നമ്മൾ എന്നോ മരിച്ചുപോയിരിക്കുന്നു...
text_fieldsഇൗ അമ്മമാർ ശിലകളായ്ത്തന്നെ നിൽക്കും
അവരുടെ കണ്ണീര് അവരുടെ തൊണ്ടയിൽ
തടഞ്ഞുനിൽക്കും.
അവർ ജീവിക്കുകയുമില്ല
മരിക്കുകയുമില്ല
-അഹമദ് ഫറാസിെൻറ ഒരു കവിതയിൽനിന്ന്
‘‘സാേറ, ആരും എടുക്കുന്നില്ലാന്ന് പറയുന്നു, ഇൗ പൈസയൊന്ന് മാറ്റിത്തരുമോ?’’
മന്ത്രിക്ക് മുന്നിൽ നാല് അഞ്ഞൂറിെൻറ നോട്ടുമായി ഒരമ്മ.
വീടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന ഇൗ പാവം അമ്മ നിധിപോലെ സൂക്ഷിച്ചുവെച്ചതായിരുന്നു 500 രൂപയുടെ നാലു നോട്ടുകൾ.
വാഴുന്നവെൻറ അടുത്ത് വീഴുന്നവരുടെ പ്രതിനിധിയായി ഇൗ സരോജിനിയമ്മ.
നോട്ട് നിരോധിച്ചതോ നാവുറക്കിക്കിടത്തി പൗരന്മാർ എ.ടി.എമ്മിന് മുന്നിൽ ക്യൂ നിന്നതോ ഒന്നും ആ അമ്മ അറിഞ്ഞില്ല.
കേരളത്തിൽ പട്ടിണിയില്ലെന്നും അമിതാഹാരമാണ് നമ്മുടെ നാടിെൻറ പ്രശ്നമെന്നും ലേഖനമെഴുതുന്നവർ ഇൗ സരോജിനി അമ്മമാരെ അറിയില്ല.
നക്ഷത്ര ഹോട്ടലിലെ സെമിനാർ കഴിഞ്ഞ് ഷോപ്പിങ് മാളിലെ ഫുഡ്കോർട്ടിൽനിന്ന് കുടുംബസമേതം ഭക്ഷണം കഴിച്ച് എ.സി കാറിൽ മടങ്ങുന്നേരം ഒരു കുപ്പത്തൊട്ടിയിൽനിന്ന് വലിച്ചെറിഞ്ഞ ആഹാരാവശിഷ്ടങ്ങൾ തിരയുന്ന ഒരാളെ മൊബൈലിൽ പകർത്തി നമുക്ക് മുഖപുസ്തകത്തിലിടാം.
അതിനപ്പുറമൊന്നുമില്ല.
രാജ്യത്തെ പിടിച്ചുലച്ച നോട്ടു നിയന്ത്രണം വന്നിട്ട് ആറുമാസം പിന്നിട്ടു. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ യുദ്ധം ജയിച്ചോ?
നോട്ട് അസാധുവാക്കൽ തീരുമാനം പ്രഖ്യാപിക്കുേമ്പാൾ 15.44 ലക്ഷം കോടി രൂപയുടെ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്.ഇതിൽ എത്ര നോട്ട് തിരിച്ചെത്തി? എത്ര കള്ളപ്പണം പുറത്തുവന്നു? നോട്ട് നിയന്ത്രണം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് എന്തു നേട്ടമുണ്ടാക്കി?
രാഷ്ട്രീയത്തിലെ കാച്ചിവടിച്ച കള്ളമോന്തകൾക്ക് ഇതൊന്നും പ്രശ്നമേയല്ല.
പക്ഷേ, സർ, ആഴക്കരി റേഷൻ കടകളിൽനിന്നുപോലും വാങ്ങാൻ പറ്റാത്ത സരോജിനി അമ്മമാർ ഇപ്പോഴും ഇവിടെയൊക്കെയുണ്ട്. വാനപ്രസ്ഥത്തിൽ വാഴുന്നവർക്ക് വളകളിടുവിക്കാൻ മത്സരിക്കുന്ന മാധ്യമങ്ങൾപോലും വീഴുന്നവരെ കാണുന്നേയില്ല.
ഏറ്റവും സഹനമുള്ള ജനത നമ്മളാണ്. നിങ്ങൾ നിക്ഷേപിച്ച പണം ഇപ്പോൾ പിൻവലിക്കാൻ ഇവിടെ തുകയില്ല എന്ന് ബാങ്ക് പറയുേമ്പാൾ നമ്മൾ തിരിച്ചുപോരും. എ.ടി.എമ്മുകളിൽ പണം ഇല്ലെങ്കിലും അവ അടച്ചിട്ടാലും നമുക്കൊന്നുമില്ല. അനുസരണയുള്ള അടുക്കളപ്പൂച്ചകളുടെ രാജ്യമാകുന്നു ഇന്ത്യ.
മിടിക്കാത്ത നെഞ്ചും ചൂടാവാത്ത തലയുമായി മഴയും മഞ്ഞും ഏറ്റുവാങ്ങുന്നവർ മരിച്ചവർ മാത്രം.
- ആേഫ്രാ -അമേരിക്കൻ കവി കൗൺടി ക്യൂല്ലെൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.