Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightസ്റ്റാച്യുവിന്റെ...

സ്റ്റാച്യുവിന്റെ ദൃക്​സാക്ഷി

text_fields
bookmark_border
സ്റ്റാച്യുവിന്റെ ദൃക്​സാക്ഷി
cancel
camera_alt???????? ??????????????? ?????????????? ??? ?????????? (????????????? ???????)

ഇക്കഴിഞ്ഞ പതിനാലാം തീയതി വരെ സെക്രട്ടറിയറ്റിന്​ എതിർവ​ശത്തെ സ്​റ്റാച്ച്യു സ്​റ്റാൻഡിൽ മോഹനനുണ്ടായിരുന്നു. എത്രയോ വർഷങ്ങളായി ഒരു ആ​േട്ടായ​ുമായി മോഹനൻ അവിടെത്തന്നെയുണ്ടായിരുന്നു. രാത്രികാലങ്ങളിൽ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയറ്റിനു മുന്നിലെ സ്​റ്റാച്യൂ ജംഗ്​ഷനിൽ ഏതു കോലത്തിൽ വന്നുപെടുന്നവർക്കും വീടെത്താൻ മോഹനൻ വേണമായിരുന്നു. രണ്ട്​ പതിറ്റാണ്ടായി അയാളുടെ ജോലി അതായിരുന്നു. വീടുകളിലോ എം.എൽ.എ ഹോസ്​റ്റലിലോ എവി​ടേക്കും രാത്രിയിൽ മോഹന​​​​െൻറ ഒാ​േട്ടാ അണപ്പറിയാതെ ഒാടി. വെറ​ുമൊരു ഒാ​േട്ടാ ഡ്രൈവർ മാത്രമായിരുന്നില്ല മേഹാനൻ; ഒരു റോൾ കോളിലും പേരില്ലാത്ത, സെക്രട്ടറിയറ്റി​​​െൻറ കാവൽക്കാരനും കൂടിയായിരുന്നു.

രാവും പകലും ഭേദമില്ലാതെ സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരങ്ങൾക്ക്​ ദൃക്​സാക്ഷി. ബസ് സ്റ്റോപ്പിൽ വരുന്നവരും മാധവ നായരുടെ പ്രതിമക്കടുത്തുള്ള പുസ്തകശാലകളിലും, മരുന്ന് കടകളിലും വരുന്നവരിൽ ഒട്ടുമിക്കവരും മോഹന​​​െൻറ പരിചയക്കാരായ യാത്രികരാണ്​. വിപ്ലവകാരികളും, സിനിമക്കാരും, കലാകാരന്മാരും സാഹിത്യകാരന്മാരുമൊക്കെ സ്​റ്റാച്യുവിന്​ ചുറ്റുമുള്ള അവരുടെ രാത്രികാല ചർച്ചകളും സംവാദങ്ങളും കഴിഞ്ഞ്​ വീടെത്തണമെങ്കിൽ മോഹന​​​െൻറയും കൂട്ടുകാരുടെയും സഹായം വേണമായിരുന്നു. 

മോഹന​​െൻറ പണിപൂര്‍ത്തിയാവാത്ത വീട്
 

എല്ലാ തരക്കാരും കയറിയിറങ്ങുന്ന മോഹന​​​െൻറ ഒാ​േട്ടായിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ അവസരം കിട്ടാറില്ലായിരുന്നു. ‘‘ഉദ്യോഗസ്ഥർ പലരും പിശുക്കരും കണക്കു പറയുന്നവരുമാണ്​. അവരെ ഞാൻ കയറ്റാറില്ല’’ ^ ഒരിക്കൽ മോഹനൻ തുറന്നു പറഞ്ഞു.

മോഹനൻ കൃത്യമായെ കാശു വാങ്ങൂ. കൂടുതൽ കണക്കു പറഞ്ഞു യാത്ര ചെയ്യുന്നവരോടു  കൂടുതൽ കാശും  വാങ്ങും. ചിലപ്പോൾ ചുറ്റി കറക്കുകയും ചെയ്യും. അതി​​​െൻറ പേരിൽ കൻറോൺമ​​െൻറ്​ പോലീസ് സ്റ്റേഷനിൽ മോഹനനെതിരെ കുറേ പരാതിയുമുണ്ട്​. പോലീസുകാർ മോഹനനെനെതിരെ അങ്ങനിങ്ങനൊന്നും കേസ് എടുക്കില്ല. കാരണം, സെക്രട്ടറിയറ്റിനു ചുറ്റും നടക്കുന്ന പല വിവരങ്ങളും പൊലീസുകാർ ചോദിച്ചറിഞ്ഞിരുന്നത്​ അയാളിൽനിന്നായിരുന്നു. എന്ന് കരുതി മോഹനൻ ഒരിക്കലും ഒറ്റുകാരനല്ലായിരുന്നു.

ഏതു പാതിരാവിൽ ഞാൻ സ്​റ്റാച്യുവിൽ എത്തിയാലും മോഹനൻ വീട്ടിൽ എത്തിക്കും. കൃത്യമായി പൈസ എടുത്തിട്ട് ബാക്കി തരും. പിന്നെ ഓണത്തിനും, പൊങ്കാലയ്ക്കും, യൂണിയൻറെ മീറ്റിങ്ങിനും രസീത് തന്നു പൈസ വാങ്ങും. അത് മോഹനന് എന്നിലുള്ള അവകാശമായിരുന്നു. 

ഇത്തവണ പൊങ്കാല കഴിഞ്ഞാണ് മോഹനനെ കണ്ടത്. എ​​​െൻറ പേരിൽ ഒര​ു രസീത്​ എഴ​ുതിവെച്ചിട്ട​ുണ്ടായിരുന്നു. ഞാൻ പണം കൊടുത്തു. പിറ്റേദിവസം വന്നപ്പോൾ മറ്റു ആട്ടോക്കാർ പറഞ്ഞു, ‘മോഹനൻ ഇന്നലെ സാറ് കൊടുത്ത പൊങ്കാല കാശി​​​െൻറ രസീത് കുറ്റിയുമായി ഇവിടെ തുള്ളി ചാടുക ആയിരുന്നു’. 

ആരോ മോഹനനോട് പറഞ്ഞിരുന്നു പൊങ്കാല വിരോധിയായ ഞാൻ പൊങ്കാലക്ക്​ പിരിവ്​ കൊടുക്കില്ലെന്ന്​.  അതിനു പന്തയം വെച്ച ആഘോഷമായിരുന്നു അത്.

എത്രയെത്ര പാതിരാത്രികളിൽ സ്​റ്റാച്യുവിൽ വന്നുപെട്ട കെ.ആർ. മോഹനനെയും എന്നെയും അയാൾ വീട്ടിലെത്തിച്ചിരിക്കുന്നു. ഞാനും മോഹനേട്ടനും ഒന്നിച്ചാണ് വരുന്നതെങ്കിൽ മോഹനേട്ടനെ കൊണ്ടുവിടാനുള്ള അവകാശം അയാൾ ഏറ്റെടുക്കും. എന്നിട്ട്​, എ​െന്ന കൊണ്ടുപോകേണ്ട ഡ്രൈവറോട്  പറയും ‘സാറിനെ പട്ടത്ത്  വീട്ടിൽ കൊണ്ട് വിട്ടേക്കണം. സാറിനോട് കാശു ചോദിക്കേണ്ട, സാറ് അറിഞ്ഞു തന്നോളും’’

രാത്രിയിലെ ഒത്തുകൂടലിനു ശേഷം പലപ്പോഴും ഗൗരിദാസൻ ആണ് എന്നെ സ്​റ്റാച്യുവിൽ വിടുക. മോഹനനുണ്ടെങ്കിൽ എന്നെയിറക്കി യാത്രയാക്കാൻ നിൽക്കാതെ ഗൗരി പതുക്കെ വിടും. ഏറ്റവും ഒടുവിൽ മോഹനൻ എന്നെ വീട്ടിലാക്കിയത് ഈ കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു.

ക്യാമറ മാൻ സണ്ണി ജോസഫി​​​െൻറ മകളുടെ വിവാഹത്തിനും പോകുന്ന പദ്ധതി ഇട്ടു കഴിഞ്ഞു. ക്യാമറ ജയനും ഗൗരിയുമായി സ്​റ്റാച്യുവിൽ എത്തുമ്പോൾ  എ.ഐ.ടി.യൂ.സി യുടെ ഫ്ളക്സ് ബോർഡ് ഓട്ടോയുടെ മുകളിൽ കെട്ടി വെച്ച്  മോഹനൻ നിൽക്കുന്നു. കൂടെ സി.പി.ഐ യുടെ ലോക്കൽ സെക്രട്ടറിയുമുണ്ട്.
പാർട്ടി സമ്മേളനത്തിൻറെ ബോർഡ് വികാസ് ഭവനിൽ കൊണ്ടുവെക്കാനുള്ള പുറപ്പാടാണ്​. 

സ്​റ്റാൻഡിലെ മണികണ്ഠ​​​െൻറ തട്ടുകടയിൽനിന്ന്​ ദോശയും ഓംലെറ്റും കഴിച്ചു ബോർഡും കയറ്റി ഞങ്ങൾ വികാസ് ഭവനിൽ ഇറങ്ങി. ജയനും സഖാവും മോഹനനും കൂടി ബോർഡിറക്കി വെച്ച് യാത്ര തുടർന്നു. അപ്പോൾ മോഹനൻ പറഞ്ഞു ‘‘സാറിനെ ഇവിടെ ഒാ​േട്ടായിൽ ഇറക്കിയ ആള്​ സി.പി.​െഎയ​ുടെ ലോക്കൽ കമ്മിറ്റി സെ​ക്രട്ടറി ആണ്​. പകൽ പാർട്ടിപ്രവർത്തനം രാത്രിയിൽ  ജീവിക്കാൻ ആട്ടോ ഓടിക്കും. ബോർഡുവെക്കുന്നതെല്ലാം ഞങ്ങള്​ ചേർന്നാ. കൂലി കൊടുത്ത്​ ആരെക്കൊണ്ടും ചെയ്യിക്കില്ല’’.

തെരഞ്ഞെടുപ്പ്​ പ്രവചനത്തിൽ മോഹനൻ കിറു കൃത്യമായിരുന്നു. ‘‘ഇത്തവണ നമ്മുടെ കമ്യുണിസ്റ്റ്​ പാർട്ടി  മൂന്നിൽ രണ്ടു സീറ്റു പിടിക്കും എന്ന്’’ അവൻ കട്ടായം പറഞ്ഞു. മുമ്പത്തെ തെരരഞ്ഞെടുപ്പിന് മു​േമ്പ പറഞ്ഞു ‘‘ആ കള്ളൻ മാർ വരും സാറേ’’ എന്ന്​.

കഴിഞ്ഞ ദിവസങ്ങളിൽ സെൻകുമാർ മഹിജ വിഷയങ്ങൾ കത്തിക്കയറിയപ്പോൾ മോഹനൻ പറഞ്ഞു ‘‘എന്താ സാറേ ഇവര് കാട്ടുന്നത്​. നശിപ്പിക്കുമോ?’’

രണ്ടു വർഷം മുമ്പുവരെ മോഹനൻ മദ്യപിക്കുമായിരുന്നു. മദ്യപിച്ചോടിച്ചു മൂന്നാലു അപകടവും പറ്റി. പിന്നീട് മദ്യംനിറുത്തി. പാൻ പരാഗായി. അതും കഴിച്ചു മയങ്ങി ഓടിച്ചപ്പോൾ ഞാൻ പറഞ്ഞു ‘‘മോഹനാ, മദ്യത്തെക്കാൾ അപകടമാണിത്​. കാൻസറുണ്ടാക്കും’’ 
അടുത്ത ദിവസം അയാൾ  പറഞ്ഞു ‘‘ഞാൻ എല്ലാം നിറുത്തി സാറേ. രണ്ടു പിള്ളേരെ വളർത്തണം’’.

എനിക്ക് പലപ്പോഴും കുറിപ്പുകൾ എഴുതാൻ  പ്രചോദനമായതും എഴുതാനുള്ള വിവരം നൽകിയിരുന്നതും മോഹനൻ ആയിരുന്നു. ഇന്നലെ വൈകിട്ട്​ മണികണ്ഠൻറെ തട്ടുകടയിൽ വന്നപ്പോൾ അയാൾ ആ പോസ്​റ്റർ ചൂണ്ടിക്കാണിച്ചു. പോസ്​റ്ററിൽ മോഹനന്റെ മുഖം. 

ഞാൻ നിശബ്ദനായി. മണികണ്ഠൻ നായർ കണ്ണുകൾ തിരുമി പറഞ്ഞു 
‘ഇന്നലെ (ഞായർ ) അവൻ ഉപ്പിടാമൂട്​ പാലത്തിനു-നടുവിൽവണ്ടി നിറുത്തികിടന്നു. പോലീസ് വന്നപ്പോൾ  ചെറിയൊരു അനക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ​ശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കഴിഞ്ഞിരുന്നു. അറ്റാക്കായിരുന്നു’’
വഴിയിൽ അവശരായി വീണവർ, പരിക്കേറ്റു വീണവർ, അപകടത്തിൽപെട്ടവർ... അങ്ങനെ ഒത്തി​രിയൊത്തിരി പേരെയും കൊണ്ട്​ ആശുപത്രികളിൽ കൊണ്ടുചെന്നാക്കിയ അതേ ഒാ​േട്ടായിൽ മോഹനൻ മരിച്ചുകിടന്നു. ഒാ​േട്ടാ ഇപ്പോൾ പൊലീസ്​ കസ്​റ്റഡിയിലാണ്​. ​േമാഹന​​​െൻറ ശരീരം അവർ പോസ്​റ്റുമോർട്ടം ചെയ്​തു. ഒാ​േട്ടാറിക്ഷ പോസ്​റ്റ്​മോർട്ടം ചെയ്യാൻ കഴിയാത്തതിനാൽ സ്​റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുണ്ട്​. അങ്ങനെ മൂന്നാലു കേസുകളും, രണ്ടു കുട്ടികളും ഭാര്യയും പൂർത്തിയാകാത്ത വീടും ബാക്കിയാക്കി സ്റ്റാച്യുവിലെ സാക്ഷി മോഹനൻ യാത്ര ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statue mohanan trivandrum
News Summary - statue mohanan trivandrum
Next Story