ചില കൊറോണ വ്യാകുലതകൾ
text_fieldsനൂതന കൊറോണ വൈറസ് രോഗം ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇതിനകം രോഗം 27 രാജ്യങ്ങളി ൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇതെഴുതുമ്പോൾ 16,800ൽ പരം പേർ രോഗബാധിതരാണ് എന്ന് പരിശോധന യിൽ കണ്ടെത്തി. മരണം 362 ആയി. ഒരാളൊഴികെ മരിച്ചവർ എല്ലാം ചൈനയിൽ. ചൈനക്ക് പുറത്തെ ആദ്യ മര ണം ഫിലിപ്പീൻസിൽ സ്ഥിരീകരിച്ചു.
474 പേർ ഇതിനകം പൂർണമായ രോഗമുക്തി നേടി. ലോകാരോഗ്യസം ഘടന രോഗത്തെ പൊതുജനാരോഗ്യ പ്രതിസന്ധിയായി പ്രഖ്യാപിച്ചു. ഇത് രോഗത്തിെൻറ ഭീകരത കണ ്ടല്ല; പൊതുജനാരോഗ്യ സംവിധാനങ്ങൾ ദുർബലമായ രാജ്യങ്ങളിൽ പ്രതിരോധം കെട്ടിപ്പടുക്ക ുന്നതിൽ സഹായിക്കാനും മോണിറ്ററിങ് ഒരുക്കാനും വേണ്ടിയാണെന്ന് വിശദീകരിക്കപ്പെട്ടു കഴിഞ്ഞു.
രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് ഉദ്ദേശം രണ്ടു മാസമേ ആയുള്ളൂ എങ്കിലും ഇതിനകം രോഗകാരണം, വ്യാപന രീതി, വൈറസിെൻറ ഘടന, ലാബ് പരിശോധനയിലെ കൃത്യത എന്നിവയെക്കുറിച് ച് വിശദമായ പഠനങ്ങളും റിപ്പോർട്ടുകളും വന്നുകഴിഞ്ഞു. രോഗപ്രതിരോധത്തിന് ഉതകുന്ന തും വികസ്വരരാജ്യങ്ങൾക്കു കൂടി സഹായകരമാകുന്നതുമായ ചികിത്സ വാക്സിൻ വികസിപ്പിക ്കേണ്ടതുണ്ട്. വളരെ വേഗത്തിലാണ് ഇപ്പോൾ ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്ക ുന്നത്. ഈ വർഷംതന്നെ വാക്സിൻ ഉണ്ടാകുമെന്നുറപ്പാക്കാം എന്ന് കരുതുന്നു.
തുടക്കത് തിൽ ഭീകരാന്തരീക്ഷം സൃഷ്ടിെച്ചങ്കിലും നൂതന കൊറോണ വൈറസ് മുൻകാലത്ത് പടർന്നുപിട ിച്ച സാർസ് വൈറസിനേക്കാൾ മിതത്വം പാലിക്കുന്നതായി കാണുന്നു. ഉദാഹരണത്തിന്, സാർസ് രോഗം 8000ത്തിലധികം പേരെ ബാധിക്കുകയും 9.5 ശതമാനം മരണനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം വന്ന മെർസ് എന്ന കൊറോണ വൈറസ് രോഗത്തിെൻറ മരണനിരക്ക് 34 ശതമാനമായിരുന്നു. എന്നാൽ, വുഹാനിൽ പ്രത്യക്ഷപ്പെട്ട നൂതന കൊറോണ രോഗം അഞ്ചു ശതമാനം മരണനിരക്കുമായി തുടങ്ങിയെങ്കിലും ഇപ്പോൾ അത് രണ്ടു ശതമാനമായി ചുരുങ്ങി. മരണസാധ്യത ഇനിയും കുറയുമെന്നാണ് കരുതുന്നത്. ഇതിനു കാരണമുണ്ട്. രോഗത്തിെൻറ പ്രഭവസ്ഥാനമായ വുഹാനിൽനിന്ന് പലേടത്തുമായി പോയവരിൽ നിസ്സാര രോഗലക്ഷണമുള്ളവരും ലക്ഷണങ്ങളേയില്ലാത്തവരും അടങ്ങിയിട്ടുണ്ട്.
തുടക്കത്തിലെ ശ്രദ്ധ കാര്യമായി രോഗവുമായി റിപ്പോർട്ടുചെയ്യുന്നവരിൽ ആകുന്നതിനാൽ മറ്റു പലരും ശ്രദ്ധിക്കപ്പെടാതെ പോകാം. യഥാർഥത്തിൽ ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിദഗ്ധർ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അവർ കരുതുന്നത് രോഗാണു തന്മാത്രകൾ ശരീരത്തിലുള്ളവർ ഇപ്പോൾ 30,000 കഴിഞ്ഞിരിക്കും എന്നാണ്. മരണനിരക്ക് താരതമ്യേന കുറവായിരിക്കും എന്നർഥം. അതുകൂടി പരിഗണിച്ചാൽ മരണഭയം ഒഴിച്ചുനിർത്തി നമുക്ക് രോഗനിയന്ത്രണത്തിൽ ശ്രദ്ധിക്കാനാകും. ഇതേക്കുറിച്ചു കൂടുതൽ അറിവ് ലഭ്യമാകുന്നതേയുള്ളൂ. സമാനമാണ് 2009ലെ ഫ്ലൂ പകർച്ചവ്യാധിയിൽ കണ്ടത്.
തുടക്കത്തിലെ ധാരണ മരണനിരക്ക് ഏഴു ശതമാനം ആണെന്നായിരുന്നു. ലോകമെമ്പാടും ഇത് ആശങ്കയുണർത്തിയെങ്കിലും കൂടുതൽ കണക്കുകൾ പുറത്തുവന്നതോടെ 2009 ഇൻഫ്ലുവൻസ 0.1 ശതമാനം മരണനിരക്കുള്ള വൈറസാണെന്നു സ്ഥിരീകരിക്കപ്പെട്ടു. ഓരോ വൈറസിെൻറയും സങ്കീർണത പ്രഭവസ്ഥാനത്തുനിന്ന് നീങ്ങി മറ്റിടങ്ങളിൽ തദ്ദേശീയ വ്യാപനം ഉണ്ടാകുമ്പോൾ മാത്രമേ കൃത്യതയോടെ പറയാനാകൂ. വൈറസുകളെയും പരിണാമസിദ്ധാന്തം സ്വാധീനിക്കുന്നു. സ്വതന്ത്ര നിലനിൽപില്ലാത്ത രോഗാണു തന്മാത്രകളായതിനാൽ അവക്ക് ആതിഥേയർ കൂടിയേ കഴിയൂ. തങ്ങളുടെ ആതിഥേയരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുന്ന വൈറസിന് അധികനാൾ നിലനിൽക്കാനാകില്ല. ആതിഥേയ കോശങ്ങളിൽ പെരുകുകയും അവിടെനിന്ന് മറ്റു വ്യക്തികളിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോൾ മാത്രമേ വൈറസ് ഗൗരവമായ ആരോഗ്യപ്രശ്നമായി നിലനിൽക്കുകയുള്ളൂ.
ഫ്ലോറിഡയിലെ സ്റ്റേറ്റ്സൺ യൂനിവേഴ്സിറ്റി ഗവേഷകനായ ഷാൻ ബെക്കമാൻ പറയുന്നത് ഇപ്പോഴത്തെ അറിവനുസരിച്ച് വൈറസിന് അധികസമയം അന്തരീക്ഷത്തിെൻറ വസ്തുക്കളുടെ പ്രതലത്തിൽ ജീവിച്ചിരിക്കാനാവില്ല എന്നാണ്. വളരെയടുത്ത് ഇടപഴകിയാൽ മാത്രമേ വൈറസിന് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാനാകൂ. ഒരുവേള, ചൈനക്ക് പുറത്ത് വ്യാപകമായ തദ്ദേശീയവ്യാപനം കാണാത്തതും അതിനാലായിരിക്കും. വൈറസിെൻറ പ്രസരണശേഷി ഇതിനകം പല വിദഗ്ധരും പഠനവിധേയമാക്കിക്കഴിഞ്ഞു. രോഗനിർണയത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ ജനുവരി 16നു മാത്രമാണ് നടപ്പാക്കിയത്.
എന്നാൽ, രണ്ടാഴ്ചക്കുള്ളിൽതന്നെ വൈറസിെൻറ പ്രസരണശേഷിയെക്കുറിച്ചുള്ള പഠനങ്ങൾ തയാറായി. നൂതന കൊറോണ വൈറസിെൻറ പ്രസരണശേഷി പഠിച്ചാൽ രോഗം വ്യാപിക്കാനുള്ള സാധ്യത കണ്ടെത്താനാകും. തീർച്ചയായും പ്രതിരോധ നടപടികൾ രോഗവ്യാപനം കുറക്കും എന്നുറപ്പാണ്. വൈറസിെൻറ പ്രസരണശേഷിയാണ് പ്രതിരോധപ്രവർത്തനങ്ങളുടെ വ്യാപ്തിയും കാര്യക്ഷമതയും നിശ്ചയിക്കുന്നത്. പ്രസരണശേഷി R-0 (ആർ-ശൂന്യം) എന്ന പ്രകാരത്തിലാണ് കണക്കാക്കുന്നത്.
R-0യുടെ മൂല്യം ഒന്നോ അതിലധികമോ ആയാൽ വൈറസ് വ്യാപിക്കാനുള്ള സാധ്യതയേറുകയും പകർച്ചവ്യാധിയുടെ നില കൈവരിക്കുകയും ചെയ്യും. ലഭ്യമായ കണക്കുകൾ അനുസരിച്ച് അഞ്ചാം പനിയുടെ (Measles) മൂല്യം പന്ത്രണ്ടിനോ പതിനെട്ടിനോ ഇടയിലാണ്. ഇതിനർഥം വാക്സിൻ ലഭിക്കാത്തവർക്കിടയിൽ ഒരു രോഗി 12 മുതൽ 18 വരെ വ്യക്തികളിലേക്ക് രോഗം വ്യാപിപ്പിക്കും എന്നാണ്. സമാനമായ മൂല്യം സാർസ് 2-5, ഇബോള 1.5-2.5, ഇൻഫ്ലുവൻസ 2-3 എന്നിങ്ങനെയാകുന്നു. ഇതെല്ലാം വളരെ ആശങ്കപരത്തിയ രോഗങ്ങളുമായിരുന്നു.
ഇതിെൻറ ഗൗരവം മനസ്സിലാക്കാനെളുപ്പമാണ്. R-0 ഒന്നിൽ താഴെയുള്ള ഫ്ലൂ എന്ന വൈറസ് ബാധയുടെ മരണനിരക്ക് 0.13 ശതമാനം മാത്രമാണ്; എന്നാൽ, അത് പ്രതിവർഷം മൂന്നു മുതൽ ആറു വരെ ലക്ഷം പേർക്ക് മരണകാരണമാകുന്നു. ചൈനയിലെ ഗവേഷകർ നൽകിയ പ്രാഥമിക വിവരമനുസരിച്ച് നൂതന കൊറോണയുടെ പ്രസരണശേഷി 5.5 വരെയാകാമെന്നായിരുന്നു. ഇത് ശരിയെങ്കിൽ വളരെ വലിയ സാംക്രമികസാധ്യതയാണ് നമുക്കു മുന്നിലുള്ളത്. ടൊറേൻറാ ഗവേഷകൻ ഡേവിഡ് ഫിസ്മാൻ 1.4നും 3.8നും ഇടയിൽ പ്രസരണശേഷി പ്രവചിക്കുന്നു. ലോകാരോഗ്യ സംഘടന ഇത് 2.5 ൽ താഴെ ഉറപ്പിക്കുന്നു. ഒരു കാര്യം ഉറപ്പാണ്: ആരുംതന്നെ അത് ഒന്നിൽ താഴെയാണെന്നു കാണുന്നില്ല. ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ വലിയ പകർച്ചവ്യാധിയെ നേരിടേണ്ടിവരും.
ഇതിെൻറ പ്രാധാന്യം മനസ്സിലാക്കാൻ പ്രയാസമില്ല. തൽക്കാലം നമുക്ക് സാമൂഹിക പ്രതിരോധമാർഗങ്ങൾ മാത്രമേയുള്ളൂ. ഇപ്പോൾ ഇന്ത്യയിൽ കണ്ടെത്തിയ രണ്ടു രോഗികളും ചൈനയിൽനിന്ന് അണുബാധയുണ്ടായവർതന്നെ. അവരിൽനിന്ന് രോഗം പകർന്ന് സമൂഹത്തിലെത്തിയാൽ വ്യാപനം നിയന്ത്രിക്കുന്നത് ക്ലേശകരമാകും. തദ്ദേശീയരായ രോഗികൾ ഇല്ലെന്നത് ആശങ്ക കുറക്കുന്നു; എന്നാൽ, തുടർച്ചയായ ജാഗ്രത മാത്രമേ പുറത്തേക്കുള്ള വ്യാപനം തടയാൻ സഹായിക്കുകയുള്ളൂ. മൃഗങ്ങളിൽനിന്ന് പുറത്തുവന്ന വൈറസായതിനാൽ പകർച്ചവ്യാധി ഉണ്ടാകുന്ന ഇടങ്ങളിൽ വൈറസ് വീണ്ടും അതിെൻറ സാധാരണ സംഭരണിയായ മൃഗങ്ങളിലേക്ക് വഴി കണ്ടെത്തുകയും മറ്റൊരവസരം വരുന്നതുവരെ അവിടെ ജീവിക്കുകയും ചെയ്യും.
മൃഗജന്യ വൈറസ് രോഗങ്ങളുടെ പ്രത്യേകതയാണത്. നിപ പോലുള്ള രോഗങ്ങൾ ഈ സ്വഭാവം കാണിക്കുന്നു. ഒരിക്കൽ മനുഷ്യരിലേക്ക് കടന്നുകഴിഞ്ഞാൽ ഒരു വ്യക്തിയിൽനിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കൽ സുഗമമാകും. വാക്സിൻ കണ്ടെത്തിയാൽ മനുഷ്യരിൽ ഉണ്ടാകുന്ന പ്രസരണം നിയന്ത്രിക്കാമെങ്കിലും മൃഗങ്ങളിൽ നിൽക്കുന്ന വൈറസുകളെ നിർജീവമാക്കാനാവില്ല. അതിനാൽ, ആദ്യത്തെ അവസരത്തിൽതന്നെ വൈറസ് ബാധ നിയന്ത്രിക്കാനും, സമൂഹത്തിലേക്ക് വ്യാപിക്കാതെ ഫലപ്രദമായി തടയാനും എല്ലാ പ്രയത്നവും ഏറ്റെടുക്കേണ്ടതാണ്.
അതാണ് ഇപ്പോൾ നടക്കുന്ന ശ്രമങ്ങളുടെ ലോജിക്. കേരളത്തിലെ ശ്രമങ്ങൾ ഫലപ്രദമാകാൻ രണ്ടു കാര്യങ്ങൾകൂടി ആവശ്യമാണ്. ഒന്ന് പൊതുജനപങ്കാളിത്തം. വ്യക്തിപരമായ ശുചിത്വം, പൊതുസ്ഥലങ്ങളിൽ നാം പാലിക്കേണ്ട പെരുമാറ്റങ്ങൾ എന്നിവ നടപ്പാക്കി പുതിയ ആരോഗ്യസംസ്കാരം നിർമിക്കാൻ ഇതൊരു അവസരമാകണം. രണ്ട്, സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ. കഴിഞ്ഞ ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങൾ വളരെ ക്രിയാത്മകമായി വൈറസ് നിയന്ത്രണശ്രമങ്ങളെ പിന്താങ്ങുന്നു. എന്നാൽ, കിട്ടുന്ന അവസരങ്ങളിൽ തെറ്റായ പ്രചാരണവും ചിലർ ആരംഭിച്ചുകാണുന്നു.
വിവിധതരം ഒറ്റമൂലികൾ, ഭക്ഷണക്രമം എന്നിവ പ്രചരിപ്പിക്കുക, വൈറസിനെത്തന്നെ നിഷേധിക്കുക, പലവക ഗൂഢാലോചനകൾ ആരോപിക്കുക, നിലവിലുള്ള ഗവേഷണവിവരങ്ങൾ വക്രീകരിച്ച് ട്രോളുകൾ സൃഷ്ടിക്കുക എന്നിങ്ങനെ ചില പ്രവണതകൾ ഉണ്ടാകുന്നു. ഇതിനെതിരായ നടപടികൾകൂടി പകർച്ചവ്യാധി പ്രതിരോധത്തിെൻറ ഭാഗമാകണം. കൊറോണ വൈറസ് എന്നൊന്നില്ലെന്ന് വാദിക്കുന്നവരും, വൈറസ് ഉണ്ട്, പക്ഷേ, പ്രാർഥന മതി എന്നു വിശ്വസിക്കുന്നവരും രംഗത്തുവന്നത് അതിശയംതന്നെ. ശാസ്ത്രീയമായ അറിവുകളല്ലാതെ മറ്റുള്ളവയെ പിന്താങ്ങുന്നവർ സാമൂഹികസേവനമല്ല നടത്തുന്നത് എന്നതിൽ രണ്ടഭിപ്രായം അരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.