അന്നദാനത്തിന്റെ അറബ് സായുജ്യം
text_fields‘ജന്മദിന’ത്തിൽ വിശപ്പിെൻറ ദൈന്യത ബഷീർ കുറിക്കുന്നുണ്ട്.
ആ പട്ടിണി നാളിൽ ഒരു പതിനൊന്നു വയസുകാരൻ പയ്യെൻറ നന്മമനസ്സും കാണാം
അവൻ പറഞ്ഞു: ‘എേൻറ രണ്ടണേണ്ട്.’
‘അതിന്?’
അവൻ പരുങ്ങി: ‘ഞാൻ വരുന്ന മാസത്തി വീട്ടി പോകുമ്പോ സാറു തന്നേച്ചാ മതി.’
എെൻറ ഹൃദയം വിങ്ങി: അല്ലാഹുവേ!
‘കൊണ്ടുവരൂ!’
അതു കേൾക്കാത്ത പാട്, അവൻ ഓടി!
വിശപ്പിെൻറ തീക്ഷ്ണത. അത് എത്ര ശക്തമാണെന്ന് അനുഭവിച്ചവർക്കേ അറിയൂ. കാലണ^അത് എത്ര വലിയ തുകയാണെന്ന് കുറിച്ചതും ഇതേ ബഷീർ.
ഉത്തരേന്ത്യൻ സഞ്ചാരവേളകളിൽ പലവുരു കണ്ടിട്ടുണ്ട്, പട്ടിണിക്കോലങ്ങളായ അനേകം മനുഷ്യരെ.
കലാപങ്ങളുടെ വേളകളിൽ ക്യാമ്പുകളിൽ കൊണ്ടുതള്ളിയ പട്ടിണി ഗ്രസിച്ച മനുഷ്യരുടെ നേർചിത്രങ്ങളും മറക്കാൻ കഴിയില്ല. ലബനാനിലെയും മറ്റും അഭയാർഥി ക്യാമ്പുകളിൽ കണ്ട കാഴ്ചയും മറ്റൊന്നല്ല.
എന്നാൽ, ജീവിതത്തിൽ പട്ടിണി കിടക്കുന്ന മനുഷ്യരുടെ രൗദ്ര, ദൈന്യ ഭാവങ്ങൾ ഒരുമിച്ചു കണ്ടത് ബഗ്ദാദിൽ.
അതും ഇറാഖ് അധിനിവേശ നാളിൽ. പതിമൂന്ന് സംവത്സരങ്ങൾക്കിപ്പുറവും കണ്ണിൽ നിന്ന് മായുന്നില്ല ആ കാഴ്ച.
മാധ്യമ പ്രവർത്തകൻ ഹാമിദ് മിർ ആണ് പറഞ്ഞത്, ബഗ്ദാദിലെ മനോരോഗാശുപത്രിയിൽ നിർബന്ധമായും പോകണമെന്ന്.
ആരും നോക്കാനില്ലാതെ, അലറിവിളിക്കുന്ന മനോരോഗികളെ കുറിച്ചായിരുന്നു അവന് പറയാനുണ്ടായിരുന്നത്.
ബഗ്ദാദിൽ ബഅസ് സൈന്യം തോറ്റിരിക്കുന്നു.
ചുറ്റും യു.എസ് കവചിതവാഹനങ്ങളുടെ വിജയാഘോഷം.
നഗരത്തിൽനിന്ന് അധികമൊന്നും ദൂരമില്ല, മനോരോഗാശുപത്രിയിലേക്ക്.
ഭക്ഷണം നൽകാൻ ആരുമില്ലാതെ തീർത്തും അനാഥരാക്കപ്പെട്ട മനോരോഗികളുടെ സെല്ലുകൾ. ഉള്ളിൽ നിന്നുയരുന്ന ആർത്തനാദങ്ങൾ.
അപ്പോഴാണ് ശ്രദ്ധിച്ചത് പുറത്തെ ആ കാഴ്ച.
സെല്ലുകൾക്കു വെളിയിൽ ചിലർ ഭക്ഷണം പാകം ചെയ്യുന്നു. മനോരോഗികളുടെ മുഴുവൻ കണ്ണുകളും അവിടേക്ക്. മുഷിഞ്ഞ വസ്ത്രം ധരിച്ച ഏതാനും ഇറാഖികൾ. സ്കൂളിെൻറ പടി പോലും കാണാത്തവർ.
അവർ സെല്ലുകളിലേക്ക് വെച്ചുനീട്ടിയ ഭക്ഷണ പാത്രങ്ങൾ ആർത്തിയോടെ പിടിച്ചുവാങ്ങി വാരി വലിച്ചു തിന്നുന്ന ആ മനുഷ്യരുടെ ചിത്രം.
നിനച്ചിരിക്കാതെ ഭക്ഷണം എത്തിച്ചു തന്നവരെ നോക്കി മനോരോഗികൾ ചിരിച്ച ആ ചിരി.
ഭ്രാന്തമായ ചിരി എന്നു അതിനെ വിളിക്കാമോ?
അറിയില്ല.
ആലോചിച്ചാൽ എെൻറ ലക്ഷ്യം ലളിതം. മനോരോഗികളുടെ നിലവിളിയും സങ്കടവും ചേർത്ത് നല്ലൊരു റിപ്പോർട്ട് ഒരുക്കുക. വായനക്കാരിൽ സങ്കടം നിറക്കുക. തീർന്നു.
എന്നാൽ ഇവരോ?
കൊടിയ യുദ്ധത്തിെൻറ വേള. എന്നിട്ടും അതൊന്നും കൂസാതെ നജഫ്, കർബല എന്നീ പട്ടണങ്ങളിൽ നിന്നും വിവരം അറിഞ്ഞ് എത്തിയതാണിവർ.
എന്തിനു വേണ്ടി?
ഒരു നന്ദി പോലും തിരിച്ചുകിട്ടില്ലെന്നുറപ്പുള്ള മനോരോഗികൾക്ക് തീറ്റ കൊടുക്കാൻ.
ജീവിതത്തിൽ ചിലപ്പോൾ നാം വല്ലാതെ ചെറുതായി േപാകും. ജാള്യംകൊണ്ട് നെമ്മ തന്നെ വെറുക്കും.
മുഷിഞ്ഞ വസ്ത്രം ധരിച്ച ആ പതിനാല് ഇറാഖികൾ. അവരിൽ ഒരാളായി മാറാൻ നാം ഇനിയെത്ര നോെമ്പടുക്കേണ്ടി വരും?
ഇത് വിശുദ്ധ റമദാെൻറ നാളുകൾ.
പതിമൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു ബഗ്ദാദിലെ ആ കാഴ്ചക്ക്.
ഒറ്റപ്പെട്ട കുറെ മനുഷ്യർ എല്ലായിടങ്ങളിലും ഇതുപോലെ കാണുമായിരിക്കും.
സഹജീവി സ്നേഹത്തിെൻറ ഉദാത്ത മാതൃകകളായി.
ലേബർ ക്യാമ്പുകളിൽ തുച്ഛവരുമാനക്കാരായ മനുഷ്യർക്ക് ഭക്ഷ്യവിഭവങ്ങൾ എത്തിക്കാൻ പാടുപെടുന്ന സുഹൃത്തുക്കളാണ് ഇപ്പോൾ മുന്നിൽ. പഴയ ബഗ്ദാദ് കാഴ്ച വീണ്ടും ഒാർമയിൽ.
മറ്റുള്ളവർക്കു വേണ്ടിയുള്ള ഇഫ്താറുകളാണ് ഇവരിൽ പലർക്കും നോമ്പുകാലം.
ഷാർജ സജയിലെ എണ്ണമറ്റ ലേബർ ക്യാമ്പുകൾ ഉദാഹരണം.
എവിടെനിന്നൊക്കെയോ വന്നു ചേരുന്ന കുറെ മനുഷ്യർ. പലവിധ കൂട്ടായ്മകളുടെ ഭാഗമായവർ. ലക്ഷ്യം ഒന്നു മാത്രം. പലരുടെയും ഉദാരതയിൽ ലഭിച്ച ഭക്ഷണ പാക്കറ്റുകൾ സമാഹരിച്ചുള്ള ദൗത്യനിർവഹണം. കണിശമായ സംഘാടനം.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല അവർ ഇത്.
ഒരു വ്യാഴവട്ടത്തിൽ എത്തിനിൽക്കുന്നു ഇൗ സപര്യ.
മരുക്കാറ്റിൽ പൊടിപലങ്ങൾ നിറഞ്ഞതാണ് ക്യാമ്പ് പരിസരം.
30 ക്യാമ്പുകളിൽ പതിനായിരം പേർക്കാണ് ഇക്കുറി ഇഫ്താർ. ആർക്കും ഇവിടെ വരാം. സേവനത്തിൽ കണ്ണിചേരാം. ഒരു നിർബന്ധവുമില്ല.
മാസം മുഴുവൻ ഇവിേടക്ക് മാറ്റിവെച്ചവരുണ്ട്. ഉറ്റവർക്കൊപ്പം നോമ്പുതുറക്കണമെന്ന ശാഠ്യങ്ങളില്ലാത്ത മനുഷ്യർ. സജയിലേക്ക് പലവഴികളിലൂടെ അവർ നിത്യവും എത്തിച്ചേരുന്നു. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന എണ്ണമറ്റ മനുഷ്യരുടെ പങ്കപ്പാടുകളിലേക്കുള്ള വഴിയാത്രയാണ് അവർക്ക് റമദാൻ കാലം. നാനൂറ് കഴിഞ്ഞിരിക്കുന്നു, ഇക്കുറി സന്നദ്ധ പ്രവർത്തകരുടെ എണ്ണമെന്ന് ഇൗസ അനീസ് പറയുന്നു.
തൊഴിലാളികളുടെ ദുരിതം ഉൾക്കൊണ്ട ചില ചെറുപ്പക്കാർ തുടക്കമിട്ട ഉദ്യമം. ഇതിെൻറ നല്ല തുടർച്ചകൾ
ഇനിയും ഉണ്ടാകെട്ട. നോമ്പിനപ്പുറത്തേക്കും ഇതു നീളെട്ട.
വീണ്ടും ബഷീറിേലക്ക്.
‘ഒരു മനുഷ്യൻ’ എന്ന കഥ.
ഇവിടെ ആ പയ്യനു പകരം ഒരു പോക്കറ്റടിക്കാരൻ. പഴ്സ് നഷ്ടപ്പെട്ടു. ഹോട്ടൽ ബില്ലടക്കാൻ വയ്യാതെ, നാണംകെട്ട് വസ്ത്രമുരിയേണ്ടി വന്ന മനുഷ്യന് തുണയായി വന്ന ആളെ ഒാർക്കുന്നില്ലേ?
അതേ, പോക്കറ്റടിക്കാരൻ തന്നെ.
‘ഒടുവിൽ മാറിനിന്ന് കുറച്ചു പഴ്സുകൾ പുറത്തെടുത്ത് അയാൾ ചോദിച്ചു:
ഇതിൽ എതാണ് നിങ്ങളുടേത്?’
എേൻറതു ഞാൻ തൊട്ടുകാണിച്ചു.
‘തുറന്നുനോക്കൂ.’
ഞാൻ തുറന്നുനോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാൻ അത് എെൻറ പോക്കറ്റിലിട്ടു.
അയാൾ എന്നോടു പറഞ്ഞു:
‘പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!’
ഞാനും പറഞ്ഞു:
‘ദൈവം...നിങ്ങളെയും...എന്നെയും...എല്ലാവരെയും രക്ഷിക്കട്ടെ!’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.