നൽകേണ്ടത് മാനസിക പിന്തുണ
text_fieldsമഴ സൃഷ്ടിച്ച പ്രളയക്കെടുതിയെ നേരിടാൻ സർക്കാറും ജനങ്ങളും ഒത്തുചേർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണല്ലോ. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇനിയുള്ള ജീവിതം എന്ത് എന്ന പെെട്ടന്ന് ഉത്തരം ലഭിക്കാത്ത വലിയൊരു ചോദ്യത്തിന് മുന്നിൽ തളർന്നിരിക്കുകയാണ് മിക്കവരും. ഇവരുടെ വിശപ്പും ദാഹവും തൽക്കാലമായി അടങ്ങിയിട്ടുണ്ടെങ്കിലും ഭാവിയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നു. ദുരന്തത്തെ തുടർന്ന് പിടിപെേട്ടക്കാവുന്ന പകർച്ചവ്യാധികളെക്കുറിച്ചും. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ആധിയുണ്ട്.
സർക്കാറിെൻറയോ ആരോഗ്യമേഖലയുടേയോ വലിയതോതിലുള്ള ശ്രദ്ധ പതിയാത്ത ഒരു വെല്ലുവിളി ബാക്കികിടക്കുന്നുണ്ട്. ദുരന്തങ്ങളുടെ പിറകെ വരുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസേഡർ (Post Traumatic Stress Disorder) എന്ന മാനസിക പ്രശ്നമാണിത്. മനശാസ്ത്രത്തിൽ പി.ടി.എസ്.ഡി എന്ന ചുരക്കപേരിലാണ് ഇത് അറിയപ്പെടുന്നത്. വലിയതോതിൽ യുദ്ധക്കെടുതികളോ പ്രകൃതിദുരന്തങ്ങളോ നേരിട്ടിട്ടില്ലാത്ത കേരളത്തിലെ സാധാരണക്കാർക്ക് ഇൗ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവുണ്ടാവാൻ സാധ്യതയില്ല.
ലഘുവായ മാനസിക പ്രശ്നങ്ങൾ മുതൽ ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന കടുത്ത വിഷാദരോഗം വരെ പി.ടി.എസ്.ഡിയുടെ ഭാഗമായി വരാൻ സാധ്യതയുണ്ട്. ലിംഗഭേദമോ പ്രായവ്യത്യാസമോ ഇല്ലാതെ എല്ലാവർക്കും ഇത് വരാം. . ദുരന്തം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലും മാസങ്ങൾ കഴിഞ്ഞും അപൂർവം കേസുകളിൽ വർഷങ്ങൾ കഴിഞ്ഞും പി.ടി.എസ്.ഡി പ്രത്യക്ഷപ്പെടുന്നതായി കാണാറുണ്ട്.
ജിവനും ജീവതത്തിനും ഭീഷണി സൃഷ്ടിക്കുന്ന കടുത്ത ദുരന്തങ്ങൾ നേരിട്ടവരിൽ 15 മുതൽ 20 ശതമാനം പേരിൽ ഏറിയും കുറഞ്ഞും പി.ടി.എസ്.ഡി കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
കടുത്ത അനുഭവങ്ങൾ പിടിച്ചുകുലുക്കുന്ന മനസ്സുകളിൽ പ്രത്യക്ഷപ്പെടുന്ന പ്രതികരണങ്ങളാണ് പൊതുവിൽ പറഞ്ഞാൽ പി.ടി.എസ്.ഡി എന്ന അവസ്ഥ. തുടക്കത്തിലേ നടത്തുന്ന ചികിത്സയിലൂടെ താരതമ്യേന എളുപ്പത്തിൽ മറികടക്കാവുന്ന മാനസിക പ്രശ്നമാണിത്.
ദുരന്തത്തെ തുടർന്ന് സങ്കടവും പരാജയബോധവും ഭയവും ആശങ്കയുമെല്ലാം മസ്സെിലുയരുന്നത് സ്വാഭാവികമാണ്. സാധാരണക്കാരായ മനുഷ്യർ അസാധാരമായ അനുഭവങ്ങളിലൂടെ കടുന്നുവരുേമ്പാഴാണ് ഇത്തരം വികാരങ്ങൾ രൂപപ്പെടുന്നത്. എന്നാൽ ഇൗ നിഷേധഭാവങ്ങൾ ജീവിതത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാവുേമ്പാൾ അത് ഒരു രോഗാവസ്ഥയുടെ തലത്തിലേക്ക് മാറുന്നു. ഇങ്ങിനെയുള്ള ഘട്ടത്തിലാണ് വ്യക്തിക്ക് വിദഗ്ധ സഹായം ആവശ്യമായി വരുന്നത്.
മാനസിക പ്രശ്നങ്ങൾ
• കുറ്റബോധം: ദുരന്തത്തിൽ കൂടെയുണ്ടായിരുന്നവരുടെയോ ബന്ധുക്കളുടെയോ മരണമോ ഗുരുതരാവസ്ഥയോ രക്ഷപ്പെട്ടവരിൽ സൃഷ്ടിക്കുന്ന കുറ്റബോധം.
• കടുത്ത ഭയം, നിയന്ത്രണമില്ലാത്ത വികാര വിക്ഷോഭം തുടങ്ങിയവ.
• മാനസികമായ കടുത്ത അസ്വസ്ഥത
• കഠിനമായ നിരാശ
• ജീവിതത്തോട് വിരക്തി
പ്രാഥമിക ലക്ഷണങ്ങൾ
• ഒന്നിലും ശ്രദ്ധപതിപ്പിക്കാൻ കഴിയാതിരിക്കൽ
• പെെട്ടന്നുള്ള ശക്തമായ വികാര പ്രകടനം. (കരച്ചിൽ തുടങ്ങിയവ)
• എന്തെങ്കിലും അപകടമുണ്ടാകുമോ എന്ന അമിതമായ ആശങ്ക.
• അനിയന്ത്രിതമായ കോപം.
• ഉറക്കക്കുറവ്, ഞെട്ടിയുണരൽ തുടങ്ങിയ ഉറക്ക പ്രശ്നങ്ങൾ.
• വികാര ശൂന്യതയും വൈകാരിക മരവിപ്പും.
• കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിരിക്കാനുള്ള പ്രവണത.
• ഒാർമ്മക്കുറവ്. പ്രത്യേകിച്ച് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്.
• ദൈനംദിന കാര്യങ്ങളിൽ താൽപര്യക്കുറവ്. ഉന്മേഷമില്ലായ്മ.
• ഭാവിയെക്കുറിച്ച് തീരെ പ്രതീക്ഷയില്ലാത്ത അവസ്ഥ
ഇൗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് അടിയന്തിരമായി മനശാസ്ത്ര ചികിത്സ നൽകിയില്ലെങ്കിൽ അവസ്ഥ ഗുരുതരമാവുകയും മനസ്സ് അതിെൻറ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. അങ്ങിനെയുള്ളവരിൽ താഴെക്കാണുന്ന ലക്ഷണങ്ങൾ പ്രകടമാകും.
• കടന്നുവന്ന ദുരിതാവസ്ഥകളുടെ ഒാർമ്മകൾ വീണ്ടും വീണ്ടും മനസ്സിലേക്ക് തികട്ടിവരിക. അവ വീണ്ടും ആവർത്തിക്കുമെന്ന ഭീതി.
• കഠിനമായ അനുഭങ്ങളെക്കുറിച്ചുള്ള ദുസ്വപ്നങ്ങൾ ആവർത്തിച്ച് കാണുക.
• കരയുക, നെഞ്ചിലിടിക്കുക, തലയിലടിക്കുക, എഴുന്നേറ്റ് ഒാടുക തുടങ്ങി അപകസമയത്ത് പ്രകടിപ്പിച്ച ശാരീരികചേഷ്ടകൾ ആവർത്തിക്കുക.
ഇവയോടൊപ്പം വലിയതോതിൽ ഉത്കണ്ഠ, വിഷാദം, മാനസിക സമ്മർദ്ദം എന്നിവയും കാണാറുണ്ട്. . ചില അവസരങ്ങളിൽ ദുരന്തങ്ങളുമായി നേരിട്ട് ബന്ധപ്പെടാത്ത വ്യക്തികളിലും പി.ടി.എസ്.ഡിയുടെ ലക്ഷണങ്ങൾ കാണാറുണ്ട്. ദുരന്തം നേരിട്ടവരുടെ അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർക്കാണ് ഇതിന് സാധ്യത.
ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ട കുട്ടികളിൽ കിടക്കയിൽ മൂത്രമൊഴിക്കൽ, കടുത്ത വാശി, പേടിച്ചുകരയൽ എന്നി ലക്ഷണങ്ങളും കാണാറുണ്ട്. പി.ടി.എസ്.ഡിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ വിദഗ്ധ സഹായം തേടണം. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് പ്രശ്നത്തെ നേരിടാൻ വ്യക്തിയെ സഹായിക്കാനാവും. സൈക്കോതെറപ്പി, കൗൺസലിംഗ് തുടങ്ങിയവയിലൂടെ പ്രശ്നമുള്ളയാളുടെ മാനസിനെ സാധാരണനിലയിലാക്കാൻ കഴിയും.
ഇപ്പോഴുള്ള മാനസികവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്തുക, പ്രശ്നങ്ങൾ നേരിടാൻ മനസ്സിനെ സജ്ജമാക്കുക, മനസ്സിൽ ശുഭപ്രതീക്ഷ വളർത്തുക, നിഷേധാത്മക വികാരങ്ങളെ നിയന്ത്രിക്കാനും അതിജീവിക്കാനുമുള്ള മാർഗങ്ങൾ പരിശീലിപ്പിക്കുക, അസ്വസ്ഥതകളിൽ നിന്ന് മനസ്സിനെ മോചിപ്പിച്ച് വിശ്രാന്തി നൽകുക തുടങ്ങി നിരവധി ശാസ്ത്രീയ മാർഗങ്ങളിലൂടെ മനസ്സിന് സംഭവിച്ച പ്രശ്നങ്ങളെ അതിജീവിക്കാൻ വ്യക്തിയെ സഹായിക്കുകയാണ് മനശാസ്ത്രപരമായ ചികിത്സ. ദുരനുഭവങ്ങളുടെ കാഠിന്യത്തിനും വ്യക്തിയുടെ മനസ്സിെൻറ പ്രത്യേകതകൾക്കും അനുസരിച്ച് ചികിത്സയുടെ കാലവധിയിൽ മാറ്റങ്ങളുണ്ടാവാം.
(ബംഗളൂരുവിലെ ‘പിയേഴ്സൺ ഇന്ത്യ എജുക്കേഷൻ സർവീസസിൽ’ സൈക്കോളജിക്കൽ പ്രോഡക്ട് െഡവലപ്പറാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.