Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nature-9520.jpg
cancel

​നു​ഷ്യ​ർ വി​ചാ​രി​ക്കു​ന്നു, ​പ്ര​കൃ​തി ന​മ്മു​ടെ​യാ​ണെ​ന്ന്. മ​നു​ഷ്യ​ർ​ക്കുവേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്ന്. പ്ര​കൃ​തി​യി​ൽനി​ന്ന് എ​ന്തും യ​ഥേ​ഷ്​​ടം എ​ടു​ക്കാ​മെ​ന്ന്. ഇ​ത​ല്ല​ പ്ര​കൃ​തി​യെ​ന്ന് എ​ത്ര ദു​ര​ന്ത​ങ്ങ​ൾ കാ​ണി​ച്ചുത​ന്നി​ട്ടും മ​നു​ഷ്യ​ർ പ​ഠി​ക്കു​ന്നി​ല്ല.​ അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പാ​ഠം പ​ഠി​ക്കു​ന്ന​വ​രും തി​രി​ച്ച​റി​വു​ള്ള​വ​രാ​കു​ന്ന​തും ഓ​രോ ത​ല​മു​റ​യി​ലും വ​ള​രെ കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണെ​ന്ന് തോ​ന്നു​ന്നു.  അ​വ​രാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ലോ​ക​ത്തി​ന് വ​ഴികാ​ട്ടു​ന്ന​വ​രും വെ​ളി​ച്ചം കാ​ണി​ക്കു​ന്ന​വ​രും.  അ​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞുവ​രുംതോ​റും മ​നു​ഷ്യ​രെ ഇ​രു​ട്ട്​  വി​ഴു​ങ്ങും.  ഈ ​കോ​വി​ഡ്കാ​ലം ഒ​രേസ​മ​യം അ​ത്ത​രം ഇ​രു​ട്ടി​െൻ​റ​യും അ​തേസ​മ​യം കു​റ​ച്ചെ​ങ്കി​ലും മ​നു​ഷ്യ​ർ​ക്ക് വ​ലി​യ തി​രി​ച്ച​റി​വു​ക​ളുടെ​യും ഘ​ട്ട​മാ​ണ്.
കോ​വി​ഡ്മു​ക്തലോ​കം ഇ​ന്നോ നാ​ളെ​യോ സം​ഭ​വി​ക്കി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ച്ചേ തീരൂ. പ്ര​കൃ​തി, പ​ലവി​ധ സൂ​ക്ഷ്​മാ​ണു​ക്ക​ളു​ടേ​തുകൂ​ടി​യാ​ണ് എ​ന്നാ​ണ് കോ​വി​ഡ്കാ​ല​വും മ​നു​ഷ്യ​രെ ഓ​ർമ​പ്പെ​ടു​ത്തു​ന്ന​ത്. സ​ഹ​വാ​സ​ത്തി​നാ​യി ഒ​രു​ങ്ങാ​നും മെ​രു​ങ്ങാ​നും മ​നു​ഷ്യ​ർ  നി​ർ​ബ​ന്ധി​ത​രാ​ണ്. 

നോ​ക്കൂ, ഇ​പ്പോ​ൾ ലോ​ക​മെ​ങ്ങും മ​നു​ഷ്യ​ജീ​വി​ക​ളെ ത​ന്നി​ൽനി​ന്ന് ആ​ട്ടി​യ​ക​റ്റി​യി​രി​ക്കു​ക​യാ​ണ് പ്ര​കൃ​തി-അ​വ​സാ​ന​ മു​ന്ന​റി​യിപ്പെ​ന്നോ​ണം. മ​നു​ഷ്യ​ർ ന​ൽ​കി​യ ക​ത്തു​ന്ന ജ്വ​രം സ്വ​ന്തം ശ്വാ​സ​ക്കു​ഴ​ലു​ക​ളെ തീ​ർ​ത്തും ഞെ​രി​ച്ചുക​ള​യു​ന്ന​തി​നു മു​മ്പു​ള്ള സ്വ​യംപ്ര​തി​രോ​ധ​മെ​ന്നപോ​ലെ. മ​നു​ഷ്യ​കു​ല​മേ​ൽ​പി​ച്ച ആ​ഘാ​ത​ങ്ങ​ളു​ടെ മു​റി​വു​ക​ളാ​റ്റാ​ൻ മ​നു​ഷ്യ​രെ മാ​ത്രം​ നി​ശ്ചി​ത സ്​​ഥ​ല​ങ്ങ​ളി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ട​ങ്ങി​യി​രി​ക്കൂ എ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്,   ഇ​ല്ലെ​ങ്കി​ൽ മ​ര​ണ​മെ​ന്നും.

ലോ​ക​മാ​കെ​യും മ​നു​ഷ്യ​രു​ടെ അ​ർ​മാ​ദ​ങ്ങ​ൾ​ നി​ർ​ബന്ധ​പൂ​ർ​വം ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ത​ട​യ​പ്പെ​ട്ട​തിെ​ൻ​റ ഫ​ല​മെ​ന്നോ​ണം പ്ര​കൃ​തി​യി​ൽ ആ​വാ​സവ്യ​വസ്​​ഥ​ക​ളു​ടെ അ​തി​ജീ​വ​നസാ​ധ്യ​ത​ക​ൾ വ​ള​രെവേ​ഗം ദൃ​ശ്യ​മാ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. മ​ലി​ന​മാ​യ ജ​ലാ​ശ​യ​ങ്ങ​ൾ തെ​ളി​ഞ്ഞുതു​ട​ങ്ങി. വാ​യു​വി​ൽ കാ​ർ​ബ​ണിെ​ൻ​റ അ​ള​വ് കു​റ​യു​ക​യും ശ്വാ​സ​യോ​ഗ്യ​മാ​വു​ക​യും ചെ​യ്തു. ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷം തെ​ളി​ഞ്ഞു. ക​ട​ലും പു​ഴ​യും കാ​ടും മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും മ​ര​ങ്ങ​ളും പൂ​ക്ക​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്. പ്ര​കൃ​തി​യി​ലെ മ​നു​ഷ്യ​ർ വി​ഷ​മി​ച്ച് ക​ര​യു​മ്പോ​ൾ മ​നു​ഷ്യ​ര​ല്ലാ​ത്ത മ​റ്റെ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും അ​വ​രു​ടെ ആ​വാ​സ​വ്യ​വ​സ്​​ഥ​ക​ളി​ൽ മൃ​ത​പ്രാ​യ​മാ​യ ജീ​വ​ൻ തി​രി​ച്ചുകി​ട്ടു​ന്ന​തി​ൽ അ​തീ​വ സ​ന്തു​ഷ്​​ട​രാ​ണ്. 

കാ​ടും ക​ട​ലും മ​ല​യും വ​യ​ലും പു​ഴ​യും മ​ര​വും മ​ണ്ണും കീ​ഴ​ട​ക്കാ​നു​ള്ള​ത​ല്ല​ മ​റി​ച്ച് സ​ഹ​വ​സി​ച്ചു​, സം​ര​ക്ഷി​ച്ചു, ആ​രാ​ധി​ച്ചു​കൊ​ണ്ട്  ക​രു​ത​ലോ​ടെ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്താ​നു​ള്ള പ്ര​കൃ​തി​യു​ടെ നി​ക്ഷേ​പ​മാ​ണെ​ന്ന് അ​റി​വു​ള്ള മ​നു​ഷ്യസ​മൂ​ഹ​ങ്ങ​ളു​മു​ണ്ട് ഈ ​ലോ​ക​ത്ത്. അ​വ​രെ ആ​ദി​വാ​സി​ക​ളെ​ന്നും മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ​ന്നും ദ​ലി​ത​രെ​ന്നും സ​വി​ശേ​ഷ​മാ​യി തി​രി​ച്ച​റി​യ​ണം.​ കാ​ടും മ​ല​യും ഭൂ​മി​യും മ​ണ്ണും കൃ​ഷി​യും എ​ത്ര ക്ഷ​യിച്ചെ​ന്നും കൊ​ള്ള​യ​ടി​ക്ക​പ്പെ​െട്ടന്നും അ​റി​യ​ണ​മെ​ങ്കി​ൽ ആ​ദി​വാ​സി​ക​ൾ ഇ​പ്പോ​ൾ ജീ​വി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്കും അ​വ​രു​ടെ ഉ​ണ​ങ്ങിവ​ര​ണ്ട​ ശ​രീ​ര​ങ്ങ​ളി​ലേ​ക്കും​ കു​ഴി​ഞ്ഞുപോ​യ ക​ണ്ണു​ക​ളി​ലേ​ക്കും നോ​ക്കി​യാ​ൽ മ​തി. പോ​ഷ​കാ​ഹാ​ര​മി​ല്ലാ​ത്ത അ​മ്മ​മാ​രു​ടെ കൂ​ട്ട​ത്തോ​ടെ മ​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ ഇ​വ​രു​ടേ​താ​ണ്. ഊഹി​ച്ചുപ​റ​യു​ന്ന​ത​ല്ല. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഞാ​ൻ ആ​ദി​വാ​സി​ക​ളെ എ​ന്നും നേ​രി​ട്ടുക​ണ്ടും അ​വ​രു​ടെ ഊരു​ക​ളി​ൽ പോ​യി പ്ര​വ​ർ​ത്തി​ച്ചും അ​റി​ഞ്ഞി​ട്ടു​ള്ള​താ​ണ്. 

പ​റ​ഞ്ഞുവ​രു​ന്ന​ത്, മ​നു​ഷ്യ​ര​ട​ക്ക​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കു​മു​ള്ള പ്ര​കൃ​തി​യു​ടെ നി​ക്ഷേ​പ​ങ്ങ​ളെ/​വി​ഭ​വ​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ച് കു​റ​ച്ചുപേ​രു​ടെ മാ​ത്രം സ​മ്പ​ത്താ​ക്കിമാ​റ്റി​യ​വ​ർ പ്ര​കൃ​തി​യെ സ്​​നേ​ഹി​ച്ചും ആ​ശ്ര​യ​മാ​യി ആ​രാ​ധി​ച്ചും പ​രി​പാ​ലി​ച്ചും ജീ​വ​സ​ന്ധാ​ര​ണം ന​ട​ത്തി​പ്പോ​ന്ന മ​നു​ഷ്യ​രു​ടെ ഉ​ന്ന​ത​മാ​യ ജീ​വി​ത സാം​സ്​​കാ​രി​കദ​ർ​ശ​ന​ങ്ങ​ളെ​ക്കൂ​ടി​യാ​ണ് പ​രി​ഹ​സി​ച്ച​ത്. മ​ണ്ണും വി​ള​വും കാ​ടും പ്ര​കൃ​തി​യാ​കെ​യും എ​ല്ലാ​വ​രു​ടേ​തു​മാ​ണെ​ന്ന പ​ങ്കുവെ​ക്ക​ലിെ​ൻ​റ, സ​മ​ഭാ​വ​ന​യു​ടെ ആ​ന​ന്ദ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ഈ ​സ​മൂ​ഹ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​തയാ​യി​രു​ന്നു. പ​ക്ഷേ, ഇ​ന്നവ​ർ എ​ല്ലാം അ​ന്യാ​ധീ​ന​പ്പെ​ട്ട​വ​രാ​ണ്. കൃ​ഷി ചെ​യ്യാ​ൻ ഭൂ​മി​യി​ല്ല. ​ഫ്യൂ​ഡ​ൽ സാ​മൂഹികവ്യ​വ​സ്​​ഥ​യും വി​പ​ണി മു​ത​ലാ​ളി​ത്ത​വും ഭ​ര​ണ​കൂ​ട​ത്തിെ​ൻ​റ അ​ക്ര​മാ​സക്തമാ​യ വി​ക​സ​നപ​രി​പാ​ടി​ക​ളും കൊ​ള്ള​ക​ളുംകൊ​ണ്ട് ന​ട്ടംതി​രി​യു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ദ​രി​ദ്ര​രും ദു​ർ​ബല​രു​മാ​ക്ക​പ്പെ​ട്ട ജ​ന​സ​മൂ​ഹ​ങ്ങ​ളാ​യി മാ​റി​പ്പോ​യ​വ​ർ. ഇ​വ​രി​ലേ​റെ​പ്പേ​ർ ഇ​ന്ന് ഇ​ന്ത്യ​യി​ലെ അ​സം​ഘ​ടി​ത കാ​ർ​ഷി​ക, വ്യ​വ​സാ​യ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ ശാ​രീ​രി​ക​മാ​യി ഏ​റ്റ​വും കഠി​ന​മാ​യി അ​ധ്വാനി​ക്കു​ന്ന കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞ​വ​രാ​ണ്. കോ​വി​ഡിെ​ൻ​റ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ആ​ദ്യം മ​രി​ച്ചുവീ​ഴു​ന്ന​വ​ർ. ഭ​ക്ഷ​ണ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നു​മാ​യി പൊ​രി​ഞ്ഞ വ​യ​റോ​ടെ കാ​ലുവെ​ന്ത് ന​ട​ന്നുപോ​കു​ന്ന ഈ ​മ​നു​ഷ്യ​രാ​ണ് ന​ടു​ക്ക​ത്തോ​ടെ ശ​ബ്​ദം കേ​ട്ട് മു​ക​ളി​ലേ​ക്കു നോ​ക്കു​മ്പോ​ൾ​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​റ്റൊ​രു പ്ര​ച്ഛ​ന്നവേ​ഷ പ്ര​ദ​ർ​ശ​ന​മാ​യ​ പു​ഷ്പ​വൃ​ഷ്​​ടി കാ​ണു​ന്ന​ത്.  വി​ശ​ക്കു​ന്ന മ​നു​ഷ്യ​ന് ആ​ദ്യം വേ​ണ്ട​ത് അ​പ്പ​മാ​ണ്. ദ​രി​ദ്ര​ർ​ക്ക്  കി​ട്ടു​ന്ന അ​പ്പ​വും ഇ​വ​രു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വു​മാ​ണ്  ജ​ന​സേ​വ​ക​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്തക​ർ​ക്കു കൊ​ടു​ക്കാ​വു​ന്ന വ​ലി​യ ആ​ദ​രം. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന^ചി​കി​ത്സ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് അ​വ​ർ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത്.  

കേ​ര​ളം ഇ​പ്പോ​ൾ സാ​മ്പ​ത്തി​കപ്ര​തി​സ​ന്ധി​യി​ലാ​ണ്​. കോ​വി​ഡ് രാ​ജ്യ​ത്താ​കെ നി​യ​ന്ത്രണാ​തീ​ത​മാ​യാ​ൽ, ര​ണ്ടാം ത​രം​ഗം കേ​ര​ള​ത്തി​ലും ആ​ഞ്ഞ​ടി​ച്ചാ​ൽ ഇ​നി വ​രാ​ൻ പോ​കു​ന്ന​ത് ക​ടു​ത്ത ഭ​ക്ഷ്യപ്ര​തി​സ​ന്ധി​യാ​ണെ​ന്നും ന​മ്മ​ൾ ഭ​യ​ക്കു​ന്നു. അ​തി​നാ​ൽ നാ​ം ഇ​ന്ന് ഭ​ക്ഷ്യ സ്വ​യംപ​ര്യാ​പ്ത​ത​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തു​ട​ങ്ങി. കേ​ര​ള​ത്തിെ​ൻ​റ​ മ​ണ്ണി​ൽത​ന്നെ സാ​ധ്യ​മാ​യ​തെ​ല്ലാം കൃ​ഷിചെ​യ്യാ​നു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്​ക​രി​ക്കു​ന്നു. ന​മു​ക്ക് ഭ​ക്ഷി​ക്കാ​നു​ള്ള​ത് ആ​വു​ന്ന​ത്ര ന​മ്മു​ടെ നാ​ട്ടി​ൽത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണം.​

ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി തു​ട​ങ്ങു​ന്ന​തി​നൊ​പ്പം ഭ​ക്ഷ്യ​വി​ള​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പു​ര​യി​ട​കൃ​ഷി​യെ ഈ ​ അ​വ​സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് പൂ​ർ​ണമാ​യി വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്ക​ണം. കേ​ര​ള​ത്തി​ൽ പു​ര​യി​ടകൃ​ഷി​യു​ടെയും സ്വാ​ശ്ര​യജീ​വി​ത​ത്തി​െൻ​റ​യും വ​ലി​യ സം​സ്​​കാ​ര​മു​ണ്ടാ​യി​രു​ന്നു. അ​ൽപ​മെ​ങ്കി​ലും ഭൂ​മി​യു​ള്ള വീ​ടു​ക​ളി​ൽ സ്​​ഥ​ലം ഒ​ഴി​ഞ്ഞുകി​ട​ക്കു​ക​യി​ല്ല.  എെ​ൻ​റ കു​ട്ടി​ക്കാ​ല​ത്ത്  അ​മ്മ​ എ​ന്നെ വീ​ട്ടു​പ​റ​മ്പി​ൽ പ​ഠി​പ്പി​ച്ച കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള അ​റി​വും സം​സ്​​കാ​ര​വും ഇ​ന്നും എ​ന്നി​ലു​ണ്ട്. ന​മ്മു​ടെ മു​ഴു​വ​ൻ കു​ട്ടി​ക​ളും കൃ​ഷി​യി​ൽ അ​റി​വു​ള്ളവ​രാ​യി വ​ള​ര​ണ​മെ​ന്ന് അ​തി​നാ​ലാ​വ​ണം, ഞാ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്നു.

ഞാ​ൻ ജ​നി​ച്ചുവ​ള​ർ​ന്ന​ത് തൃ​ശൂരിലെ പെ​രി​ങ്ങോ​ട്ടു​ക​ര ഗ്രാ​മ​ത്തി​ലാ​ണ്. കു​ടും​ബ​ത്തിെ​ൻ​റ ഏ​ക​വ​രു​മാ​നം അ​ച്ഛ​െ​ൻ​റ ജോ​ലി​. മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ അ​ച്ഛ​ൻ മ​രി​ച്ചു​പോ​യശേ​ഷം അ​മ്മ ഞ​ങ്ങ​ൾ ആ​റു മ​ക്ക​ളെ വ​ള​ർ​ത്തി​യ​ത് വീ​ട്ടുവ​ള​പ്പി​ൽ നി​ര​ന്ത​ര​മാ​യി കൃ​ഷിചെ​യ്തുകൊ​ണ്ടാ​യി​രു​ന്നു. തെ​ങ്ങു​ക​ൾ​ക്കി​ട​യി​ല​ട​ക്കം നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും മാ​വ്, പ്ലാ​വ്, ആ​ത്ത, സീ​ത​പ്പ​ഴം, പ​പ്പാ​യ, പേ​ര, പു​ളി തു​ട​ങ്ങി​യ ഫ​ല​വ​ർ​ഗവി​ള​ക​ളും ഔ​ഷ​ധസ​സ്യ​ങ്ങ​ളും കു​ള​ത്തി​ലു​ള്ള നാ​ട​ൻമീ​നു​ക​ളും നാ​ട​ൻകോ​ഴി​ക​ളു​ടെ മാം​സ​വും  മു​ട്ട​യും എ​ല്ലാം വീ​ട്ടി​ലു​ണ്ടാ​ക്കി. വീ​ട്ടു​പ​റ​മ്പി​ൽ ക​ര​നെ​ൽ കൃ​ഷി വ​രെ അ​മ്മ പ​രീ​ക്ഷി​ക്കു​മാ​യി​രു​ന്നു. ഈ ​ലോ​ക്​ഡൗ​ൺ​ കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക വീ​ട്ടി​ലി​രു​ന്ന് ഇ​പ്പോ​ൾ ഇതെ​ല്ലാം എ​ഴു​തു​മ്പോ​ൾ എെ​ൻ​റ മു​ന്നി​ൽ തെ​ളി​ഞ്ഞു​വ​രു​ന്ന​ത് പ​ക്ഷേ കൃ​ഷി ചെ​യ്യാ​ൻ വ​ലി​യ അ​റി​വു​ണ്ടാ​യി​ട്ടും ആ​ഗ്ര​ഹ​മു​ണ്ടാ​യി​ട്ടും കൃ​ഷി ചെ​യ്യാ​ൻ ഭൂ​മി​യി​ല്ലാ​താ​യി​പ്പോ​യ  കു​റേ​യ​ധി​കം​ മ​നു​ഷ്യ​രാ​ണ്.
                

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionback to naturenature and humannature life
News Summary - must follow nature -opinion
Next Story