‘കശ്മീർ’ ഇത്രമേൽ അശ്ലീലമോ?
text_fields‘ക’ ഇപ്പോൾ അഭിശപ്തമായ ഒരു അക്ഷരമായി മാറിക്കഴിഞ്ഞോ? അതെ, അങ്ങനെ ധരിക്കേണ്ടിടത്താണ് കാര്യങ്ങൾ. ഇന്ന്, കൂട ്ടിലടക്കപ്പെട്ട കശ്മീരിനെയും കശ്മീരികളെയും കുറിച്ച് സംസാരിക്കാൻപോലും അറക്കുന്നവിധം ശിലാഹൃദയരായി മാറി യിരിക്കുന്നു ആളുകൾ. ആരെങ്കിലും അതിനു തുനിഞ്ഞാൽ തന്നെ കരുതലോടെ, ‘സുരക്ഷിത’വലയത്തിനകത്തു നിന്നേ ചെയ്യൂ. നിർഭാ ഗ്യവശാൽ മരത്തലയന്മാരായ കുറെയാളുകൾ ഗവൺമെൻറിെൻറ ഹിന്ദുത്വപല്ലവി ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ അജണ്ട ആയിരങ്ങളുടെ മനസ്സിനുള്ളിലേക്ക് പതിയപ്പതിയെ ഉറ്റിവീഴ്ത്താനുള്ള ശ്രമത്തിെൻറ ഭാഗമാണിത്. തരംപോലെ ക ുന്തം ചായ്ച്ചും ചരിച്ചും വെച്ചുള്ള ചാനൽചർച്ചകളിലും നാട്ടുവർത്തമാനങ്ങളിലുമൊക്കെ അത് തെളിഞ്ഞുകാണാം.
ഒന്നോർക്കുക, ഒരിക്കൽപോലും കശ്മീർ താഴ്വരയിൽ കാലുകുത്താത്തവരും അവിടത്തെ ഇരുണ്ട യാഥാർഥ്യങ്ങൾ നേരിൽ കാണാത് തവരുമായ ആളുകളാണ് ഗവൺമെൻറിെൻറ മനുഷ്യത്വരഹിതമായ ചെയ്തികൾക്ക് അനുകൂലമായി വലിയ വായിൽ സംസാരിച്ചുകൊണ്ടിര ിക്കുന്നത്. ഇവിടെ തലസ്ഥാനത്ത്, ന്യൂഡൽഹിയിൽ, വല്ലവരും വസ്തുസ്ഥിതി വിവരങ്ങൾ വെച്ച് ഇൗ വിഷയത്തിൽ സംസാരിക് കുന്നതുപോലും സാഹസികമാണ്. കഴിഞ്ഞയാഴ്ച പ്രഫ. വി.കെ. ത്രിപാഠിക്കുണ്ടായ അനുഭവം തന്നെ മികച്ച ഉദാഹരണം. ഡൽഹി െഎ.െഎ.ടിയിലെ ഫിസിക്സ് അധ്യാപകനായിരുന്നു ത്രിപാഠി. മതസൗഹാർദത്തിനായുള്ള സാധവ് മിഷൻ എന്ന എൻ.ജി.ഒയും അദ്ദേഹം നടത്തിവരുന്നു. ആേഗാളപ്രശസ്തനായ ഇദ്ദേഹം പ്രഭാഷണങ്ങൾ നടത്തിയും ലഘുലേഖകൾ വിതരണം ചെയ്തും ലോകം ചുറ്റുന്നയാളാണ്.
അദ്ദേഹത്തിെൻറ ഏറ്റവും പുതിയ അനുഭവം കേൾക്കുക:
ആഗസ്റ്റ് അഞ്ചിന് കശ്മീരിൽ ഗവൺമെൻറ് നടത്തിയ രാഷ്ട്രീയനീക്കവും കശ്മീരികളെ അടച്ചുപൂട്ടിയിട്ട സംഭവവും കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഞങ്ങൾക്കെല്ലാവർക്കും ഒരു വിഷയമാണ്. ഇൗ വിഷയത്തിൽ ഞങ്ങൾ നടത്തിയ ലഘുലേഖ കാമ്പയിനിലൂടെ ദേശവ്യാപകമായി ഇൗ സർക്കാർ നീക്കങ്ങളോട് ജനാഭിമുഖ്യം അതിഗുരുതരമായ രീതിയിൽ വളർന്നുവരുന്നത് ഞങ്ങൾ മനസ്സിലാക്കി. ആഗസ്റ്റ് 18ന്, കശ്മീർ വിഷയത്തിൽ രാഷ്ട്രപതിക്ക് ഒരു നിവേദനം നൽകാൻ സദ്ഭാവ് മിഷൻ തീരുമാനിച്ചു. സെപ്റ്റംബർ ആദ്യത്തിൽ 83പേർ ഒപ്പിട്ട നിവേദനം ഞങ്ങൾ രാഷ്ട്രപതിയുടെ പി.എക്ക് സമർപ്പിക്കുകയും ഒരു പത്തുമിനിറ്റ് അദ്ദേഹവുമായി സംസാരിക്കാൻ അവസരമൊരുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇൗ വിഷയത്തിൽ ഞങ്ങൾ ഇംഗ്ലീഷിൽ രണ്ടായിരവും ഹിന്ദിയിൽ ആറായിരവും കോപ്പി ലഘുലേഖകൾ തയാറാക്കിയിരുന്നു. സെപ്റ്റംബർ ഒമ്പതിന് അതിന് രൂക്ഷമായ പ്രതികരണവും കണ്ടു. ഡൽഹി െഎ.െഎ.ടിയിൽ നിന്ന് ഏഷ്യാഡ് വില്ലേജ്, ഗാർഗി കോളജ്, മൂൽചന്ദ് ഹോസ്പിറ്റൽ ഭാഗത്തു കൂടി ലഘുലേഖ വിതരണം ചെയ്തു നീങ്ങുകയായിരുന്നു ഞാൻ. മൂൽചന്ദിനു അര കിലോമീറ്റർ മുമ്പ് കാറിലെത്തിയ ഒരാൾ പൊടുന്നനെ എെൻറ കൈയിൽനിന്ന് നൂറു ലഘുലേഖകളുടെ ഒരു കെട്ട് തട്ടിപ്പറിച്ചു.
‘‘ദേശത്തിനെതിരെ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നോ? ആരാണ് തനിക്കിത് നൽകിയത്? പറയൂ’’- അയാൾ ആക്രോശിച്ചു. ‘‘ഇതു ഞാൻ തന്നെ എഴുതിയതാണ്. എന്താ പ്രശ്നം’’-ഞാൻ ചോദിച്ചു. ‘‘എടാ പാകിസ്താനി, രാജ്യദ്രോഹം ചെയ്യുന്നോ? വയസ്സനായിപ്പോയി, അല്ലെങ്കിൽ രണ്ടു പൂശിയേനെ’’ അയാൾ കലിതുള്ളി. ഞാൻ പറഞ്ഞു: ‘‘മോനേ, നിനക്ക് ഇപ്പോഴും എന്നെ തല്ലാം. പേക്ഷ, ഒന്നെനിക്കറിയണം. ഞാൻ എഴുതിയതിൽ രാജ്യവിരുദ്ധമായി എന്താണുള്ളത്? അയാൾ പിന്നെയും തെറി പറഞ്ഞു. അപ്പോൾ മൂന്നു പൊലീസുകാർ ബൈക്കുകളിലെത്തി. ഒരാളുടെ കൈയിൽ എെൻറ ലഘുലേഖയുണ്ടായിരുന്നു. ‘ഇത് ആരോ എനിക്കു തന്നതാണ്. അയാൾ നല്ല കലിപ്പിലായിരുന്നു. ഇതു വിതരണം ചെയ്യുന്നത് നിർത്തണം’- ആ പൊലീസുകാരൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: ‘‘നിർത്താം. പക്ഷേ, നിങ്ങളിതൊന്നു വായിക്കണം. ഇതു ദേശീയൈക്യത്തെ ഉൗട്ടിയുറപ്പിക്കുന്നതാണെന്ന് അപ്പോൾ മനസ്സിലാകും.’’ എനിക്കെതിരെ എഫ്.െഎ.ആർ തയാറാക്കാൻ പൊലീസിനോടു പറഞ്ഞ് കാറുടമ സ്ഥലംവിട്ടു. ഒരു പൊലീസുകാരൻ നല്ലവനായിരുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അയാൾ തിരക്കി. ജനത്തിന് എതിർപ്പുള്ളതിനാൽ ഇവിടെ ഇതു വിതരണം നടത്തരുതെന്ന് അയാൾ ഗുണദോഷിച്ചു.
അതിൽപിന്നെ ഞാൻ സ്ഥലം വിട്ടു. തുടർന്ന് അരക്കിലോമീറ്റർ അപ്പുറം ചെന്ന് ബാക്കിയുണ്ടായിരുന്ന ലഘുലേഖകൾ വിതരണം ചെയ്തു തീർത്തശേഷം വീട്ടിലേക്ക് വണ്ടികയറി. ത്രിപാഠിയുടെ ഇൗ ലഘുലേഖ വിതരണം ജെ.എൻ.യു, ഡൽഹി യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ, െഎ.െഎ.ടി എന്നിവിടങ്ങളിൽ സമ്മിശ്ര പ്രതികരണമാണുളവാക്കിയത്. ചിലർ ഹാർദമായി ഉൾക്കൊണ്ടു. ചിലർ നിസ്സംഗരായിരുന്നു. ഇനിയും ചിലർ രൂക്ഷമായി എതിർപ്പു പ്രകടിപ്പിച്ചു. മേവാത്ത്, ആൽവാർ എന്നിവിടങ്ങളിലും ഡൽഹി തെരുവുകളിലുമായി 3700 ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. അതു വാങ്ങിയ നിസ്സംഗരായ നൂറുപേരിൽ രണ്ടു പേർ അഭിനന്ദിച്ചു. മൂന്നുപേർ അത് ദേശവിരുദ്ധമാണെന്നു തുറന്നുപറഞ്ഞു. സെപ്റ്റംബർ 11ന് 500 കോപ്പികൾ െഎ.ടി.ഒയിലും ഡൽഹി ഗേറ്റിലും ലോക്നായക് ജയപ്രകാശ്നാരായൺ ഹോസ്പിറ്റൽ ഏരിയയിലും വിതരണം ചെയ്തപ്പോൾ ഏറ്റുവാങ്ങിയവരിൽ നാലുപേർ ഗവൺമെൻറ് നീക്കത്തെ പിന്തുണച്ച് സംസാരിച്ചു. എന്നാൽ, അവർ എന്നെ അധിക്ഷേപിച്ചില്ല. രണ്ടു പേർ അഭിനന്ദിച്ചു. ബാക്കിയുള്ളവരെല്ലാം നിസ്സംഗരായിരുന്നു. ഇതിൽ മുപ്പതോ നാൽപതോ ശതമാനംപേർ മുസ്ലിംകളാണ്.
പ്രഫസർ ത്രിപാഠിയോടു സംസാരിച്ചതിൽ പിന്നെ ആകെ അസ്വസ്ഥയായിരുന്നു ഞാൻ. ത്രിപാഠിയെപ്പോലെ അത്ര വലിയ അക്കാദമികനിലയിലുള്ളയാളല്ല അതെന്നിരിക്കെട്ട. പകരം ഒരു യുവ വിദ്യാർഥി ആക്ടിവിസ്റ്റാണെന്നു കരുതുക. ആ പൊലീസുകാരും ഹിന്ദുത്വ ഗുണ്ടകളും എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക? അദ്ദേഹത്തിെൻറ പേരോ കുലനാമമോ വിപിൻ കുമാർ ത്രിപാഠിയല്ലായിരുന്നു എങ്കിലോ? പകരം വിലായത് ഖൈർ താബിശ് എന്നോ അല്ലെങ്കിൽ മറ്റേതോ മുസ്ലിം നാമമോ ആയിരുന്നെങ്കിലോ? അമ്മാവനോ അമ്മായിയോ പാകിസ്താനിൽ താമസിക്കുന്ന ഒരു മുസ്ലിം ആയിരുന്നു അതെങ്കിലോ? അയാൾ കശ്മീരിൽനിന്നുള്ള ഒരു തെരുവുകച്ചവടക്കാരനോ അക്കാദമിക് ആക്ടിവിസ്റ്റോ ആയിരുന്നെങ്കിലോ? താടിവെച്ച് തൊപ്പിയിട്ട, അച്കനും ശർവാനിയും ധരിച്ച മുസ്ലിംരൂപമുള്ള ആളായിരുന്നെങ്കിലോ? പിന്നെ സംഭവിക്കുന്നതെന്തായേനെ എന്ന് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല.
എന്തൊക്കെ അരക്ഷിതാവസ്ഥയാകും, പീഡനതാഡനങ്ങളാകും, ചോദ്യഭേദ്യങ്ങളാകും നേരിടുകയെന്ന് നിങ്ങൾക്ക് നന്നായറിയാം. ലഘുലേഖകൾകൊണ്ട് ഫാഷിസ്റ്റ് വിഷമിറക്കാൻ കഴിയുമോ? ത്രിപാഠിയുടെ പ്രതികരണമിതാണ്: ‘‘നിങ്ങൾക്ക് പൊലീസിനെയോ കോടതികളെയോ പാർലമെൻറിനെയോ ആശ്രയിക്കാനാവില്ല. ഇൗ ഭ്രാന്തിനെതിരെ ലഘുലേഖ ബോധവത്കരണത്തിനപ്പുറമുള്ള വഴികൾ നാം കണ്ടെത്തണം...സമ്പന്നതയും പേശീബലവുമുള്ളവരിൽ വംശീയബോധം വളർന്നുവരുന്നത് ഞാൻ ശ്രദ്ധിച്ചു. മറുഭാഗത്ത് ന്യൂനപക്ഷങ്ങളിൽ പൗരത്വം അസ്ഥിരപ്പെടുകയാണെന്ന അതിഗുരുതരമായ ആശങ്കയും തഴച്ചുവളരുന്നു.’’
ലഘുലേഖ വിതരണത്തിനിടെ ത്രിപാഠി പ്രായപൂർത്തിയെത്താത്ത ബാലതടവുകാരുടെ പ്രയാസ് ബാലഗഢ് സന്ദർശിച്ചു. അവിടെയുള്ള 30 കുട്ടികളുമായി അദ്ദേഹം 40 മിനിറ്റ് സംസാരിച്ചു. അതിൽ മൂന്നിലൊന്നും മുസ്ലിം കുട്ടികളായിരുന്നു. ഇത് മുസ്ലിംകളെ ഉണർത്തേണ്ട സംഗതിയാണ്. ഇൗ കുട്ടികളിലേക്ക് ചെന്നെത്തുക മാത്രമല്ല, അവരോരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്: എന്തുകൊണ്ട് ഒേട്ടറെ മുസ്ലിംകുട്ടികൾ ഇങ്ങനെ പെറ്റി കേസുകളിൽ പെട്ട് ജയിലിലെത്തുന്നു? സമൂഹം ഇൗ കുട്ടികൾക്ക് അവരുടെ ബാല്യം നഷ്ടപ്പെടുത്തുകയല്ലേ? ഇക്കാര്യത്തിൽ മുസ്ലിം സമുദായം സ്വയം വിചാരണ നടത്തേണ്ടതില്ലേ? ഡൽഹിയിലെ ‘ആപ്’ സർക്കാറും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണം.
സമൂഹത്തിലെ നിരാലംബരായ കുട്ടികൾക്ക് ഗുണമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ ‘ആപ്’ സർക്കാർ സാരവത്തായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കുറേക്കൂടി മുന്നോട്ടുകടന്ന്, ന്യൂനപക്ഷ സമുദായത്തിലെ പാവപ്പെട്ട കുട്ടികളെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ, തൊഴിൽപരിശീലനകേന്ദ്രങ്ങൾ തുറക്കാൻ അവർ നടപടിയെടുക്കണം. മുഖ്യധാര വിദ്യാഭ്യാസത്തെ മദ്റസകളിലേക്കു കൂടി വ്യാപിപ്പിക്കാൻ, മതവിദ്യാഭ്യാസത്തോടൊപ്പം മുഖ്യധാര വിദ്യാഭ്യാസവും അവർക്ക് ലഭ്യമാക്കാൻ മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള ‘ആപ്’ ഭരണകൂടത്തിെൻറ ഉന്നതതലസംഘം നടപടി സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.