പട്ടിക, മഹാശ്ചര്യം!
text_fieldsകേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഒരു മഹാസംഭവമാണ്. അതിൽ കടന്നുകൂടുന്നത് അതിനേക്കാൾ വലിയ സംഭവം. കേരളം എങ്ങോട്ട് നീങ്ങണം, ദേശീയരാഷ്ട്രീയത്തെ എങ്ങോട്ട് നയിക്കണം എന്നൊക്കെ ഇൗയടുത്ത് തീരുമാനിച്ചതും കെ.പി.സി.സിയാണല്ലോ. കോൺഗ്രസിൽ നിർഭാഗ്യവശാൽ ഇൗ നേതാക്കളെ അണികൾ തെരഞ്ഞെടുത്തിട്ട് മൂന്നു പതിറ്റാണ്ടായി. േനാമിനേഷൻ വഴിയാണ് ജനാധിപത്യം പുലർന്നു പോരുന്നത്. ആരെ ഉൾക്കൊള്ളിക്കണം, വെട്ടണം, കുത്തണം എന്നൊക്കെ തീരുമാനിക്കാൻ കോൺഗ്രസിൽ സ്ഥിരം നേതാക്കളുണ്ട്. അവരുടെ നിഴൽപറ്റി നിൽക്കാനും പരസ്പരമുള്ള പാരവെപ്പിൽ ജയിക്കാനും കഴിഞ്ഞാൽ കെ.പി.സി.സിയിൽ കയറിക്കൂടാം. അത് കോൺഗ്രസുകാരുടെ മഹാഭാഗ്യങ്ങളിലൊന്നാണ്. ഇൗ കമ്മിറ്റി സമ്മേളിച്ചാണ് പാർട്ടിയുടെ അഖിലേന്ത്യ പ്രസിഡൻറ് സ്ഥാനത്തു നിന്ന് സോണിയ മാറെട്ട, രാഹുൽ വരെട്ട എന്നു നിശ്ചയിക്കുന്നത്. അതിനുള്ള പ്രമേയം പാസാക്കി ഡൽഹിക്ക് അയക്കലാണ് ഇനി വരുന്ന കെ.പി.സി.സിയുടെ ഒരു പണി. പിന്നെ വർഷത്തിലൊരിക്കലോ മറ്റോ കെ.പി.സി.സി നിർവാഹകസമിതി ചേരുേമ്പാൾ പറ്റുന്ന മെംബർമാരൊക്കെ അതിൽ പെങ്കടുക്കണം. എ.െഎ.സി.സി സമ്മേളനം എന്നൊരു ഏർപ്പാട് വല്ലപ്പോഴും നടന്നാൽ, അതിന് പോവുക എന്ന ഭരണഘടനപരമായ ഉത്തരവാദിത്തവും പി.സി.സി അംഗങ്ങൾക്കുണ്ട്. കഴിഞ്ഞു റോൾ. എങ്കിലും കെ.പി.സി.സി മെംബർ എന്നൊക്കെ പറയുേമ്പാൾ നാട്ടിലൊരു മതിപ്പൊക്കെയുണ്ട്. തെരഞ്ഞെടുപ്പില്ലാത്ത പാർട്ടിയിൽ ഇൗ മതിപ്പു നിലനിർത്തിക്കിട്ടണമെങ്കിൽ മുകളിലുള്ള നേതാക്കൾ കനിയണം. അതിനാണല്ലോ ഗ്രൂപ്. ഏതെങ്കിലും ഗ്രൂപ്പിെൻറ ചാവേറായി വായിട്ടലച്ചാൽ, നിർഗുണനെയും മഹാസംഭവമാക്കിമാറ്റാൻ ഗ്രൂപ്പിന് കെൽപുണ്ടെന്നാണ് ചരിത്രവും വർത്തമാനവും കോൺഗ്രസുകാരെ പഠിപ്പിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രെൻറ കാര്യമാണ് കഷ്ടം. കോൺഗ്രസിെൻറ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് വീണുകിട്ടിയതാണ്. കേരളത്തിൽ മുമ്പ് ആർക്കും കിട്ടാത്ത പദവി. ഇന്ത്യാ മഹാരാജ്യത്തെ മുക്കുമൂലകളിലുള്ള കോൺഗ്രസുകാരിൽ നിന്ന് നേതാക്കളെ കണ്ടെത്തൽ, അവർക്കിടയിൽ നിന്ന് അഖിലേന്ത്യപ്രസിഡൻറിനെ വരെ തെരഞ്ഞെടുക്കൽ എന്നിവയെല്ലാം മുല്ലപ്പള്ളിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഭാരിച്ച ജോലി. ഒറ്റ പ്രശ്നമേയുള്ളൂ. അഖിലേന്ത്യപ്രസിഡൻറ് ആരാകണമെന്ന് ഹൈകമാൻഡ് നിശ്ചയിച്ചുവെച്ചിട്ടുണ്ട്. അവിടേക്ക് എത്തുന്ന മാതിരി വേണം തെരഞ്ഞെടുപ്പ് നടത്താൻ. പി.സി.സി പ്രസിഡൻറ് ആരാകണമെന്ന് ഹൈകമാൻഡ് പറയും. അവിടേക്ക് എത്തുന്ന മാതിരി സംഗതി കലാശിക്കണം. ഇങ്ങനെ താഴേക്ക് ബൂത്തുകമ്മിറ്റി വരെ, തലതിരിഞ്ഞ ക്രമത്തിലാണ് തെരഞ്ഞെടുപ്പുനടത്തേണ്ടത്. ഫലത്തിൽ അടിമുടിയല്ല, മുടിയടിയാണ് കോൺഗ്രസിൽ തെരഞ്ഞെടുപ്പ്. അതേതായാലും, പലവട്ടം സാവകാശം നീട്ടിനൽകിയതിനൊടുവിൽ തെരഞ്ഞെടുപ്പുകമീഷൻ കോൺഗ്രസിനോടു പറഞ്ഞിരിക്കുന്നത് ഡിസംബറിനുമുമ്പ് ഭാരവാഹി പട്ടിക കൈമാറണമെന്നാണ്. അതല്ലെങ്കിൽ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ വകുപ്പുണ്ട്. വകുപ്പൊക്കെ കോൺഗ്രസ് എത്ര കണ്ടിരിക്കുന്നു! എങ്കിലും ബഹുമാനിച്ചുകളയാം എന്നുതീരുമാനിച്ചതുകൊണ്ടാണ് നോമിനേഷൻ പ്രക്രിയ മുന്നേറുന്നത്. സോണിയ ഗാന്ധി മാറി രാഹുൽ ഗാന്ധി വാഴെട്ട എന്ന് ഹൈകമാൻഡിൽ അനിവാര്യമായ തീരുമാനം ഉണ്ടായതുകൊണ്ട്, എ.െഎ.സി.സി വരെയുള്ള ഭാരവാഹികളുടെ നോമിനേഷൻ/തെരഞ്ഞെടുപ്പ് ഇനി ഏറ്റവും നേരേത്ത പൂർത്തിയാക്കണം. രാഹുൽ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് നാമനിർദശം ചെയ്യുന്ന പ്രമേയങ്ങൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പുതിയ പി.സി.സികൾ മുല്ലപ്പള്ളിയുടെ മുൻകൈയിൽ ഡൽഹിയിൽ എത്തിച്ചുകഴിഞ്ഞു. അവിടെയൊക്കെ സാേങ്കതികമായി തെരഞ്ഞെടുപ്പു കഴിഞ്ഞു എന്നർഥം. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാെൻറ സ്വദേശമായ കേരളത്തിൽ നിന്നു മാത്രം പ്രമേയം വന്നിട്ടില്ല. എങ്ങനെ വരും? പി.സി.സി അംഗങ്ങളെ നിശ്ചയിക്കാൻ തർക്കം മൂലം കഴിഞ്ഞില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരക്കഥയെഴുതി എം.എം. ഹസൻ സംവിധാനം ചെയ്ത കെ.പി.സി.സി പട്ടിക കീറാമുട്ടിയായി. പല നേതാക്കളും ഉന്നയിച്ച തർക്കം കാരണം ആ മുട്ടി, കീറാൻ കഴിയാത്തതായിരുന്നു സ്ഥിതി. ഇന്നലെയാണ് അത് ഒരുവിധം നടത്തിയെടുത്തത്.
പെരുന്തച്ചൻ
മുല്ലപ്പള്ളിയുടെ കഷ്ടപ്പാടിെനക്കാൾ എത്രയോ വലുതാണ് എ.കെ. ആൻറണിയുടെ ദുരവസ്ഥ. ഹൈകമാൻഡ് എന്നു പറഞ്ഞാൽ പ്രായോഗികതലത്തിൽ കേരളത്തിലെ കോൺഗ്രസുകാർക്ക് അതിേപ്പാൾ ആൻറണിയാണ്. ഏതു പട്ടികയും കീറാമുട്ടിയും ശരിപ്പെടുത്താനുള്ള ബാധ്യതയാണ് ആൻറണിക്ക്. കുമ്പളങ്ങിമുക്കിലും എഴുകോൺ ചന്തയിലും വട്ടിയൂർക്കാവിലും കെ.പി.സി.സി മെംബർ ആരായിരിക്കണമെന്ന് സോണിയ, രാഹുൽ, മുകുൾ വാസ്നിക്, സുദർശന നാച്ചിയപ്പൻ മുതൽപേർക്ക് അറിയില്ല. അറിയേണ്ട കാര്യവുമില്ല. തർക്കവുമായി ഹൈകമാൻഡിൽ എത്തുന്നവരെ അവർ ആൻറണിയുടെ അടുത്തേക്ക് പറഞ്ഞുവിടുന്നു. ഒത്തുതീർപ്പ് ചർച്ചകൾ അവിടെയാണ്. പണ്ട് ചർച്ച പാതിരാ പേട്ടലിെൻറ കാർമികത്വത്തിലായിരുന്നെങ്കിൽ ഇന്ന് ചർച്ച പാതിരാവിൽ നിന്ന് പട്ടാപ്പകൽ എന്നതിലേക്കായി എന്ന മാറ്റമേയുള്ളൂ. കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പിസത്തിെൻറ ജീവിച്ചിരിക്കുന്ന പെരുന്തച്ചനാണ് ആൻറണി. തന്നെ ഒരിക്കൽ ചുമന്നും പിന്നെ പാരവെച്ചും ഡൽഹി വരെ എത്തിച്ച കേരളത്തിലെ എ-ഗ്രൂപ്പുകാരോട് ആത്യന്തികമായി അദ്ദേഹം പുലർത്തേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച്, കീറാമുട്ടി പാഴ്സലായി ഡൽഹിക്കയക്കുന്ന ഒാരോ ഘട്ടങ്ങളിലും ഉമ്മൻ ചാണ്ടി താക്കീതിെൻറ സ്വരത്തിൽ ഒാർമപ്പെടുത്തും. ഹൈകമാൻഡിൽ പിടിയില്ലാത്ത സകലമാന എ-ക്കാരും അദ്ദേഹത്തെ വളയും. ഉറങ്ങാൻ വിടാതെ പീഡിപ്പിച്ച് വീർപ്പുമുട്ടിക്കും. പങ്കുവെപ്പുരാഷ്ട്രീയത്തിൽ ബദ്ധശ്രദ്ധനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മനസ്സാണ്. അണിബലം ഇല്ലാത്തതുകൊണ്ട്, ഉമ്മൻ ചാണ്ടിയുമായി ഒരു സമവാക്യം ഉണ്ടാക്കി മുന്നോട്ടുപോകുന്നതാണ് അദ്ദേഹത്തിെൻറ ഉൾപ്പാർട്ടി രീതി. െഎ ഗ്രൂപ് നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ അംഗീകരിച്ചാൽ മറ്റു െഎ ഗ്രൂപ്പുകാരെ ഒതുക്കാം, തെൻറ ഗ്രൂപ്പിെൻറ മേധാവിത്വം നിലനിർത്താം എന്നിങ്ങനെ ഒരുവെടിക്ക് രണ്ടു പക്ഷി എന്ന മട്ടിലാണ് ഉമ്മൻ ചാണ്ടി, ചെന്നിത്തലയുമായുള്ള നീക്കുപോക്കിനെ കാണുന്നത്.
ഒന്നോർത്താൽ ഉമ്മൻ ചാണ്ടിയുടെ സ്ഥിതിയും കഷ്ടമാണ്. മുമ്പ് ആൻറണിയെ സ്ക്രൂ ചെയ്ത് കെ. കരുണാകരനെ പെരുക്കാൻ കുേറക്കൂടി എളുപ്പമായിരുന്നു. ഇന്നിപ്പോൾ സോണിയ, രാഹുൽ എന്ന ഹൈകമാൻഡ് ദ്വന്ദ്വങ്ങൾക്ക് ഉമ്മൻ ചാണ്ടിയോട് വലിയ പഥ്യമില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ രാഹുലിെൻറ താൽപര്യങ്ങൾ കടത്തിവെട്ടി വിശ്വസ്തർക്ക് സീറ്റ് ഉറപ്പിച്ചുകൊടുത്തശേഷം തീരെയില്ല. സോളാറും സരിതയുമൊക്കെ ഉണ്ടാക്കിവെച്ച പുലിവാൽ കാരണം മനഃസാക്ഷി സൂക്ഷിപ്പുകാരനെ കെ.പി.സി.സി പ്രസിഡൻറാക്കാൻ പറ്റുന്ന സ്ഥിതിയുമല്ല. നിഷ്ക്രിയആസ്തിയായി എം.എം. ഹസനെ വെച്ച് ഒരുവിധം അഡ്ജസ്റ്റ് ചെയ്തുപോകുന്നു. കെ. മുരളീധരനല്ലേ അടുത്ത പി.സി.സി പ്രസിഡൻറാകാൻ ഭേദം എന്ന് ചതുരംഗത്തിൽ ചിന്തിക്കുന്നുമുണ്ട്. ഇതിനെല്ലാമിടയിലാണ് ചെന്നിത്തലയുമായി പറഞ്ഞൊപ്പിച്ച് പി.സി.സി പട്ടിക ഡൽഹിയിൽ എത്തിച്ചത്. ഹൈകമാൻഡിൽ സ്വാധീനമുള്ളവരായി കേരളത്തിലെ പല എം.പിമാരും പടർന്നുപന്തലിച്ചതായി ഉമ്മൻ ചാണ്ടി വായിച്ചു മനസ്സിലാക്കുന്നത് ഇപ്പോഴാണ്. സ്വന്തത്തിൽ സ്വന്തമായ പി.സി. വിഷ്ണുനാഥിനെ ചെരിഞ്ഞമർന്ന് ഇരുന്നാഞ്ഞ് എഴുകോണിൽ വെട്ടിയൊതുക്കാൻ കൊടിക്കുന്നിൽ സുരേഷ് കെൽപുകാണിച്ചു. ശശി തരൂർ തെന്നക്കാൾ വലിയ നേതാവായിരിക്കുന്നു എന്നാണ് വട്ടിയൂർക്കാവിൽ നിന്ന് ഹസനുകിട്ടിയ ഹംസദൂത്. കെ.വി. തോമസ്, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ എന്നിങ്ങനെ പലരും വളർന്നുപോയിരിക്കുന്നു. അതിെൻറ പേരിൽ വിഷ്ണുനാഥ് അടക്കം പി.സി.സി പട്ടികക്കുപുറത്തായാൽ ഉമ്മൻ ചാണ്ടിക്ക് അത് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ യുഗം കോൺഗ്രസിൽ അവസാനിക്കുന്നുവെന്നും എ ഗ്രൂപ് ദുർബലപ്പെട്ടുവെന്നുമുള്ള കാഴ്ചപ്പാട് പടർന്നുപന്തലിച്ചേനെ. പോരാത്തതിന് സോളാറിെൻറ അകമ്പടിയുമുണ്ട്. അതുകൊണ്ട് ആൻറണിയെ വളഞ്ഞ് വീർപ്പുമുട്ടിക്കുകയാണ് പതിവുേപാലെ എ ക്കാർ ചെയ്തത്.
ഹൈകമാൻഡിെൻറ മോഹങ്ങൾ
ഇതിനെല്ലാമിടയിൽ ഹൈകമാൻഡിെൻറ സ്ഥിതിയാണ് അതിലൊക്കെ കഷ്ടം. പാർട്ടിയെ നന്നാക്കാനുള്ള ഗ്രൂപ്പുകളിയല്ല, വ്യക്തിതാൽപര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് രാഹുൽ ഗാന്ധിക്ക് ബോധ്യമുണ്ട്. ഗ്രൂപ്പുകളി അവസാനിപ്പിക്കണം. ഗ്രൂപ്പിന് അതീതമായി പ്രവർത്തകർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതി മാറണം. ഗ്രൂപ്പുകൾ സീറ്റ് പങ്കിെട്ടടുത്ത്, മറ്റുള്ളവർ നോക്കുകുത്തിയാകുന്ന അവസ്ഥയിൽ മാറ്റം വേണം. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണം. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിൽ കൂടുതൽ ചെറുപ്പക്കാർ ഉണ്ടാകണം. പ്രതിഭാന്വേഷണപരീക്ഷകളും മാർക്കിടലും നടത്തണം. അങ്ങനെ ഒരുപാട് മോഹങ്ങൾ ഹൈകമാൻഡ് കൊണ്ടുനടക്കുന്നുണ്ട്. ഒക്കെയും സ്വപ്നം കണ്ടാണ്, ഗ്രൂപ്പ്നേതാക്കളെ വകവെക്കാതെ വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡൻറാക്കിയത്. നിയമസഭതെരഞ്ഞെടുപ്പിൽ ഗ്രൂപ് സമ്മർദങ്ങൾ പൂർണമായും അതിജീവിക്കാനായില്ലെന്നു മാത്രമല്ല, സുധീരൻ സ്വന്തം മുഖം രക്ഷപ്പെടുത്താനുള്ള ഏറ്റവും പറ്റിയ സന്ദർഭത്തിൽ ആരോഗ്യവും വിശ്രമവും മറയാക്കി പദവിയൊഴിയുകയും ചെയ്തു. പാർട്ടി ചലിക്കാൻ ആളും അർഥവും വേണം. രണ്ടും തരപ്പെടുത്തിക്കൊടുക്കുന്നതിൽ സഹകരിക്കാതെ എ ക്കാരും െഎ ക്കാരും സമ്മർദത്തിലാക്കിയതിനൊടുവിലാണ് സുധീരൻ ഇറങ്ങിയതെന്ന് പറയുന്നവരുണ്ട്. ഹൈകമാൻഡ് വിശ്വസിച്ചേൽപിച്ച ചുമതല ഏറ്റവും മോശം സന്ദർഭത്തിൽ ഒഴിഞ്ഞ് അദ്ദേഹം പാർട്ടിയെ അനാഥമാക്കിയെന്നു കാണുന്നവരുണ്ട്. രക്ഷെപെട്ടന്ന് ആശ്വസിക്കുന്നവർ അതിലേറെയുണ്ട്. സ്വന്തം ഗ്രൂപ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. സുധീരൻ വെച്ചൊഴിഞ്ഞപ്പോൾ, സന്തോഷിക്കുന്നവരുടെ സംയുക്ത പ്രസിഡൻറായി എം.എം. ഹസനെ വെച്ചു. ഹസെൻറ പദവി താൽക്കാലികമാണോ, നാമമാത്രമാണോ എന്നൊന്നും കോൺഗ്രസുകാർക്ക് അറിഞ്ഞുകൂടാ. പുതിയ തെരഞ്ഞെടുപ്പും പ്രസിഡൻറും വരാൻ പോകുന്നതുകൊണ്ട് താൽക്കാലിക പ്രസിഡൻറ് സ്ഥിരമായി തുടരുന്നു. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ പാർട്ടി സി.പി.എമ്മിനെയും ബി.ജെ.പിെയയും നിലംപരിശാക്കി മുന്നേറുന്നതിനിടെയാണ്, കെ.പി.സി.സി പട്ടിക. പരാതിയെതുടർന്ന് ഹൈകമാൻഡ് നോക്കുേമ്പാഴുണ്ട്, വനിതാസംവരണം അഞ്ചുശതമാനം. ആര്യാടൻ മുഹമ്മദും ടി.എച്ച്. മുസ്തഫയും വക്കം പുരുഷോത്തമനുമൊക്കെയാണ് വള്ളിനിക്കറിട്ട് സ്കൂൾബാഗുമായി പി.സി.സി പട്ടികയിൽ കയറാൻ മുന്നിൽനിന്ന ചെറുപ്പക്കാർ. ബാക്കി വിവരങ്ങൾക്ക് പുതിയ പട്ടിക അവലംബം.
നയിക്കുന്ന നേതാക്കളുടെ പങ്കപ്പാടുകൾ കാണുന്ന സാദാ കോൺഗ്രസുകാരുടെ കാര്യമോർക്കുേമ്പാഴാണ് ഏറ്റവും കഷ്ടം തോന്നുക. കോൺഗ്രസിെൻറ ഗതിയോർത്ത് കീറാമുട്ടി പട്ടികകൾക്കു മുന്നിൽ മൂക്കത്ത് വിരൽവെച്ചുനിൽക്കുകയല്ലാതെ മാർഗമില്ലാത്ത നിസ്സഹായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.