ഭരണമാറ്റത്തിെൻറ അനിവാര്യതകൾ
text_fieldsതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പുഘട്ടം പൂർത്തിയാവുകയാണ്. ഈ തെരഞ്ഞെടുപ്പിനെ അടുത്തുനിന്നു കാണാന്‍ ശ്രമിച്ചവർ ക്കെല്ലാം ബോധ്യമാവുന്ന കാര്യമാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ ശക്തമായ വെല്ലുവിളികൾ ഉണ്ടായില്ലെങ്ക ിലും ആർ.എസ്.എസ്–ബി.ജെ.പി സർക്കാർ മുന്നോട്ടുെവച്ച സാമ്പത്തിക-സാംസ്കാരിക നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഇന ്ത്യയിലെമ്പാടും ഉയർന്നു എന്നത്. ന്യൂനപക്ഷ പ്രതീക്ഷകൾ പ്രതിപക്ഷ ക്യാമ്പുകളിലേക്ക് നീളുകയും വിശേഷിച്ചും കോ ൺഗ്രസിന് അതിെൻറ ഗുണമുണ്ടാവുകയും ചെയ്തുവെന്ന കണക്കുകൂട്ടല്‍ ശക്തമാണ്. പ്രതിപക്ഷ ഐക്യം പല കാരണങ്ങൾകൊണ്ടു ം സാധ്യമല്ലാതിരുന്ന സംസ്ഥാനങ്ങളില്‍പോലും ബി.ജെ.പിക്ക് ഏകപക്ഷീയമായ വിജയം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാവും എന്നാരും കരുതുന്നില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉണ്ടായ മേൽക്കൈ അവർക്ക് നിലനിർത്താന്‍ കഴിയും എന്നാരും പ്രതീക്ഷിക്കുന്നില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇനിയും ശക്തമായ വേരോട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്കും ആർ.എസ്.എസിനും കഴിയാത്തത് ഈ തെരഞ്ഞെടുപ്പിലും അവരുടെ പ്രകടനത്തെ ബാധിക്കും എന്നുറപ്പാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നില ഒട്ടും ഭദ്രമെല്ലന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാം. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ബി.ജെ.പി ഭരണമാവില്ല ഈ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന യാഥാർഥ്യത്തിലേക്കാണ്. എന്നാല്‍, ഈ ജനകീയ വിധിയെ പലതരത്തില്‍ അട്ടിമറിക്കാനും ഭരണത്തില്‍ കടിച്ചുതൂങ്ങാനും ബി.ജെ.പി ശ്രമിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിനെ ഫലപ്രദമായി ചെറുക്കാൻ ആവശ്യമായിട്ടുള്ളത് ഈ വൈകിയ ഘട്ടത്തില്‍പോലും പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങൾ ശക്തമായി തുടരുക എന്നതാണ്.
ഇന്ത്യയിലെ ഗ്രാമീണ ജനതയും നഗരങ്ങളിലെ ഇടത്തരക്കാരും ഒരു വലിയ പരിധിവരെ തങ്ങളുടെ നിത്യജീവിതത്തില്‍ ബി.ജെ.പി ഭരണം സമ്മാനിച്ച കടുത്ത മുറിവുകളുടെ പേരിലാണ് ആ ഭരണത്തിനെതിരായി വിധിയെഴുതിയിട്ടുണ്ടാവുക എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ വരികൾ എഴുതുന്നത്. കാരണം മുന്പൊരു സർക്കാറും ചെയ്തിട്ടില്ലാത്ത തരത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ഈ സർക്കാർ തകർത്തുകളഞ്ഞു. നോട്ടുനിരോധനം ഒരർഥത്തില്‍ ബി.ജെ.പി ഭരണകൂടം സ്വീകരിച്ച തെറ്റായ സാമ്പത്തിക നയങ്ങളില്‍ ഒന്നുമാത്രമായിരുന്നു. അതിെൻറ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നുവെങ്കിലും ബി.ജെ.പി സർക്കാർ പിന്തുടർന്ന സാമ്പത്തിക പരിപാടികളുടെ ഒരു കണ്ണി മാത്രമായിരുന്നു അത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കഴിഞ്ഞ നിരവധി ദശാബ്ദങ്ങളിലൂടെ ആർജിച്ച പരിമിതമായ ആന്തരികസ്ഥിരത നിലനിർത്തുക ആഗോളീകരണ- ഉദാരീകരണ കാലത്ത് അത്യന്തം പ്രധാനമായിരുന്നു. ആന്തരികമായ ഈ സുസ്ഥിരത ആേപക്ഷികമാണ് എന്ന കാര്യത്തില്‍ തർക്കമില്ല. സൂക്ഷ്മമായ പഠനത്തില്‍ ഇതിെൻറ വൈരുധ്യങ്ങൾ ശ്രദ്ധിക്കപ്പെടാതെപോവില്ല എന്നതും അവിതർക്കിതമാണ്. എന്നാല്‍, കെട്ടുറപ്പുള്ള ഒരു ഗ്രാമീണ കാർഷിക വ്യവസ്ഥയും ഗ്രാമ-നഗരബന്ധങ്ങളില്‍ വെല്ലുവിളികൾ ഏറെ നിറഞ്ഞവയാണെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് പുലർത്താന്‍ കഴിഞ്ഞിട്ടുള്ള ചില സന്തുലനങ്ങളും ഉദാരീകരണത്തിെൻറ ഫലമായി നിലച്ചുപോയ അടിസ്ഥാനഘടനയിലെ സർക്കാർ മുതൽമുടക്കുകൾ തൊഴിലുറപ്പുപദ്ധതി പോലുള്ള പരിപാടികളിലൂടെ പരിമിതമായെങ്കിലും പുനരുജ്ജീവിപ്പിച്ചതുമെല്ലാം തുറന്ന ലോകവ്യവസ്ഥയുടെ ഭീഷണികൾ മുകളില്‍ തൂങ്ങിനിൽക്കുമ്പോഴും ഉദ്ഗ്രഥിതമായ ഒരു സാമ്പത്തിക സംവിധാനം നിലനിർത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഈ ആന്തരികമായ സാമ്പത്തിക സംയോജനം കടുത്ത വ്യാപാരക്കുഴപ്പങ്ങളിലൂടെ ലോകം ഇഴഞ്ഞുനീങ്ങിയപ്പോൾ ഇന്ത്യക്ക് നൽകിയ പിന്തുണ ശ്രദ്ധേയമാണ്. ഈ അടുത്തകാലത്ത് മുന്‍ അമേരിക്കന്‍ പ്രസിഡൻറ് ബറാക് ഒബാമ നടത്തിയ സംവാദത്തില്‍ അദ്ദേഹത്തോട് മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരാൾ ചോദ്യം ഉന്നയിക്കുന്നുണ്ട്. അപ്പോൾ അദ്ദേഹം അതിനു പറഞ്ഞ മറുപടി അതിെൻറ രാഷ്ട്രീയ സൂക്ഷ്മതകൊണ്ട് പ്രത്യേക പരാമർശം അർഹിക്കുന്നതാണ്. തനിക്കു മോദിയുമായി മാത്രമല്ല, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായും വളരെ നല്ല ബന്ധമായിരുന്നുവെന്ന് പറഞ്ഞ ശേഷം അദ്ദേഹം സൂചിപ്പിക്കുന്ന ഒരു പ്രധാന കാര്യം അക്കാലത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം പറയുന്നു: മൻമോഹന്‍ സിങ് ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോക സമ്പദ്വ്യവസ്ഥ വലിയ വ്യാപാരക്കുഴപ്പത്തിലേക്ക് നീങ്ങിയ ഘട്ടത്തില്‍ ഇന്ത്യയില്‍ അതിെൻറ ആഘാതമുണ്ടാകാതെ പരിരക്ഷിച്ചു എന്നതാണ്. തനിക്ക് അമേരിക്കയില്‍ ചെയ്യാന്‍ കഴിയാതിരുന്ന കാര്യം ഇന്ത്യയില്‍ മൻമോഹന്‍ സിങ് ചെയ്തുവെന്ന് ഒബാമ പറയുന്നതിനെ ഞാന്‍ മറ്റൊരു തരത്തിലാണ് മനസ്സിലാക്കുന്നത്. മൻമോഹന്‍ സിങ് അല്ല, ഇന്ത്യന്‍ സാമ്പത്തിക സംവിധാനത്തിെൻറ ഉള്ളുറപ്പിനു കാരണമായ നിരവധി നയങ്ങളുടെ സമാഹൃത ശക്തിയാണ് ലോക സാമ്പത്തിക കുഴപ്പത്തില്‍ വീണു തകർന്നുപോകാതെ ഇന്ത്യയെ കുറച്ചെങ്കിലും രക്ഷിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടക്കം മുതല്‍ ഈ സാമ്പത്തിക സംവിധാനത്തെ തകർക്കുക എന്ന ഒറ്റലക്ഷ്യത്തോടെയുള്ള നയങ്ങളാണ് ആവിഷ്കരിച്ചത് എന്നത് മറക്കാന്‍ കഴിയുന്ന കാര്യമല്ല.
അത് തുടങ്ങിയത്, ഇന്നത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ആസൂത്രണ കമീഷന്‍ പിരിച്ചുവിട്ടുകൊണ്ടായിരുന്നു. ‘ആസൂത്രണ കമീഷന് ആത്മശാന്തി’ എന്നപേരില്‍ ഈ പംക്തിയില്‍ അന്ന് ആ നിലപാടിനെ വിമർശിച്ചു ഞാന്‍ എഴുതിയിരുന്നു (മാധ്യമം, 2014 ഡിസംബർ 9). അന്ന് തുടങ്ങിയ സാമ്പത്തികവിഘടന പ്രക്രിയയുടെ തുടർച്ച മാത്രമായിരുന്നു നോട്ടുനിരോധനവും ജി.എസ്.ടിയും അടക്കമുള്ള ബി.ജെ.പി നയങ്ങൾ. അവയുടെ എല്ലാം സഞ്ചിതഫലമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിഭീമമായ തകർച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജീവിതസുരക്ഷിതത്വത്തിനും ക്ഷേമത്തിനും ഏറ്റ വലിയ തിരിച്ചടികളും രാഷ്ട്രത്തെ അങ്ങേയറ്റം ദുർബലപ്പെടുത്തിയിരിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനു വലിയ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വലിയൊരു വിഭാഗം സാധാരണക്കാർ ബി.ജെ.പിക്ക് എതിരായി വോട്ടു രേഖപ്പെടുത്തിയിട്ടുെണ്ടന്ന് ഞാന്‍ കരുതുന്നതിെൻറ പ്രധാന കാരണം ജീവിതനിലവാരത്തിലും സാമ്പത്തികാവസ്ഥയിലും ഉണ്ടായ പിന്നോട്ടടികൾ ബി.ജെ.പി ഭരണത്തിനെതിരായ പ്രതിഷേധമായി മാറിയിട്ടുണ്ടാകാം എന്ന പ്രതീക്ഷയാണ്.
ഒരു രാഷ്ട്രത്തിെൻറ നിലനിൽപ് കേവലം ഊഹക്കച്ചവട മൂലധനത്തിെൻറ ഏതാനും പിണിയാളുകൾക്ക് മാത്രം സഹായകരമായ നയസമീപനങ്ങൾ നടപ്പാക്കി അപകടത്തിലാക്കുക എന്നത് മാപ്പർഹിക്കാത്ത വിപര്യയം തന്നെയാണ്. പുതിയ സർക്കാർ ഉണ്ടായാല്‍ തന്നെ ഈ അപകടത്തിെൻറ ആഴത്തിൽനിന്ന് കരകയറുക എന്നത് എളുപ്പമല്ല. വിദ്യാഭ്യാസ മേഖലയിലെയും ഗവേഷണ മേഖലയിലെയും ബി.ജെ.പി നയങ്ങൾ വരുത്തിെവച്ചിട്ടുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആർ ആൻഡ് ഡി- ഗവേഷണ-വികസന അച്ചുതണ്ട്- പാടെ തകർത്തുകളഞ്ഞത് പുനർനിർമിക്കാന്‍ വർഷങ്ങൾതന്നെ വേണ്ടിവരും എന്നതാണ് യാഥാർഥ്യം. ദേശീയ സാംസ്കാരിക സ്ഥാപനങ്ങളുടെ ഹിന്ദുത്വവത്കരണം സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ ഇതിനോടൊപ്പം ചേർത്തുെവക്കേണ്ടതാണ്. രാഷ്ട്ര പുനർനിർമാണം എന്നത് അധിനിവേശാനന്തര ഭാരതത്തിെൻറ ആദ്യ ദശകങ്ങളിലെ ഒരു പ്രധാന ലിബറല്‍ മുദ്രാവാക്യമായിരുന്നു. ബി.ജെ.പി ഭരണത്തിെൻറ അഞ്ചുവർഷങ്ങൾ മറ്റൊരു രാഷ്ട്ര പുനർനിർമാണ അജണ്ടയിലേക്ക് പോകാന്‍ നമ്മെ നിർബന്ധിതരാക്കുകയാണ്. സമസ്ത മേഖലകളിലും ഉണ്ടായ അഭൂതപൂർവമായ വിനാശങ്ങൾ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അമിത് ഷാ ‘കോൺഗ്രസ് സ്കൂൾ ഓഫ് തോട്ട്’, അതായത് കൊളോണിയല്‍ വിരുദ്ധ സമരത്തിലൂടെ ഇന്ത്യ ആർജിച്ച രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക സമവായങ്ങൾ നശിപ്പിച്ച് ഹിന്ദുത്വ സ്കൂൾ ഓഫ് തോട്ട് സ്ഥാപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അതിെൻറ പ്രയോഗമാണ് നമ്മൾ കഴിഞ്ഞ അഞ്ചു വർഷക്കാലം അനുഭവിച്ചത്. ഇന്ത്യന്‍ ജനത അതിനെ പൂർണമായും തള്ളിക്കളയും എന്ന പ്രത്യാശയാണ് വോട്ടെണ്ണല്‍ ദിനത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ ഞാന്‍ മനസ്സില്‍ കാത്തുസൂക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.