Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2019 3:54 AM GMT Updated On
date_range 2 Oct 2019 9:01 AM GMTവന്ധ്യത ചികിത്സയിൽ ഹോമിയോ മോഡൽ
text_fieldsbookmark_border
നാട്ടിൽ വന്ധ്യതയുമായി വിഷമിക്കുന്നവർക്ക് ആശ്വാസമായി പുതിയ വന്ധ്യത ചികിത്സ വരുന ്നു. അതൊരു നല്ല ആശയമാണെന്നു പറയാതെ വയ്യ. വന്ധ്യത വ്യക്തികൾക്കും കുടുംബങ്ങൾക്കും കല ശലായ ദുഃഖമുണ്ടാക്കുന്ന അവസ്ഥയാണ്. ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാകണമെന്ന സാമൂഹിക സ മ്മർദം കൂടി കണക്കിലെടുത്താൽ അതൊരു വലിയ പ്രശ്നമോ പ്രതിസന്ധിയോ ആയി കാണണം. അപ്പോൾ വന ്ധ്യത നിവാരണം പൊതുജനാരോഗ്യ സങ്കൽപത്തിെൻറ ഭാഗമാകുന്നു. സന്താനങ്ങൾ വേണമെന്നാഗ് രഹിക്കുന്ന ദമ്പതികൾക്ക് സാധാരണഗതിയിൽ അത് സാധ്യമാകുന്നില്ലെങ്കിൽ ആരോഗ്യശാസ്ത് രത്തിെൻറ നിലവിലുള്ള സഹായം ലഭ്യമാകണം. വന്ധ്യതയുള്ള ദമ്പതികൾ പ്രശ്നം പുറത്തു ചർച് ചചെയ്യാൻ മടിയുള്ളവരാണ്; നമ്മുടെ സംസ്കാരരീതികൾ വെച്ചുനോക്കിയാൽ അതിൽ തെറ്റുപറയാനാവില്ല. ദീർഘമായ കാത്തിരിപ്പ് ആവശ്യമുള്ള ചികിത്സകളായതിനാൽ ഫലപ്രാപ്തി കഴിയുന്നിടത്തോളം വേഗത്തിൽ അനുഭവപ്പെടേണ്ടതുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ വന്ധ്യത നിവാരണ മാർഗങ്ങൾ നടപ്പാക്കുന്നതിന് നല്ല രീതിയിൽ പഠനങ്ങളും ഫലപ്രദമാണെന്ന് സർവസമ്മതമായതും തെളിവുകളുള്ളതുമായ ചികിത്സകൾ തന്നെ ലഭ്യമാക്കണം.
അവിടെയാണ് സംശയം. വന്ധ്യത ചികിത്സ വരുന്നത് ഹോമിയോപതി സമ്പ്രദായത്തിലാണ് എന്നത് ആശങ്കയുയർത്തുന്നു. ഹോമിയോപതി നിലവിൽ നിയമപരമായി അംഗീകരിക്കപ്പെട്ട ചികിത്സാരീതി തന്നെ. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമത്തിൽ ജനറൽ ഹോമിയോപതി എന്നു ചേർത്തിട്ടുള്ളതിനാൽ വളരെയധികം നൈപുണ്യമാവശ്യമുള്ള ഈ മേഖലയിൽ അവർക്ക് എത്രകണ്ട് ഫലപ്രദമാകാനാകും എന്നതും കണ്ടറിയണം. എങ്കിലും, കേരളമാകെ വന്ധ്യത ചികിത്സയിൽ ഹോമിയോപതി കടന്നുവരുമ്പോൾ അതെത്ര ഫലപ്രദമാണെന്ന പഠനങ്ങൾ ആവശ്യമാണല്ലോ. തീരുമാനമെടുക്കും മുമ്പ് അനുബന്ധ ശാസ്ത്രവും തെളിവുകളും സർക്കാർ പരിഗണിക്കേണ്ടിയിരിക്കുന്നു. വന്ധ്യത രോഗമല്ല എന്ന് അംഗീകരിച്ചാൽ പോലും ഗർഭധാരണവും ശിശുവിെൻറ ജനനവും വരെയുള്ള കാര്യങ്ങൾക്ക് അമിതമായ കാത്തിരിപ്പ് അംഗീകരിക്കാനാവില്ല. ഹോമിയോ ചികിത്സ ഫലം കണ്ടില്ലെങ്കിൽ മറ്റു ചികിത്സ തേടാനുള്ള സമയമാണ് ഫലപ്രദമല്ലാത്ത ചികിത്സ ചോർത്തിക്കളയുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി കേരളത്തിലെ ഹോമിയോ ചികിത്സകർ വന്ധ്യത നിവാരണ രംഗത്തേക്ക് കാൽവെച്ചുതുടങ്ങിയിട്ട്. അതിനിടെതന്നെ അപ്പപ്പോഴായി ചികിത്സ ഫലപ്രദമായി എന്ന വാർത്തകളും വരാറുണ്ട്. അതായത്, കുറെക്കാലം ഹോമിയോ മരുന്നുകൾ കഴിച്ചാൽ ഗർഭധാരണം നടക്കുമെങ്കിൽ അത് നന്നേല്ല എന്ന ചോദ്യമാണ് കേൾക്കാറുള്ളത്. ഇവിടെ അറിയേണ്ടത് കേട്ടറിവുകൾ എന്നതിനേക്കാൾ അംഗീകരിക്കാവുന്ന പഠനങ്ങളോ തെളിവുകളോ ലഭ്യമാണോ എന്നതാണ്. സാധാരണയായി ഗർഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികളിൽ 87 ശതമാനം പേർ ഒരു വർഷത്തിലും 92 ശതമാനം രണ്ടുവർഷത്തിലും 93 ശതമാനം പേർ മൂന്നുവർഷത്തിലും വിജയം കാണാറുണ്ട്. അതായത്, സമൂഹത്തിൽ വന്ധ്യത ഏഴു ശതമാനം അല്ലെങ്കിൽ അതിൽ താഴെ മാത്രം. അവർക്കാണ് ചികിത്സ ആവശ്യമായിവരുന്നത്. എന്നാൽ, ചികിത്സക്കെത്തുന്നവരിൽ വലിയൊരു വിഭാഗം ഒരു വർഷം ശ്രമിച്ചു പരാജയപ്പെട്ടവരാണ്. അവർ രണ്ടുവർഷംകൂടി ശ്രമം തുടർന്നെങ്കിൽ ഗർഭധാരണത്തിന് 30 ശതമാനം സാധ്യതയുണ്ടാകുമായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇക്കാലത്തവർ ചികിത്സിച്ചില്ലെങ്കിലും ഇത്രകണ്ട് സാധ്യതയുണ്ട്. പലേടങ്ങളിലായി കേൾക്കുന്ന റിപ്പോർട്ടുകളും അനുഭവ സാക്ഷ്യങ്ങളും ഇതുകൂടി പരിഗണിച്ചുവേണം വ്യാഖ്യാനിക്കാൻ.
ഹോമിയോപതി ചികിത്സകൊണ്ട് വന്ധ്യത ഫലപ്രദമായി നേരിടാനാകുമോ എന്നതാണ് മറ്റൊരു ചോദ്യം. നിലവിലുള്ള പഠനങ്ങൾ ഇതിനനുകൂലമല്ല. പ്രസിദ്ധമായ കോക്രൈൻ പഠനങ്ങൾ വൈദ്യശാസ്ത്ര വിഷയങ്ങളിൽ വിശ്വസനീയമായ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന ഏജൻസിയാണ്. അവർക്ക് ഫലപ്രദമായ ഹോമിയോ ചികിത്സകൾ കണ്ടെത്താനായില്ല. ഹോമിയോപതി ഗവേഷണത്തെ പിന്തുണക്കുന്ന സ്ഥാപനമാണ് ഹോമിയോപതി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ലണ്ടൻ. ഹോമിയോ ചികിത്സ മെച്ചപ്പെടുത്താനും ലോകമെമ്പാടും ഹോമിയോ ഗവേഷണം പരിപോഷിപ്പിക്കാനും ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട മറ്റൊരു സിദ്ധാന്തമായി ഹോമിയോപതിയെ വളർത്താനും അവർ ശ്രമിക്കുന്നു. അവർക്കും വന്ധ്യതയുമായി ബന്ധപ്പെട്ട് സഹായകരമായ റിപ്പോർട്ടുകൾ നൽകാനാകുന്നില്ല.
ഇന്ത്യയിൽനിന്ന് ഏതാനും പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിലൊന്ന് 2018 ൽ കർണാടകയിൽ ഫാദർ മുള്ളർ ഹോമിയോ കോളജിൽ പൂർത്തിയായി. വിവിധ കാരണങ്ങളാൽ വന്ധ്യതയനുഭവിച്ച 40 സ്ത്രീകളാണ് പഠനത്തിൽ. നിലവിൽ അവർ കഴിച്ചിരുന്ന മറ്റു മരുന്നുകൾ നിർത്തിയിട്ട് ഹോമിയോ മരുന്നുകൾ മാത്രമാക്കിയാണ് 18 മാസത്തെ ചികിത്സക്കാലത്തു രോഗികൾ കഴിച്ചത്. ഗവേഷണത്തിെൻറ ഫലം ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും അതിെൻറ ഘടനാ ദൗർബല്യങ്ങൾ എളുപ്പം വ്യക്തമാകും. നിയന്ത്രിത ഗ്രൂപ് ഇല്ലാത്തതിനാലും രോഗികളുടെ എണ്ണം പരിമിതമായതിനാലും പഠനത്തിെൻറ ദൗർബല്യമേറുന്നു. പഠനകാലത്ത് സാധാരണഗതിയിൽ തന്നെ നടക്കുന്ന ഗർഭധാരണം കൂടി കണക്കിലെടുത്താൽ കാര്യമായ അറിവ് ഇതിൽ നിന്ന് ലഭിക്കില്ല. പുരുഷവന്ധ്യതയിൽ നടന്ന ഇന്ത്യൻപഠനങ്ങളും ദുർബലമാണ്.
ഹോമിയോപതിക്ക് വന്ധ്യത ചികിത്സയിൽ കാര്യമായ സംഭാവന നൽകാനില്ല എന്നാണ് ഇതിനർഥം. വികസിതരാജ്യങ്ങളിൽ ഹോമിയോപതി വന്ധ്യത ക്ലിനിക്കുകൾ ഒരിടത്തും നിലവിലില്ല. ഇന്ത്യയിൽ പത്തുകോടിയിലധികം രൂപ ഹോമിയോ ഗവേഷണത്തിനായി മാത്രം 2016ൽ നീക്കിെവച്ചിരുന്നു. എങ്കിലും വന്ധ്യതയിൽ നിലവാരമുള്ള പഠനങ്ങൾ പുറത്തുവന്നില്ലെന്നതും ശ്രദ്ധേയം. വന്ധ്യതയിൽ ഫലപ്രദമായ ചികിത്സയുടെ തെളിവുകൾ വരാത്തത് ഹോമിയോപതിയിലെ ആന്തരികദൗർബല്യം കൊണ്ടുതന്നെ. വന്ധ്യതയുള്ള സ്ത്രീയുടെ ചികിത്സയിൽ അവരുടെ രോഗലക്ഷണങ്ങളും കാലാവസ്ഥ, ഭക്ഷണം, ജീവിതശൈലി എന്നിവയിൽ അവരുടെ താൽപര്യങ്ങളും ക്രോഡീകരിക്കുകയാണ് ചികിത്സകർ ആദ്യം ചെയ്യുന്നത്. ഈ ലിസ്റ്റ് കമ്പ്യൂട്ടറിൽ 200 വർഷം പഴക്കമുള്ള ഡേറ്റാബേസിൽ കടത്തി തരംതിരിക്കുന്നു. ചികിത്സകൻ നൽകുന്ന വെയിറ്റേജ് അനുസരിച്ച് ലഭിക്കുന്ന രോഗാവസ്ഥകൾക്ക് പറ്റുന്ന മരുന്നുകളും ശിപാർശ ചെയ്യപ്പെടും. ചികിത്സകെൻറ അനുഭവവും ചിന്തയുമനുസരിച്ച് റെപേർട്ടറിയിൽനിന്ന് മരുന്നുകൾ തിരഞ്ഞെടുക്കുന്നു. പല വന്ധ്യതകളും രോഗമാണെന്നു പറയാനാവില്ല എന്നതിനാൽ തന്നെ രോഗലക്ഷണങ്ങൾ അതുമായി ബന്ധപ്പെടുത്താനുമാവില്ല. ഭക്ഷണം, കാലാവസ്ഥ, എന്നിവ ചില രോഗാവസ്ഥകളെ സ്വാധീനിക്കുമെങ്കിലും വന്ധ്യതയുടെ മേൽ എന്തെങ്കിലും സ്വാധീനമുള്ളതായി അറിവില്ല. അതാണ് ലോകമെമ്പാടും വന്ധ്യതയനുഭവിക്കുന്ന ദമ്പതികളുടെ കണക്കുകൾ സമാനമാകുന്നത്. അവരുടെ ചികിത്സാനുഭവങ്ങളും സമാനമാണ്.
എഡ്സർഡ് ഏൺസ്റ്റ് എന്ന ശാസ്ത്രജ്ഞൻ ഹോമിയോ ചികിത്സയെക്കുറിച്ചു അനേകം പ്രബന്ധങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഹോമിയോപതി ഡോക്ടറായി ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് മുഴുസമയ ഗവേഷകനായി മാറി. സ്വന്തം ഗവേഷണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ട മറ്റു പ്രബന്ധങ്ങളും പഠിച്ചപ്പോൾ ഹോമിയോപതിയിൽ ശാസ്ത്രീയമായ ഒന്നുമില്ലെന്ന നിലപാടിൽ അദ്ദേഹമെത്തി. കാൻസർ, ആസ്ത്മ, ഇബോള എന്നിവയിൽ ഹോമിയോ ഗുണം ചെയ്യുമെന്ന അവകാശവാദവും അദ്ദേഹം തള്ളിക്കളയുന്നു. ഏൺസ്റ്റിെൻറ അഭിപ്രായം മറ്റു സ്വതന്ത്ര ഗവേഷകരും പിന്തുണക്കുന്നു. മാസിയല്ലോ, ലോയ്ക്കെ (2017) എന്നിവരുടെ പ്രബന്ധം വന്ധ്യതയിൽ ഹോമിയോ ഗവേഷണം നടത്തുന്നതിൽ നേരിടുന്ന പ്രയാസങ്ങൾ വിശദമാക്കുന്നു. വന്ധ്യതാഗവേഷണത്തിൽ കർശനമായ നൈതികത, അനുമതിപ്പത്രം, സമയബന്ധിതമായ ചികിത്സാ ഘടന എന്നിവ നടപ്പാക്കാൻ അവർ ശിപാർശചെയ്യുന്നു. ഹോമിയോ ചികിത്സകർ തന്നെ മുൻകൈയെടുത്താൽ മാത്രമേ ഇതെല്ലാം നടപ്പാകൂ.
വന്ധ്യത ചികിത്സ ഹോമിയോപതിക്ക് തുറന്നുകൊടുക്കുമ്പോൾ കർശനമായ പ്രോട്ടോകോൾ പാലിക്കുകയും സമാന്തരമായി ഗവേഷണം നിർബന്ധിതമാക്കുകയും വേണം. ശാസ്ത്രീയമായി ന്യായീകരിക്കാവുന്ന തെളിവുകൾ കിട്ടുന്നതുവരെ പ്രോജക്ടായി നിലനിർത്തുകയും കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യാം. ഫലപ്രദമല്ലാത്ത ചികിത്സകളിൽ സമൂഹവും സർക്കാറും സമയവും പണവും നിക്ഷേപിക്കുമ്പോൾ വിമർശനാത്മകവും വിവേചനപരവുമായ ഇടപെടലിലേക്ക് ചുരുക്കുമെന്നും പ്രത്യാശിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story