നൈതികത ചർച്ചയും വൈദ്യവിദ്യാഭ്യാസവും
text_fieldsആധുനിക വൈദ്യശാസ്ത്രം ശക്തമായ ശാസ്ത്രീയ അടിത്തറയിന്മേലാണ് നിലനിൽക്കുന്നത്. മറ് റേതു ശാസ്ത്രവുമെന്നപോലെ പരിമിതികളില്ലാത്ത കണ്ടെത്തലുകളും തിരുത്തലുകളും അതിെൻ റ വിശ്വസനീയത ഉറപ്പിക്കുന്നു. എന്തൊക്കെ കുറവുകൾ ചൂണ്ടിക്കാണിക്കപ്പെട്ടാലും ആധുനി ക വൈദ്യശാസ്ത്രം ഫലപ്രദവും ആനുപാതികമായി െചലവുകുറഞ്ഞതുമായ ആരോഗ്യപദ്ധതിയാണെ ന്നും അംഗീകരിക്കപ്പെടുന്നുണ്ട്. സാങ്കേതികനേട്ടങ്ങളോ വിപുലമായ ആശുപത്രി ശൃംഖലകളോ മാത്രം പോരാ ഇതിനെല്ലാം. സുശക്തവും ജനപക്ഷവുമായ നൈതികത അത്യാവശ്യമാണ്. നാമോരോരുത്ത രും നമ്മുടെ ചികിത്സകരെയും ആശുപത്രികളെയും വിശ്വസിക്കുന്നത് വൈദ്യശാസ്ത്ര നൈതികതക ്കു കോട്ടംതട്ടില്ലെന്നും നമുക്ക് മനസ്സിലാകാത്ത ചികിത്സകൾപോലും നമ്മുടെ ഉത്തമതാൽപര്യങ്ങൾകൂടി കണക്കിലെടുത്ത് നടപ്പാക്കും എന്നബോധം നിലനിൽക്കുന്നു എന്നതിനാലാണ്.
ആധുനിക വൈദ്യശാസ്ത്രം അതിെൻറ പ്രാരംഭ ദശയിൽതന്നെ നൈതികതയെക്കുറിച്ച് അന്വേഷണങ്ങൾ തുടങ്ങിയിരുന്നു. 2000 വർഷങ്ങൾക്കു മുമ്പുള്ള ചികിത്സരീതികളെക്കുറിച്ച് ഇന്ന് നമുക്ക് അശേഷം ഓർമയില്ലെങ്കിലും, ഹിപ്പോക്രാറ്റസ് വിഭാവനചെയ്ത നൈതികതാസങ്കൽപം മിഴിവോടെ നിൽക്കുന്നു. വൈദ്യശാസ്ത്ര രംഗത്തെ അധ്യാപകരും വിദ്യാർഥികളും പിന്തുടരുന്ന നൈതികബോധം ഹിപ്പോക്രാറ്റസിൽ നന്നാണ് ആരംഭിക്കുന്നത്. പഠനം, ശാസ്ത്രം, ഗവേഷണം, അതിനൂതന ചികിത്സവിധികൾ എന്നിവ ഒന്നൊന്നായി മെഡിക്കൽരംഗത്തെ മുന്നോട്ടു നയിക്കുമ്പോഴും നൈതികതയുടെ നവ മാനങ്ങൾ കണ്ടെത്താനും പ്രയോഗികമാക്കാനും ശാസ്ത്രം ശ്രമിച്ചിട്ടുണ്ട്.മെഡിക്കൽ എത്തിക്സ് ശക്തമായി നിലനിൽക്കണമെങ്കിൽ മെഡിക്കൽ വിദ്യാർഥികൾക്ക് തുടക്കം മുതൽതന്നെ നൈതികത, മൂല്യസങ്കൽപം, മനുഷ്യാവകാശം, മാനവികത എന്നീ മൂല്യങ്ങളിൽ അറിവ് നൽകണം. മാത്രമല്ല, ചികിത്സക്കിടെ നാം നേരിടുന്ന സംഘർഷങ്ങളിൽ രോഗി, കുടുംബം, സമൂഹം, എന്നിവർക്കനുകൂലമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് വേണ്ടത്ര കഴിവുകൾ വിദ്യാർഥികൾക്ക് ലഭിച്ചിരിക്കണം.
ഇപ്പോൾ ഇതോർമിക്കാൻ കാരണമുണ്ട്. കേരളത്തിലെ ഒരു സ്വാശ്രയ മെഡിക്കൽ കോളജ് രണ്ട് ആഴ്ചകൾക്കു മുമ്പ് ഗൗരവമുള്ള നടപടി ആരംഭിച്ചു. കോളജിലെ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നുപയോഗം വ്യാപകമാകുന്നുവെന്നും തങ്ങളുടെ കോളജിലും ഇത് ഭയപ്പെടുത്തും വിധം വളർന്നിരിക്കുന്നുവെന്നും മാനേജ്മെൻറ് കണ്ടെത്തിയിരിക്കുന്നു. അതിനാൽ എം.ബി.ബി.എസ് വിദ്യാർഥികളിൽ മയക്കുമരുന്നുപയോഗം കണ്ടെത്തുന്നതിനും അവ നിരുത്സാഹപ്പെടുത്തുന്നതിനുമായി അവരുടെ മൂത്രം പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നു. ആവശ്യമായ പരിശോധനാ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിശോധന എല്ലാ വിദ്യാർഥികൾക്കും ഇല്ല; റാൻഡം (ക്രമമില്ലാതെ) െതരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിലായിരിക്കും പരിശോധന നടപ്പാക്കുക. ഇതിന് വിദ്യാർഥികളുടെ സഹകരണം മാനേജ്മെൻറ് പ്രതീക്ഷിക്കുന്നുവെന്നും പറയാൻ മറന്നില്ല. ടെസ്റ്റുകൾ നടത്തുന്നതിലേക്കായി കോളജിലെ ഫോറൻസിക് വിഭാഗം അധ്യാപകനെ ചുമതലപ്പെടുത്തുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ ധാരാളമായി ചർച്ചചെയ്യപ്പെടുകയും പലരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതിനാൽ തിരിച്ചടിയും ഉണ്ടാകാവുന്ന കോടതി നടപടിയും അതിലൂടെ ലഭിക്കുന്ന മോശപ്പെട്ട പ്രചാരവും ഒക്കെ പരിഗണിച്ച് മാനേജ്മെൻറ് തൽക്കാലം പിൻവാങ്ങിയിട്ടുണ്ട്. കോളജിന് ഇതൊക്കെ ചെയ്യാൻ നിയമപരമായ അധികാരമുണ്ടോ എന്ന കാര്യം ഇവിടെ പ്രസക്തമല്ല. ഇത്തരം നടപടികൾ വൈദ്യശാസ്ത്രത്തിലെ നൈതികതസങ്കൽപത്തെ ബാധിക്കുമോ എന്നന്വേഷിക്കേണ്ടതുണ്ട്; എന്തെന്നാൽ അത് ജനങ്ങളെയും ക്രമേണ ബാധിക്കും എന്നത് ആശങ്കയുണ്ടാക്കുന്നു. അതിനാൽ അതിെൻറ ചില വശങ്ങൾ ചർച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്.
ഒന്ന്, കോളജ് ഇത് നടപ്പാക്കാനുദ്ദേശിച്ചത് ഫോറൻസിക് മെഡിസിൻ വിഭാഗം ഡോക്ടർ വഴിയാണ്. വാദത്തിനുവേണ്ടി പറയാം, ഫോറൻസിക് ഡോക്ടറാണ് വിഷശാസ്ത്രത്തിെൻറയും സ്പെഷലിസ്റ്റ്. എന്നാൽ അങ്ങനെ കരുതാനാവില്ല; എന്തെന്നാൽ വിഷബാധയേറ്റ് ഒരു രോഗിയും ഫോറൻസിക് വിദഗ്ധരുടെ ചികിത്സയിൽ എത്താറില്ല. അവരെ മെഡിസിൻ, സർജറി എന്നിങ്ങനെയുള്ള സ്പെഷ്യലിസ്റ്റുമാർ തന്നെയാണ് ചികിൽസിക്കുന്നത്. ചികിത്സയിലിരിക്കെ മരിച്ചാൽ പോസ്റ്റ് മോർട്ടം ചെയ്യാനായി ഫോറൻസിക് ഡോക്ടറെത്തും, അത്രമാത്രം. എന്നാൽ മെഡിേക്കാലീഗൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഫോറൻസിക് വിദഗ്ധരുടെ സഹായം തേടുകയും ചെയ്യും. ലളിതമായിപ്പറഞ്ഞാൽ മാനേജ്മെൻറ് വിദ്യാർഥികളെ ഒരു മെഡിക്കോലീഗൽ പ്രശ്നം കൈകാര്യം ചെയ്യുന്ന ഗൗരവത്തോടെ മുമ്പോട്ടുപോകാൻ ശ്രമിച്ചു എന്നത് മറക്കാനാവില്ല. രണ്ട്, എല്ലാ വിദ്യാർഥികളെയും പരിശോധനക്കു വിധേയരാക്കുന്നില്ല. റാൻഡം അടിസ്ഥാനത്തിലാണ് ടെസ്റ്റ് ചെയ്യപ്പെടേണ്ടവരെ തീരുമാനിക്കുക. അപ്പോൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന എല്ലാവരെയും കണ്ടെത്തുക എന്നതല്ല ലക്ഷ്യം എന്ന് വ്യക്തം. അതായത്, ഇമ്മാതിരി ടെസ്റ്റുകൾക്ക് ഗുണപ്രദമായ ഫലമുണ്ടാകണമെങ്കിൽ അടിക്കടി ടെസ്റ്റുകൾ അവർത്തിച്ചുകൊണ്ടിരിക്കണം.
എന്നാൽ മാത്രമേ തുടക്കത്തിലേ ടെസ്റ്റുകളിൽ വിട്ടുപോയവരെ തുടർ ടെസ്റ്റുകളിൽ ഉൾപ്പെടുത്താനാകൂ. ഈ രീതിയാണ് നമ്മുടെ സ്പോർട്സ് രംഗത്ത് നടപ്പാക്കിയിരിക്കുന്നത്. അവിടെ അത് സാധൂകരിക്കപ്പെടുന്നുണ്ട്; കാരണം സ്പോർട്സ് റിസൽട്ട് മരുന്നുകഴിക്കാത്തവരെ പ്രതികൂലമായി ബാധിക്കരുത് എന്ന തത്ത്വം പിന്നിലുണ്ട്. മൂന്ന്, ലഭ്യമായ ടെസ്റ്റ് കിറ്റുകൾ ഏഴോ എട്ടോ തന്മാത്രകളാണ് പരിശോധിക്കുന്നത്. പരിശോധിക്കുന്ന രീതി മുൻകൂട്ടി ഉറപ്പിക്കുകയും ക്രിമിനൽ അന്വേഷണമില്ലാത്തതിനാൽ വിദ്യാർഥികളെ മുൻകൂട്ടി അറിയിച്ചു സമ്മതം വാങ്ങുകയും വേണം.
ഏതു കിറ്റിലും തെറ്റായ ഏതാനും റിസൾട്ടുകൾ ഉണ്ടാകും; അതായത്, മയക്കുമരുന്നില്ലാത്ത മൂത്രത്തിൽ അപൂർവ്വമായെങ്കിലും അതുണ്ടെന്നു സാക്ഷ്യപ്പെടുത്തും. ഇത് നിയന്ത്രിക്കുന്നതിനും വേണം സംവിധാനം. ടെസ്റ്റിെൻറ റിസൽട്ടിനെക്കുറിച്ച് തർക്കമുണ്ടായാൽ നേരേത്തതന്നെ സുരക്ഷിതമായി വെച്ചിട്ടുള്ള മറ്റൊരു സാമ്പിൾ കൊള്ളാവുന്നതും അംഗീകരിക്കപ്പെട്ടതുമായ ലാബിൽ റെസ്റ്റുചെയ്യേണ്ടതിെൻറ ഉത്തരവാദിത്തം കോളജിനുണ്ട്. അതവർ പരസ്യമാക്കുകയും വേണം. ഇതാണല്ലോ പഠനത്തിെൻറയും ഗവേഷണത്തിെൻറയും രീതി. വിദ്യാർഥികൾക്ക് കിട്ടേണ്ടുന്ന അനുഭവവും അപ്രകാരംതന്നെയാകേണ്ടതല്ലേ? അവർ സമൂഹത്തിൽ ഡോക്ടർമാരും ഗവേഷകരും ആയി മാറുമ്പോൾ നാം എന്താണ് പ്രതീക്ഷിക്കേണ്ടത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.