സഹാനുഭൂതിയുടെ ചൂടോര്മകള്
text_fieldsകത്തുന്ന വേനൽചൂട്. അകവും പുറവും പൊള്ളുകയാണ് ഗൾഫിന്. എന്നിട്ടും മനുഷ്യർ തളരുന്നില്ല. സൂര്യെൻറ രൗദ്രത്തിളക്കത്തിനു കീഴിലും നിർമാണകേന്ദ്രങ്ങളിൽ ഇരുമ്പുകമ്പികളുമായി മല്ലിടുകയാണ് സാധാരണ തൊഴിലാളികൾ. വെറുതെയല്ല, മനുഷ്യർ അത്ര പെെട്ടന്നൊന്നും പരാജയപ്പെടില്ലെന്ന് ദൈവത്തോട് അല്ലാമ ഇഖ്ബാലിെൻറ പരാതിക്കവിത ഉൗറ്റത്തോടെ എതിരിടുന്നത്. തീയിൽ കുരുത്തതുകൊണ്ടാവാം, അസാമാന്യമായ അതിജീവനശേഷി പ്രകടിപ്പിക്കാൻ ഇൗ മനുഷ്യർക്കു കഴിയുന്നു.തുച്ഛവരുമാനവും കഠിനാധ്വാനവും. എന്നിട്ടും ഗൾഫിൽ ബ്ലൂകോളർ തൊഴിൽശക്തിക്ക് ഒരു കുറവുമില്ല. ഇന്ത്യൻ തൊഴിലാളികൾ അൽപം പിറകോട്ടടിച്ചുവെന്നത് നേര്.
എന്നാൽ മറ്റ് ഏഷ്യൻ രാജ്യങ്ങൾ പലരും സ്ഥാനം കൈയടക്കി. നിർമാണ കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്താൽ ഇൗ മാറ്റം കൂടുതൽ പ്രകടമാകും. തുറസ്സായ സ്ഥലത്തു പണിയെടുക്കുന്ന മനുഷ്യർ. അവർക്കൊപ്പം അൽപനേരം ചെന്നുനിന്നാൽ അറിയാം, ചൂടിെൻറ കാഠിന്യം എത്രയെന്ന്. ചെറിയൊരു വെയിലേറ്റാൽ വാടിപ്പോകുന്ന നമ്മൾ എവിടെ നിൽക്കുന്നുവെന്നും? അമ്പതു ഡിഗ്രിക്കും മുകളിൽ തിളക്കുന്ന ചൂടിലും പുറത്ത് തൊഴിലെടുക്കുന്ന ഇൗ മനുഷ്യർ എവിടെ നിൽക്കുന്നു? എന്നിട്ടും ഇവരല്ല, നമ്മളാണ് കാലാവസ്ഥയെ നിരന്തരം പഴിക്കുന്നത്. വീട്ടിലും വാഹനത്തിലും ഒാഫിസിലും എ.സിയുള്ള നമ്മൾ. അതിെൻറ ശീതളിമയിൽ സസുഖം വാഴുന്നവർ. വണ്ടിനിർത്തി ഒാഫിസിലേക്ക് അഞ്ചോ പത്തോ ചുവടുവെക്കുേമ്പാഴേക്കും നാം തളരുന്നു. തുടർന്ന് ചൂടിനെയും ഗൾഫിനെയും ശപിക്കുന്നു.
ഉത്തരേന്ത്യൻ നഗരങ്ങളിലെ ചൂടോർമകളാണ് ഇേപ്പാൾ ഉള്ളിൽ. എ.സി പോയിട്ട് വാട്ടർ കൂളർ പോലും സ്വന്തമായി ഇല്ലാത്ത എത്രയോ ചേരിജന്മങ്ങൾ. ഒരു കാരുണ്യവും ഇല്ലാതെ കുത്തനെ വന്നുവീഴുന്ന വെയിൽ നാളങ്ങൾ നക്കിയെടുക്കുന്ന തെരുവുബാല്യങ്ങൾ. എട്ടുമണിക്കൂർ വരെ വൈദ്യുതി ഇല്ലാതാകുന്ന ഉത്തരേന്ത്യൻ വ്യവസായ കേന്ദ്രങ്ങളിലെ മനുഷ്യർ. അവർ എങ്ങനെ ചൂടിനെ അതിജയിക്കുന്നു എന്നോർത്ത് പലപ്പോഴും അമ്പരന്നിട്ടുണ്ട്. ഇന്നും വലിയ മാറ്റമൊന്നുമില്ല ആ ജീവിതങ്ങൾക്ക്. ഒാരോ ചൂടുകാലം കഴിയുേമ്പാഴും കുറെയെണ്ണം കുരുതി കൊടുക്കപ്പെടും. അത് ഒരു പതിവാണ്. പിടിച്ചുനിൽക്കാൻ പാങ്ങില്ലാതെ പുറപ്പെട്ടുപോയ പാവങ്ങൾ. സൂര്യാതപം മൂലമുള്ള മരണകോളം ദിനപത്രങ്ങളിൽ പുതുമയല്ല. ചൂട് മാത്രമല്ല, ഡിസംബറിൽ തണുപ്പും വില്ലനായി വരും. അപ്പോഴും മരണങ്ങളുണ്ടാകും. ‘അതിശൈത്യം: മരണം 300 കവിഞ്ഞു’ എന്ന നാലുവരി ദയാരഹിത റിപ്പോർട്ട്. എല്ലാം അതിലൊതുങ്ങും.
തികച്ചും സ്വാഭാവികം. ആരും ഇതിലൊന്നും പരിതപിക്കില്ല. അതിൽ കാര്യവുമില്ല. യു.എ.ഇയിലും താപനില കുത്തനെ ഉയർന്നിരിക്കുന്നു. അബൂദബിയിലെ ലിവക്ക് സമീപമുള്ള മെൈസറ മേഖലയിൽ ആയിരുന്നു ഇക്കുറി കൂടിയ ചൂട് രേഖപ്പെടുത്തിയത്. നിർമാണ മേഖലയിൽ മാത്രമല്ല, മറ്റു തൊഴിലിടങ്ങളിലും ചൂടിെൻറ പ്രഹരശേഷി ശക്തം. ഒരു െഡലിവറി ബോയിയുടെ ജീവിതം പോലും ഇൗ ചൂടിൽ നാം അനുഭവിച്ചുതന്നെ അറിയണം. കൊടുംചൂടിൽ കൈയുറയും ഹെൽമറ്റും ധരിച്ച് തിരക്കിെൻറ രാജപാതകളിൽ സമയത്തെ മുറിച്ചോടുന്ന ജന്മങ്ങൾ. അൽപമൊന്നു തെന്നിയാൽ തീർന്നു, കഥ. ആ പോക്ക് കാൺകെ, പലപ്പോഴും തോന്നും ഏതോ സുകൃതം കാരണം ബാക്കിയാവുന്ന ജന്മങ്ങളാണ് ഇൗ മനുഷ്യരുടേതെന്ന്. ഭരണകൂടത്തിെൻറ മനുഷ്യത്വം തിരിച്ചറിയുന്നതും ഇൗ ചൂടുകാലത്തു തന്നെ. ഏറക്കുറെ എല്ലാ ഗൾഫ് നഗരങ്ങളിലും ഇപ്പോൾ മധ്യാഹ്നഇടവേളനിയമം പ്രാബല്യത്തിലുണ്ട്.
തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള സാന്ത്വനം. ആദ്യം തുടക്കം കുറിച്ചത് യു.എ.ഇ. പതിമൂന്നാം വർഷമാണ് നിയമം നടപ്പാക്കുന്നത്. വെറും പ്രഖ്യാപനം മാത്രമല്ല. നിയമലംഘകരെ കണ്ടെത്താൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് തൊഴിൽ മന്ത്രാലയം. ജൂണ് 15 മുതൽ സെപ്റ്റംബർ15 വരെ മൂന്ന് മാസം നീളുന്ന ഉദാരത. നിയമപ്രകാരം ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് കുറ്റകരം. മറ്റു ഗൾഫ് രാജ്യങ്ങളും നിയമം കർശനമായി നടപ്പാക്കുന്നു. കഴിഞ്ഞ വർഷം മാത്രം യു.എ.ഇ മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം നടത്തിയ പരിശോധനകളുടെ എണ്ണം 66,302. ഇതിൽ ഭൂരിഭാഗവും ദുബൈയിൽ. ബോധവത്കരണ നടപടികളും ശക്തം. 32,974 സന്ദർശനങ്ങളാണ് പോയവർഷം നടന്നത്.
പഴുതടച്ചാണ് പ്രവർത്തനം. ഇക്കാര്യത്തിൽ ഒരു കമ്പനിക്കും ദാക്ഷിണ്യമില്ല. ഉച്ചവിശ്രമസമയത്ത് ജോലി ചെയ്യിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 5000 ദിർഹം കണ്ട് പിഴയടക്കണം. അരലക്ഷം ദിർഹം വരെ പിഴസംഖ്യ നീളും. തീർന്നില്ല. കമ്പനിയെ കരിമ്പട്ടികയിലും ഉൾപ്പെടുത്തും. നിരീക്ഷണം എല്ലായിടത്തും ഗുണം ചെയ്യുന്നുണ്ട്. ചുരുക്കം നിയമലംഘകർ മാത്രമായി പട്ടിക ചുരുങ്ങുന്നതിെൻറ സായുജ്യത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ചൂടും തണുപ്പും ഋതുമാറ്റം മാത്രമല്ല, സഹജീവികളോടുള്ള നമ്മുടെ സമീപനം തിരിച്ചറിയാനുള്ള അളവുകോൽ കൂടിയാണ് ^മേത്തരം അളവുകോൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.