Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightആംബുലൻസിന്‍റെ...

ആംബുലൻസിന്‍റെ ഹൃദയമിടിപ്പ്

text_fields
bookmark_border
ambulance
cancel

നാട്ടിലെ അടിയന്തര ചികിത്സസമ്പ്രദായം ഫലപ്രദമാകണമെങ്കിൽ ശക്തമായ ആംബുലൻസ് സംവിധാനം ആവശ്യമാണ്. പെട്ടെന്നുണ്ടാ കുന്ന രോഗങ്ങൾ, അപകടങ്ങൾ, ട്രോമ എന്നിവയുണ്ടായാൽ സംഭവസ്ഥലത്തുനിന്ന് എത്രവേഗത്തിൽ അവരെ ആശുപത്രികളിലെത്തിക്കാ ം എന്നത്​ അനുസരിച്ചാകും പ്രതിസന്ധിഘട്ടം അതിജീവിക്കാനുള്ള സാധ്യത. പ്രധാനമായും ഇൗ രീതി സമൂഹം അംഗീകരിച്ചുകഴിഞ് ഞു. അത്യാസന്ന നിലയിലെ രോഗികൾ, ട്രോമയിൽ പെടുന്ന വ്യക്തികൾ എന്നിവർക്ക് ചികിത്സപോലെ അടിയന്തരപരിഗണന ലഭിക്കേണ്ട മ റ്റൊന്നാണ് സമയം. ജീവൻ രക്ഷിക്കുക, തുടർചികിത്സ കാര്യക്ഷമമാക്കുക, ഭാവിയിലെ അംഗപരിമിതികൾ കഴിയുന്നിടത്തോളം നിയന ്ത്രിക്കുക എന്നിവ സമയനഷ്​ടമില്ലാതെ ചികിത്സ ആരംഭിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

അത്യാസന്ന ഘട്ടത്തിൽ പെടുന്ന സമയം മുതൽ ആദ്യചികിത്സ ലഭിക്കുന്നതുവരെയുള്ള സമയം ഒരു മണിക്കൂറിൽ താഴെയാകണം എന്നാണ് നിലവിലുള്ള അഭിജ്ഞമ തം. ഇത്​ സുവർണവേള അഥവാ ‘ഗോൾഡൻ അവർ’ എന്നറിയപ്പെടുന്നു. ചികിത്സകൾ സങ്കീർണമാകുകയും ജീവൻരക്ഷ ചികിത്സകൾ അതിനൂതനമാ യ സാ​േങ്കതികവിദ്യയെ ആശ്രയിക്കുന്നതിനാലും സ്പെഷലിസ്​റ്റ്​ സേവനങ്ങൾ ലഭ്യമായ ആശുപത്രികൾ അകലത്തിലാകാനുള്ള സാധ ്യതയുണ്ട്. ഇത് ചികിത്സയാരംഭിക്കൽ വൈകാൻ കാരണമാകുന്നു, രോഗിക്ക് ലഭിക്കാവുന്ന ചികിത്സാഫലത്തെയും പ്രതികൂലമായി ബാധിക്കുന്നു.

അതിനാൽ, പൊതുധാരണ പോലെ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ട്രാഫിക്കിലൂടെ ചീറിപ്പായാൻ അധികാരമുള്ള വാഹനം മാത്രമല്ല ആംബുലൻസ്​. രോഗാവസ്ഥയിൽ പെട്ടയാളുടെ ജീവൻരക്ഷ ചികിത്സകൾ സംഭവസ്ഥലത്തുവെച്ചുതന്നെ ആരംഭിക്കാനുതകുന്നതാവണം ആംബുലൻസ്. അടിയന്തര ചികിത്സ ആരംഭിക്കാൻ അറിവും നൈപുണ്യവും സിദ്ധിച്ച പാരാമെഡിക്കുകളുടെ സേവനം ഉറപ്പാക്കിയിരിക്കണം. അവർക്ക് രോഗിയെ കാണുമ്പോൾതന്നെ തീവ്രപരിചരണം ആരംഭിക്കാൻ കഴിവുണ്ടായിരിക്കണം. ആംബുലൻസ് സേവനത്തിന് അനേക മാനദണ്ഡങ്ങൾ ഉണ്ടാകാമെങ്കിലും വൈദഗ്ധ്യമുള്ള ഒരു പാരാമെഡിക് എങ്കിലും ഇല്ലെങ്കിൽ വാഹനത്തിനെ ആംബുലൻസ് എന്ന് വിളിക്കാനാകില്ല.

പാരാമെഡിക്കുകൾ അടിയന്തര ചികിത്സ നൽകുന്നതിൽ പ്രത്യേക പ്രാവീണ്യം നേടിയവർതന്നെയാവണം എന്നതാണ് ആംബുലൻസ് സേവനത്തി​​െൻറ കാതൽ. സുവർണവേളയിൽ ചെയ്യുന്ന വൈദ്യസഹായം അന്തിമ ചികിത്സാഫലത്തെ സ്വാധീനിക്കുമെന്നതിനാൽ പാരാമെഡിക് തത്സമയ സേവനം അതിപ്രധാനമാകുന്നു. തുല്യമായ പ്രാധാന്യം ആംബുലൻസിലെ ഉപകരണങ്ങളിലുമുണ്ട്. രോഗിയെ കിടപ്പിൽനിന്ന് മാറ്റാതെത്തന്നെ മോചിപ്പിക്കാനും ആംബുലൻസിൽ സുരക്ഷിതമായി കിടത്താനുമാകണം. ഇതിനാവശ്യമുള്ള റാംപുകൾ, സ്‌ട്രെച്ചർ, ലിഫ്റ്റ് എന്നിവ ആംബുലൻസി​​െൻറ ഭാഗമാണ്​. ജീവൻരക്ഷ ഉപാധികൾ സമീപകാല യൂറോപ്യൻ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ഹെൽത്ത്​ മിഷൻ വിഭാവനചെയ്തിരിക്കുന്നത്.

അടുത്തകാലത്ത്​ കേരളത്തിൽ വിവിധ ജില്ലകളിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (സ്​റ്റാഫ് നഴ്സ്) തസ്തികയിലേക്ക് നിയമനപരസ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവയിൽ കണ്ട യോഗ്യത ജി.എൻ.എം സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നഴ്‌സിങ്​ ബിരുദം ആണ്​. അപേക്ഷകർക്ക് 40നു താഴെയായിരിക്കണം പ്രായം. പല ജില്ലകളിലും മുൻകാല തൊഴിൽ പരിചയം ആവശ്യമില്ല. ചിലേടത്ത്​ രണ്ടു വർഷം വരെ പരിചയം അഭികാമ്യമത്രെ. ഇവിടെയാണ് പ്രശ്നം. നൂറോളം നഴ്​സിങ്​ കോളജുകൾ ഇന്ന് കേരളത്തിലുണ്ട്. അവയിൽ എത്ര സ്ഥാപനങ്ങളിൽ അടിയന്തര ചികിത്സപരിചയം ലഭ്യമാണെന്നോ, എമർജൻസി ചികിത്സയിൽ പരിശീലനം നൽകുന്നുവെന്നോ ആർക്കും അറിയില്ല. നല്ല കോളജുകളിൽ പഠിച്ചു പുറത്തുവരുന്നവർ വിദേശത്തേക്കോ സർക്കാർ ലാവണങ്ങളിലേക്കോ പോകും. താരതമ്യേന കുറഞ്ഞ വേതനം നൽകുന്ന ഇത്തരം ലാവണങ്ങളിലേക്ക് എന്തെല്ലാം പരിശീലനങ്ങൾ ലഭിച്ചവരാണ് വന്നെത്തുക? ഇത് ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്. എല്ലാ നഴ്‌സുമാർക്കും അടിയന്തര ചികിത്സ നൈപുണ്യമുണ്ടെന്ന ധാരണ ശരിയല്ല.

അത്യാഹിത വിഭാഗത്തിൽ പരിചയമുണ്ടെങ്കിൽപോലും അതൊന്നും അടിയന്തര ജീവന്മരണ ചികിത്സാഘട്ടങ്ങളിൽ ഫലപ്രദമാകണം എന്നില്ല. അതിന്​ എമർജൻസി ഘട്ടങ്ങളിൽ പ്രതികരണ നൈപുണ്യവും ഉപകരണങ്ങൾ വളരെ കുറഞ്ഞ സമയത്തിൽ വിജയകരമായി ഉപയോഗിക്കാനുള്ള കഴിവും മാത്രമാണ്​ ആധാരം. നൈപുണ്യം, അറിവ്, തത്സമയ ചികിത്സ സന്നദ്ധത എന്നിവ ജീവന്മരണ ഘട്ടങ്ങളിൽ പരിശീലിപ്പിക്കുന്നതെങ്ങനെ എന്ന് വ്യക്തമല്ല. നമ്മുടെ മെഡിക്കൽ കോളജുകളിലോ ആരോഗ്യവകുപ്പി​​െൻറ ആശുപത്രികളിലോ അതിനുള്ള ഭൗതികസാഹചര്യം നിലവിലുണ്ടെന്ന് പറയാനാവില്ല. അടിയന്തരഘട്ട സേവനങ്ങളിലല്ല ആംബുലൻസ് സേവനം ഊന്നൽ നൽകുന്നത്; തത്സമയ ചികിത്സകൾ സമയബന്ധിതമായി നൽകി, ചികിത്സയുടെ സുവർണവേള മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനാണ്. ഇതെല്ലാം ലഭിച്ചവരാണോ ആംബുലൻസ് പാരാമെഡിക്​, നഴ്​സിങ്​ തസ്തികകളിൽ പ്രവർത്തിക്കുന്നവർ എന്ന് വ്യക്തമല്ല.

മാത്രമല്ല, 2017ലെ മുരുകൻസംഭവം ഓർത്താൽ ആശുപത്രികളിലെ അടിയന്തര ചികിത്സയുടെ കാര്യപ്രാപ്തി ശുഭാപ്തി നൽകുന്നില്ല. ആംബുലൻസുകൾ പലതും ഫലത്തിൽ രോഗികളെ പെട്ടെന്ന് ആശുപത്രികളിലെത്തിക്കുന്ന ട്രാൻസ്‌പോർട്ട്​ വാഹനങ്ങൾ മാത്രമാണ്​. സമൂഹം അതിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നതും ശരിതന്നെ. ട്രോമ, അടിയന്തര രോഗാവസ്ഥകൾ എന്നിവ സുവർണവേളയിൽ ചികിത്സിക്കാൻ പ്രാഗല്​ഭ്യമുള്ള കേന്ദ്രങ്ങൾ ജില്ലകളിൽ ഒരുക്കുമ്പോൾ മാത്രമേ സമൂഹം മെച്ചപ്പെട്ട ആംബുലൻസ് സേവനത്തിനായി ആവശ്യമുയർത്തുകയുള്ളൂ. എന്നാൽ, അതുവരെ ആസൂത്രണ രംഗത്തുള്ളവർ കാത്തിരിക്കാൻ പാടുള്ളതല്ല. അതിനാൽ, ഘട്ടംഘട്ടമായി ആംബുലൻസ് കാര്യക്ഷമത സമയബന്ധിതമായി ഉയർത്തേണ്ടതുണ്ട്.

ആംബുലൻസിൽ പാരാമെഡിക് എന്നപോലെ പ്രധാനപ്പെട്ടതാണ് ഡ്രൈവർ. പലഘട്ടങ്ങളിലും ആംബുലൻസ് ഡ്രൈവർമാർ സ്തുത്യർഹമായ സേവനം നൽകുന്നു. അടിയന്തര ശസ്ത്രക്രിയക്കായി രോഗികളെ എത്തിക്കുമ്പോഴും അവയവദാന ചികിത്സയിലും മറ്റും കേരളത്തിൽ ആംബുലൻസ് ഡ്രൈവർമാർ ശ്ലാഘനീയമായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, ആംബുലൻസ് സേവനത്തിൽ പൊതുധാരണ പ്രകാരം അവർ വാഹനമോടിക്കുന്നവർ മാത്രമാണ്. ഇത് ശരിയല്ല. സംഭവസ്ഥലത്തു വാഹനമെത്തിച്ചാൽ, വിവിധ കേന്ദ്രങ്ങളിലേക്ക് ആശയവിനിമയം നടത്താനും പേടകങ്ങളിൽനിന്ന് ഉപകരണങ്ങൾ തേടിയെടുക്കാനും അവർക്ക് കഴിയണം. ലഭ്യമായ കുറച്ചുസമയത്തിൽ മെഡിക്കൽ പരിചരണം വിജയകരമാക്കാൻ ഇത് കൂടിയേതീരൂ. ഇതിനു പറ്റിയ വിദ്യാഭ്യാസ യോഗ്യതയാണോ ഇൗ ഡ്രൈവർമാർക്ക് നിർദേശിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം.

നിലവിൽ ഡ്രൈവിങ്​ അല്ലാതെ മറ്റു കടമകൾ അവരിൽ ഏൽപിച്ചിട്ടില്ല. ഡ്രൈവർമാർ ട്രാഫിക് നിയമം ലംഘിക്കുന്നതും റോഡ്​ സുരക്ഷക്ക് വിപരീതമായി വാഹനം കൈകാര്യം ചെയ്യുന്നതും പരക്കെ റിപ്പോർട്ട്​ ചെയ്യപ്പെടുന്നു. ഇതും പരിശീലനവും നൈപുണ്യവുമായി ബന്ധപ്പെട്ടതായതിനാൽ സജീവ ഇടപെടൽ അത്യാവശ്യമാണ്. ചുരുക്കത്തിൽ, ആംബുലൻസ് സംവിധാനത്തിൽ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നത് സമയം എന്ന ഘടകമാണ്. സുവർണവേളയാണ് ആംബുലൻസി​​െൻറ ഹൃദയമിടിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAmbulance serviceEmergency Ambulance
News Summary - Emergency Ambulance Service -Malayalam News
Next Story