മരുന്നുകൾ ഓൺലൈൻ വഴി
text_fields2018 ഡിസംബറിൽ രണ്ടു വ്യത്യസ്ത ഹൈകോടതികൾ ഒരേ വിഷയത്തിൽ വിധി പുറപ്പെടുവിച്ചു. ഓൺലൈനി ൽ ഔഷധവിതരണവും മരുന്നു കച്ചവടവും തടയുന്നതായിരുന്നു രണ്ടു വിധികളും. രണ്ടു വിധിക ളും ഊന്നുന്നത് ഒരേ കാര്യത്തിലാണ്. ഓൺലൈൻ ഫാർമസികൾ 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ ് നിയമത്തിനും 1948ലെ ഫാർമസി നിയമത്തിനും അനുസൃതമായല്ല പ്രവർത്തിക്കുന്നത് എന്നതാണ് അതിൽ പ്രധാനം. ഈ നിയമത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ കേന്ദ്രസർക്കാർ ഇനിയ ും പ്രഖ്യാപിക്കേണ്ടതായിട്ടുണ്ട്. ഭേദഗതികൾ വിവരിക്കുന്ന 2018ലെ നിയമാവലിയുടെ വിജ്ഞാ പനം 2019 ജനുവരി 31നു മുമ്പായി ഉണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്ത െ കേസിനാസ്പദമായ വിഷയം ഏതാനും വർഷം മുമ്പ് മദ്രാസ് ഹൈ കോടതി പരിഗണിച്ചിരുന്നു. അന്ന്, 2016ൽ സർക്കാർ പറഞ്ഞത് ഈ വിഷയത്തിലുള്ള നിയമനിർമാണം ഉടനുണ്ടാകും എന്നാണ്. അതിപ്പോഴു ം ഡ്രാഫ്റ്റായി കിടക്കുന്നുവെന്ന് കണ്ടതിനാലാണ് ഇപ്പോഴത്തെ ഉത്തരവ്. മുൻകാല നിയമങ്ങളെല്ലാം കമ്പ്യൂട്ടറും ഇൻറർനെറ്റും ഉത്ഭവിക്കുന്നതിനും വളരെ മുമ്പുണ്ടായവയത്രെ. അക്കാലത്തെ വൈദ്യചികിത്സ, ഔഷധ ഉൽപാദനം, വിതരണം എന്നിവ ഇക്കാലത്തേതുപോലെ സങ്കീർണവുമായിരുന്നില്ല. അതിനാൽ നിയമയുദ്ധങ്ങൾ ഉണ്ടായില്ലെങ്കിൽപോലും ഇത്തരം കാര്യങ്ങളിൽ കാലാകാലങ്ങളിൽ പുതുക്കിപ്പണിയൽ നിയമത്തിലുണ്ടാവേണ്ടതുണ്ട്. അനിയന്ത്രിത ഓൺലൈൻ മരുന്നുവിൽപന പലരീതിയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഹരജിക്കാർ ഭയക്കുന്നു. അമിതമായ ഔഷധ ഉപയോഗം, മയക്കുമരുന്നുകളുടെ വ്യാപനം, കുട്ടികളുടെ പക്കൽ അമിതമായി മരുന്നുകളെത്തുക, മരുന്ന് കച്ചവടത്തിെൻറയോ ഉപയോഗത്തിെൻറയോ വ്യക്തമായ രേഖകൾ ഇല്ലാതിരിക്കുക, നികുതി വെട്ടിപ്പുപോലുള്ള അഴിമതികൾ സാധ്യമാകുക എന്നിവയാണ് അവ. ഇതെല്ലാം ഉത്കണ്ഠയുളവാക്കുന്ന പ്രവണതകളാണ്. ആൻറിബയോട്ടിക് പ്രതിരോധ വീര്യമുള്ള, അണുബാധ തടയാനുപയോഗിക്കുന്ന കോളിസ്റ്റിൻ പോലുള്ള ഔഷധങ്ങൾ ഇന്ത്യയിൽ ഇപ്പോൾ തന്നെ സുലഭമാണ്.
അത് ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. മൃഗങ്ങൾക്കുവേണ്ടി എന്നപേരിൽ ലഭിക്കുന്ന കോളിസ്റ്റിൻ വരുംകാലത്ത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഉറപ്പാണ്. നിലവിലുള്ള നിയമങ്ങൾപോലും ശരിയാംവിധം നടപ്പാക്കാൻ നമുക്ക് സാധിക്കുന്നില്ല എന്നർഥം. അപ്പോൾ വ്യക്തമായ നിയമങ്ങളില്ലാതെ ഓൺലൈൻ ഔഷധ കച്ചവടം ആശങ്ക ഉയർത്തുന്നതിൽ തെറ്റ് കാണേണ്ടതില്ല. പല വിദേശ രാജ്യങ്ങളും ഓൺലൈൻ കച്ചവടം ഏതെങ്കിലും രീതിയിൽ നിയന്ത്രിച്ചിട്ടുണ്ട്; നിയന്ത്രണങ്ങൾ മരുന്നുകളുടെ അമിതോപയോഗം കുറക്കുന്നുവെന്നാണ് അവരുടെ അനുഭവം.
ഇതോടൊപ്പം കാണേണ്ടതാണ് സാങ്കേതികവിദ്യയുടെ വികാസം. അമിത വേഗത്തിലാണ് ടെക്നോളജി മുന്നോട്ടുപോകുന്നത്. വികസിച്ചുവരുന്ന ടെക്നോളജിയെ ചുരുങ്ങിയ കാലത്തേക്ക് നിയന്ത്രിക്കാമെങ്കിലും ക്രമേണ പുതുസംരംഭങ്ങൾ സാങ്കേതികമികവിൽ മാത്രമേ നിലനിൽക്കുകയുള്ളൂ. ഔഷധവ്യാപാരത്തിൽ ഇതിെൻറ സൂചനകൾ ഇപ്പോൾ തന്നെ കാണാം. ഒറ്റക്കു താമസിക്കുന്നവർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ, തിരക്കുള്ള ജീവിതം നയിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപെട്ടവർക്ക് ഓൺലൈൻ വ്യാപാരം അനുഗ്രഹമായി മാറുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് ഒറ്റക്ക് താമസിക്കുന്നവരും സഹായമില്ലാതെ കഴിയുന്നവരും വളരെയേറെയുണ്ട്. മുതിർന്നവരുടെ വാർഷിക ജനസംഖ്യ വർധന 2.3 ശതമാനമായതിനാൽ ഏതാനും വർഷത്തിനുള്ളിൽ നമ്മുടെ 15 ശതമാനം പേരും 65 വയസ്സിനുമേൽ പ്രായമുള്ളവരായിരിക്കും. അതിൽ ഭൂരിഭാഗം പേരും ഒന്നിലധികം മരുന്നുകൾ ദിവസേന കഴിക്കുന്നവരും. പലപ്പോഴും മരുന്നുകൾ ലഭിക്കാൻ ഒന്നിലധികം കടകളിൽ കയറിയിറങ്ങേണ്ടിവരും അവർക്ക്. മരുന്നുകൾ ലഭിക്കുന്നതോ ചില്ലറ വ്യാപാരത്തിൽ അനുവദിച്ചിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കിലും. ഓൺലൈൻ വ്യാപാരത്തിൽ ഇതെല്ലാം പരിഹരിക്കപ്പെടുന്നു. മരുന്നുകൾ ഇന്ത്യയിലെ ഏതെങ്കിലും ഇടത്തുനിന്ന് പലതോതിലുള്ള ഡിസ്കൗണ്ടോടെ സ്വന്തം വീട്ടിലെത്തുന്നു.
ഓൺലൈൻ കച്ചവടം സുതാര്യമാക്കുക പൊതുവെ എളുപ്പമാണ്. ഡോക്ടറുടെ നിർദേശരേഖ സ്കാൻ ചെയ്തയച്ചാണ് മരുന്നുകൾ ആവശ്യപ്പെടുന്നത്. ഇതോടെ എഴുതിയ ഡോക്ടറുടെ പേരുവിവരങ്ങളും രജിസ്ട്രേഷൻ നമ്പറും എക്കാലത്തേക്കും രേഖപ്പെടും. ബില്ലോടുകൂടി മാത്രമേ ഓൺലൈൻ കച്ചവടം സാധ്യമാകൂ. മരുന്നുകൾ കൈമാറ്റം ചെയ്യുമ്പോൾ മരുന്ന് ഉപയോഗിക്കുന്നയാളിെൻറ തിരിച്ചറിയൽ കാർഡ് പരിശോധിക്കുകകൂടി ചെയ്താൽ മരുന്നു ക്രയവിക്രയത്തിെൻറ എല്ലാ ഘട്ടവും നഷ്ടപ്പെടാത്ത രേഖയായി ഇൻറർനെറ്റിൽ സൂക്ഷിക്കപ്പെടും. സത്യത്തിൽ പരമ്പരാഗത മെഡിക്കൽ ഷോപ്പുകളിൽ ഇത്ര സുതാര്യതയോ രേഖകൾ സൂക്ഷിക്കാനുള്ള സമ്പ്രദായമോ കാര്യക്ഷമമല്ല എന്നുതന്നെ കരുതണം. ബില്ലെഴുതുന്നതിലും ഡോക്ടറുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുന്നതിലും ഉദാസീനതയാണ് നിലനിൽക്കുന്നത്.
ഇപ്പോൾ നടക്കുന്ന നിയമയുദ്ധവും സംഘർഷവുമെല്ലാം വ്യത്യസ്ത തലങ്ങളിൽ കാണേണ്ടിയിരിക്കുന്നു. ഒന്നാമതായി, പരസ്പരം പൊരുത്തപ്പെടാത്ത രണ്ടു സാങ്കേതിക മികവുകൾ തമ്മിൽ മാറ്റുരക്കുകയാണ് ഇവിടെ. ഇരുപതാം നൂറ്റാണ്ടിെൻറ ഉത്തരപാദത്തിൽ രൂപപ്പെട്ടതാണ് സാമ്പ്രദായിക ഔഷധവ്യാപാര രംഗം. നിലവിലുള്ള സാങ്കേതിക വിദ്യകളോട് പൊരുതിനിൽക്കാൻ മറ്റു മേഖലകളിലെന്നപോലെ ഔഷധവ്യാപാരത്തിലും സാധിക്കുകയില്ല.
കേരളത്തിലെ ഒരു രോഗിക്കാവശ്യമായ മരുന്ന് ഇന്ത്യയിലെവിടെനിന്നും അധികവിലയില്ലാതെ എത്തിക്കാനാകുക എന്നത് പഴയരീതിയിൽ സാധ്യമല്ല. സർക്കാറിെൻറ വിവിധ ഏജൻസികൾക്ക് നിയന്ത്രിക്കാനും അഴിമതി കുറച്ച് നികുതിപിരിവ് ഉറപ്പാക്കാനും ഇതാണ് ഭദ്രം. നാട്ടിലെ റേഷനിങ് സമ്പ്രദായത്തിൽ കാണുന്ന മികവ് അതാണ് സൂചിപ്പിക്കുന്നത്. രണ്ടാമതായി, മാറ്റത്തെ പ്രതിരോധിക്കുക എന്ന മാനസികാവസ്ഥ ഓൺലൈൻ ഫാർമസികളെ തടയുന്നു. ഇന്ത്യയിലിപ്പോൾ എട്ടര ലക്ഷത്തോളം മെഡിക്കൽ ഷോപ്പുകളുണ്ട്. അതിലധികം പേരുടെ ഉപജീവനമാർഗമാണ് മരുന്നുകടകളിലെ കച്ചവടം. ഇതെല്ലാം ഒറ്റയടിക്ക് നിന്നുപോകുമോ എന്ന ഭയമാണ് പല അസ്വസ്ഥതകളുടെയും പിന്നിൽ. ഇൻറർനെറ്റ് യുഗത്തിൽ വായന നശിക്കുമോ എന്ന ചോദ്യംപോലെയാണ് ഇതും. പുസ്തകശാലകൾ നിലനിൽക്കുന്നതും നല്ല പുസ്തകങ്ങൾ അനേകം എഡിഷനുകളിലൂടെ കടന്നുപോകുന്നതും നാം കാണുന്നുണ്ടല്ലോ. കണക്കനുസരിച്ചു നിലവിലുള്ള മെഡിക്കൽ ഷോപ്പുകൾക്ക് ഇപ്പോൾ തന്നെ 60 ശതമാനം ജനങ്ങളെ സേവിക്കാനേ കഴിയുന്നുള്ളൂ. ഓൺലൈൻ മരുന്നുവ്യാപാരം ഇപ്പോൾ ഒരു ശതമാനം മാത്രമാണ്. വെറും 1000 കോടി രൂപ മാത്രമാണ് അതിെൻറ വ്യാപ്തി. എന്നാൽ, നിലവിലെ ഫാർമ ബിസിനസ് 87,000 കോടി രൂപ കടന്നിട്ടുണ്ട്. ലോകത്തേറ്റവും കൂടുതൽ ഇൻറർനെറ്റ് ശൃംഖലയുള്ള രാജ്യങ്ങളിൽ ഒന്നായിട്ടുപോലും ടെക്നോളജി പ്രേരിത വാണിജ്യത്തിൽ നാം പിന്നിലാണ്.
മൂന്നാമതായി, മരുന്നുപയോഗത്തിൽ അച്ചടക്കവും പെരുമാറ്റച്ചട്ടവും ഏർപ്പെടുത്താൻ എളുപ്പമാകും എന്നും കരുതണം. ഇന്ത്യയിൽ ആൻറിബയോട്ടിക് അമിതമായി ഉപയോഗിക്കുന്നു എന്ന പരാതി വ്യാപകമാണ്. പലതരം വൈറൽ രോഗങ്ങളിലും ഫലമില്ല എന്നറിഞ്ഞിട്ടും ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആൻറിബയോട്ടിക്കുകളെ ചെറുക്കുന്ന എൻ.ഡി.എം-1 എന്ന ജീൻ ഇന്ത്യയിൽ ഉത്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു. ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാൻ മാർഗങ്ങളുമായി വൈദ്യശാസ്ത്ര ഗവേഷണ കൗൺസിൽ, മെഡിക്കൽ അസോസിയേഷൻ, മെഡിക്കൽ കൗൺസിൽ എന്നിവ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. ഓൺലൈൻ വ്യവസ്ഥ വ്യാപകമായാൽ ഈ പ്രശ്നത്തിന് പരിഹാരവും സുഗമമാകും എന്നുവേണം കരുതാൻ. മരുന്നുകളുടെ നിർദേശപത്രിക എഴുതുന്ന ഡോക്ടറുടെ പേരുവിവരങ്ങളും അവർ പിന്തുടരുന്ന മരുന്നെഴുത്തു സ്വഭാവവും നെറ്റിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ അതേക്കുറിച്ചുള്ള അന്വേഷണങ്ങൾ എളുപ്പമാകും.
നാലാമതായി, മരുന്നുകളുടെ അമിത ഉപയോഗത്തിനപ്പുറം അശാസ്ത്രീയ ഉൽപാദനം കൂടിയുണ്ട്. നാം കൂടുതലും നിരോധിക്കപ്പെട്ട മരുന്നുകളെപ്പറ്റി വ്യാകുലപ്പെടുന്നു. വ്യാജമരുന്നുൽപാദനം അതിലേറെയുണ്ട്.
രോഗികൾക്ക് മരുന്നുൽപാദനത്തെ കുറിച്ച് ഗ്രാഹ്യമില്ലാത്തതിനാൽ വിലകുറഞ്ഞ മരുന്നുകൾ സ്വീകരിക്കാൻ സന്നദ്ധരാകുന്നു. ഖാൻ, ഘർ (2015) എന്നിവർ രചിച്ച പ്രബന്ധത്തിൽ പറയുന്നത് ഇന്ത്യയിൽ 12-25 ശതമാനം വരെ മരുന്നുകൾ വ്യാജമായിരിക്കണം എന്നാണ്. മാത്രമല്ല, ലോകമെമ്പാടും ലഭിക്കുന്ന വ്യാജമരുന്നുകളിൽ 75 ശതമാനം ഇന്ത്യയിൽ ഉൽപാദിപ്പിച്ചതാവാനാണ് സാധ്യത. ഓൺലൈൻ മരുന്ന് നിർദേശങ്ങൾ ഇതിലും കുറെ നിയന്ത്രണം കൊണ്ടുവരാൻ സഹായിക്കും. വ്യാജമരുന്നുകൾ അടങ്ങിയ നിർദേശപത്രികകൾ ഓഡിറ്റ് ചെയ്യപ്പെടാൻ ആർക്കാണ് ഇഷ്ടമാകുക? ഓൺലൈൻ മരുന്നുകൾ ലഭ്യമാക്കാനുള്ള നിയമാവലിയും ചട്ടങ്ങളും അടങ്ങിയ വിജ്ഞാപനം മദ്രാസ് ഹൈകോടതി നിർദേശിക്കുംപോലെ 2019 ജനുവരി 31നു മുമ്പായി പുറപ്പെടുവിക്കണം; ഇനിയും വൈകിക്കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.