അരങ്ങിൽ പിടിമുറുക്കി സ്വയംസേവകർ
text_fieldsസർക്കാറിെൻറ നിർണായക പദവികളോരോന്നായി കൈപ്പിടിയിൽ നിർത്താനുള്ള ശ്രമങ്ങൾ ഉൗർജിതപ്പെടുത്തിയിരിക്കുകയാണ് ആർ.എസ്.എസ്. കേന്ദ്രത്തിലും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ആർ.എസ്.എസിെൻറ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പി ഭരണം കൈയാളുേമ്പാൾ ഇത്തരം ശ്രമങ്ങൾ അനായാസം വിജയിപ്പിക്കാനുമാവും. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും സ്വയം സേവകർ കണ്ണുവെക്കുന്നു. ഒമ്പത് സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ബി.ജെ.പി മുഖ്യമന്ത്രിമാർ ഭരണം നടത്തുന്നത്. ആർ.എസ്.എസ് പ്രചാരകർതന്നെയാണ് ഇൗ ഒമ്പതുപേരും.
മനോഹർ ഖട്ടർ (ഹരിയാന), ത്രിവേന്ദ്ര സിങ് റാവത്ത് (ഉത്തരാഖണ്ഡ്), ബിരേൻ സിങ് (മണിപ്പൂർ), ദേവേന്ദ്ര ഫഡ്നാവിസ് (മഹാരാഷ്ട്ര), ശിവ്രാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), രമൺ സിങ് (ഛത്തിസ്ഗഢ്), മനോഹർ പരീകർ (േഗാവ), രഘുനാഥ് ദാസ് (ഝാർഖണ്ഡ്), ആദിത്യനാഥ് യോഗി (ഉത്തർപ്രദേശ്) എന്നിവരാണ് മേൽപറഞ്ഞ മുഖ്യമന്ത്രിമാർ. എല്ലാറ്റിനുമുപരി പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിയും; കടുത്ത ആർ.എസ്.എസ് ഭക്തനാണദ്ദേഹം. ഗുജറാത്തിലെ വംശഹത്യയിലൂടെയാണ് അദ്ദേഹം അരങ്ങിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. 2014ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേന്ദ്ര-സംസ്ഥാന ഭരണ മേഖലകളിൽ പ്രതിബദ്ധരായ സ്വയം സേവകരെ നിയമിക്കാനുള്ള നീക്കം അദ്ദേഹം ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ താൻ ആർ.എസ്.എസിെൻറ നിർദേശങ്ങൾ മാനിക്കുന്ന വ്യക്തിയാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാതിരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു മോദി.
പേക്ഷ, ക്രമേണ അദ്ദേഹം വിശ്വരൂപം പ്രത്യക്ഷമാക്കുകയും ചെയ്തു. അമിത് ഷായെ പാർട്ടി അധ്യക്ഷപദവിയിൽ വാഴിച്ച് മോദി കൂടുതൽ അധികാരാവകാശങ്ങൾ നൽകി. അമിത് ഷായുടെ കൗശലം നിറഞ്ഞ കരുനീക്കങ്ങളായിരുന്നു സംസ്ഥാന-നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വിജയം സമ്മാനിച്ചത്. യു.പിയിലെ അസാധാരണ വിജയം രാജ്യസഭയിലെ നില ഭദ്രമാക്കാൻ ബി.ജെ.പിക്ക് തുണയാകും (ലോക്സഭയിൽ പാർട്ടി നേരത്തേത്തന്നെ മൂന്നിൽ രണ്ട് ഭൂരിപക്ഷം കൈവരിക്കുകയുണ്ടായി). ഇൗ പശ്ചാത്തലത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കേവല ഒൗപചാരികത മാത്രമാവും. കാര്യമായ വെല്ലുവിളികൾ നേരിടാതെ തങ്ങളുടെ നോമിനി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസം ആർ.എസ്.എസ്-ബി.ജെ.പി വൃത്തങ്ങളിൽ പ്രകടമാണ്.
എൽ.കെ. അദ്വാനി, മുൻ ധനമന്ത്രി ജസ്വന്ത് സിങ് തുടങ്ങിയ പേരുകൾ പ്രസിഡൻറ് സ്ഥാനേത്തക്കുള്ള നോമിനികളായി ഉയർന്നുകേൾക്കാൻ തുടങ്ങിയിരിക്കുന്നു.1980ൽ ജനത പാർട്ടി പിളരുേമ്പാൾ ബി.ജെ.പി രൂപവത്കരിക്കാൻ മുൻകൈയെടുത്ത അദ്വാനിക്ക് പാർട്ടിയിൽ ഇപ്പോഴും അവഗണിക്കാനാവാത്ത പിൻബലമുണ്ട്. അനുഭവസമ്പന്നനായ മുൻ ബ്യൂറോക്രാറ്റ് കൂടിയാണ് സിൻഹ. മോദി പ്രഭാവത്തിൽ അരികുവത്കരിക്കപ്പെട്ട നേതാക്കളെന്ന നിലയിൽ ഇരുവരും പാർട്ടിയിൽ ജനകീയ സ്വീകാര്യതയും നേടുകയുണ്ടായി. എന്നാൽ, ഇരുവർക്കും നോമിനേഷൻ ലഭിക്കണമെങ്കിൽ മോദിയുടെ ദാക്ഷിണ്യം അനുപേക്ഷണീയമാണെന്ന യാഥാർഥ്യവും വിസ്മരിച്ചുകൂടാ. മോദിയാകെട്ട ഹൃദയം തുറക്കാതെ മൗനം ദീക്ഷിക്കുന്നു.
പാർട്ടിയിൽ ചർച്ചകൾ നടക്കെട്ട എന്ന ഭാവമാണ് മോദിയുടേത്. മറ്റു പേരുകൾ ഉയർന്നുവരാൻ കാത്തിരിക്കുകയാവാം അദ്ദേഹം. തെൻറ ആജ്ഞകൾ ശിരസ്സാവഹിക്കുന്ന വ്യക്തിയാകണം പ്രസിഡൻറ് എന്ന് സ്വാഭാവികമായും മോദി ആഗ്രഹിക്കുന്നു. മേൽപറഞ നേതാക്കൾ തെൻറ ചിന്താഗതിയുമായി പൊരുത്തപ്പെടുന്നവരല്ലെന്നും പ്രധാനമന്ത്രി മനസ്സിലാക്കുന്നു.
ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് സാധ്യതാ ലിസ്റ്റിൽ ഇടംപിടിച്ച മറ്റൊരാൾ. എന്നാൽ, മികച്ച പ്രഭാഷകൻ കൂടിയായ ജെയ്റ്റ്ലിയെ വിട്ടുകൊടുക്കാൻ മോദി തയാറാകില്ല. ജെയ്റ്റ്ലി തീർച്ചയായും ഇൗ കാബിനറ്റിൽ ഉണ്ടാവണം എന്ന ശാഠ്യം പ്രധാനമന്ത്രി ഉപേക്ഷിക്കാനിടയില്ല. യു.പിയിൽ മുഖ്യമന്ത്രിക്കുപ്പായം അണിയാൻ കാത്തിരുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ലോക്സഭ സ്പീക്കർ സുമിത്രമഹാജൻ തുടങ്ങിയവരും നോമിനേഷൻ നേടിയേക്കുമെന്നാണ് സൂചനകൾ. ജനകീയനും അനുഭവസമ്പന്നനും അരാഷ്ട്രീയക്കാരനുമായൊരാൾ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതാകും ഗുണകരം.
പ്രണബ് മുഖർജി മികച്ച കോൺഗ്രസ് നേതാവാണെന്നതിൽ തർക്കമില്ല. എന്നാൽ, രാഹുലിെൻറ പ്രധാനമന്ത്രി പദവിക്ക് വിഘാതമാവുമെന്ന ആശങ്കമൂലമായിരുന്നു പ്രണബിന് നോമിനേഷൻ ലഭിച്ചത്. പ്രണബും വിവാദ പുരുഷനായി മാറി. രാഷ്ട്രപതി പദവിയിലിരിക്കെ ഒാർമക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുക എന്ന വീഴ്ചയാണ് അദ്ദേഹത്തിൽനിന്ന് സംഭവിച്ചത്. എന്നാൽ, അദ്ദേഹത്തെ പരസ്യമായി വിമർശിക്കാൻ മടിച്ചുനിൽക്കുകയാണ് രാഷ്ട്രീയപാർട്ടികൾ. കാരണം, രാഷ്ട്രത്തലവൻ എന്ന ഭരണഘടനാ പദവിയിൽ വാഴുന്ന വ്യക്തിയാണദ്ദേഹം. മുൻ പ്രസിഡൻറ് സെയിൽസിങ്ങിൽനിന്ന് സുപ്രധാനമായൊരു വീഴ്ച സംഭവിച്ചതോർക്കുന്നു. പാർലമെൻററി പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുേമ്പ, പ്രധാനമന്ത്രിയായി രാജീവ് ഗാന്ധിയെ പ്രതിഷ്ഠിക്കുക എന്ന വീഴ്ചയാണ് അന്ന് സെയിൽസിങ്ങിന് സംഭവിച്ചത്.
കോൺഗ്രസ് ഉപാധ്യക്ഷൻ എന്ന ഉന്നതപദവിയിൽ വാഴുന്നുണ്ടെങ്കിലും വൻ പ്രഭാവം ചെലുത്തുന്നതിൽ അേമ്പ പരാജയപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ പാളയത്തിൽപോലും പടപ്പുറപ്പാടുകൾ നടക്കുന്നു. നിത്യേന പരദേശി മുദ്ര പേറുന്ന സോണിയ ഗാന്ധിയാവെട്ട, ഇത്തരം പദവികളിലേക്ക് നാമനിർദേശം ചെയ്യപ്പെടാൻ നേരിയ സാധ്യതപോലും കൽപിക്കപ്പെടാത്ത രാഷ്ട്രീയനേതാവാണ്. ഇൗ സാഹചര്യത്തിൽ ഒരു പൊതുസ്ഥാനാർഥിയെ പ്രതിപക്ഷം കണ്ടെത്താനുള്ള സാധ്യതയും വിദൂരം. കമ്യൂണിസ്റ്റ് പാർട്ടിയും പഴയകാല പ്രതാപങ്ങൾ അസ്തമിച്ച് ശുഷ്ക്കിക്കാൻ തുടങ്ങിയിരിക്കുന്നു. ദീർഘകാലം അധികാരത്തിലിരുന്ന സംസ്ഥാനങ്ങൾപോലും പാർട്ടിയെ കൈവിട്ടുകൊണ്ടിരിക്കുന്നു. പ്രാദേശിക പാർട്ടികളും നിർണായക റോളുകൾ ലഭിക്കാതെ എ.െഎ.എ.ഡി.എം.കെയെപ്പോലെ സ്വന്തം തട്ടകത്തിെൻറ പരിമിതവൃത്തങ്ങളിൽ തളയ്ക്കപ്പെട്ട സമകാല പശ്ചാത്തലം ബി.ജെ.പി -ആർ.എസ്.എസ് പ്രഭൃതികളുടെ അവസരങ്ങൾ അതിവിശാലമാക്കുന്നതിൽ വിസ്മയിക്കേണ്ടതില്ല.
ബി.ജെ.പി -ആർ.എസ്.എസ് വൃത്തങ്ങൾ അടുത്ത രാഷ്ട്രപതി സ്ഥാനാർഥിയെ തീർച്ചപ്പെടുത്തിക്കഴിഞ്ഞിരിക്കും. ഇന്ത്യൻ ജനതയുടെ യഥാർഥവികാരം പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാകാനിടയില്ല അദ്ദേഹം. ഇൗ സന്ദർഭത്തിൽ പ്രതിപക്ഷ പാർട്ടികൾ അല്ലെങ്കിൽ വിവിധ കക്ഷി നേതാക്കൾ ഒറ്റെക്കട്ടായി പ്രതിരോധം ഉയർത്തുക എന്നത് മാത്രമാണ് പോംവഴി. എന്നാൽ, അസംഭവ്യമാണ് അത്തരമൊരു െഎക്യ സാധ്യത. പ്രത്യേക രാഷ്ട്രീയമില്ലാത പൊതുസമ്മതനായ വ്യക്തിയെ കണ്ടെത്തുകയാണ് മറ്റൊരു ബദൽ മാർഗം. ശാസ്ത്രജ്ഞനോ ന്യായാധിപനോ അക്കാദമിക്കോ ആയി പ്രാഗല്ഭ്യം തെളിയിച്ച, രാഷ്ട്രീയകാര്യങ്ങളിൽ തൽപരനായ ഒരു വ്യക്തിയെ സമുന്നതമായ ഇൗ പദവിയിലേക്ക് കണ്ടെത്തുക. പക്ഷേ, അതും സഫലമാകാനിടയില്ലാത്ത മോഹം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.