്‍ ഒ​രു മ​ദ്യ​ഷാ​പ്പ് ത​നി​ക്ക് തു​റ​ന്നു​ത​രാ​മെ​ന്ന് പ​റ​ ഞ്ഞെ​ങ്കി​ലും നി​ര​സി​ച്ചു. മ​ദ്യ​ത്തിന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ​ണ്ട്​ കോ​ട്ട​യ​ത്ത്​ വെ​ച്ച്​ എ.​കെ.​ആ​ന്‍റ​ണി ത​ന്ന ക്ലാ​സാ​ണ് ത​ന്നെ മ​ദ്യ​വി​രു​ദ്ധ​നാ​ക്കി​യ​ത്. താ​ന്‍ ദു​ബൈ​യി​ലെ​ത്തി​യ​തോ​ടെ നാ​ട്ടി​ലെ പാ​ര്‍ട്ടി​ക്കാ​ര്‍ക്ക്  ഇ​വി​ടെ ഒ​രാ​ളു​ണ്ടെ​ന്ന തോ​ന്ന​ലാ​യി. എ.​സി.​ജോ​ര്‍ജും ഹെ​ൻ​റി ഒാ​സ്​​റ്റി​നും കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യി​രി​ക്കെ  ദു​ബൈ സ​ന്ദ​ര്‍ശി​ച്ച​പ്പോ​ള്‍  ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ന​ട​ത്തി​യ​ത് താ​നാ​യി​രു​ന്നു.

സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​ര​മാ​യി പു​ഷ്​​പാ​ക​ര​ന്​ ദു​ബൈ ​പൊ​ലീ​സ്​ ന​ൽ​കി​യ അ​നു​മോ​ദ​ന​പ​ത്രം
 


ഉ​മ്മ​ന്‍ചാ​ണ്ടി ആ​ദ്യ​മാ​യി ദു​ബൈ​യി​ല്‍ വ​ന്ന​തി​​ന്​ പി​ന്നി​ലൊ​രു സം​ഭ​വ​മു​ണ്ട്. 1975ലാ​ണെ​ന്ന് തോ​ന്നു​ന്നു.   തൊ​ഴി​ലി​നെ​ന്ന് പ​റ​ഞ്ഞു ദു​ബൈ​യി​ല​ത്തെി​യ  നൂ​റോ​ളം പേ​രെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ്  കേ​ര​ള​ത്തി​ല്‍ വ​ലി​യ ബ​ഹ​ളം ന​ട​ക്കു​ന്ന സ​മ​യ​മാ​ണ്. ഉ​മ്മൻ ‍ചാ​ണ്ടി വി​ളി​ച്ച് ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കാ​ന്‍ പ​ റ​ഞ്ഞു. തേ​ടി​പ്പി​ടി​ച്ച് ചെ​ന്ന​പ്പോ​ള്‍ ഒ​രു പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ഹാ​ളി​ല്‍ നൂ​റു​പേ​രെ​യും കൊ​ണ്ടി​ട്ടി​രി​ക്കു​ക​ യാ​ണ്. കാ​ര്യ​മാ​യ ഭ​ക്ഷ​ണ​മൊ​ന്നു​മി​ല്ല. കു​ബൂ​സും വെ​ള്ള​വും മാ​ത്രം. ക​ട​ലാ​സ് വി​രി​ച്ചാ​ണ് കി​ട​പ്പ്. ഒ​രു മ​ ല​യാ​ളി ത​ന്നെ​യാ​യി​രു​ന്നു ഈ ​തൊ​ഴി​ല്‍ത​ട്ടി​പ്പി​ന് പി​ന്നി​ല്‍. ഇ​യാ​ള്‍ക്കെ​തി​രെ പൊ​ലീ​സി​ല്‍ പ​രാ​തി​കൊ​ ടു​ത്തു. ഈ ​സം​ഭ​വം വാ​ര്‍ത്ത​യാ​ക്കി കോ​ട്ട​യം മ​ല​യാ​ള മ​നോ​ര​മ​യി​ലേ​ക്ക​യ​ച്ചു. ത​പാ​ലി​ല്‍. അ​വ​ര്‍ അ​ത്  ഒ​ന്നാം പേ​ജ് വാ​ര്‍ത്ത​യാ​ക്കി​യ​തോ​ടെ കേ​ര​ളം ഇ​ള​കി. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ല്‍ കൂ​ടു​ത​ലും പു​തു​പ്പ​ള്ളി മ​ ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ഇ​വ​രി​ൽ പ​ല​രോ​ടും കാ​ശു വാ​ങ്ങി​യ​ത് ബൈ​ബി​ളി​നക​ത്ത് വെ​ച്ചാ​യി​രു​ന്നു എ​ന്ന​താ​ണ്​ ര​സം. അ​ങ്ങ​നെ​യാ​ണ് എം.​എ​ല്‍.​എ​യാ​യ ഉ​മ്മൻ ‍ചാ​ണ്ടി വ​രു​ന്ന​ത്.

അ​ന്ന് അ​ഞ്ചു​പേ​ര്‍ തി​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന തന്‍റെ മു​റി​യി​ലാ​യി​രു​ന്നു ചാ​ണ്ടി താ​മ​സി​ച്ച​ത്. നി​ല​ത്ത് പാ​യ  വി​രി​ച്ചാ​യി​രു​ന്നു കി​ട​പ്പ്. അ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ച് പ​ണ​വും വേ​റെ ജോ​ലി​യു​മെ​ല്ലാം സം​ഘ​ടി​ പ്പി​ച്ചു​കൊ​ടു​ത്തു. അ​വ​രി​ൽ ചി​ല​ർ ഇ​​ന്ന്​ യു.​എ.​ഇ​യി​ലെ വ​ൻ ബി​സി​ന​സു​കാ​രും പ​ണ​ക്കാ​രു​മാ​ണ്. നി​ശ്ശബ്​​ദ​മാ​യാ​ണ്​ പു​ഷ്​​പാ​ക​ര​െ​ൻ​റ സാ​മൂ​ഹി​ക സേ​വ​നം. 38ലേ​റെ വ​ർ​ഷ​മാ​യി ക​റാ​മ​യി​ലെ അ​ദ്ദേ​ഹ​ ത്തി​െ​ൻ​റ ഫീ​നി​ക്സ് ട്രേ​ഡി​ങ് ക​മ്പ​നി ഓ​ഫി​സ്​ നി​രാ​ലം​ബ​രാ​യ നി​ര​വ​ധി പേ​ർ​ക്ക്​ അ​ത്താ​ണി​യാ​ണ്. സ്ത്രീ​ക​ളു​ടെ ക​ണ്ണീ​ര്‍ ഇ​ത്ര​യ​ധി​കം വീ​ണ ഓ​ഫിസ്​ വേ​റെ​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ പു​ഷ്​​പാ​ക​ര​ൻ പ​റ​യു​ക.   പെ​ണ്‍വാ​ണി​ഭ സം​ഘ​ത്തി​ല്‍ പെ​ട്ട​വ​ര്‍, ബി​സി​ന​സ് ത​ക​ര്‍ന്ന് പാ​പ്പ​രാ​യി നാ​ട്ടി​ല്‍ പോ​കാ​നാ​കാ​തെ കു​ടു​ ങ്ങി​യ​വ​ര്‍, ക​ട​ക്കെ​ണി​യി​ല്‍പെ​ട്ട​വ​ര്‍, മാ​ന​സി​ക പ്ര​ശ്നം നേ​രി​ട്ട​വ​ര്‍...​ അ​ങ്ങ​നെ ഒ​ത്തി​രി​പേ​ർ ഒാ​ഫിസി​ൽ  വ​രും. പ​ണ​വും​ നി​യ​മ​സ​ഹാ​യം സം​ഘ​ടി​പ്പി​ച്ചു ന​ല്‍കി​യും അ​വ​ർ​ക്ക്​ തു​ണ​യാ​കാ​ൻ ശ്ര​മി​ക്കും. ഒൗ​ദ്യോ​ ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കും.  സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തി​ല്‍പെ​ട്ടും പെ​ണ്‍വാ​ണി​ഭ​ത്തി​ല്‍  പെ​ട്ടു​മാ​ണ്​ സ്​​ത്രീ​ക​ൾ കൂ​ടു​ത​ലും എ​ത്താ​റ്.

ഒ​രി​ക്ക​ല്‍ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വി​ളി. ജോ​ലി​ക്കെ​ന്ന് പ​റ​ഞ്ഞു അ​നാ​ശാ​സ്യ​ത്തി​ന് നി​ ര്‍ബ​ന്ധി​ക്ക​പ്പെ​ട്ട യു​വ​തി​യു​ടെ അ​വ​സ്​​ഥ അ​റി​യി​ച്ച​ത്​ പ​രി​ച​യ​മു​ള്ള ന​ഴ്​​സ്. അ​നാ​ശാ​സ്യ​ത്തി​ന്​ വി​സ​മ്മ​ തി​ച്ച​പ്പോ​ള്‍  മ​ര്‍ദ​ന​മാ​യി. സ​ഹി​ക്കാ​നാ​ക​ാതെ ജ​ന​ലി​ലൂ​ടെ ചാ​ടി. ഷാ​ര്‍ജ പൊ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ ലെത്തി​ച്ച​ത്. പ​ള്ളി​പ്പെ​രു​ന്നാ​ളി​ന് പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളാ​ണ് ജോ​ലി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​​​യെ  വ​ഞ്ചി​ച്ച​ത്. ഉ​ള്ള​തെ​ല്ലാം വി​റ്റാ​ണ്​ അ​വ​ര്‍ വി​സ​ക്ക്​ പ​ണം ന​ല്‍കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന്  സം​ഘം  നേ​രെ പെ​ണ്‍വാ​ണി​ഭ താ​വ​ള​ത്തി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. വ​ലി​യ മാ​ഫി​യ സം​ഘം ത​ന്നെ​യാ​യി​രു​ന്നു  അ​ത്. ഇ​ട​നി​ല​ക്കാ​ർ സ്​​ത്രീ​ക​ൾ ത​ന്നെ​യാ​കും. താ​മ​സ​സ്​​ഥ​ല​ത്തെ സെ​ക്യൂ​രി​റ്റി​ക്കാ​ര​നും ഇ​വ​രെ കൊ​ണ്ടു​ വ​രു​ന്ന ടാ​ക്സി ഡ്രൈ​വ​റു​മെ​ല്ലാം ഉ​ള്‍പ്പെ​ട്ട മാ​ഫി​യ. അ​ന്ന് വ​യ​ലാ​ര്‍ ര​വി​യെ വി​ളി​ച്ചാ​ണ് അ​വ​രെ മോ​ചി​പ്പി​ ച്ച​ത്. അ​ഞ്ചു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു. ഇ​തു​പോ​ലെ നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ളി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. 16 സ്ത്രീ​ക​ളെ ഒ​ന്നി​ച്ച് ര​ക്ഷി​ച്ച് നാ​ട്ടി​ല​യ​ച്ച സം​ഭ​വ​മു​ണ്ട്. കേ​ര​ള​ത്തി​ലെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗസ്ഥ​ര്‍ക്ക് വ​രെ ഇ​വ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​വി​ടെ നി​ന്നു​ള്ള  ഇ​ട​പെ​ട​ലി​ല്‍നി​ന്ന് മ​ന​സ്സി​ലാ​യി. കേ​സി​ല്‍ പി​ടി​യി​ലാ​യ ചി​ല ഏ​ജ​ൻ​റു​മാ​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ്  നാ​ട്ടി​ലെ ചി​ല രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ വി​ളി​ച്ച​പ്പോ​ൾ​ ഞെ​ട്ടി​പ്പോ​യി.

പ്ര​വാ​സ​ലോ​ക​ത്ത്​ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പേ​രെ സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ൽ നാ​ടുവി​ ട്ട​തി​ൽ ഒ​രി​ക്ക​ലും വി​ഷ​മം തോ​ന്നി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി​യി​ല്‍ നി​ന്നൊ​രാ​ൾ വി​ളി​ച്ചു. പ​ണ്ട്  ദു​ബൈ​യി​ല്‍ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​പ്പോ​ള്‍ സ​ഹാ​യി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​ണ്. ഇ​പ്പോ​ൾ ന​ല്ല​നി​ല​യി​ലെ​ത്തി​യ​തി​​െ​ ൻ​റ സ​ന്തോ​ഷം അ​റി​യി​ക്കാ​ന്‍ വി​ളി​ച്ച​താ​ണ്. നോ​മ്പെ​ടു​ത്ത് പ്രാ​ര്‍ഥി​ച്ച​പ്പോ​ള്‍ ദൈ​വം കാ​ണി​ച്ചു​ത​ന്ന​താ​ണ്  താ​ങ്ക​ളെ​യെ​ന്ന് പ​റ​ഞ്ഞ സ്​​ത്രീ​ക​ളു​ണ്ട്. ഒ​രി​ക്ക​ല്‍ ദു​ബൈ​യി​ലെ ലേ​ബ​ര്‍ക്യാ​മ്പി​ല്‍  കോ​ണ്‍സു​ലേ​റ്റ്​ സം​ഘ​ത്തി​നൊ​പ്പം പോ​യ​പ്പോ​ള്‍ ഒ​രു മു​റി പൂ​ട്ടി​യി​ട്ട​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടു. സം​ശ​യം തോ​ന്നി  നി​ര്‍ബ​ന്ധി​ച്ച് തു​റ​പ്പി​ച്ച​പ്പോ​ള്‍  അ​ക​ത്ത് അ​വ​ശ​നാ​യി ഒ​രു മ​നു​ഷ്യ​ന്‍. ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍  പ​രി​ക്കേറ്റ ആ ​മ​നു​ഷ്യ​നെ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ന​ല്‍കാ​തെ നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ ലാ​യി​രു​ന്നു തൊ​ഴി​ലു​ട​മ​ക​ള്‍. തു​ട​ര്‍ന്ന് ശ​ക്​​ത​മാ​യി ഇ​ട​പെ​ട്ട്​ നി​യ​മ​പ​ര​മാ​യ എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും  ന​ഷ്​ടപ​രി​ഹാ​ര​വും വാ​ങ്ങി​ക്കൊ​ടു​ത്തു. ഇ​തെ​ല്ലാം ന​ൽ​കു​ന്ന സം​തൃ​പ്​​തി പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത​ താ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു.

ആ​ദ​ർ​ശ​ത്തിന്‍റെ വെ​ള്ള​ക്കു​പ്പാ​യ​ത്തി​ൽ ചെ​റി​യൊ​രു ക​റ​പോ​ലും പു​ര​ളാ​തെ​യാ​ണ്​ പു​ഷ്​​പാ​ക​ര​െ​ൻ​റ  പ്ര​വ​ർ​ത്ത​നം. ബാ​ർ ഹോ​ട്ട​ലി​ൽ ല​ഭി​ച്ച ​ആ​ദ്യ ജോ​ലി ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം മു​ത​ൽ  നി​ല​പാ​ടു​ക​ളി​ലെ  വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​യ്​​മ തെ​ളി​ഞ്ഞു​കാ​ണാം. ഇ​തു​വ​രെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​ന്‍ പി​രി​വ് ന​ട​ത്തി​ യി​ട്ടി​ല്ലെ​ന്ന​താ​ണ്​ മ​റ്റൊ​രു കാ​ര്യം.  കൈ​യി​ല്‍ നി​ന്ന് എ​ടു​ത്തു ഒ​രു​പാ​ടു പേ​രെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ക​ ട​ക്കെ​ണി​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ക​ട​മാ​യി ന​ല്‍കി​യി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക​മാ​യി കൈ​യ​യ​ച്ച് സ​ഹാ​യി​ച്ച  പ​ല​രും പി​ന്നീ​ട് ത​ന്നെ വ​ഞ്ചി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ടു​ത്ത​തി​നൊ​ന്നും ക​ണ​ക്ക്​  വെ​ച്ചി​ട്ടി​ല്ല. കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം പാ​ര്‍ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​വാ​സ സം​ഘ​ട​ന  ഒ.​ഐ.​സി.​സി രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ള്‍ പു​ഷ്പാ​ക​ര​നാ​യി​രു​ന്നു യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്. ദു​ബൈ സ​ര്‍ക്കാ​റിന്‍റെ നി​യ​ന്ത്ര​ണം വ​ന്ന​തി​നെ​തു​ട​ര്‍ന്ന് 2014ല്‍ ​സം​ഘ​ട​ന ഇ​ല്ലാ​താ​കും വ​രെ ആ ​പ​ദ​വി​യി​ലി​രു​ന്നു. ഇൗ ​കാ​ല​ത്ത്​  ഒ.​ഐ.​സി.​സി ഒ​രി​ക്ക​ലും പ​ണ​പ്പി​രി​വ്​ ന​ട​ത്തി​യി​ട്ടി​ല്ല. റ​മ​ദാ​നി​ൽ  നാ​ട്ടി​ലെ പാ​വ​ങ്ങ​ൾ​ക്ക്​ ഒ.​െ​എ.​സി.​സി​ യു​ടെ നേ​തൃ​ത്വ​ത്തി​ൽ  ഇ​ഫ്താ​ര്‍ കി​റ്റു​ക​ൾ സ്ഥി​ര​മാ​യി വി​ത​ര​ണം​ ചെ​യ്​​ത​തും പി​രി​വി​ല്ലാ​തെ ത​ന്നെ. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര മ​ന്ത്രി​യും എം.​പി​യു​മെ​ല്ലാ​മാ​യ​തി​ല്‍ സ​ന്തോ​ഷം. താ​ന്‍  ഇ​തൊ​ന്നും ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു. കേ​ര​ള രാ​ഷ്​​്ട്രീ​യ​ത്തി​ല്‍ തു​ട​ര്‍ന്നി​രു​ന്നെ​ങ്കി​ലും ഒ​ ന്നു​മാ​കി​ല്ലെ​ന്നാ​ണ്​ തോ​ന്ന​ൽ. കാ​ര​ണം തെ​റ്റു ക​ണ്ടാ​ല്‍ പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ത​​​​െ​ൻ​റ രീ​തി.  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ല്‍ ഉ​മ്മൻ ‍ചാ​ണ്ടി സ​ര്‍ക്കാ​റി​നെ വി​മ​ര്‍ശി​ച്ച് ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ല്‍ ക​ത്തെ​ഴു​തി​യി​രു​ന്നു. പ​റ​ഞ്ഞ കാ​ര്യം മാ​റ്റി​പ്പ​റ​യാ​റു​മി​ല്ല.  അ​തു​കൊ​ണ്ടു ന​ഷ്​​ട​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ല്‍ ലാ​ഭം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക​ല്ലേ ആ ​പ്ര​ശ്ന​മു​ ള്ളൂ​വെ​ന്നാ​ണ് മ​റു ചോ​ദ്യം.

നേ​താ​ക്ക​ന്മാ​രോ​ടൊ​ക്കെ കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ ധൈ​ര്യം ന​ൽ​കു​ന്ന​ത്​ മ​റ്റൊ​ന്നു​മ​ല്ല. ഇ​തു​വ​രെ ഇ​ വ​രോ​ട് വ്യ​ക്ത​ിപ​ര​മാ​യ ഒ​രു സ​ഹാ​യ​വും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്ന​ത്​ ത​ന്നെ. നീ​തി​യും ന്യാ​യ​വു​മി​ല്ലാ​ത്ത ഒ​രു  പൊ​തു​കാ​ര്യ​ത്തി​ലും ഇ​തു​വ​രെ ഇ​ട​പെ​ടു​ക​യോ ശി​പാ​ര്‍ശ ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​മി​ല്ല. പ്ര​വാ​സി ഭാ​ര​തീ​യ  പു​ര​സ്കാ​ര​ത്തി​ന്​  കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ വ​യ​ലാ​ര്‍ ര​വി ത​ന്‍റെ പേ​ര് ശി​പാ​ര്‍ശ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​യു​ക​യാ​യി​രു​ന്നു. വയലാര്‍ രവിയെക്കുറിച്ച്​ പുഷ്​പാകരന്​ വലിയ മതിപ്പാണ്​. കോണ്‍ഗ്രസ്​ പ്രവര്‍ത്തക  സമിതിയിലേക്ക്  32ാം വയസ്സില്‍ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രവി. ഇന്ദിരാഗാന്ധിയുടെ ഏറ്റവും  വലിയ നേട്ടങ്ങളായി പറയുന്ന പ്രിവി പഴ്സ് നിര്‍ത്തലാക്കിയതും ബാങ്ക് ദേശസാല്‍ക്കരണവും വയലാര്‍  രവിയുടെ ആശയമായിരുന്നു. വയലാര്‍ രവി എഴുതി പാലക്കാട് യൂത്ത്​ കോണ്‍ഗ്രസ് സമ്മേളനത്തില്‍  അവതരിപ്പിച്ച രേഖയാണിത്. കേരളത്തില്‍  അച്യുത മേനോനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് വയലാര്‍  രവിയാണ്. ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത സാധു ജനങ്ങളോടുള്ള അനുകമ്പയാണ്​. ഇത്രയധികം സാധു ജന സ്​നേഹിയായ മറ്റൊരു രാഷ്​ട്രീയ നേതാവുണ്ടോ എന്ന പലപ്പോഴും തോന്നിയി​ട്ടുണ്ടെന്ന്​ പുഷ്​പകാരൻ.

***  ***  ***
യു.​എ.​ഇ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് മു​മ്പേ പു​ഷ്​​പാ​ക​ര​ൻ ദു​ബൈ​യി​ലു​ണ്ട്. അ​തു​കൊ​ണ്ട്​ ഇ​രു​ന്നെ​ഴു​ന്നേ​റ്റ​പോ​ലെ​ യു​ള്ള ഈ ​രാ​ജ്യ​ത്തി​​​െൻറ വ​ള​ര്‍ച്ച നേ​രി​ല്‍ കാ​ണാ​നാ​യി. ദീ​ര്‍ഘ​വീ​ക്ഷ​ണ​വും ഭാ​വ​നാ​ശാ​ലി​ക​ളു​മാ​യ ഭ​ ര​ണാ​ധി​കാ​രി​ക​ള്‍ ഉ​ള്ള​തു​ത​ന്നെ​യാ​ണ് ഈ ​രാ​ജ്യ​ത്തി​​​െൻറ കു​തി​പ്പി​ന് അ​ടി​സ്ഥാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ യു​ന്നു. ‘ദു​ബൈ​ക്ക്​ എ​ണ്ണ​വ​രു​മാ​ന​മൊ​ന്നു​മി​ല്ല. എ​ന്നി​ട്ടും കു​തി​ക്കു​ക​യ​ല്ലേ. കേ​ര​ള​ത്തി​ല്‍ ഏ​തു ഭ​ര​ണാ​ ധി​കാ​രി വ​ന്നാ​ലും  ഇ​തൊ​ന്നും ന​ട​ക്കി​ല്ല. കാ​ര​ണം അ​വി​ടെ ഭ​ര​ണ​യ​ന്ത്രം കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​ സ്ഥ​രാ​ണ്. അ​വ​രി​ല്‍ ന​ല്ല ശ​ത​മാ​ന​വും മ​ടി​യ​ന്മാ​രും ദീ​ര്‍ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രും അ​ഴി​മ​തി​ക്കാ​രു​മാ​ണ്.  എ​ട്ടു​മാ​സം കൊ​ണ്ട് വി​ജി​ല​ന്‍സി​ല്‍ 15,000 കേ​സു​ക​ളാ​ണ്​ വ​ന്ന​ത്. ചു​മ്മാ ആ​രും ക​ള്ള​പ്പ​രാ​തി ന​ല്‍കി​ല്ല​ല്ലോ. ദു​ബൈ​യു​ടെ പ്ല​സ് പോ​യന്‍റ്​ ശാ​ന്ത​മാ​യ നാ​ട് എ​ന്ന​താ​ണ്. ഇ​വി​ട​ത്തെ നി​യ​മ​മ​നു​സ​രി​ച്ചാ​ൽ സു​ന്ദ​ ര​മാ​യി ജീ​വി​ക്കാം. പ​ണ്ട് പ​രി​ച​യ​ക്കാ​ര​നാ​യ എ​മി​ഗ്രേ​ഷ​ന്‍ ഉ​ദ്യോ​സ്ഥ​ന്‍ ത​ന്‍റെ ഉ​ത്ത​രം മു​ട്ടി​ച്ച ചോ​ദ്യം  ഉ​ന്ന​യി​ച്ച​ത്​  ഇ​പ്പോ​ഴും മ​ന​സ്സി​ലു​ണ്ട്.

‘നി​ങ്ങ​ളു​ടെ ഭാ​ര്യയും മ​ക്ക​ളും രാ​ത്രി 12 മ​ണി​ക്ക് ക​റാ​മ മാ​ര്‍ക്ക​റ്റി​ലൂ​ടെ  ന​ട​ന്നാ​ല്‍ ആ​രെ​ങ്കി​ലും ചോ​ദി​ക്കോ. ഇ​തു​പോ​ലെ സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ക്കാ​ന്‍ പ​റ്റ്വോ’. അ​തു​ത​ന്നെ​യാ​ണ്  വ്യ​ത്യാ​സം. ഇ​വി​ടെ ടെ​ന്‍ഷ​ന്‍ കു​റ​വാ​ണ്. ക​ള്ള​നെ​യും ക്രി​മി​ന​ലു​ക​ളെ​യും പേ​ടി​ക്കേ​ണ്ട. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​വ​രെ ശ്ര​ദ്ധി​ച്ചാ​ല​റി​യാം. അ​വ​ര്‍ക്ക് പെ​ട്ടെ​ന്ന് അ​സു​ഖം വ​രും, ആ​യു​സ്സ് പെ​ട്ടെ​ന്ന് തീ​രും. ഗ​ള്‍ഫി​ൽ വ​ന്ന​ത്​ ശ​രി​യാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി ന​ല്ല നി​ല​യി​ലെ​ത്തി. ഒ​രു​പാ​ട് പേ​രെ  സ​ഹാ​യി​ക്കാ​ന്‍ പ​റ്റി. നി​ര​വ​ധി പേ​ര്‍ക്ക് ഇ​വി​ടെ ജോ​ലി വാ​ങ്ങി​ക്കൊ​ടു​ത്തു. ഇ​തൊ​ന്നും നാ​ട്ടി​ലാ​ണെ​ങ്കി​ല്‍  ന​ട​ക്ക​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ തി​രി​ച്ചു​പോ​ക്ക് ചി​ന്തി​ച്ചി​ട്ടി​ല്ല’. യു.​പി.​എ സ​ര്‍ക്കാ​റി​െ​ൻ​റ കാ​ല​ത്ത്  പ​ത്തു​വ​ര്‍ഷ​ത്തോ​ളം വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പ്ര​ വാ​സി ​േക്ഷ​മ​ത്തി​നാ​യു​ള്ള സ​മി​തി​യി​ല്‍ അം​ഗ​മാ​യി​രു​ന്നു. ഗ​ള്‍ഫാ​ര്‍ മു​ഹ​മ്മ​ദ​ലി​യാ​യി​രു​ന്നു മ​റ്റൊ​രം​ഗം.  പ്ര​വാ​സി​ക​ൾ​ക്ക്​ ക്ഷേ​മ​ഫ​ണ്ട്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്​  പു​ഷ്​​​പാ​ക​ര​​​െ​ൻ​റ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​ രു​ന്നു. നോ​ര്‍ക്ക ക്ഷേ​മ​ബോ​ര്‍ഡി​ലും അം​ഗ​മാ​യി​രു​ന്നു.

ചാ​വ​ക്കാ​ട്ടു​കാ​ര​ൻ മു​ഹ​മ്മ​ദും വ​ട​ക​ര സ്വ​ദേ​ശി നാ​സ​റു​മാ​ണ്​ ജീ​വ​കാ​രു​ണ്യ,സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ ത്ത​ന​രം​ഗ​ത്ത്​ പു​ഷ്​​പേ​ട്ട​നൊ​പ്പം സ​ദാ സ​മ​യ​വു​മു​ള്ള​ത്. എ​വി​ടെ​യെ​ങ്കി​ലും ആ​​ർ​ക്കെ​ങ്കി​ലും സ​ഹാ​യം ആ​ വ​ശ്യ​മു​ണ്ടെ​ന്ന വി​വ​രം കി​ട്ടി​യാ​ൽ ഇൗ ​മൂ​വ​ർ സം​ഘം സ​ജീ​വ​മാ​കും. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ത​മ്മി​ൽ  കാ​ണാ​ത്ത ദി​വ​സ​ങ്ങ​ൾ കു​റ​വാ​ണ്. ഇ​വ​രു​ടെ നി​ശ്ശബ്​​ദ പ്ര​വ​ർ​ത്ത​നം മ​ന​സ്സി​ലാ​ക്കി​യ  ദു​ബൈ പൊ​ലീ​സ്  2013ൽ ക്ഷ​ണി​ച്ചു​വ​രു​ത്തി സ​ര്‍ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും സ​മ്മാ​നി​ച്ചു. നാ​സ​ര്‍ ക​ടു​ത്ത ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​ണെ​ന്ന​റി​യ​ു​േ​മ്പാ​ഴാ​ണ്​ മ​നു​ഷ്യ​രെ സ​ഹാ​യി​ക്കാ​ൻ  ജാ​തി​യും മ​ത​വും  രാ​ഷ്​​ട്രീ​യ​വു​മൊ​ന്നു​മി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​വു​ക. നാ​രാ​യ​ണ ഗു​രു​വും പ​രി​ശു​ദ്ധ ഖു​ര്‍ആ​നു​മാ​ണ് ജീ​വി​ത​ത്തി​ല്‍ ഏ​റെ സ്വാ​ധീ​നി​ച്ച​തെ​ന്ന്​ പു​ഷ്​​പേ​ട്ട​ൻ പ​റ​യു​ന്നു. ഖു​ര്‍ആ​ന്‍ പ​രി​ഭാ​ഷ പ​ല ത​വ​ണ വാ​യി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​നി​ൽ നോ​മ്പു​മെ​ടു​ക്കാ​റു​ണ്ട്. താ​ന്‍ ആ​ദ്യം  ജോ​ലി ചെ​യ്ത ക​മ്പ​നി​യി​ലെ പാ​കി​സ്താ​നി സ​ഹ​പ്ര​വ​ര്‍ത്ത​ക​ൻ ഷ​ഹീ​ർ ആ​ണ്​ ഖു​ർ​ആ​നി​ലേ​ക്ക്​ ശ്ര​ദ്ധ​ക്ഷ​ണി​ച്ച​ത്.  ആ​രു​ടെ​യും മു​ന്നി​ല്‍ ത​ല​കു​നി​ക്കേ​ണ്ടി വ​ന്നി​ല്ല എ​ന്ന​തി​നാ​ല്‍ ത​ന്നെ ഏ​റെ സം​തൃ​പ്​​തി​യോ​ടെ​യാ​ണ്  ജീ​വി​ത​മെ​ന്ന്​ പൂ​ർ​ണ വെ​ജി​റ്റേ​റി​യ​നാ​യ പു​ഷ്​​പാ​ക​ര​ൻ പ​റ​യു​ന്നു. നാ​ട്ടി​ല്‍ ഇ​ദ്ദേ​ഹ​വും  ചി​ല സു​ഹൃ​ത്തു​ക്ക​ളും  ചേ​ര്‍ന്ന്  മെ​ഡി​ക്ക​ല്‍ കോ​ള​ജും എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജും ന​ ട​ത്തു​ന്നു​ണ്ട്. മൂ​ന്നു മ​ക്ക​ളാ​ണ് പു​ഷ്പാ​ക​ര​ന്. ആ​ൺ​മ​ക്ക​ളാ​യ  അ​രു​ണും അ​ർ​ജു​നും വി​ദേ​ശ​ത്ത്​ ഉ​ന്ന​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം അ​ച്ഛന്‍റെ കൂ​ടെ ബി​സി​ന​സി​ ലു​ണ്ട്. മ​ക​ള്‍ അ​ർ​ച്ച​ന​യും മ​രു​മ​ക​ൻ സേ​തു​വും  തൃ​ശൂ​രി​ല്‍ ഡോ​ക്ട​ർ​മാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg pushpakarandubai pravasi malayalee
News Summary - dubai pravasi malayalee mg pushpakaran
Next Story