ലോക്ഡൗൺ പിൻവലിക്കുന്ന നേരം
text_fieldsപല തലങ്ങളിൽ കേന്ദ്ര സർക്കാറിെൻറ സാമ്പത്തികവും സാങ്കേത ികവുമായ വലിയ പിന്തുണ കേരളത്തിന് ലഭിക്കേണ്ടതുണ്ട്. അതു വൈകുംതോറ ും കേരളത്തിെൻറ രോഗപ്രതിരോധ വിജയത്തിെൻറ സുസ്ഥിരതക്ക് ഇടർ ച്ച സംഭവിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മുഴുവൻ പരിശോധിക്കാ നുള്ള ഉപകരണങ്ങൾ കേരളത്തിനു ലഭിക്കുന്നതിൽ കാലതാമസമുണ്ടായ ിട്ടുണ്ട്
കോവിഡ് കൂട്ടമരണങ്ങൾ ഇന്ത്യയിലും ലോകമാകെയും തു ടരുകയാണ്. കോവിഡ് -19 വൈറസ് എളുപ്പത്തിലൊന്നും പോവുകയില്ലെന്ന് ആ രോഗ്യവിദഗ്ധർ പറയുന്നു. വാക്സിൻ കണ്ടുപിടിക്കാൻ ഒരു വർഷമെങ്കി ലും സമയമെടുക്കുമെന്ന് ഡബ്ല്യു.എച്ച്.ഒയും മുന്നറിയിപ്പു തന്നുകഴി ഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡിെൻറ വ്യാപനത്തിൽനിന്ന് രക്ഷപ്പെട്ടുപോ ന്ന സ്ഥലങ്ങളിലൊക്കെയും രണ്ടാം ആക്രമണ തരംഗം ഉണ്ടാകുന്നതും കാണുന ്നു-സിംഗപ്പൂരിലേതു പോലെ. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കു ന്ന കോവിഡ് ആക്രമണം ഇനിയും ഒന്നോരണ്ടോ വർഷം തുടർച്ചയായി പ്രതീക്ഷി ക്കണമെന്നാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്.
ഇത്രയുംകാലം എല ്ലാവർക്കും ലോക്ഡൗണിൽ കഴിയുക എന്നത് അസാധ്യമായതിനാൽ ഓരോ രാജ്യ വും മെല്ലെ മെല്ലെ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ പിൻവലിക്കും. രോഗബാധിത രായ ജനങ്ങൾ കൂട്ടത്തോടെ മരിച്ചുകൊണ്ടിരിക്കുമ്പോൾ ഇപ്പോൾതന്നെ അമേരിക്കൻ പ്രസിഡൻറ് ട്രംപ് ലോക്ഡൗൺ പിൻവലിക്കാൻ തിരക്കു കൂട്ടുന്നുണ്ട്.
വികസിത മുതലാളിത്ത രാജ്യങ്ങളിൽ ജനങ്ങളുടെ ജീവനേക്കാൾ സമ്പദ്ഘടനയുടെ ജീവനാണ് പ്രാമുഖ്യം കിട്ടുക എന്നത് മുതലാളിത്തത്തിെൻറ ക്രൂരമായ വിനോദമാണ്. രോഗം നിയന്ത്രണാതീതമായപ്പോൾ രാഷ്ട്രത്തിന് സമ്പത്തുണ്ടായിട്ടും അമേരിക്കയിലെ ജനങ്ങൾ, സമ്പന്നരടക്കം അരക്ഷിതരാണ്. സർവവ്യാപിയായ മാരക വൈറസുകൾക്കു മുന്നിൽ, സമൂഹവും സമ്പത്തും തമ്മിലുള്ള ബന്ധങ്ങളിലും അറിവും സാങ്കേതികവിദ്യയും അധികാരവുമടക്കമുള്ള ബലതന്ത്രങ്ങളുടെ സമവാക്യങ്ങളിലും മാറ്റമുണ്ടാകുമോ? ക്യൂബയും വിയറ്റ്നാമും കോവിഡ് കാലത്ത് നൽകിയ ദയാപൂർണമായ ഇടപെടലുകൾ വികസിത മുതലാളിത്ത രാജ്യങ്ങളിലുള്ള ജനങ്ങളെ ചിന്തിപ്പിക്കാൻ േപ്രരിപ്പിക്കുമോ?
ലോക്ഡൗൺ കാലത്ത് ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ല എന്നാണ് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഡൽഹിയിലുമൊക്കെ കാണുന്ന കാഴ്ചകൾ സ്ഥിരീകരിക്കുന്നത്. എല്ലാവരും പറയുന്നു ഭയപ്പെടരുത്, ജാഗ്രതയാണ് വേണ്ടത് എന്ന്. എന്നാൽ, ഭയാനകമാണ് ഇന്ത്യയിലെ യാഥാർഥ്യങ്ങൾ. ഈ ലോക്ഡൗൺ കാലത്തെ താണ്ടാനുള്ള ശക്തമായ സാമ്പത്തിക പാക്കേജുകൾ പോലും നൽകാൻ ശ്രമിക്കാത്ത കേന്ദ്ര ഭരണകൂടമാണ് നമുക്കുള്ളത്. അരക്ഷിതരായ ജനങ്ങൾ ഗുജറാത്തിലടക്കം അക്രമാസക്തരായി പുറത്തിറങ്ങി തുടങ്ങി. മർദിച്ചൊതുക്കാം എന്ന ഭരണകൂടത്തിെൻറ എളുപ്പവഴി എപ്പോഴും വിജയിക്കുമെന്ന് കരുതാനാവുകയുമില്ല.
പ്രത്യേകിച്ച്, ദരിദ്രരുടെ വയറിെൻറ വിശപ്പ് ഏറ്റവും സ്ഫോടനാത്്മകമായിത്തീരുമ്പോൾ. ഭരണകൂടങ്ങളുടെ സാമ്പത്തിക അനീതികൾക്കും അഴിമതിക്കും സാമൂഹിക തരംതിരിവുകൾക്കും എതിരെ നാളെകളിൽ ജനങ്ങൾ പ്രക്ഷുബ്ധമാവുന്നത് കോവിഡ്- 19 വൈറസ് വിതക്കുന്ന കൊടും ദുരിതങ്ങളുടെ പ്രത്യാഘാതമായിട്ടായിരിക്കുമോ!
കേരളം വ്യത്യസ്തമാണ്. ഈ ലോക്ഡൗൺ കാലത്ത് ഭക്ഷണമില്ലാതെ കേരളത്തിലെ കുടുംബങ്ങൾ വിഷമിക്കുന്നില്ല എന്നത് എത്ര വലിയ സാമൂഹിക സുരക്ഷാക്രമീകരണങ്ങളുടെ കരുതലാണ്. കേരളത്തിലെ പൊതുമേഖല ആരോഗ്യസംവിധാനങ്ങളും ചികിത്സ സേവനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ദരിദ്രർക്ക് സ്വന്തമാണ്. കേരളം മാറിമാറി ഭരിച്ച ഇടതുപക്ഷ സർക്കാറുകൾ ഈ പൊതുമേഖലാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും നിലനിർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വഹിച്ചിട്ടുള്ള പങ്ക് വലുതാണെന്ന് കേരള മോഡൽ വികസനത്തെ സംബന്ധിച്ച പഠനം നടത്തുന്നവർ എപ്പോഴും എടുത്തുപറയുന്ന വസ്തുതയാണ്.
ഈ സേവന, സാമൂഹിക സുരക്ഷാ സംവിധാനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടത് ഇനി കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യവും ഉത്തരവാദിത്തവുമാണെന്നും ഈ കോവിഡ്കാലം പഠിപ്പിച്ചു തന്നിട്ടുണ്ട്. കോവിഡ് ബാധിച്ച സമ്പന്നർക്കും സുരക്ഷിതമായ ആശ്രയം സർക്കാറിെൻറ ചികിത്സയും ശുശ്രൂഷയുമായിരുന്നു. കോവിഡിെൻറ ആദ്യഘട്ട ആക്രമണത്തെ വിജയകരമായി പ്രതിരോധിക്കാനായതിൽ ഈ ഘടകങ്ങളുടെ ശക്തിയാണ് കേരളത്തെ സഹായിച്ചത്.
എന്നാൽ, സർക്കാർ മാത്രം വിചാരിച്ചാൽ സാധിക്കുന്നതല്ല, കോവിഡിെൻറ സാമൂഹികവ്യാപനം. പല തലങ്ങളിൽ കേന്ദ്ര സർക്കാറിെൻറ സാമ്പത്തികവും സാങ്കേതികവുമായ വലിയ പിന്തുണ കേരളത്തിന് ലഭിക്കേണ്ടതുണ്ട്. അതു വൈകുംതോറും കേരളത്തിെൻറ രോഗപ്രതിരോധ വിജയത്തിെൻറ സുസ്ഥിരതക്ക് ഇടർച്ച സംഭവിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മുഴുവൻ പരിശോധിക്കാനുള്ള ഉപകരണങ്ങൾ കേരളത്തിനു ലഭിക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്. രോഗവ്യാപനം ഇല്ലെന്ന കണ്ടെത്തലുകളുടെയും കണക്കുകളുടെയും രോഗമുക്തിയുടേയും അടിസ്ഥാനത്തിൽ കേരളത്തിൽ ലോക്ഡൗൺ ഇളവുകൾ നൽകിക്കഴിഞ്ഞു. ജനങ്ങൾ നിയന്ത്രണാതീതമായി പുറത്തിറങ്ങുന്നത് ആശങ്കപ്പെടുത്തുന്നതിനാൽ നിയന്ത്രണങ്ങളിൽ വരുത്തിയ ചില ഇളവുകൾ കേന്ദ്ര സർക്കാർ പിൻവലിപ്പിക്കുകയുണ്ടായി.
എങ്കിലും കേരളത്തിലെ ലോക്ഡൗണിൽ ഭാഗികമായി അവശ്യ മേഖലകളിൽ പല ഇളവുകളും വന്നുകഴിഞ്ഞു. വിശേഷിച്ചും നമ്മുടെ കാർഷിക ഉൽപാദന രംഗത്തിന് ഈ ഇളവുകൾ കൂടിയേ തീരൂ. ഏപ്രിൽ, മേയ് മാസത്തിൽ കടുത്ത വരൾച്ചയും ആഗസ്റ്റിൽ വലിയൊരു പ്രളയത്തേയും കൂടി ജാഗ്രതയോടെ പ്രതീക്ഷിക്കാൻ നിർബന്ധിതമാണ് ഇന്ന് കേരളം.
ഈ ഘട്ടത്തിൽ കേരളത്തിെൻറ വിജയകരമായ നിലനിൽപിനു വേണ്ടി വലിയ പങ്കുവഹിക്കാൻ പ്രതിപക്ഷത്തിനും മുഖ്യധാരാ മാധ്യമങ്ങൾക്കും ജനങ്ങൾക്കാകെയും വലിയ പങ്കുവഹിക്കാനുണ്ട്. ആരോഗ്യകരമായ വിമർശനങ്ങൾ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താൻ ആവശ്യമാണ്. അത്രയേ പാടുള്ളൂ എന്നതാണ് രാഷ്ട്രീയപക്വത. രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം ഇത്രയും നീണ്ട നാളുകൾ സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതിന് ഫലമുണ്ടായിരിക്കുകയാണ്.
കോവിഡ് നിയന്ത്രണവിധേയമായിക്കഴിഞ്ഞിട്ടുണ്ടെന്ന വിശ്വാസത്തിെൻറ ബലത്തിൽ തൊഴിൽ ചെയ്യാനും മറ്റു കാര്യങ്ങൾക്കുമായി സർക്കാറിെൻറ കർശന ഉപാധികളോടെ ജനങ്ങൾ പുറത്തേക്കിറങ്ങാൻ തുടങ്ങി. ഈ സമയത്ത് സ്വയം എടുക്കേണ്ട മുൻകരുതലുകൾ, പാലിക്കേണ്ടതായ ആരോഗ്യ സംരക്ഷണ പെരുമാറ്റ രീതികൾ, വളർത്തിയെടുക്കേണ്ടതായ പുതിയൊരു രോഗപ്രതിരോധ സംസ്കാരം എന്നിവയെപ്പറ്റി ജനങ്ങൾക്ക് നിർദേശവും ആഴത്തിലുള്ള അവബോധവും കൊടുക്കാനും മനസ്സിലാക്കാനും എല്ലാവർക്കും വലിയ സാമൂഹിക ഉത്തരവാദിത്തമുണ്ട്. കോവിഡ് പ്രതിരോധത്തിലും ചികിത്സ മുന്നേറ്റത്തിലും കേരളം നേടിയ ഉജ്ജ്വലമായ നേട്ടം സുരക്ഷിതമാക്കി കൊണ്ടുപോകേണ്ടത് ഇനി ജനങ്ങളുടെ വലിയ ഉത്തരവാദിത്തമാണ്.
മരണത്തിനു മുന്നിലെങ്കിലും നാം കൂടുതൽ അറിവും തിരിച്ചറിവും സ്നേഹവും മര്യാദയും സഹകരണവും ഒരുമയും വിനയവുമുള്ളവരാകണം. കോവിഡ് നൽകിയ മരണക്കാഴ്ചകൾ മാത്രമല്ല, വിഷാദവും രോഷവും നിറയ്ക്കുന്ന മറ്റു ചില കാഴ്ചകളെക്കൂടി പറയട്ടെ. ലോക്ഡൗൺ പൂർണമായി പിൻവലിക്കുന്ന നേരം പെൺകുഞ്ഞുങ്ങൾ സ്കൂളിലേക്കെത്തും. കണ്ണൂർ ജില്ലയിൽ പത്തു വയസ്സുള്ള വിദ്യാർഥിനിയായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്ത, കുട്ടിയുടെ സ്കൂളിലെ അധ്യാപകൻ കൂടിയായ പത്്മരാജൻ എന്ന ബി.ജെ.പി നേതാവിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്യാനുണ്ടായ വൈകൽ മൂലം തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വിശ്വസിക്കുകയാണ്. ആ സ്കൂളിലെ മറ്റു പെൺകുഞ്ഞുങ്ങൾക്കും ഇയാളുടെ ആക്രമണത്തിെൻറ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് അന്വേഷണമുണ്ടാവണം. കുട്ടികൾ അങ്ങനെ പറഞ്ഞതായി അറിയുന്നു. പോക്സോ കേസിലെ കൊടും കുറ്റവാളികളായ പത്്മരാജനെപ്പോലെയുള്ളവർക്ക്, വാളയാർ കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ലഭിച്ചെങ്കിൽ മാത്രമേ കേരളത്തിലെ പെൺകുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പിക്കാനാവൂ.
ലോക്ഡൗൺ കാലത്ത് ഇൻറർനെറ്റിൽ വലിയ തോതിൽ സെർച്ച് ചെയ്യപ്പെട്ടത് പെൺകുഞ്ഞുങ്ങളുടെ നഗ്നത പ്രദർശിപ്പിക്കുന്ന പോൺസൈറ്റുകളാണെത്ര. ഇത്തരം സൈറ്റുകൾക്ക് പെൺകുട്ടികളുടെ ചിത്രങ്ങൾ നൽകുന്നതിൽ മുന്നിലുള്ളത് കേരളമാണെത്ര. കോവിഡ് വൈറസുകളേക്കാൾ മാരകമായി സ്ത്രീകളേയും പെൺകുഞ്ഞുങ്ങളേയും തിരഞ്ഞുപിടിക്കുന്ന പകർച്ചവ്യാധി വൈറസുകളാണിവർ.
കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ മാസ്കും സാനിറ്റൈസറും കൈകഴുകലും സാമൂഹിക ശാരീരിക അകലം പാലിക്കലും മതിയാകും. പക്ഷേ, പെൺകുഞ്ഞുങ്ങളെ ആക്രമിക്കുന്നവർക്കെതിരെ സർക്കാറും ഒപ്പം പ്രതിപക്ഷവും, ജനാധിപത്യത്തിനും സ്ത്രീ സുരക്ഷക്കും വേണ്ടി വാദിക്കുന്ന മുഴുവൻ മനുഷ്യരും അതിനേക്കാൾ അതിയായ ജാഗ്രത കാണിക്കേണ്ടതായ സന്ദർഭമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.