വനിത എം.പിമാരെക്കൊണ്ട് എന്തു പ്രയോജനം!
text_fieldsപതിനേഴാം ലോക്സഭ വനിത അംഗങ്ങളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. സ്വാതന്ത ്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ, 78 വനിത അംഗങ്ങളുണ്ട് ഇത്തവണ സഭയിൽ. ഇതുകൊണ്ട് ദൈനം ദിന ജീവിതവ്യവഹാരങ്ങളിൽ കാര്യമായ വല്ല മാറ്റവും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ഇത ് ഞാൻ എന്നോടു തന്നെ ചോദിക്കുന്നതാണ്: പാർലമെൻറിലെ ഇൗ ഉയർന്ന ശതമാനം വനിത പ്രാതി നിധ്യം നടുറോഡിലും തൊഴിലിടങ്ങളിലും വീടകങ്ങളിലും സ്ത്രീകൾക്ക് സുരക്ഷ പ്രദാനം ചെയ്യുമോ? രാഷ്ട്രീയക്കാരായ പീഡകർക്കെതിരെ പൊലീസ് സ്റ്റേഷനിൽ നിർഭയം കയറിച്ചെന്ന് പരാതി കൊടുക്കാനും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യിക്കാനും അവർക്ക് കഴിയുമോ? രാഷ്ട്രീയ മാഫിയയുടെ വൃത്തികേടുകൾക്കെതിരെ പൊരുതിനിൽക്കാൻ അവർക്ക് ത്രാണി പകരുമോ? പരമ്പരാഗതമായി ലഭിച്ച കിടപ്പാടത്തും കൃഷിസ്ഥലത്തും നിന്നു ഭൂമാഫിയയെ തുരത്താൻ ഇതുമൂലം അവർക്കു കഴിയുേമാ? കലാപം കൊടുമ്പിരിക്കൊള്ളുന്നതിനിടെ തങ്ങളെ ബലാത്സംഗത്തിനും മാനഭംഗത്തിനുമിരയാക്കുന്നവർക്കു േനരെ കൃത്യമായി വിരൽ ചൂണ്ടാൻ അവർക്ക് ആത്മവിശ്വാസം ലഭിക്കുേമാ? ദിനംപ്രതിയെന്നോണം വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊലകൾക്കും മർദനങ്ങൾക്കുമെതിരെ ഒച്ചെവക്കാൻ അവർക്കു കഴിയുമോ? എന്തു പാകം ചെയ്യണം, എന്തു വാങ്ങണം, വിൽക്കണം, എങ്ങനെ വിലപേശണം എന്നൊക്കെ തീരുമാനമെടുക്കാൻ സ്ത്രീകൾ സ്വതന്ത്രരായിരിക്കുേമാ? തടവിലടക്കപ്പെട്ട സ്ത്രീകൾക്ക് ജയിലുകളിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാകുമോ? തങ്ങളുടെ മൈനർമാരായ മക്കളുടെ കൂടെ ജയിലിലടക്കപ്പെട്ട മാതാക്കൾക്ക് ശുദ്ധവായു ശ്വസിക്കാൻ ഇത് അവസരമൊരുക്കുമോ? രാപ്പകലുകളിൽ അവർ നേരിടുന്ന മനുഷ്യത്വരഹിതമായ സ്ഥിതിവിശേഷത്തിന് അൽപമെങ്കിലും ആശ്വാസം ലഭിക്കുമോ? ‘തടവു’ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ അവർക്കു കഴിയുമോ?
ഒരു ജനാധിപത്യക്രമത്തിൽ ഭരിക്കുന്നത് ആണോ പെേണ്ണാ എന്നതല്ല, അവർ നീതിയും മതനിരപേക്ഷതയും പുലർത്തുന്നുവരാണോ എന്നതാണ് വിഷയം. പറയൂ, ഇന്ന് ഞാൻ ലിഞ്ചിങ്ങിന് ഇരയായാൽ (എങ്ങനെയോ ജീവൻ തിരിച്ചുകിട്ടി എന്നും െവക്കുക) ഏതു വനിത പാർലമെൻറ് അംഗത്തിെൻറ വാതിലുകൾ എനിക്കു മുന്നിൽ തുറന്നുകിട്ടും? ആര് എെൻറ പീഡനകഥകൾ കേൾക്കാൻ തയാറാകും? എെൻറ ദേഹത്തും മനസ്സിലും അതുണ്ടാക്കിയ ഉണങ്ങാത്ത മുറിവുകൾ അവരെയൊന്നു കാണിക്കാൻ അപ്പോയ്ൻറ്മെൻറ് എടുത്തു ദിനങ്ങളോളം കാത്തുനിൽക്കേണ്ടി വരില്ലേ? കനത്ത സുരക്ഷാക്രമീകരണങ്ങൾക്ക് അകത്തുകഴിയുന്ന പാർലമെൻറ് അംഗങ്ങളെ കാണാൻ വെറും ഇടത്തരം നിസ്സാരജീവികളായ നമുക്ക് ഒൗപചാരികതകളൊന്നുമില്ലാതെ വലിഞ്ഞുകേറി ചെല്ലാൻ കഴിയില്ലെന്ന് അറിയാവുന്നതല്ലേ? എല്ലാം പോകെട്ട, നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത് വളർന്നു വികസിച്ച ഒരു ചുറ്റുപാടിലാണല്ലോ.
പറയൂ, എത്ര വനിത പാർലമെൻറ് അംഗങ്ങൾ കഴിഞ്ഞ മാസം ഝാർഖണ്ഡിൽ പോയി ആൾക്കൂട്ടക്കൊലക്കിരയായ തബ്രീസ് അൻസാരിയുടെ വിധവയെ കണ്ടു കാണും? ആ അശരണയായ പെണ്ണിന് െഎക്യദാർഢ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ച് ഒരു വിഭാഗം വനിത എം.പിമാർ ഒരു സംയുക്ത പ്രസ്താവനയെങ്കിലും നൽകുമെന്നു കരുതി. പക്ഷേ,ജനങ്ങളിൽ ഒരു വിഭാഗത്തിനെതിരെ പകയോടെയുള്ള തല്ലിക്കൊലയും പീഡനവും മുറക്കു നടക്കുേമ്പാഴും ശക്തമായ ഒരു പ്രതികരണംപോലും എവിടെനിന്നും കേൾക്കാനില്ല. ഒരു വനിത എം.പി സംഘവും കൊല്ലപ്പെട്ട പഹലുഖാെൻറയോ അഖ്ലാഖ് അഹ്മദിെൻറയോ ജുനൈദിെൻറയോ വീടുകളിലെത്തിയില്ല. വർഗീയകലാപത്തിലും കൂട്ടക്കൊലകളിലും എല്ലാം നഷ്ടപ്പെട്ടവരെ കാണാനും ആരും ചെന്നില്ല. യോഗി ആദിത്യനാഥ് ഗവൺമെൻറ് യു.പിയിലെ മുസഫർ നഗറിൽ നടന്ന ഭീകരമായ വർഗീയകലാപത്തിലെ കേസുകളിൽ കുറ്റം ചാർത്തപ്പെട്ടവരെയെല്ലാം കുറ്റമുക്തരാക്കുേമ്പാൾ ആർക്കും അതൊരു പ്രശ്നമേ ആയിട്ടില്ല. ആ കലാപങ്ങളിലൊക്കെ ന്യൂനപക്ഷസമുദായത്തിലെ നിരവധി സ്ത്രീകൾ മാനഭംഗത്തിനും ബലാത്സംഗത്തിനുമിരയായി. കലാപശേഷം പ്രദേശത്തിെൻറ നിയന്ത്രണം കൈക്കലാക്കിയ വലതുവാദികളെ പേടിച്ചിട്ട് െപാലീസിൽ പരാതിപ്പെടാൻപോലും പോകാൻ കഴിയുന്നില്ലെന്ന് ഇരകൾ സങ്കടപ്പെടുകയുണ്ടായി. ഇപ്പോഴും കലാപബാധിത ദേശങ്ങൾ സംഘ്പരിവാർ രാഷ്ട്രീയമാഫിയയുടെ നിയന്ത്രണത്തിലാണ്. കലാപത്തിെൻറ മുഖ്യ സൂത്രധാരകരും പ്രണേതാക്കളുമായി പേരു രേഖപ്പെട്ടവർക്കെതിരായ കേസുകളെല്ലാം സർക്കാർ പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. 60 പേർ കൊല്ലപ്പെടുകയും 40,000 പേർ ഭവനരഹിതരാകുകയും ചെയ്ത കലാപത്തിൽ 502 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 6867 പേർ കുറ്റാരോപിതരായുണ്ട്. നാം ജീവിക്കുന്ന ഇൗ കാലത്ത് ജനാധിപത്യം ക്രമേണ തേഞ്ഞുമാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ഇവിടെ ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുക. തല്ലിക്കൊല ഒരു ദൈനംദിനപരിപാടിയായി മാറിയിരിക്കുന്നു. സാധ്വി പ്രജ്ഞസിങ് ഠാകുർ, സാധ്വി നിരഞ്ജൻ ജ്യോതി എന്നിവരുടെ വിദ്വേഷപ്രചാരണം മറക്കാനൊക്കുമോ? മുസ്ലിംകൾ തനിക്കു വോട്ടു ചെയ്യുന്നില്ലെങ്കിൽ പിന്നെ, മേലിൽ സഹായവും ചോദിച്ചു വന്നേക്കരുത് എന്നു മേനക ഗാന്ധിയെപ്പോലെ ഒരാൾ, അവരുടെ അകത്തു കുമിഞ്ഞിരിക്കുന്ന തനതുവികാരം പുറത്തേക്കു വമിച്ചത് ഒാർമയില്ലേ?
അതിഗുരുതരമായ നൂറുകണക്കിനു വിഷയങ്ങൾ ഒന്നു ശ്രദ്ധിക്കാൻ നമ്മുടെ വനിത എം.പിമാർക്ക് സമയം ലഭിച്ചെങ്കിൽ എന്ന് ആശിച്ചുപോകുന്നു. ആയിരങ്ങളാണ് അസമിൽ പ്രളയത്തിലൂടെ മരണത്തിലേക്കും ദുരിതത്തിലേക്കും കൂപ്പുകൊത്തിക്കൊണ്ടിരിക്കുന്നത്. രക്ഷപ്പെട്ടവർ തന്നെ പൗരത്വവിധി വരുന്നതും കാത്ത് അതിെൻറ ബേജാറിലാണുള്ളത്. മറ്റൊരു ദുരന്തമിതാ നമ്മുടെ കൺമുന്നിൽ. നിരവധി വർഷങ്ങൾ ജയിലിൽ കഴിഞ്ഞ ശേഷം നിരപരാധരെന്നു കണ്ടു കോടതി വിട്ടയച്ച വിചാരണത്തടവുകാരുടെ കഥയാണത്. അവരുടെ ജീവനും ജീവിതത്തിനും മോചനശേഷം എന്തു സംഭവിക്കുന്നുെവന്ന് ആരറിയുന്നു? രാജസ്ഥാൻ കോടതി സംലേട്ടി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ വിധിച്ച ആറിൽ നാലു പേരെ കുറ്റക്കാരല്ലെന്നു കണ്ടതിനാൽ വിട്ടയച്ചിരിക്കുന്നു. നമ്മുടെ സംവിധാനം ഇത്രകാലം തടവിലിട്ട നിരപരാധികളായ ഇൗ മനുഷ്യർക്ക് എന്തു സംഭവിക്കുന്നു? ഇതുപോലൊരു അപൂർവം കേസിലല്ലേ ‘കുറ്റാരോപിത’ തടവിൽ കിടന്നു തളരുകയും ഒടുവിൽ നിരപരാധിയായി കണ്ടെത്തി വിമോചിതയാകുകയും ചെയ്തത്.
ഇതുപോലെ മുമ്പും നിരവധി കേസുകളിൽ ഭരണകൂടം വെറുതെ വിട്ടവരുണ്ട്. അവർക്ക് നഷ്ടപരിഹാരമൊന്നും നൽകിയില്ല. അവരോട് ആരും മാപ്പു പറഞ്ഞതുമില്ല. തുടർന്ന് അവരുടെ അതിജീവനം എങ്ങനെയുണ്ടെന്ന് ആരറിയുന്നു! അവരെയും കുടുംബത്തെയും നാം എങ്ങനെ സമീപിക്കും? തങ്ങളുടെ, മക്കളുടെ, ഇണയുടെ, രക്ഷിതാക്കളുടെ ജീവിതമാണല്ലോ അവർക്ക് നഷ്ടമായത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.