ലിബറൽ വിദ്യാഭ്യാസത്തിെൻറ ദ്രവീകരണം
text_fieldsവിദ്യാർഥികളെയും അധ്യാപകെരയും ഒരുപോലെ ചൂതാടുന്ന വിദ്യാഭ്യാസനയങ്ങളാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന സംശയം ബലപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിദ്യാഭ്യാസമേഖല എക്കാലത്തും പ്രശ്നഭരിതമായിരുന്നു. സർക്കാറുകള്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത് പുറംമോടികള്‍ വരുത്താന്‍ കഴിയുമോ എന്ന് നോക്കാനാണ്. സമൂലമായി പരിഷ്കരിക്കാന്‍ കഴിയുന്ന ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യപോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് പരിമിതികളുണ്ട്. എന്നാല്‍, ആദ്യകാല പരിഷ്കരണശ്രമങ്ങളില്നിന്ന് വ്യത്യസ്തമായി ഉദാരീകരണകാലത്തിെൻറ തുടക്കത്തില്‍ സ്വാഭാവികമായും സ്വകാര്യമേഖലയുടെ പങ്ക് പുനർനിർവചിക്കുന്ന സമീപനങ്ങള്‍ ഉണ്ടായി. ഇത് ഒരർഥത്തില്‍ അടിസ്ഥാനപരമായ മാറ്റമായിരുന്നു. മധ്യവർഗ, ഉപരിവർഗ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് ലഭിച്ച പ്രാമുഖ്യമടക്കം ചില സവിശേഷതകള്‍ ഈ നയംമാറ്റത്തിെൻറ ഭാഗമായി ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയുടെ മുഖാകൃതിതന്നെ വ്യത്യസ്തമാക്കി. ലോകവ്യാപാരകരാറില് സേവനമേഖലകള്‍ കൂടി ഉൾപ്പെട്ടതോടെ വിദേശമൂലധനവും ഈ മേഖലയില്‍ കടന്നുവന്നു. മറ്റു പല രാജ്യങ്ങളിലും നിലനിൽക്കുന്ന സമ്പ്രദായം എന്നനിലയില്‍ ഇതിനെ അനാവശ്യമായ ഭീതിയോടെ കാണേണ്ട കാര്യമില്ല എന്ന് വാദിക്കാവുന്നതാണ്. പേക്ഷ, ഇതിനോട് അനുബന്ധമായി വിദ്യാഭ്യാസമേഖലയില്‍നിന്ന് സർക്കാര്‍ അനുക്രമമായി പിൻവാങ്ങുന്നതടക്കമുള്ള പ്രവണതകൾ അത്രക്ക് നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്നതായിരുന്നില്ല. ഇപ്പോഴത്തെ സർക്കാര്‍ അധികാരത്തില്‍ വരുന്നതിനും വളരെ മുമ്പുതന്നെ ഈ മേഖലയിലെ ഭരണകൂടനിലപാടുകള്‍ വരേണ്യതയുടെ മേലങ്കി അണിഞ്ഞുകഴിഞ്ഞിരുന്നു.
വിദ്യാഭ്യാസരംഗത്ത് ശക്തമായ ഭരണകൂടസാന്നിധ്യം ഉണ്ടാവേണ്ടത് ഏതൊക്കെ തലങ്ങളിലാണ്, എങ്ങനെയൊക്കെയാണ് എന്നതിനെക്കുറിച്ച് ഒരു സമവായത്തില്‍ എത്തിച്ചേരുക സാധ്യമല്ല. സ്വതന്ത്രവിപണിയെ ബാധിക്കും എന്ന സമീപനത്തിെൻറ ഭാഗമായി ഭരണകൂട ഇടപെടലുകൾ രാജ്യരക്ഷാകാര്യങ്ങളിലേക്ക് പരിമിതപ്പെടുത്തണം(laissez faire policy)എന്ന് കർക്കശമായി പറഞ്ഞിരുന്ന മുതലാളിത്തത്തിെൻറ ആദ്യകാലത്ത് പോലും അതിെൻറ ഏറ്റവും ശക്തനായ വക്താവായിരുന്ന ആദം സ്മിത്ത് അടക്കമുള്ളവർ വിദ്യാഭ്യാസമേഖലയില്‍ സർക്കാര്‍ ഇടപെടല്‍ അനിവാര്യമാണ് എന്നാണ് വാദിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജനതയുടെ അടിസ്ഥാനപരമായ വിദ്യാഭ്യാസാവശ്യങ്ങള്‍ നിർവഹിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യുക എന്നത് ഭരണകൂടത്തിെൻറ ഉത്തരവാദിത്തമായി കരുതിപ്പോന്നിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വിദ്യാഭ്യാസം ഒരേ സമയം സംസ്ഥാനത്തിെൻറ പരിധിയിലും കേന്ദ്രത്തിെൻറ പരിധിയിലും വരുന്ന വിഷയമാണ് എന്ന് നമുക്കറിയാം. അതിനാല്‍ ഈ രണ്ടു സർക്കാറുകൾക്കും ഈ മേഖലയില്‍ പല തലങ്ങളിലുള്ള ഇടപെടലുകള്‍ സാധ്യമാവുന്നുണ്ട്.
ഉദാരീകരണകാലത്തിെൻറ തുടക്കത്തോടെ ശക്തമായ ഒരു പ്രവണത കേന്ദ്രസര്‍ക്കാറിെൻറ നയപരമായ ഇടപെടലുകള്‍ ഈ മേഖലയില്‍ ഫെഡറൽ സംവിധാനത്തിെൻറ യുക്തിയെത്തന്നെ ചോദ്യംചെയ്യുന്ന വിധത്തില്‍ ശക്തമായി എന്നതാണ്. ആ പ്രവണത ഇപ്പോഴും തുടരുന്നു. പടിപടിയായി വർധിക്കുന്ന ഈ ഇടപെടലുകള്‍ പലപ്പോഴും ശരിയായ ദിശയില്‍ ഉള്ളതാണോ എന്നതിനെക്കുറിച്ച് സൂക്ഷ്മമായ പരിശോധനകള്‍ ആവശ്യമുണ്ട്. തൊണ്ണൂറുകളില്‍ യു.ജി.സി പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ടുവന്ന പല നയവ്യതിയാനങ്ങളും വിദ്യാഭ്യാസമേഖലയില്‍, വിശേഷിച്ച് ഉന്നതവിദ്യാഭ്യാസമേഖലയില്‍, നിലനിന്നിരുന്ന വൈവിധ്യത്തെ തകർക്കുന്നതും മാനവിക-സാമൂഹികശാസ്ത്രപഠനങ്ങളുടെ പ്രാധാന്യം കുറക്കുന്നതുമാണ് എന്ന് വിമർശനം ഉയർന്നിരുന്നു. പിൽക്കാല സംഭവവികാസങ്ങള്‍ ഈ ഭീതിയെ അക്ഷരാർഥത്തില്‍ ശരിെവക്കുന്നതായിരുന്നു. വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരത്തെക്കുറിച്ച് ചർച്ച തുടങ്ങിെവക്കുകയും ഒടുവില്‍ അതുമായി ബന്ധമില്ലാത്ത പരിഷ്കാരങ്ങള്‍ അടിച്ചേൽപ്പിക്കുകയും ചെയ്യുക എന്ന സമീപനമാണ് പൊതുവില്‍ കണ്ടുവരുന്നത്. ഇപ്പോഴത്തെ ചില പരിഷ്കരണങ്ങള്‍ കൂടുതല്‍ ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍, അവയെക്കുറിച്ച് കാര്യമായ ചർച്ചകള്‍ പോലും ഉണ്ടാവുന്നില്ല എന്നതാണ് പരമാർഥം. ഈ ചെറിയ കുറിപ്പില്‍ ഉന്നതവിദ്യാഭ്യാസമേഖലയുടെ പുതുതായി രൂപംകൊള്ളുന്ന ചിത്രത്തിെൻറ ചില വശങ്ങള് മാത്രം ചൂണ്ടിക്കാണിക്കുകയാണ്. ഒന്നാമതായി തൊണ്ണൂറുകളില്‍ അധ്യാപനവൃത്തി സ്വീകരിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യതയായി കൊണ്ടുവന്ന അഖിലേന്ത്യാടിസ്ഥാനത്തിലുള്ള നെറ്റ് എന്നറിയപ്പെടുന്ന മത്സര പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. അതില്‍ നിന്നാണ് ഗവേഷണസഹായത്തിന് സമാർഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതും. മുമ്പ് നെറ്റ് ജയിച്ചാല്‍ ജോലിക്ക് യോഗ്യത നേടിയിരുന്നെങ്കില്‍ പുതിയ വീക്ഷണത്തില്‍ ഒരു നിശ്ചിത, ഉയർന്ന ശതമാനത്തിനുമാത്രമേ ഈ അംഗീകാരം നൽകേണ്ടതുള്ളൂ. കൃത്രിമമായ ഉദ്യോഗാർഥികളുടെ ക്ഷാമം സൃഷ്ടിക്കുന്നു എന്നതുകൂടാതെ നിരവധി സംവരണസമുദായാംഗങ്ങളുടെ സാധ്യതകളും ഇത് മുക്കിക്കളയുന്നു. നെറ്റ് പരീക്ഷ കൊണ്ടുവരുക, അതിെൻറ പരിമിതികളെ മനസ്സിലാക്കാതെ അതിനെ ഒരു അടിസ്ഥാനയോഗ്യതയായി പരിഗണിക്കുക, ഒടുവിൽ അതിെൻറ വിജയമാനദണ്ഡങ്ങൾ കർക്കശമാക്കുക. ഓരോ പടിയിലും നമ്മുടെ മറവികളും വിമർശനങ്ങള്‍ ശക്തമായി ഉയർത്തുന്നതിലുള്ള അലംഭാവവും ഭരണകൂടത്തിന് തടസ്സമില്ലാതെ ഈ വഴിക്ക് മുന്നോട്ടുപോകുന്നതിന് സഹായകമായിത്തീരുന്നു.
ഉദാരീകരണത്തിെൻറ ഭാഗമായി നാട്ടിലെമ്പാടും ധാരാളം സ്വകാര്യ സർവകലാശാലകള്‍ ഉയർന്നുവരുന്നു. അവിടെ ഉയർന്ന ഫീസ് നൽകി പഠിക്കാന്‍ കഴിയുന്ന വിദ്യാർഥികൾക്ക് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും പഠനസാഹചര്യങ്ങളും ലഭിക്കുന്നുണ്ട്. ഇതിനു സമാന്തരമായി കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ഒരു നടപടിയും ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ല. അധ്യാപക നിയമനം തന്നെ പലപ്പോഴും വർഷങ്ങളുടെ ഇടവേളയില്‍ സംഭവിക്കുന്ന അപൂർവ പ്രതിഭാസമാകുന്നു. ഇതിെൻറ ഫലമായി താഴ്ന്നുപോകുന്ന ഗുണനിലവാരത്തെക്കുറിച്ച് ആർക്കും വേവലാതിയില്ല. അഥവാ ഉണ്ടെങ്കില്‍തന്നെ അത് ശക്തമായി, നിരന്തരമായി ഉന്നയിക്കപ്പെടുന്നില്ല.
ഇതിലെല്ലാം ഉപരിയായി ഗവേഷണത്തെ പൊതുവിലും മാനവിക-സാമൂഹികശാസ്ത്ര വിഷയങ്ങളിലെ പഠനത്തെ വിശേഷിച്ചും പിന്നോട്ടടിക്കുന്ന നയങ്ങളും രൂപംകൊള്ളുകയാണ്. അതിലൊന്നാണ് പിഎച്ച്.ഡി ചെയ്യാനുള്ള അവസരങ്ങളില്‍ വ്യാപകമായി കുറവ് വരുത്തുന്ന പ്രവണത. ഇന്ത്യൻ യൂനിവേഴ്സിറ്റി തലത്തിലുള്ള ഗവേഷണസംവിധാനം കുറ്റമറ്റതല്ല എന്നത് പുതിയ കാര്യമല്ല. ഇന്ത്യയില്‍ മാത്രമല്ല, പല രാജ്യങ്ങളിലും സ്ഥിതി അതാണ്. പേക്ഷ, ബൗദ്ധികമായ നിലവാരമുയർത്തി നിര്‍ത്തുന്നതിലും ഒരു വലിയവിഭാഗം അന്വേഷണകുതുകികളായ യുവാക്കളെ സൃഷ്ടിക്കുന്നതിലും ഈ മേഖലയിലെ അനുകൂലമായ ഇടപെടലുകള്‍ സഹായിക്കും എന്നിരിക്കെ ആ സാധ്യതകള്‍തന്നെ ചുരുക്കിക്കളയുന്ന നിലപാടുകള്‍ ആശങ്ക ഉയർത്തുന്നതാണ്. മറ്റൊന്ന് കോളജ് അധ്യാപകരുടെ പ്രമോഷൻ വ്യവസ്ഥകളില്‍നിന്ന് ഗവേഷണസൂചകങ്ങള് എടുത്തുകളയുന്നു എന്നതാണ്. ഒരുപേക്ഷ, ചിലരെങ്കിലും ഇത് സ്വാഗതം ചെയ്യാന്‍ ഇടയുണ്ട് എന്ന് എനിക്കറിയാം. കാരണം അധ്യാപനഭാരവും ഗവേഷണവും ഒരുമിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവരാണ് ബഹുഭൂരിപക്ഷം അധ്യാപകരും. എന്നാല്‍, അതിനുള്ള പ്രതിവിധി വിദ്യാർഥി-അധ്യാപക അനുപാതം മെച്ചപ്പെടുത്തുക എന്നതാണ്. അതിനു തയാറാവാതെ അധ്യാപകരുടെ ഗവേഷണത്തിനുള്ള പ്രചോദകവ്യവസ്ഥയെ തകിടംമറിക്കുന്നത് ഗവേഷണത്തെ മാത്രമല്ല, അധ്യാപനത്തിെൻറ ഗുണപരതെയയും കാലാന്തരത്തില്‍ ബാധിക്കും എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
അതുപോലെ വിദേശ അധ്യാപകരെ കോളജുകളില്‍ നിയമിക്കുകയും അവർക്ക് നൽകാനുള്ള ശമ്പളം അധിക ഫീസ് വർധനയിലൂടെ കണ്ടെത്തുകയും ചെയ്യണമെന്നത് നിയമമാകുമ്പോൾ അത് വിദ്യാഭ്യാസത്തിെൻറ വേരണ്യവത്കരണത്തിനുള്ള മറ്റൊരു പടികൂടി ആവുകയാണ്. തൊഴില്‍രഹിതരായ നിരവധിപേരെ ബാധിക്കും എന്നതിലുപരി ഇത് തൊഴില്‍മേഖലയില്‍ തന്നെ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഉന്നതവിദ്യാഭ്യാസമേഖലയിലെ പരിഷ്കരണങ്ങള്‍ പലപ്പോഴും ഉപരിതലസ്പർശിയും പരിക്ഷീണവുമായ പരീക്ഷണങ്ങള്‍ നിറഞ്ഞതാണ്. ഇതാണ് നാം കാലാകാലമായി കണ്ടുവരുന്നത്.
എന്നാൽ ആത്യന്തികമായി ലിബറൽ വിദ്യാഭ്യാസത്തിെൻറ ഘടനകളെ തകർക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉള്ളവയുമാണ് ഇപ്പോള്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ എന്നത് അവഗണിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇപ്പോഴത്തെ പുതിയ നയങ്ങള്‍ അവയുടെ വളരെയേറെ ചർച്ചചെയ്യപ്പെടുന്ന അപകടകരമായ പ്രതിലോമ ഉള്ളടക്കത്തിനുപരി, അതിെൻറ അങ്ങേയറ്റം അപലപനീയമായ ഫാഷിസ്റ്റ് പ്രവണതകൾക്കുപരി ലിബറല്‍ വിദ്യാഭ്യാസത്തെ ആന്തരികമായി ദ്രവിപ്പിക്കുന്നതും അതിെൻറ പ്രത്യക്ഷമായ ഗുണഫലങ്ങളെ ഇല്ലായ്മ ചെയ്യുന്നവയുമാണ് എന്നത് വേണ്ടത്ര ഗൗരവത്തോടെ മനസ്സിലാക്കപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.