കൂടുതൽ കരുത്തോടെ തൃണമൂൽ; ഡാർജീലിങ്ങിൽ പുതിയ പ്രത്യാശ
text_fieldsബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് തിരശ്ശീലവീണ ആഗസ്റ്റ് മാസത്തിന് ഇന്ത്യൻ ജനത നൽകുന്ന പ്രാധാന്യം സുവിദിതമാണ്. എന്നാൽ, ബംഗാളികൾ ഇൗ ആഗസ്റ്റിന് മേഖലാതലത്തിൽ കൽപിക്കുന്ന പ്രാധാന്യം കൂടുതൽ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ കോട്ടകളെ കൂടുതൽ ഭദ്രമാക്കുന്നതിൽ വിജയിച്ച മാസമാണിത്. ബംഗാളിെൻറ മണ്ണിൽ കൂടുതൽ ആഴത്തിൽ വേരൂന്നാൻ കരുത്തുള്ള മറ്റു പാർട്ടികൾ ഇല്ലെന്ന് അസന്ദിഗ്ധമായി വെളിപ്പെടുത്തുന്നതായിരുന്നു ആഗസ്റ്റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഏഴു മുനിസിപ്പൽ കോർപറേഷനുകളിലാണ് തൃണമൂൽ അസാധാരണ ഭൂരിപക്ഷം നേടിയത്. ദുർഗാപുർ, ദുഗ്പുരി, ബുനിയാദ്പുർ, പൻസ്കൂർ, ഹാൽദിയ എന്നിവിടങ്ങളിൽ അഭൂതപൂർവമായ പിന്തുണയായിരുന്നു ജനങ്ങൾ തൃണമൂലിന് നൽകിയത്. രണ്ടു വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും തൃണമൂൽതന്നെ വിജയം വരിച്ചു. മൊത്തം 148 സീറ്റുകളിൽ 140ഉം സ്വന്തമാക്കാൻ സാധിച്ച തൃണമൂലിനെ വെല്ലാൻ ഒരു പാർട്ടിയുമില്ലെന്ന പ്രഖ്യാപനമായിരുന്നു മുനിസിപ്പൽ ഇലക്ഷൻ. ആറു സീറ്റുകൾ ബി.ജെ.പിക്ക് ലഭിച്ചു. ഫോർവേഡ് േബ്ലാക്കിന് ഒരു സീറ്റ് ലഭിച്ചപ്പോൾ ഒന്നിൽ സ്വതന്ത്ര സ്ഥാനാർഥി വിജയംകണ്ടു. കോൺഗ്രസ്, സി.പി.എം തുടങ്ങിയ മുഖ്യധാരാ കക്ഷികൾ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
കഴിഞ്ഞ മേയിൽ നാലു മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും തൃണമൂൽ കരുത്തുകാട്ടിയിരുന്നു. എന്നാൽ, വ്യാപകമായി അരങ്ങേറിയ അക്രമങ്ങൾ ജനങ്ങളിൽ ആശങ്ക വളർത്താൻ കാരണമായി. ഗൂർഖ ജനമുക്തി മോർച്ച-ബി.ജെ.പി സഖ്യം വർഷങ്ങളായി കുത്തകഭരണം നടത്തിയിരുന്ന ഡാർജീലിങ് കുന്നുകളിൽപോലും തൃണമൂൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
സമാധാന പുനഃസ്ഥാപന ചർച്ച
പ്രത്യേക സംസ്ഥാനത്തിനുവേണ്ടി പോരാട്ടം നടത്തുന്ന ഗൂർഖലാൻഡ് പ്രക്ഷോഭകാരികളുമായി സമാധാന സംഭാഷണത്തിന് തുടക്കംകുറിക്കാൻ അധികൃതർക്കു കഴിഞ്ഞു എന്നതാണ് ആഗസ്റ്റിനെ ശ്രദ്ധേയമാക്കുന്ന മെറ്റാരു സംഭവവികാസം.
ഡാർജീലിങ്ങിൽ അനിശ്ചിതകാല പണിമുടക്കും കടയടപ്പും 70ാം ദിവസം പിന്നിടുന്നതിനിടെയായിരുന്നു പശ്ചിമബംഗാൾ അധികൃതർ നാലു പ്രമുഖ പാർട്ടികളുമായി സമാധാന ചർച്ചക്ക് തുടക്കംകുറിച്ചത്. ഗൂർഖലാൻഡ് ജനമുക്തി മോർച്ച (ജി.ജെ.എം), ഗൂർഖലാൻഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (ജി.എൻ.എൽ.എഫ്), ജൻ ആന്ദോളൻ പാർട്ടി (ജെ.എ.പി), തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ സംഭാഷണം പ്രത്യാശജനകമായിരുന്നു. പ്രതിസന്ധിക്കു പരിഹാരം തേടി സംഭാഷണങ്ങൾ നടത്താൻ മമത ഏറെ നേരേത്ത ഒരുക്കം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ചർച്ച കേന്ദ്ര സർക്കാറുമായി വേണമെന്ന ശാഠ്യത്തിൽ വിവിധ പാർട്ടികൾ ഉറച്ചുനിന്നു. ‘പ്രത്യേക ഗൂർഖ സംസ്ഥാനം’ എന്ന അടിസ്ഥാന വിഷയത്തിന് സംഭാഷണത്തിൽ പ്രഥമസ്ഥാനം നൽകാനുള്ള മമതയുടെ സന്നദ്ധത ശ്രദ്ധേയമായ നയവ്യതിയാനമായിരുന്നു. ചർച്ചകൾ ക്രിയാത്മകമായി ആരംഭിക്കാൻ സാധിച്ചു എന്നായിരുന്നു മമതയുടെ അവസാന പ്രതികരണം.
സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്ന പൊതുലക്ഷ്യേത്താട് എല്ലാ പാർട്ടികൾക്കും യോജിപ്പുണ്ട്. സമാധാന ചർച്ചക്ക് തുടക്കംകുറിക്കാൻ സാധിച്ചത് നിർണായക സംഭവവികാസമെന്ന് മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെടുന്നുണ്ട്. ഉത്തർ കന്യയിലെ മിനി സെക്രേട്ടറിയറ്റിലാകും സംഭാഷണങ്ങളുടെ അടുത്ത റൗണ്ട്. ഗൂർഖ നാഷനൽ ഫ്രണ്ട്, ഗൂർഖ ജനമുക്തി മോർച്ച എന്നീ സംഘടനകളുടെ പ്രതിനിധികൾ ചർച്ചകളിൽ സംബന്ധിച്ചത് സമാധാന പ്രതീക്ഷകൾക്ക് ആക്കംപകർന്നതായി വിലയിരുത്തപ്പെടുന്നു. സംഭാഷണം നടക്കാനിരിക്കെ ഡാർജീലിങ്ങിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ ജനമുക്തി മോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായി അപലപിക്കുകയുണ്ടായി. ഡാർജീലിങ് കുന്നുകളിൽ ദീർഘകാലമായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ അരങ്ങേറുന്ന ഇത്തരം സ്ഫോടനസംഭവത്തെക്കുറിച്ചും കൊല്ലപ്പെട്ടവരുടെ ആശ്രിതരെ സംബന്ധിച്ചും ശക്തമായ അന്വേഷണങ്ങൾ നടത്താൻ തയാറാകണമെന്ന് ഗൂർഖ ജനമുക്തി മോർച്ച അധ്യക്ഷൻ ബിനയ് തമങ് ആവശ്യപ്പെടുകയുണ്ടായി. ജനജീവിതം പൂർണമായി സ്തംഭിക്കുന്ന പണിമുടക്ക് പിൻവലിക്കാൻ മമതയും ആവശ്യപ്പെട്ടു. എന്നാൽ, അത്തരം സുപ്രധാന തീരുമാനങ്ങൾ സംഘടനകളുടെ കോഒാഡിനേഷൻ കമ്മിറ്റി വഴി മാത്രമേ കൈക്കൊള്ളാനാകൂ. സമരവും പണിമുടക്കും കൂടുതൽ ദീർഘിക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
പശുവിെൻറ പേരിൽ
പശുവിെൻറ പേരിലുള്ള അടിച്ചുകൊലകൾ പശ്ചിമ ബംഗാളിലും ആവർത്തിക്കപ്പെട്ടു. ആഗസ്റ്റിൽ, 19 വയസ്സുള്ള അൻവർ ഹുസൈൻ, ഹാഫിസുൽ ശൈഖ് എന്നിവരെയാണ് ജനക്കൂട്ടം അടിച്ചുകൊന്നത്. ഇൽവായ് ഗൂർ ജില്ലയിൽ ട്രക്കിൽ പശുക്കളെ കൊണ്ടുപോകുന്നതിനിടെയായിരുന്നു ജനക്കൂട്ടത്തിെൻറ കൈയേറ്റം.
വാഹനത്തിൽനിന്ന് പിടിച്ചിറക്കി യുവാക്കളെ ആൾക്കൂട്ടം മർദിച്ചിരുന്നു. ജിഞ്ചിലും ജനക്കൂട്ടം ഇതേ രീതിയിൽ രണ്ടു യുവാക്കളുടെ ജീവൻ അപഹരിച്ചിരുന്നു. സമാധാനത്തിെൻറ ശുഭദിനങ്ങൾ പുനഃസ്ഥാപിക്കാൻ ഒരു വശത്ത് ക്രിയാത്മക ചർച്ചകൾ അരങ്ങേറുേമ്പാൾ തമസ്സിെൻറ ശക്തികൾ മറുവശത്ത് ഹിംസയുടെ വഴികൾ തേടുന്ന വൈചിത്ര്യത്തിന് പശ്ചിമ ബംഗാൾ സാക്ഷിയായതും ഇൗ ശ്രേഷ്ഠമാസത്തിൽതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.