സേവനാവകാശ നിയമം
text_fieldsനമ്മുടെ സർക്കാർ ഒാഫിസുകളിൽ സമർപ്പിക്കുന്ന പരാതികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ പരാതിക്കാരന് മറുപടി നൽകാൻ നിയമപരമായി ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്ന ഏതെങ്കിലും നിയമം നിലവിലുേണ്ടാ? കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശി ശാന്തമ്മയുടെ ചോദ്യം ഏറെ പ്രസക്തമാണ്. മാന്വൽ ഒാഫ് ഒാഫിസ് പ്രൊസീജിയറിെൻറ 72ാം ഖണ്ഡിക ഹരജിക്കാരെ ഉത്തരവുകൾ അറിയിക്കണം എന്നു പറയുന്നുണ്ട്.
പൊതുജനങ്ങൾ നൽകുന്ന ഹരജി തള്ളിക്കളയുേമ്പാൾ അതിനുള്ള കാരണം ഉത്തരവിെൻറ ഡ്രാഫ്റ്റിൽ കൊടുത്തിരിക്കണം എന്നു പറയുന്നുണ്ടെങ്കിലും അപേക്ഷ നിരസിച്ചതിെൻറ കാരണം അപേക്ഷകനെ അറിയിക്കണമെന്ന് നിയമം നിർബന്ധിക്കുന്നില്ല. എന്നാൽ, 2012ൽ നിലവിൽവന്ന കേരള സേവനാവകാശ നിയമം സമയബന്ധിതമായി ഉദ്യോഗസ്ഥർ ജനങ്ങൾക്ക് സേവനം നൽകണമെന്ന് നിഷ്കർഷിക്കുന്നു. സർക്കാർ നിലവിൽ വിജ്ഞാപനം ചെയ്ത സേവനങ്ങളെയാണ് ഇൗ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ഉദാഹരണത്തിന്, വരുമാന സർട്ടിഫിക്കറ്റിന് വില്ലേജ് ഒാഫിസിൽ അപേക്ഷ നൽകിയാൽ അപേക്ഷ സ്വീകരിച്ച് അഞ്ചുദിവസത്തിനകം വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഒാഫിസർ അപേക്ഷകന് നൽകിയിരിക്കണം. ഏതെങ്കിലും കാരണവശാൽ അതു നൽകാൻ കഴിയുന്നില്ലെങ്കിൽ നിയമാനുസൃതമായ കാരണം എഴുതി നൽകുകയും വേണം.
ഇൗ നടപടിയിൽ അപേക്ഷകൻ തൃപ്തനല്ലെങ്കിൽ ഒന്നാം അപ്പീൽ അധികാരിയായ തഹസിൽദാർക്ക് അപ്പീൽ സമർപ്പിക്കാം. അഞ്ചു ദിവസത്തിനകം തഹസിൽദാർ അപ്പീൽ തീർപ്പാക്കണം. ഇൗ നടപടിയിലും അപേക്ഷകന് തൃപ്തിയില്ലെങ്കിൽ രണ്ടാം അപ്പീൽ അധികാരിയായ ആർ.ഡി.ഒയെയാണ് സമീപിക്കേണ്ടത്.
വില്ലേജ് ഒാഫിസറും തഹസിൽദാറും സ്വീകരിച്ച നടപടിയിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയാൽ 5000 രൂപ വരെ പിഴ വിധിക്കാനും വകുപ്പുതല ശിക്ഷാനടപടിക്ക് ശിപാർശ ചെയ്യാനും അധികാരമുണ്ട്.എന്നാൽ, സംസ്ഥാന വികലാംഗ കമീഷനു നൽകിയ പരാതിയുടെ തുടർനടപടി സേവനാവകാശ നിയമത്തിെൻറ പരിധിയിൽ വരുന്നതല്ല.
‘ഒാഫിസ് കാര്യങ്ങൾ’ അറിയുക ജനങ്ങളുടെ അവകാശം
നിയമപ്രകാരം കാരണം വ്യക്തമാക്കാതെ വിവരാവകാശ അപേക്ഷ നിരസിച്ച ഉദ്യോഗസ്ഥനെ ശിക്ഷിച്ച കമീഷെൻറ നടപടി ഹൈകോടതി ശരിവെച്ചു. ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച്ച് എന്ന സ്ഥാപനത്തിലെ പബ്ലിക് ഇൻഫർമേഷൻ ഒാഫിസറെയാണ് (പി.െഎ.ഒ) 25,000 രൂപ പിഴ ചുമത്താൻ കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവിട്ടത്. ഇൗ ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി നിരാകരിച്ചു.
രോഗനിർണയത്തിനുള്ള സാമഗ്രികൾ വാങ്ങിയതിെൻറ ചെലവും കണക്കുമാണ് ആദിത്യ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. ‘‘ഇതെല്ലാം ഒാഫിസ് കാര്യമായതിനാൽ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ല’’ എന്ന മറുപടിയാണ് പി.െഎ.ഒ അപേക്ഷകന് നൽകിയത്. ഇൗ നിലപാടിനെ ചോദ്യംചെയ്ത് അപേക്ഷകൻ വിവരാവകാശ കമീഷനെ സമീപിച്ചു. നിയമപരമല്ലാത്ത മറുപടി നൽകിയ ഉദ്യോഗസ്ഥെൻറ നിലപാടിനെ രൂക്ഷമായി വിമർശിച്ച കേന്ദ്ര വിവരാവകാശ കമീഷൻ നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ നൽകാൻ തീരുമാനിക്കുകയായിരുന്നു.
അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിനുള്ള കാരണം മറുപടിയിൽ വ്യക്തമാക്കണം. വിവരാവകാശ നിയമത്തിെൻറ ഏതു വകുപ്പുപ്രകാരമാണ് അപേക്ഷ നിരാകരിക്കുന്നത് എന്ന് ഉത്തരവിൽ ഉണ്ടാവണം. ഇതൊന്നുമില്ലാതെ ‘‘ഇതെല്ലാം ഒാഫിസ് കാര്യമാണ്’’ എന്ന മറുപടി ആർ.ടി.െഎ നിയമത്തിെൻറ അന്തസ്സത്തക്ക് വിരുദ്ധമാണെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിവരം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്ക് ശക്തമായ താക്കീതാണ് ഹൈകോടതിയുടെ ഇൗ വിധി നൽകുന്നത്.
സർവകലാശാല അധികതുക ഇൗടാക്കുന്നത് ൈഹകോടതി വിലക്കി
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ സർവകലാശാലകൾ നൽകുന്ന വിവരങ്ങൾക്ക് വിവരാവകാശ നിയമത്തിെൻറ ചട്ടങ്ങൾപ്രകാരമുള്ള ഫീസ് മാത്രമേ ഇൗടാക്കാൻ പാടുള്ളൂവെന്ന് െഹെകോടതി വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നപക്ഷം സർവകലാശാലകൾ ഉത്തരക്കടലാസിെൻറ പകർപ്പ് പേജ് ഒന്നിന് രണ്ടു രൂപ നിരക്കിൽ മാത്രമേ അപേക്ഷകരിൽനിന്ന് ഇനി ഇൗടാക്കാവൂവെന്ന് ഹൈകോടതി നിർദേശിച്ചു. തിരുവനന്തപുരം ഗവ. ലോ കോളജ് വിദ്യാർഥി കെ.ജി. പ്രമോദ് കുമാർ സമർപ്പിച്ച പരാതിയിൽ മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ പുറപ്പെടുവിച്ച ഉത്തരവിെൻറ സാധുത േചാദ്യംചെയ്ത് കേരള സർവകലാശാല സമർപ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിക്കളഞ്ഞത്. നേരത്തേ, സിംഗ്ൾ ബെഞ്ചും ഹരജി നിരാകരിച്ചിരുന്നു. ഇൗ വിധിയെ ചോദ്യംചെയ്ത് സർവകലാശാല ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
സർവകലാശാലയിൽനിന്ന് ഉത്തരക്കടലാസുകൾ ലഭിക്കുന്നതിന് സർവകലാശാല ചട്ടപ്രകാരം പേജ് ഒന്നിന് 500 രൂപ നിരക്കിൽ വിദ്യാർഥികളിൽനിന്ന് ഇൗടാക്കാൻ അധികാരമുണ്ടെന്നുള്ള അഭിഭാഷകെൻറ വാദം ഡിവിഷൻ ബെഞ്ച് നിരാകരിച്ചു. സർവകലാശാല ചട്ടങ്ങളിൽ ഒാരോന്നിനും ഫീസ് നിശ്ചയിച്ചിട്ടുണ്ടാകാം. എന്നാൽ, വിവരാവകാശപ്രകാരം വിവരം നൽകുേമ്പാൾ ആ നിയമത്തിലെ ചട്ടപ്രകാരമുള്ള തുക മാത്രമേ അപേക്ഷകനിൽനിന്ന് ഇൗടാക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.
കേരള പബ്ലിക് സർവിസ് കമീഷൻ നേരേത്ത സമർപ്പിച്ച ഹരജിയിൽ കേരള ഹൈേകാടതിയും സുപ്രീംകോടതിയും പി.എസ്.സിയുടെ വാദം നിരാകരിച്ചുകൊണ്ട് വിവരാവകാശനിയമ ചട്ടത്തിെൻറ അതിപ്രഭാവം അംഗീകരിച്ച കാര്യം ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഒരിക്കൽ തീർപ്പാക്കിയ നിയമപ്രശ്നം പിന്നീട് വീണ്ടും ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയവും പൊതുപണവുമാണ് നഷ്ടപ്പെടുത്തിയത്.
വ്യവഹാരയുദ്ധം നടത്തുന്ന സർവകലാശാലകളിൽനിന്നും അവർക്ക് തെറ്റായ നിയമോപദേശം നൽകുന്ന നിയമവിദഗ്ധരിൽനിന്നുമാണ് ഇൗ വ്യവഹാരത്തിലൂടെ നഷ്ടപ്പെട്ട തുക ഇൗടാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.