Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 2:10 AM GMT Updated On
date_range 9 July 2019 2:10 AM GMTനിതി ആയോഗ് കണ്ടതും കേരളം വായിക്കേണ്ടതും
text_fieldsbookmark_border
കേരളം കൈയടി നേടിയിരിക്കുന്നു. ആരോഗ്യ വിഷയത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഇന്നത്തെ അവ സ്ഥ പഠിച്ച് നിതി ആയോഗ് ഏതാനും നാളുകൾക്കു മുമ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ 2017 -2018 കാല യളവിൽ കേരളം കൈവരിച്ച ആരോഗ്യനിലവാരത്തെ സൂചിപ്പിക്കുന്നു. ‘ആരോഗ്യമുള്ള സംസ്ഥാനങ ്ങൾ, പുരോഗമനോന്മുഖ രാഷ്ട്രം’ എന്ന ആശയം മുൻ നിർത്തി തയാറാക്കിയ റിപ്പോർട്ട്, സംസ്ഥാ നങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും റാങ്ക് നിർണയിക്കുന്നു. ഇന്ത്യയുടെ ഓരോ പ് രദേശവും ആരോഗ്യത്തിൽ എവിടെ നിൽക്കുന്നുവെന്ന് പറയുന്നതിനൊപ്പം ഭാവിയെക്കുറിച്ച് സ ങ്കൽപിക്കാനും ആരോഗ്യസംരക്ഷണത്തിൽ മാത്സര്യബുദ്ധിയോടെ തുടർ ആസൂത്രണം നടപ്പാക്കാ നും ഇതിടയാക്കുമെന്നും നിതി ആയോഗ് പ്രത്യാശിക്കുന്നു. വലിയ സംസ്ഥാനങ്ങളിൽ 74.01 എന്ന സ്കോ ർ നിലയുമായി കേരളവും ചെറു സംസ്ഥാനങ്ങളിൽ 74.97 കരസ്ഥമാക്കി മിസോറമും ഒന്നാം റാങ്ക് കരസ്ഥ മാക്കി. എല്ലാ കാലവും മുൻപന്തിയിലുള്ള കേരളത്തിനിത് പുത്തരിയല്ലെങ്കിലും ഇന്ത്യയിലെ മറ്റു പ്രദേശത്തുള്ളവർ പൊതുജനാരോഗ്യ വിഷയത്തിൽ ഒരത്ഭുതമായി കേരളത്തെ കാണുന്നു. മെച്ചപ്പെട്ട ആരോഗ്യക്ഷേമം ഉറപ്പാക്കാനാകുന്നത് അഭിമാനകരമായ നേട്ടംതന്നെ.
ആരോഗ്യത്തിൽ നടത്തുന്ന നിക്ഷേപം ഉടൻതന്നെ ജി.ഡി.പിയുടെ 2.5 ശതമാനത്തിലേക്ക് കേന്ദ്രവും 4.7 -8 ശതമാനം എന്ന തോതിലേക്ക് സംസ്ഥാനങ്ങളും ഉയർത്തണം എന്നാണ് നിതി ആയോഗ് ആവശ്യപ്പെടുന്നത്. ‘ഐരാവത്’ എന്ന പദ്ധതിയിലൂടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (കൃത്രിമ വൈജ്ഞാനീയം) ആരോഗ്യമേഖലയിൽ പ്രാവർത്തികമാക്കുന്നതിന് പദ്ധതിയുണ്ട്. ഇതിനുതകുന്ന സാേങ്കതികവിദ്യയും പരിശീലനവും സൃഷ്ടിക്കാൻ തുടക്കത്തിൽ പണച്ചെലവുണ്ടാകും. ഇപ്പോൾതന്നെ, ഗവേഷണ, പ്രായോഗികതലങ്ങളിൽ വേണ്ടത്ര വിദഗ്ധർ ലഭ്യമല്ല. അവശ്യം വേണ്ട വിവരസാങ്കേതിക വിജ്ഞാനങ്ങളുടെ സമ്പാദനം, വിനിമയം, സ്വകാര്യത സംരക്ഷിക്കൽ എന്നിവയിൽ മുന്നേറ്റങ്ങൾ വേഗത്തിൽ കൈവരിക്കേണ്ടിയിരിക്കുന്നു. എന്തായാലും കൃത്രിമ വൈജ്ഞാനീയം സാമൂഹികാരോഗ്യരംഗത്ത് മെച്ചപ്പെട്ട പ്രാപ്യത, കാര്യക്ഷമത, ഗുണമേന്മ എന്നിവ കൊണ്ടുവരും എന്നതിൽ സംശയമില്ല. പുതിയ സാഹചര്യങ്ങളിൽ ആരോഗ്യരംഗത്തെ അടിസ്ഥാന മാറ്റങ്ങൾ ഏതുദിശയിലേക്കു പോകും എന്നുകൂടി കണ്ടുവേണം കേരളത്തിെൻറ ആരോഗ്യരംഗത്തെ പരിഗണിക്കേണ്ടത്.
ഈ പശ്ചാത്തലത്തിൽ നിതി ആയോഗ് റിപ്പോർട്ട് വേറിട്ട ഒരന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. രണ്ടാം സ്ഥാനത്തെത്തിയ ആന്ധ്രപ്രദേശിനേക്കാൾ 8.68 പോയൻറുകൾക്ക് കേരളം മുന്നിലാണ്. എന്നാൽ, മുൻ വർഷത്തേക്കാൾ കേരളം ഉദ്ദേശം ആറു പോയൻറ് താഴോട്ട് വന്നു. കഴിഞ്ഞ രണ്ടു വർഷത്തിൽ ആരോഗ്യമേഖലയിൽ അനുചിതമായ പ്രവണതകളുണ്ടായി എന്ന് ഇത് കാണിക്കുന്നു. കേരളം മുന്നിലാണെന്നതും ബിഹാർ, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളേക്കാൾ ഏറെ ആരോഗ്യക്ഷമത ഉറപ്പാക്കാൻ കഴിഞ്ഞു എന്നതും കൊണ്ടായില്ല. മുൻകാലങ്ങളെക്കാൾ ക്രമമായി നമുക്ക് മുന്നേറേണ്ടതുണ്ട്. നിതി ആയോഗ് സ്വന്തമായി പഠനം നടത്തി കണ്ടെത്തിയ വിവരങ്ങളല്ല റിപ്പോർട്ടിൽ. എല്ലാ വിവരവും സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. അതിനാൽ, നിതി ആയോഗ് പോരായ്മ കണ്ടെത്തിയ മേഖലകളിൽ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്.
മൂന്നു മേഖലകളിലാണ് ആരോഗ്യപഠനം നടന്നിരിക്കുന്നത്. ആരോഗ്യപുരോഗതി, വിവര സമാഹരണവും പരിപാലനവും, കാതലായ നിർദേശങ്ങളും രീതിശാസ്ത്രവും എന്നിങ്ങനെ ആകെ 23 വിഷയങ്ങളിലാണ് പഠനം. അതായത്, ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാമേഖലകളും പഠനവിധേയമാക്കി എന്നല്ല, പ്രാതിനിധ്യ സ്വഭാവം ഉള്ള കുറെ ഘടകങ്ങൾ പഠനവിധേയമാക്കുകവഴി സമൂഹത്തിെൻറ ആരോഗ്യത്തെപ്പറ്റി പൊതുധാരണ ശാസ്ത്രീയമായി കണ്ടെത്തുക എന്നതായിരുന്നു ദൗത്യം. ഉദാഹരണത്തിന്, വലിയ സംസ്ഥാനങ്ങളിൽ ആരോഗ്യത്തിൽ എന്തു പുരോഗതിയുണ്ടായി എന്ന് കണ്ടെത്താൻ 10 സൂചികകളാണ് ആശ്രയിക്കപ്പെട്ടത്. അതുപോലെ, ആരോഗ്യാവസ്ഥയുടെ മോണിറ്ററിങ്, പരിപാലനം, വിവരശേഖരണം, സേവന രീതി എന്നിവയിലും അന്വേഷണം നടന്നു. ആരോഗ്യപരിപാലനത്തിലും സേവനവിതരണത്തിലും മോണിറ്ററിങ്ങിലും വിവരസാങ്കേതികവിദ്യ തടസ്സമില്ലാതെ നടക്കേണ്ടത് കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനും ഭാവിയിൽ കൂടുതൽ ടെക്നോളജി കൈക്കൊള്ളാനും അത്യാവശ്യമാണ്.
പല ആരോഗ്യസൂചികകളിലും കേരളം മുൻപന്തിയിൽതന്നെ. ശിശുമരണനിരക്ക് ആയിരത്തിൽ ആറ് എന്ന നേട്ടം കേരളം കൈവരിച്ചിട്ടുണ്ട്; തമിഴ്നാട്ടിൽ ഇത് 12ഉം, ഒഡിഷയിൽ 32ഉം ആണ്. 2030ൽ മറ്റു സംസ്ഥാനങ്ങൾ 12 എന്ന തോതിലെത്തും എന്ന് കരുതപ്പെടുന്നു. അഞ്ചുവയസ്സിൽ താഴെ കുട്ടികൾ മരിക്കുന്നത് പ്രധാനപ്പെട്ട ആരോഗ്യസൂചികയാണ്. ഇതിലും കേരളം മുൻകാലങ്ങളെക്കാൾ പുരോഗതി നേടി. എന്നാൽ, ഏതാനും സൂചികകൾ ആകാംക്ഷയുളവാക്കുന്നു. കേരളം ആൺകുട്ടികളോട് ആഭിമുഖ്യമുള്ളവരാണോ എന്ന സംശയം ബലപ്പെടുത്തുംവിധം സൂചനകളുണ്ടാകുന്നു. ഏതാനും വർഷം മുമ്പുവരെ 1000 ആൺകുട്ടികൾക്ക് 967 പെൺകുട്ടികൾ എന്നതായിരുന്നു ഇവിടത്തെ കണക്ക്; ഇത് ഇന്ത്യയിൽ ഏറ്റവും മെച്ചപ്പെട്ട സൂചികയുമായിരുന്നു. എന്നാലിപ്പോൾ കേരളം 959ലേക്ക് താഴുകയും ഛത്തിസ്ഗഢ് 963ലേക്ക് ഉയരുകയും ചെയ്തു. പെൺകുട്ടികൾ കുറയുന്നത് സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന ചില പ്രതിലോമകരമായ മനോഭാവത്തെ സൂചിപ്പിക്കുന്നുവെന്ന് കരുതണം. ഗൗരവമായി പഠിക്കേണ്ട വിഷയമാണിത്.
ഇതോടൊപ്പം ചേർത്തുകാണേണ്ട മറ്റു ചില കണക്കുകൾ കൂടിയുണ്ട്. ശരാശരി പ്രസവനിരക്ക് കേരളത്തിൽ 1.8 എന്ന നിലയിലാണ്. ഇത് അധികമല്ല. എന്നാൽ പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ 1.6ഉം, പഞ്ചാബ്, ഹിമാചൽ, ആന്ധ്ര, തെലങ്കാന, കശ്മീർ എന്നിവ 1.7ഉം കൈവരിച്ചുകഴിഞ്ഞു. അതുപോലെ 11.4 ശതമാനം നവജാത ശിശുക്കളിൽ ഭാരക്കുറവ് കാണുന്നു. നേരിയ മെച്ചപ്പെടലുണ്ടായി എങ്കിലും ഇക്കാര്യത്തിൽ കേരളം 12ാം സ്ഥാനീയർ മാത്രമാണ്. ഒന്നാം സ്ഥാനത്തുള്ള കശ്മീരിൽ 5.5 ശതമാനം നവജാതശിശുക്കൾക്കു മാത്രമാണ് ഭാരക്കുറവ്. അതുപോലെ ആരോഗ്യകേന്ദ്രങ്ങളിൽ നടക്കുന്ന പ്രസവങ്ങളിലും അൽപം കോട്ടം വന്നിട്ടുണ്ട്. മുമ്പുണ്ടായിരുന്ന 92.6ൽ നിന്നും 90.9 ശതമാനത്തിലേക്ക് കുറഞ്ഞതും ആകാംക്ഷയുളവാക്കുന്നു. സ്ത്രീകളുടെ സ്വയം നിർണയാവകാശം, അധികാരം, ക്ഷേമം, സാമൂഹിക ധാരണകൾ തുടങ്ങിയവയുടെ സങ്കീർണബന്ധത്തെ സൂചിപ്പിക്കുന്നു. ആരോഗ്യസാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സജീവ ശ്രദ്ധ പതിയേണ്ട കാര്യമാണിത്.
ആരോഗ്യസംവിധാനങ്ങൾ എങ്ങനെ പരിപാലിക്കപ്പെടുന്നു എന്നത് സേവനങ്ങളുടെ മോണിറ്ററിങ്ങിന് ആവശ്യമുള്ളതാണ്. ഡാറ്റ സംഭരിക്കുന്നതിലും ഭരണനിർവഹണത്തിനാവശ്യമായ രീതിയിൽ കൈമാറ്റം ചെയ്യുന്നതിനും കാര്യക്ഷമത അനിവാര്യമാണ്. വിവിധ മേഖലയിൽനിന്ന് വന്നുചേരുന്ന ഡാറ്റ പരസ്പര വൈരുധ്യങ്ങളോ വ്യതിയാനങ്ങളോ ഇല്ലാതെ സൂക്ഷിക്കുന്നത് ദൃഢമായ ഭരണത്തിനാവശ്യമാണ്. ഈ ഡൊമൈൻ പരിശോധിക്കുമ്പോൾ കേരളം മറ്റു പല സംസ്ഥാനങ്ങളേക്കാൾ പിന്നിലാണ്. ഡാറ്റ കാര്യക്ഷമമായി ഉപയോഗിക്കണമെങ്കിൽ അതിനുവേണ്ട വിദഗ്ധർ തങ്ങളുടെ തസ്തികയിൽ ഉണ്ടായിരിക്കണം. ഇവിടെയും നമ്മുടെ നോട്ടക്കുറവ് പ്രകടമാണ്. ഒരുദാഹരണമെടുക്കാം, ജില്ല മെഡിക്കൽ ഓഫിസർ വളരെ കുറച്ചുകാലമേ തസ്തികയിൽ ഉണ്ടാവുകയുള്ളൂവെങ്കിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു നയിക്കപ്പെടുകയില്ല. കേരളത്തിലിത് ശരാശരി 13.1 മാസമാണ്. ഇത് വർധിപ്പിക്കേണ്ടത് ആരോഗ്യരംഗത്തെ ഭരണമികവിന് ആവശ്യമാണല്ലോ; പ്രത്യേകിച്ചും അടിക്കടി പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന പശ്ചാത്തലത്തിൽ.
ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം അടിസ്ഥാന ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനക്ഷമതയാണ്. പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം എന്നിവ 24x7 എന്ന നിലയിൽ പ്രവർത്തിച്ചാൽ മാത്രമേ കാര്യക്ഷമമായ ത്രിതല ആരോഗ്യസംവിധാനത്തിന് പൂർണത കൈവരിക്കാനാകൂ. പ്രാഥമിക കേന്ദ്രങ്ങൾ പൂട്ടിക്കിടക്കുകയാണെങ്കിൽ ദ്വിതീയവും തൃതീയവും തലങ്ങളിൽ ആൾക്കൂട്ടമുണ്ടാകും; രോഗിയെ എത്തിക്കുന്നതിൽ കാലതാമസവും ചികിത്സ നടപ്പാക്കുന്നതിൽ സമ്മർദവും അനുഭവപ്പെടും. ആശുപത്രി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഒരു പുനരാലോചന ആവശ്യമാകുന്നു. ഛത്തിസ്ഗഢ്, അസം, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ വലിയ തോതിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സജീവമാക്കിക്കഴിഞ്ഞു. ഇന്ത്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഇക്കാര്യത്തിൽ കേരളം എന്നത് അഭിമാനകരമല്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ അവയുടെ കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ ഗ്രേഡ് നൽകിത്തുടങ്ങി. സേവനത്തിെൻറവ്യത്യസ്ത മാനങ്ങൾ പരിഗണിച്ചാണ് ഒന്നുമുതൽ അഞ്ചുവരെ ഗ്രേഡുകൾ നൽകുന്നത്. നാല് ഗ്രേഡ് എങ്കിലും ലഭിച്ച കേന്ദ്രങ്ങൾ കൂടുതലും ആന്ധ്ര, ബംഗാൾ, ഛത്തിസ്ഗഢ്തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. കേരളം ഇപ്പോൾ വളരെ പിന്നിലാണ്.
ചുരുക്കത്തിൽ, ആരോഗ്യത്തിെൻറ കാര്യത്തിൽ നമുക്ക് അഭിമാനിക്കാൻ വകയുണ്ട് എങ്കിലും നിതി ആയോഗ് കണ്ടെത്തിയ പോരായ്മകൾ ശ്രദ്ധിക്കാതെ പോകരുത്. പ്രത്യേകിച്ചും പരിപാലനം, ഭരണം, കാര്യക്ഷമത എന്നീ മേഖലകളിൽ ഉണ്ടാകേണ്ട മുന്നേറ്റങ്ങൾ അതിശീഘ്രം കൈവരിക്കേണ്ടത് ഇന്നത്തേക്കുമാത്രമല്ല, സമീപ ഭാവിയിൽ വരാൻ പോകുന്ന ടെക്നോളജി നിക്ഷേപത്തിനും അനിവാര്യമാണ്.
●

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story