Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightവലുതിനിടയിൽ...

വലുതിനിടയിൽ ചെറുതിനെന്തു കാര്യം?

text_fields
bookmark_border
വലുതിനിടയിൽ ചെറുതിനെന്തു കാര്യം?
cancel

ബഹ്​റൈനിൽ മാധ്യമപ്രവർത്തകനായെത്തിയ ആദ്യകാലം. പരിചയപ്പെട്ട രണ്ടു പേർ തൊട്ടടുത്ത ഗ്രോസറി ജീവനക്കാർ. പിന്നീടാണറിഞ്ഞത്​, തൊഴിലാളികൾ മാത്രമല്ല, ഗ്രോസറി മുതലാളിമാരും അവർ ​തന്നെയാണെന്ന്​. ജീവിതത്തി​​െൻറ രണ്ടറ്റം കൂട്ടിമു​ട്ടിക്കാൻ പാടുപെട്ട രണ്ട്​ ‘മുതലാളിമാർ’. എന്നും മുറിയിൽ വൈകി മാത്രമേ അവർ എത്തൂ. നന്നെ വെളുപ്പിന്​ എല്ലാവർക്കും മു​െമ്പ അവർ പോയിരിക്കും. ഇടക്ക്​ വഴിയാത്രയിൽ ഗ്രോസറിയിൽ കയറു​േമ്പാഴ​ാണ്​ അവരെ കാണാറ്​. അതാതു ദിവസത്തെ വരവുചെലവുകൾ കൂട്ടിക്കിഴിച്ചിട്ടും തൃപ്​തി വരാത്തവരായി, കടം പറഞ്ഞു പോയവർ തിരിച്ചെത്താതെ പോയതി​​െൻറ വേവലാതികളുമായി നിൽക്കുന്ന അവരുടെ ഒാർമച്ചിത്രം ഇപ്പോഴ​ും ഉള്ളിലുണ്ട്​. സത്യത്തിൽ രണ്ടല്ല, മൂന്നായിരുന്നു ഗ്രോസറി മുതലാളിമാർ. ഒരാൾ അവധിക്ക്​ നാട്ടിലാണ്​. അയാൾ വന്നിട്ടു വേണം അടുത്തയാൾക്ക്​ പോകാൻ. അകലങ്ങളിൽ മൂന്നു ക​ുടുംബങ്ങൾ. അവർക്കു വേണ്ടിയാണ്​​ ഇൗ മനുഷ്യർ ഒന്നിച്ചുചേർന്നത്​. സ്വരൂപിച്ചു വെച്ച കുറഞ്ഞ സമ്പാദ്യത്തി​ൽ രൂപപ്പെടുത്തിയ സംരംഭം. ശരിക്കും ഉപജീവന പോരാട്ടം. അധികമൊന്നും വിദ്യാഭ്യാസം ഇല്ലെങ്കിലും വടകരയിൽനിന്നുള്ള ആ സാധാരണ മനുഷ്യർ സൂക്ഷിച്ചുവെച്ച സൗഹൃദം മാത്രമല്ല, അവർക്കിടയിലെ പരസ്​പര വിശ്വാസവും ശരിക്കും അദ്​ഭുതപ്പെടുത്തി. മൂന്നും നാലും മാസത്തേക്ക്​ കൂട്ടത്തിൽ ഒരാൾ നാട്ടിൽ പോകും. അപ്പോൾ അവരിൽ ഒരാളിലും ഒരാധിയും കണ്ടില്ല. തങ്ങളുടെ വിഹിതം മുറതെറ്റാതെ നാട്ടിലേക്ക്​ മറ്റു രണ്ടു പേർ എത്തിച്ചു തരുമെന്ന ഉറപ്പിലാണ്​ ഒാരോ യാത്രയും.

സത്യസന്ധതയും വിശ്വാസവും നൽകുന്ന ഇൗടുറ്റ കടപ്പത്രം^അതു കൂടിയായിരുന്നു അവർക്ക്​ ഗ്രോസറി. ലോകം ഇന്നും അത്ര മോശമല്ലെന്ന്​ നമ്മെ പഠിപ്പിക്കുന്നതും ഇത്തരം കൊച്ചുകൊച്ചു കൂട്ടുസംരംഭങ്ങൾ തന്നെ. വടകര, നാദാപുരം ഭാഗങ്ങളിൽനിന്നും ഗൾഫിലെത്തിയ മനുഷ്യരാണ്​ ഇതിൽ മുന്നിൽ. ചെറുതി​​െൻറ അനുപമ സൗന്ദര്യവും കൂട്ടായ്​മയുടെ സുഖവും തീർത്ത സംരംഭങ്ങൾ. അവക്ക്​ നാം പല പേരിട്ടു വിളിക്കുന്നു എന്നു മാത്രം.ഗ്രോസറികൾ, കഫ്​തീരിയകൾ, ബഖാലകൾ... കഫ്​തീരിയകളും ഗ്രോസറികളും പ്രസരിപ്പിക്കുന്ന കൂട്ടായ്​മയുടെ ഉൗർജം ചെറുതല്ല. പരസ്​പര ധാരണയുടെ പുറത്ത്​ രൂപം നൽകിയ സംരംഭങ്ങൾ. ലീഗൽ മുദ്രകളോ ധാരണാപത്രമോ കരാർ രേഖകളോ ഒന്നും ഇവിടെയില്ല. ആകെയുള്ളത്​, ഒപ്പമുള്ളവർ ചതിക്കില്ലെന്ന ഒറ്റ ബോധ്യം മാത്രം. സേവനത്തിലും ഇക്കൂട്ടർ പിന്നിലല്ല. വെറുമൊരു ടെലിഫോൺ കാൾ മാത്രം. അധികം വൈകാതെ സൈക്കിൾ ചവിട്ടി വിയർത്തൊലിച്ച്​ സാധനങ്ങളുമായി അവരുണ്ടാകും ഫ്ലാറ്റ്​ പടിക്കൽ. പറഞ്ഞി​െട്ടന്ത്​, ആളുകൾ മറുവഴി തേടുകയാണ്​. അങ്ങനെ പിടിച്ചു നിൽക്കാൻ പാടുപെടുകയാണ്​ ചെറുകിടക്കാരിൽ പലരും. ‘ഒാർഡർ’ മോശമാണെന്ന പരിതാപം എവിടെയും ഉയർന്നു കേൾക്കാം. കുറെ പേർ എല്ലാംവിട്ട്​ നാട്ടിലേക്ക്​ മടങ്ങി. തിരിച്ചു പോയി​െട്ടന്ത്​ എന്ന ചോദ്യത്തിൽ ഇവിടെതന്നെ തറച്ചുനിൽക്കുന്നവരുണ്ട്​. സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, വൻകിട മാളുകൾ- അവ പരന്നതോടെ ഇടറി വീഴുകയായിരുന്നു പലരും. ശീതീകരിച്ച കൂറ്റൻ കെട്ടിടങ്ങൾ. അവക്കു പുറമെ നിരത്തി നിർത്തിയ മോഹിപ്പിക്കുന്ന കാറുകൾ, പ്രമോഷൻ കുത്തൊഴുക്കുകളുടെ വിഭ്രമിപ്പിക്കുന്ന ബോർഡുകൾ.

പോരെങ്കിൽ മക്കളുടെ മുഴുസമയ മാൾഭ്രമവും.അതൊക്കെ മറികടന്ന്​ ഗ്രോസറികളിലേക്ക്​ പോകാൻ ആർക്കുണ്ട്​ താൽപര്യം? അല്ലേലും, ഷോപ്പിങ്​ ഉത്സവമായി മാറിയതൊന്നും അറിയാത്ത ഇത്തരക്കാർക്ക്​ അതുതന്നെ വേണം. മാറ്റം സ്വാഭാവികമെന്നു പറയുന്നവരും ഉണ്ട്​. എല്ലായിടത്തും അതുള്ളപ്പോൾ ഗ്രോസറികൾക്കു മാത്രം എന്താണ്​ പുതുമ? അവർ ചോദിക്കുന്നു. ഗ്രോസറികളും മാറിയേ തീരൂ. കാരണം ആളുകളുടെ മനസ്സ്​​ അതിവേഗം മാറുകയാണ്​. ‘സ്​മാൾ ഇൗസ്​ ബ്യൂട്ടിഫുൾ’ എന്നൊക്കെ പറയാൻ കൊള്ളാം. എവിടെയും ‘ബിഗ്​’ആണ്​​ സ്​റ്റൈൽ. അതിലാണ്​ ആളുകൾക്ക്​ പ്രിയം. മൂന്നുവർഷം മുമ്പായിരുന്നു, അബൂദബിയിൽ ബഖാലകളുടെ വലുപ്പം ഇരട്ടിയാക്കാൻ നിയമം വന്നത്​. അന്ന്​ കുറെ കണ്ണീർമുഖങ്ങൾ കണ്ടതാണ്​. അപ്രതീക്ഷിത ആഘാതത്തിൽ തളർന്നു പോയവർ. ചിലരൊക്കെ കടംവാങ്ങി സ്​ഥാപനം വിപുലീകരിച്ചു. അതിനും കോപ്പില്ലാത്തവൻ നാടുനീങ്ങി. ഷാർജയും ഇപ്പോൾ അബൂദബിയുടെ അതേ വഴിയിൽ. ചെറിയ നിലക്കൊന്നും ഇനി അധികം പോകാനാവില്ല. അതാണ്​ സന്ദേശം. കഴിഞ്ഞ വർഷം ഷാർജയിൽ എല്ലാം ഒത്തിണങ്ങിയ ഒരു ബിഗ്​ ഷോപ്പിങ്​ കേന്ദ്രം വന്നു. അതി​​െൻറ ഉദ്​ഘാടന ചടങ്ങ് റിപ്പോർട്ട്​ ചെയ്യാൻ ചെന്നപ്പോൾ അദ്​ഭുതപ്പെട്ടു.

വിശിഷ്​ടാതിഥി നാടമുറിച്ചു കഴിഞ്ഞില്ല, അതിനും മ​ു​െമ്പ മാളിനുള്ളിൽ സാധനം വാങ്ങുന്നവരുടെ തിരക്ക്​. ഉദ്​ഘാടന വിലക്കിഴിവിൽ കിട്ടിയ ഉൽപന്നങ്ങളുമായി കാഷ്​ കൗണ്ടറിൽ ഇടിച്ചുകയറി ക്യൂ നിൽക്കുന്നവരും നിരവധി.വീണ്ടും ഞെട്ടി. അതു മനസ്സിലാക്കിയാകാം, അവരിലേക്ക്​ ചൂണ്ടി സുഹൃത്ത്​ പറഞ്ഞ​ു:‘സംശയിക്കണ്ട. പലരും ​േഗ്രാസറിക്കാരാണ്​. ഇവിടെ നിന്ന്​ വാങ്ങി അപ്പുറത്ത്​ വിൽക്കുക. പാവങ്ങൾ. ചെറുത്​ ഇതല്ലാതെ പിന്നെന്തു ചെയ്യും?എങ്ങനെയും പിടിച്ചുനിന്നേ തീരൂ^ അതിനുള്ള അവസാന പിടച്ചിൽ. അതായിരിക്കുമോ ഇൗ കൗണ്ടർ മനുഷ്യർ നമ്മെ ഒാർമിപ്പിക്കുന്നത്​?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar malayalees cufteria
News Summary - qatar malayalees cufteria
Next Story