Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2019 2:15 AM GMT Updated On
date_range 6 Sep 2019 2:15 AM GMTന്യൂനപക്ഷങ്ങള്‍ക്കെതിരായ ഗൂഢ പദ്ധതി
text_fieldsbookmark_border
രാജ്യമൊട്ടുക്ക് ദേശീയ പൗരത്വ രജിസ്റ്റര്‍ (നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് അഥവാ എന്‍.ആര്.സി) പദ്ധതി നടപ ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തെ വര്‍ഗീയധ്രുവീകരണം എല്ലാ സംസ്ഥാനങ്ങളിലേക് കും വ്യാപിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായേ കാണാനാകൂ. അസമില്‍ നടപ്പാക്കിക്കൊണ ്ടിരിക്കുന്ന പൗരത്വപദ്ധതി 1950ല്‍ പാര്‍ലമെൻറ് പാസാക്കിയ ഇമിഗ്രൻറ്സ്(എക്സ്പൽഷന് ഫ്രം അസം) ആക്ടിെൻറ അടിസ ്ഥാനത്തിലുള്ളതാണ്. അത് ആ സംസ്ഥാനത്തെ സവിശേഷസാഹചര്യങ്ങള്‍ നേരിടാന്‍ ഉണ്ടാക്കിയതാണെന്ന് പേരുതന്നെ വ്യക്തമാക് കുന്നുണ്ട്. ആ നിയമത്തിെൻറ ഏഴു പതിറ്റാണ്ട് നീളുന്ന ചരിത്രം അറിയാവുന്നവരും രാജ്യത്ത് സമുദായസൗഹാർദം നിലനില് ക്കണമെന്ന് ആഗ്രഹിക്കുന്നവരും അത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേയില്ല. ബി.ജെ.പ ി അധ്യക്ഷന്‍ കൂടിയായ അമിത് ഷാക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത് വര്‍ഗീയ ധ്രുവീകരണത്തിലൂടെയല്ലാതെ തെൻറ പാര്‍ട്ടിക്ക് വളരാനാവില്ലെന്ന് അറിയാവുന്നതുകൊണ്ടാണ്.
ഇന്ത്യ-പാകിസ്താന് വിഭജനത്തിനു വളരെ മുമ്പുതന്നെ ബംഗാളില്‍നിന്ന് ഹിന്ദുക്കളും മുസ്ലിംകളും അസമിലേക്ക് കുടിയേറ്റം തുടങ്ങിയിരുന്നു. വിഭജനകാലത്ത് പാകിസ്താെൻറ ഭാഗമായ കിഴക്കേ ബംഗാളില്‍നിന്ന് ഇന്ത്യയിലേക്ക് ഹിന്ദുക്കളുടെയും ചുറ്റുമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കിഴക്കേ ബംഗാളിലേക്ക് മുസ്ലിംകളുടെയും പ്രവാഹമുണ്ടായി. കിഴക്കേ ബംഗാളിലെ ജനങ്ങള്‍ പാകിസ്താന് ഭരണകൂടത്തിനെതിരെ കലാപം തുടങ്ങുകയും പാകിസ്താൻ പട്ടാളം അടിച്ചമർത്തല്‍ നടത്തുകയും ചെയ്തപ്പോള്‍ അവിടെനിന്ന് ധാരാളം പേര് അഭയാര്‍ഥികളായി ഇന്ത്യയിലെത്തി. സ്വാതന്ത്ര്യത്തിെൻറ ആദ്യ നാളുകളില്‍ ബംഗ്ലാദേശിലെ സ്ഥിതി മോശമായിരുന്നതിനാല്‍ അവിടെനിന്ന് ചെറിയ തോതിലുള്ള നുഴഞ്ഞുകയറ്റം പിന്നെയും തുടര്‍ന്നു. രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതുകൊണ്ട് ഇനിയും ബംഗ്ലാദേശില്‍നിന്ന് ആളുകള്‍ ഇങ്ങോട്ട് വരാന്‍ കൂട്ടാക്കുമെന്ന് തോന്നുന്നില്ല.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 1951ലെ സെൻസസിനൊപ്പം പൗരത്വപ്പട്ടിക തയാറാക്കാനായി അസമിലെ താമസക്കാരെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടു. അതിെൻറ അടിസ്ഥാനത്തില്‍ അനധികൃതകുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ ഒഴിവാക്കി പൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
അതൊരു കുറ്റമറ്റ പ്രക്രിയയായിരുന്നില്ല. ഒക്ടോബര്‍ 1952ല്‍ മാത്രമാണ് ഇന്ത്യ-പാകിസ്താന് യാത്രക്ക് പാസ്പോര്‍ട്ടും വിസയും ഏര്‍പ്പെടുത്തിയത്. പാകിസ്താനികളെ ഫോറിനേഴ്സ് ആക്ടിലെ വിദേശികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത് 1957ലാണ്. ഇതിനൊക്കെ മുമ്പ് വന്നവര്‍ അനധികൃതമായി പ്രവേശിച്ച വിദേശികളാണെന്ന് തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ്? അസമില്‍ 10 കൊല്ലത്തില്‍ 22 ലക്ഷത്തിൽപരം പേര് അനധികൃതമായി കുടിയേറിയതായി 1961ലെ സെന്‍സസ് കണക്കാക്കി. ഒാള് അസം സ്റ്റുഡൻറ്സ് യൂനിയന്‍, ഒാള് അസം ഗണസംഗ്രാം പരിഷത്ത് എന്നീ സംഘടനകള്‍ സംയുക്തമായി 1979-85 കാലത്ത് നടത്തിയ പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയ ഒരു പ്രധാന ആവശ്യം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നതായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി മുൻകൈയെടുത്ത് ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു വ്യവസ്ഥ 1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 24നും ഇടക്ക് നിയമവിധേയമായല്ലാതെ അസമില്‍ പ്രവേശിച്ചവരെ പുറത്താക്കണമെന്നായിരുന്നു.
ആ വ്യവസ്ഥപ്രകാരം രണ്ട് താലൂക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കപ്പെട്ടു. ആ പരീക്ഷണത്തില്‍ പല പ്രായോഗികബുദ്ധിമുട്ടുകളും വെളിപ്പെട്ടു. തന്മൂലം മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ മടിച്ചു. അപ്പോഴാണ് രണ്ടു പേര് സുപ്രീംകോടതിയെ സമീപിച്ചതും സംസ്ഥാനവ്യാപകമായി പൗരത്വപ്പട്ടിക പുതുക്കാന്‍ കോടതി ഉത്തരവിട്ടതും. ആറു കൊല്ലമെടുത്ത് കഴിഞ്ഞ മാസം 31ന് പ്രക്രിയ പൂര്‍ത്തിയാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടു. അക്കൂട്ടത്തില്‍ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തവരും മറ്റനവധി മേഖലകളില്‍ സേവനമനുഷ്ഠിച്ചവരും അവരുടെ പിന്മുറക്കാരുമുണ്ട്.
പൗരത്വപ്പട്ടിക പുതുക്കലിനെ ബംഗ്ലാദേശില്‍നിന്നു കുടിയേറിയ മുസ്ലിംകളെ പുറത്താക്കാനുള്ള അവസരമായി കണ്ട് പിന്തുണച്ച ബി.ജെ.പി ഇപ്പോള്‍ അതിെൻറ ഫലം അംഗീകരിക്കാന്‍ തയാറല്ല. രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച മുസ്ലിംകളെ വിദേശികളായി പ്രഖ്യാപിച്ചതില്‍ ആ പാര്‍ട്ടിക്ക് വിഷമമില്ല. അതിനെ ചൊടിപ്പിക്കുന്നത് ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ കുറെ ഹിന്ദുക്കളുടെ പേര് രജിസ്റ്ററില്‍ ഉൾപ്പെടുത്താത്തതാണ്.
ആ ബംഗാളി ഹിന്ദുക്കള്‍ 1971നു മുമ്പ് വന്നവരാണെന്ന് തെളിയിക്കാന്‍ ‘അഭയാര്‍ഥി സർട്ടിഫിക്കറ്റ്’ ഹാജരാക്കിയിരുന്നെന്നും എന്‍.ആര്.സി കോഓഡിനേറ്റര്‍ അവ സ്വീകരിച്ചില്ലെന്നും അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വശർമ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അഭയാര്‍ഥി ക്യാമ്പുകള്‍ അന്തേവാസികളുടെ രജിസ്റ്ററുകള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് അതേ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അപ്പോള്‍ ആ അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകളെ എങ്ങനെ വിശ്വസിക്കാനാകും? സുപ്രീംകോടതിയാണ് അസമിലെ എന്‍.ആര്.സി കോഓഡിനേറ്ററെ നിയമിച്ചത്. ആ ജോലി കേന്ദ്രത്തിലെ ബി.ജെ.പി നയിക്കുന്ന സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥനായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഫലമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.
അസം നേരിട്ട തരത്തിലുള്ള കുടിയേറ്റ പ്രശ്നം വിഭജനത്തിെൻറ തിക്തഫലം ഏറ്റവുമധികം ഏറ്റുവാങ്ങിയ ബംഗാളിനോ പഞ്ചാബിനോ നേരിടേണ്ടിവന്നില്ല. എന്നിട്ടും മോദിസര്‍ക്കാര്‍ പൗരത്വപ്പട്ടിക പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയത വളർത്തി ഹിന്ദുത്വ വോട്ട്ബാങ്ക് വലുതാക്കാനാണ്. കേരളത്തിലും ചിലര്‍ അതിനെ പരസ്യമായി പിന്തുണക്കുന്നത് നവോത്ഥാനധാര ദുര്‍ബലപ്പെട്ടതിന് തെളിവാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ ഗൂഢപദ്ധതി തടയാന്‍ രാജ്യത്തെ പൗരസമൂഹം ഒന്നിക്കണം.
●

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story