മോദി-മമത പോരിലെ രാഷ്ട്രീയം
text_fieldsശാരദ ചിട്ടി ഫണ്ട് കേസ് അന്വേഷണത്തിെൻറ ഭാഗമായി സി.ബി.ഐ െകാല്‍ക്കത്ത പൊലീസ് കമീഷണ റെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ നടത്തിയ ശ്രമത്തെയും അത് തടയാന്‍ മുഖ്യമന്ത ്രി മമത ബാനര്‍ജി നടത്തിയ ധര്‍ണയെയും രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്നവര്‍ക്ക് കേവ ലം തെരഞ്ഞെടുപ്പുപൂര്‍വ നാടകങ്ങളായി കാണാനാവില്ല.
വിവരമുള്ള ചില ആളുകള്‍പോലും ധര ിച്ചു വെച്ചിട്ടുള്ളതുപോലെ ഇന്ത്യ ഒരു ഫെഡറല്‍ റിപ്പബ്ലിക്കല്ല. ഭരണഘടന ഫെഡറേഷന് എ ന്ന വാക്ക് ഉപയോഗിക്കുന്നില്ല. ഇന്ത്യ ഒരു “യൂനിയന്‍ ഓഫ് സ്റ്റേറ്റ്സ്” (സംസ്ഥാനങ്ങളു ടെ കൂടിച്ചേരല്‍) ആണെന്നാണ് അത് പറയുന്നത്. ബ്രിട്ടീഷുകാര്‍ 1935ല്‍ കൊണ്ടുവന്ന ഗവണ്മെൻ റ് ഓഫ് ഇന്ത്യാ ആക്ട് നാട്ടുരാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഒരു ഫെഡറല്‍ ഇന്ത്യ വിഭാവന ചെ യ്തിരുന്നു. ആ നിയമത്തിലെ പല അംശങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയെങ്കിലും വിഭജ ന കാലത്ത് വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിയ വെല്ലുവിളിയും വിപ്ലവത്തിന് അനുയോജ്യമായ സാ ഹചര്യങ്ങള്‍ നിലനില്‍ക്കുന്നെന്ന ധാരണയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ് ങിയ അക്രമ പ്രവർത്തനങ്ങളും കോൺഗ്രസ് നേതൃത്വത്തെ കേന്ദ്രത്തില്‍ ഫെഡറല്‍ വ്യവസ്ഥ അനുവദിക്കുന്നതിനേക്കാള്‍ ശക്തമായ സംവിധാനം ആവശ്യമാണെന്ന നിഗമനത്തിലെത്തിച്ചു. അങ്ങനെ കോണ്‍സ്റ്റിറ്റുവൻറ് അസംബ്ലി ഫെഡറല്‍ സങ്കല്പം ഉപേക്ഷിച്ച് കൂടുതല്‍ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു സംവിധാനം രൂപകല്പന ചെയ്തു. പിന്നീട് നിരവധി ഭേദഗതികളിലൂടെ സംവിധാനം കൂടുതല്‍ കേന്ദ്രീകൃതമാക്കപ്പെട്ടു.
ജമ്മു-കശ്മീരില്‍നിന്നും തമിഴ്നാട്ടില്‍നിന്നും മാത്രമാണ് സ്വയംഭരണാവകാശം എന്ന ആവശ്യം ഉയര്‍ന്നത്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുമ്പോള്‍ രാജാക്കന്മാര് ഒപ്പിട്ട കരാര്‍ ദേശീയ സുരക്ഷ, വിദേശകാര്യം, നാണയങ്ങള്‍, പോസ്റ്റല്‍ സംവിധാനം എന്നിവ മാത്രമാണ് കേന്ദ്രത്തിനു കൈമാറിയതെങ്കിലും കശ്മീര്‍ ഒഴികെ എല്ലാവരും ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പു തന്നെ കരാര്‍ പ്രകാരം കൈവശമുള്ള അവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറായി. കശ്മീരിെൻറ സ്വയംഭരണാവകാശം നെഹ്റു സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും അത് ക്രമേണ ചുരുക്കപ്പെട്ടു. നിലവിലുള്ള സംവിധാനത്തിലൂടെ പ്രാദേശിക തലത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് കണ്ടപ്പോള്‍ തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനങ്ങള്‍ സ്വയംഭരണാവകാശം എന്ന ആവശ്യം ഉപേക്ഷിച്ചു.
ഭരണഘടന വേണ്ട, മനുസ്മൃതി നടപ്പിലാക്കിയാല്‍ മതി എന്ന് 1947ല്‍ ആവശ്യപ്പെട്ട ആര്.എസ്.എസിെൻറ വിശ്വാസപ്രമാണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാറിനെ നയിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ രീതികളുമായി അതിനു പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ അഞ്ചു കൊല്ലത്തെ പ്രവര്‍ത്തനത്തില്‍നിന്ന് വ്യക്തമാണ്. യഥാർഥത്തില്‍ ഭരണഘടനാ നിർമാണത്തിനു നേതൃത്വം നല്കിയ കോൺഗ്രസ് ഉള്‍പ്പെടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം കൈയാളിയ ഒരു കക്ഷിയും ജനാധിപത്യ മൂല്യങ്ങള്‍ പൂർണമായി ഉള്‍ക്കൊണ്ടതല്ല. എന്നാല്‍, ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നതില്‍ മറ്റേത് സര്‍ക്കാറിനേക്കാളും മോശമാണ് ഗുജറാത്തിലെയും കേന്ദ്രത്തിലെയും മോദി സർക്കാറുകളുടെ െറക്കോഡ്.
പടികളില്‍ തൊട്ടു വണങ്ങി പാര്‍ലമെൻറ് മന്ദിരത്തില്‍ പ്രവേശിച്ച മോദി ഇപ്പോള്‍ അറിയപ്പെടുന്നത് അവിടെ ഏറ്റവും കുറച്ചു സമയം ചെലവഴിച്ച പ്രധാനമന്ത്രിയായാണ്. സംസ്ഥാനങ്ങളോടുള്ള മോദിയുടെ സമീപനത്തില്‍ പ്രതിഫലിക്കുന്നത് ജനാധിപത്യബോധമല്ല, അധികാരബോധമാണ്. അതുമൂലം ദുരിതം അനുഭവിക്കേണ്ടി വന്ന സംസ്ഥാനമാണ് കേരളം. ഒരു ഔദ്യോഗിക പദവിയുമില്ലാത്ത അമിത് ഷാക്ക് വന്നിറങ്ങാന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത വിമാനത്താവളം തുറന്നു കൊടുക്കാന്‍ വരെ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കേന്ദ്രത്തിെൻറ അധികാരപ്രമത്തതയെ ഫലപ്രദമായി വെല്ലുവിളിക്കുവാന്‍ മമതക്ക് കഴിഞ്ഞു. ഇത് ശാരദ ചിട്ടി ഫണ്ട് കേസിെൻറ അന്വേഷണത്തെ ദുര്ബലപ്പെടുത്തേണ്ടതില്ല.
ചിട്ടിയുടെ മറവില്‍ നിരവധി കൊല്ലക്കാലം മണിചെയിന്‍ പരിപാടി നടത്തിയ ശാരദ ഗ്രൂപ് കമ്പനികള്‍ക്ക് ബംഗാളിലെയും സമീപ സംസ്ഥാനങ്ങളിലെയും 14 ലക്ഷം ആളുകളില്‍ നിന്ന് പിരിച്ച 1,200 കോടി രൂപ തിരിച്ചു നല്‍കാനായില്ല. ഒളിവില്‍പോയ ഗ്രൂപ് തലവന്‍ സുദീപ്തൊ സെന്നും രണ്ടു കൂട്ടാളികളും 2013ല്‍ അറസ്റ്റിലായി. ബംഗാള്‍ പൊലീസ് ഏതാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സുപ്രീംകോടതി അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ഉത്തരവിട്ടു.
ശാരദ ഗ്രൂപ്പിെൻറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതാനും തൃണമൂല്‍ കോൺഗ്രസ് നേതാക്കളുടെ പേരുകള്‍ പുറത്തു വന്നിരുന്നു. അവരില്‍ ചിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അതിലൊരാള്‍ ഇപ്പോള്‍ അസമില്‍ മന്ത്രിയാണ്. മമത ബാനര്‍ജി വരച്ച ചിത്രങ്ങള്‍ വലിയ വില കൊടുത്ത് ശാരദ ഗ്രൂപ് വാങ്ങിയതായും ആരോപണമുണ്ട്. ഇതെല്ലാം അന്വേഷിക്കാനുള്ള ചുമതല സി.ബി.ഐക്കുണ്ട്. പക്ഷേ, അതിനു നിയമവിധേയമായ മാർഗങ്ങള്‍ സ്വീകരിക്കണം. അന്വേഷണവുമായി സഹകരിക്കാഞ്ഞ പൊലീസ് കമീഷണറെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കണമെന്നുണ്ടായിരുന്നെങ്കില് അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തി ഉത്തരവ് വാങ്ങുകയായിരുന്നു സി.ബി.ഐ ചെയ്യേണ്ടത്. അതു ചെയ്യാതെ സിനിമാ സ്റ്റൈല്‍ പ്രകടനത്തിനു ശ്രമിച്ചത് സംസ്ഥാന സര്‍ക്കാറിനെയും ആ ഉദ്യോഗസ്ഥനെയും താഴ്ത്തിക്കെട്ടുകയെന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നതു കൊണ്ടാണ്. അറസ്റ്റ് ചെയ്യാതെ ബംഗാള്‍ പൊലീസിെൻറ അധികാര മേഖലക്ക് പുറത്തുവെച്ച് കമീഷണറെ ചോദ്യം ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് സി.ബി.ഐക്ക് അധികാരത്തിെൻറ മുഷ്ക് കാട്ടാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരം നല്കുന്നു.
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുടുക്കപ്പെട്ട നമ്പി നാരായണനു സുപ്രീംകോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുക്കുകയും രാഷ്ട്രപതി പത്മഭൂഷണ്‍ നല്കി ആദരിക്കുകയും ചെയ്തശേഷം അവിഹിത പൊലീസ് ഇടപെടലിെൻറ ഫലം എത്ര ഭീകരമാകാമെന്ന് മലയാളികളെ പറഞ്ഞറിയിക്കേണ്ടതില്ല. ആ കേസിെൻറ അന്വേഷണത്തില്‍ ഇൻറലിജന്‍സ് ബ്യൂറോ എന്ന കേന്ദ്ര ഏജന്‍സിയും ജുഗുപ്സാവഹമായ പങ്ക് വഹിച്ചിരുന്നു. അത് കള്ളക്കേസായിരുന്നെന്ന് സി.ബി.ഐ ആണ് കോടതിയെ ബോധ്യപ്പെടുത്തിയത്. അത് 1996ല്‍ ആയിരുന്നു. അന്ന് അതിനുണ്ടായിരുന്ന വിശ്വാസ്യത ഇന്നില്ല.
അഴിമതിക്കാരെ തുറുങ്കിലടക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന ആക്ഷേപം നേരിടുന്ന മോദി അത് മറികടക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് കുറെ അറസ്റ്റുകള്‍ നടത്താനുള്ള തത്രപ്പാടിലാണെന്ന് കരുതാന്‍ ന്യായമുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസിെൻറയും ചില നടപടികള്‍ അതാണ് സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് പുണെ പൊലീസ് പല സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ നടത്തി സുധാ ഭരദ്വാജിനെ പോലുള്ളവരെ കസ്റ്റഡിയിലെടുക്കുകയും സുപ്രീംകോടതിയുടെ വിലക്ക് അവഗണിച്ചുകൊണ്ട് മാനേജ്മെൻറ് വിദഗ്ധനും പൗരാവകാശ പ്രവർത്തകനുമായ ആനന്ദ് തെല്‍തുംബ്ഡെയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് രാഷ്ട്രീയ എതിരാളികളെ കൂടാതെ, ഹിന്ദുത്വത്തിെൻറ ജനാധിപത്യവിരുദ്ധത തുറന്നു കാട്ടുന്ന എല്ലാ പൊതുപ്രവർത്തകരെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നെന്നാണ്.
കോടതി ഇടപെടലുകളും മമത ബാനര്‍ജിയുടെ രാഷ്ട്രീയ പ്രതിരോധവും മോദിയെയും കേന്ദ്ര ഏജന്‍സികളെയും നിയമബാഹ്യമായ സാഹസിക പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുമോ എന്നറിയില്ല. ഏതായാലും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഒരു കാലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.