തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ ജനങ്ങൾ
text_fieldsതെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ ജനങ്ങൾ ആവശ്യപ്പെടുേമ്പാൾ പ്രകടനപത്രിക ഒരു സർക്കാർ രേഖയല്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകാമോ? തെരഞ്ഞെടുപ്പ് പ്രകടനപത്രിക സർക്കാറിെൻറ കൈവശമില്ലെന്ന് മറുപടി നൽകിയത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഒാഫിസാണ് എന്നത് കൂടുതൽ വിചിത്രം. ഒന്നര വർഷം പൂർത്തിയായ ഇടതു സർക്കാറിെൻറ ഇതുവരെയുള്ള പ്രകടനം േസാഷ്യൽ ഒാഡിറ്റിന് വിധേയമാക്കാനാണ് ആർ.ടി.െഎ കേരള ഫെഡറേഷനും വോേട്ടഴ്സ് അലയൻസും ആർ.ടി.െഎ നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അപേക്ഷ സമർപ്പിച്ചത്.
ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ 35 ഇന പരിപാടികൾക്ക് എത്ര തുക വകയിരുത്തിയെന്നും ചെലവഴിെച്ചന്നും അറിയാനാണ് മുഖ്യമന്ത്രിയുടെ ഒാഫിസിൽ അപേക്ഷ സമർപ്പിച്ചത്. ‘ഇടതു മുന്നണി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഒരു സർക്കാർ രേഖയല്ലാത്തതിനാൽ അതുസംബന്ധിച്ച ആധികാരിക വിവരങ്ങൾ ഇൗ പൊതു അധികാരിവശം ലഭ്യമല്ല’ എന്നാണ് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി. ഗോപൻ മറുപടി നൽകിയത്. ഒരു വർഷം പൂർത്തിയാക്കിയപ്പോൾ ‘പിണറായി വിജയൻ സർക്കാറിെൻറ പ്രോഗ്രസ് റിപ്പോർട്ട്’ 35 ഇന പരിപാടി അവലോകന രേഖ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പ്രസിദ്ധീകരിച്ചത്.
സർക്കാറിെൻറ കൈവശം പ്രകടനപത്രിക ഇല്ലെങ്കിൽ ഇൗ രേഖ എങ്ങനെ പ്രസിദ്ധീകരിക്കാൻ കഴിയും? വിവരാവകാശ നിയമത്തിലെ 6(3) വകുപ്പുപ്രകാരം ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറ്റം ചെയ്യാതെയാണ് വിചിത്രവും അസാധാരണവുമായ ഇൗ മറുപടി നൽകിയത്. രാജ്യത്തെ അഞ്ച് ദേശീയ പാർട്ടികൾ വിവരാവകാശ നിയമപ്രകാരം പൊതു അധികാരികളാണെന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ് 2013 ജൂൺ മൂന്നിനാണ് വന്നത്. ഇൗ ഉത്തരവ് ഒരു കോടതിയും ഇതുവരെയും സ്റ്റേ ചെയ്തിട്ടില്ല. സി.പി.എം, സി.പി.െഎ എന്നീ പാർട്ടികൾ ‘പൊതുഅധികാരി’യായതിനാൽ അവരുടെ ഒാഫിസിലേക്ക് അപേക്ഷ കൈമാറ്റം ചെയ്യാനും പി.െഎ.ഒ തയാറായില്ല.
ആർ.ടി.െഎ നിയമത്തിെൻറ 2 (ജെ) വകുപ്പ് ‘വിവരാവകാശം’ എന്താണെന്ന്നിർവചിക്കുന്നുണ്ട്. ‘ഏതെങ്കിലും പൊതു അധികാരസ്ഥാനത്തിെൻറ സൂക്ഷിപ്പിലുള്ളതും അല്ലെങ്കിൽ നിയന്ത്രണത്തിൻ കീഴിലുള്ളതും ഇൗ നിയമപ്രകാരം പ്രാപ്യമായിട്ടുള്ളതുമായ വിവരാവകാശം’ എന്നാണ് വ്യക്തമാക്കുന്നത്. ചുരുക്കത്തിൽ കൈവശമുള്ള രേഖകൾ മാത്രമല്ല, നിയന്ത്രണത്തിലുള്ളതും വാങ്ങിനൽകാവുന്ന രേഖകളും നിയമത്തിെൻറ പരിധിയിൽ വരുന്നു. അഞ്ച് ദേശീയ പാർട്ടികളുടെ സാമ്പത്തിക സ്രോതസ്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആർ.ടി.െഎ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ സി.പി.െഎ മാത്രമാണ് മറുപടി നൽകിയത്. യു.പി.എ സർക്കാറിെൻറ ഭാഗമായപ്പോഴുള്ള പ്രകടന പത്രികയുടെ പകർപ്പ് കേന്ദ്ര ഒാഫിസിൽ കാണാനില്ലെന്ന മറുപടിയാണ് അവർ അന്ന് നൽകിയത്!
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രകടന പത്രിക ഉപേക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരുേമ്പാൾ അത് പുറപ്പെടുവിച്ച കാര്യം തന്നെ വിസ്മരിക്കുന്നു. ആർ.ടി.െഎ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ കമീഷനെ സമീപിക്കുകയല്ലാതെ രക്ഷയില്ല. തെരഞ്ഞെടുപ്പ് വേളയിൽ വീടുകൾ കയറിയിറങ്ങി എൽ.ഡി.എഫ് സ്ഥാനാർഥികൾ നൽകിയ പ്രകടന പത്രിക ഇനി നമുക്കെന്തിനാണ്? അത് നടപ്പാക്കേണ്ട സർക്കാറിെൻറ പക്കൽ ഒരു കോപ്പിപോലും ഇല്ല! ഇൗ സാഹചര്യത്തിൽ വോട്ടർമാരുടെ കൈവശമുള്ള പ്രകടന പത്രികയുടെ പകർപ്പ് മുഖ്യമന്ത്രിയുടെ വിലാസത്തിൽ ഇനി നമുക്ക് അയച്ചുകൊടുക്കാം. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ലേഖകനുമായി ബന്ധപ്പെടാം മൊബൈൽ: 9946995081, 9895135081
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.