യാത്രകളിലേക്കൊരു പ്രവാസം
text_fieldsലോകം കാണാനും യാത്ര ചെയ്യാനുമുള്ള ആഗ്രഹംമാത്രമാണ് 48 വർഷം മുമ്പ് വർഗീസ് പനക്കലിനെ കേരളം വിടാൻ പ്രേരിപ്പിച്ചത്. മുനമ്പം ഹാർബറിനടുത്ത് സ്വന്തമായി മെഡിക്കൽ ഷോപ്പുമായി നല്ലനിലയിൽ മുന്നോട്ടുപോയ വർഗീസിന് പണം മോഹിച്ച് നാടുവിടേണ്ട കാര്യമില്ലായിരുന്നു. പക്ഷേ, പുറംലോകം കാണാനും അനുഭവിക്കാനുമുള്ള ആഗ്രഹം കലശലായപ്പോൾ ‘ഭെല്ലി’ൽ ഉദ്യോഗസ്ഥനായിരുന്ന ജ്യേഷ്ഠൻ േജാസഫിനെ വിളിച്ചുവരുത്തി മെഡിക്കൽ ഷോപ്പ് ഏൽപിച്ചുകൊടുത്തു. അങ്ങനെ 1969 അവസാനത്തിൽ എറണാകുളം വൈപ്പിൻ ദ്വീപിലെ ഞാറക്കൽ സ്വദേശി 20ാം വയസ്സിൽ ബോംബെയിലേക്ക് വണ്ടി കയറി. 1973ൽ ആ യാത്ര യു.എ.ഇയിലെ ഉദ്യാനനഗരമായ അൽ െഎനിൽ സ്ഥിര താവളമടിച്ചു. പിന്നീട് ഒരുപാട് അനുഭവങ്ങളും പാഠങ്ങളും വലിയ വിജയങ്ങളും ചെറിയ തോൽവികളൊക്ക സമ്മാനിച്ച് ജീവിതനൗക മുന്നോട്ടുനീങ്ങി. പ്രവാസത്തിലേക്ക് മോഹിപ്പിച്ചുവിട്ട യാത്രകൾ ഇന്ന് 100ലേറെ രാജ്യങ്ങൾ പിന്നിട്ടിരിക്കുന്നു.
60കളുടെ അവസാനത്തിൽതന്നെ കമ്പൗണ്ടർ ലൈസൻസുള്ളയാളാണ് വർഗീസ്. ഗ്രാമങ്ങളിലൊക്കെ അന്ന് കമ്പൗണ്ടർ എന്നാൽ, ഡോക്ടർക്ക് തുല്യമാണ്. രാവിലെ ഞാറക്കലിൽനിന്ന് 20കി. മീ. അകലെയുള്ള മുനമ്പത്തെ മെഡിക്കൽ ഷോപ്പിൽ എത്തിയാൽ തിരിച്ചുപോകുേമ്പാൾ രാത്രി 11മണിയാകും. പിതാവ് പൗലോസ് റേഷൻ വ്യാപാരിയായിരുന്നു. ആറു മക്കളിൽ മൂന്നാമനായിരുന്നു വർഗീസ്. തെൻറ ജീവിതം ഇൗ ദ്വീപിൽ ഒതുങ്ങേണ്ടതല്ലെന്ന് അയാൾ അന്നേ തീരുമാനിച്ചിരുന്നു. അന്ന് വൈപ്പിനിലും പരിസരത്തുമൊക്കെ പേർഷ്യക്കാർ തീരെ കുറവായിരുന്നു.
അന്ന് യു.എ.ഇയിലുണ്ടായിരുന്ന സുഹൃത്തുക്കൾ വഴി ബ്രിട്ടീഷ് എംബസിയിൽനിന്ന് എൻ.ഒ.സി സംഘടിപ്പിച്ചു. അതിന് ശേഷമാണ് മദിരാശിയിൽ പോയി പാസ്പോർെട്ടടുത്തത്. അന്ന് കരമടക്കുന്ന ആൾക്കെ പാസ്പോർട്ട് കിട്ടൂ. സ്വന്തമായി ഭൂമിയില്ലെങ്കിൽ കരമടക്കുന്ന ആരുടെയെങ്കിലും ശിപാർശയോ അല്ലെങ്കിൽ കലക്ടറുടെയോ മജിസ്ട്രേറ്റിെൻറയോ ഒപ്പോ വേണം.
പാസ്പോർട്ട് കിട്ടി പിറ്റേന്ന് തന്നെ ബോംബെക്ക് വണ്ടികയറി. പക്ഷേ, ബോംബെയിൽ ഒരുമാസത്തോളം കപ്പലിനായി കാത്തുനിൽക്കേണ്ടിവന്നു. 510 രൂപയായിരുന്നു ടിക്കറ്റിന്. ഏഴുദിവസത്തെ യാത്രക്കുശേഷം 1970 ജനുവരി ആദ്യ വാരം ദുബൈയിലെത്തി. ആ ദിവസം വർഗീസിന് മറക്കാനാവില്ല. കാരണം, അന്ന് ഇൗദുൽ ഫിത്ർ ആയിരുന്നു. പെരുന്നാളിന് തലേന്ന് കപ്പൽ ദുബൈ തീരെത്തത്തിയെങ്കിലും പെരുന്നാൾ ദിനം ഉച്ചകഴിഞ്ഞാണ് ചെറിയ തോണികളിൽ തങ്ങളെ കരക്കെത്തിച്ചത്. കപ്പലിൽ 700 പേരുണ്ടായിരുന്നു. കൂടുതലും മലയാളികൾ.
സ്നേഹിതൻ ജോസ് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. പിറ്റേ ദിവസം തന്നെ ജോലിക്ക് കയറി. ദുബൈ ദേരയിലെ അൽബാക്കർ ഫാർമസിയിൽ. മൂന്നുമാസം കഴിഞ്ഞപ്പോൾ അബൂദബി ശാഖയിലേക്ക് മാറ്റി. കോർണിഷിലായിരുന്നു ഷോപ്പ്. ഇന്നത്തെ അബൂദബി കോർണിഷ് അന്ന് ചാവക്കാട് തീരംപോലെ പൂഴിമണൽ പരപ്പാണ്. ചെറിയ മൺവീട്ടിലായിരുന്നു താമസം. മുകളിൽ പലകയടിച്ച് മണ്ണുകുഴച്ച് പിടിപ്പിച്ചതാണ്. എ.സിയില്ല. വൈദ്യുതിയുണ്ടായിരുന്നു. ചെറിയ ഫാനും. ചൂട് കൂടുേമ്പാൾ വീടിന് മുകളിലും കടൽതീരത്തുമെല്ലാമാണ് ഉറങ്ങിയിരുന്നത്. കുടിവെള്ളത്തിന് ക്ഷാമമായിരുന്നു. കടൽവെള്ളം ശുദ്ധീകരണശാല തുടങ്ങിയിട്ടില്ല. കിണറുകളിൽനിന്ന് ശേഖരിച്ച് ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം പണംകൊടുത്ത് വാങ്ങും. കഴുതപ്പുറത്ത് വെള്ളവും മണ്ണെണ്ണയുമെല്ലാം വിൽപനക്ക് കൊണ്ടുവന്നിരുന്നു.
ദുബൈയിൽ ഖത്തർ ദുബൈ റിയാലും അബൂദബിയിൽ ബഹ്റൈൻ ദിനാറുമായിരുന്നു കറൻസി. ശമ്പളം 410 റിയാൽ. ഒരു റിയാലിെൻറ മൂല്യം രണ്ടുരൂപ മാത്രം. 520 റിയാൽ കൊടുത്താൽ 1000 രൂപ കിട്ടും. അതിനിടയിൽ യു.എ.ഇ രൂപവത്കൃതമായതോടെ കറൻസി ദിർഹമായി.
രണ്ടരവർഷത്തിന് ശേഷം ആദ്യമായി നാട്ടിൽ പോയി. തിരിച്ചുവന്നപ്പോൾ ജോലിയൊന്ന് മാറിയാലോ എന്നായി. എണ്ണഖനന മേഖലയിലുൾപ്പെടെ ഒരുപാട് തൊഴിലവസരങ്ങളുണ്ടായിരുന്നു. ജോലി കിട്ടുകയും ചെയ്തു. പക്ഷേ, ഫാർമസി മാനേജർ ജോലി മാറാൻ അനുമതി തന്നില്ലെന്നുമാത്രമല്ല, തിരിച്ചെത്തി മൂന്നാംദിവസം ബലമായി പാസ്പോർട്ട് പിടിച്ചുവാങ്ങി വിസ റദ്ദാക്കി ദുബൈയിലെ വിമാനത്താവളത്തിൽ കൊണ്ടുവിട്ടു. അങ്ങനെ വീണ്ടും നാട്ടിലെത്തി.
പോകുന്നതിനുമുമ്പ് തന്നെ റാസൽ ഖൈമയിൽ വിസക്ക് ഏർപ്പാടാക്കിയിരുന്നു. 1500 റിയാലിന് ലഭിച്ച വിസയിൽ വീണ്ടും ദുബൈക്ക്. അബൂദബിയിൽ എണ്ണക്കമ്പനിയിൽ ജോലികിട്ടി. കപ്പലിൽ ജീവനക്കാർക്ക് പ്രഥമ ശുശ്രൂഷ നൽകലായിരുന്നു ജോലി. കപ്പലിലെ ഒരു മുറിയിൽ ഇങ്ങനെ കഴിയണം. നല്ല ശമ്പളമായിരുന്നെങ്കിലും അവിടെ തുടരാൻ തോന്നിയില്ല. ഒരുമാസം കഴിഞ്ഞപ്പോൾ അതുവിട്ടു. പിന്നീടാണ് വർഗീസിെൻറ ജീവിതം മാറ്റിമറിച്ച തട്ടകമായ അൽ െഎനിലെത്തുന്നത്. മുൻപരിചയമുള്ള ഒരു ഇറാനി ഡോക്ടറാണ് വർഗീസിനെ അൽ െഎനിലേക്ക് വിളിക്കുന്നത്. 1973 മേയിൽ ഹരിതനഗരമായ അൽ െഎനിലെത്തി. ഇറാനിയുടെ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായി. ആറുകൊല്ലം അവിടെ തുടർന്നു.
ഇതിനിടയിൽ മേരി ജാനറ്റ്, വർഗീസിെൻറ ജീവിതത്തിലെത്തിയിരുന്നു. 1977 ജനുവരിയിലായിരുന്നു വിവാഹം. അധികംവൈകാതെ ഭാര്യ അൽ െഎനിലെത്തി.
രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ജന്മനാടാണ് അൽ െഎൻ. ശാന്തിയും സമാധാനവും ഏറെയുണ്ടിവിടെയെന്ന് വർഗീസും ജാനറ്റും അൽ െഎനിലെ മറ്റ് ഏതു പ്രവാസിയെയുംപോലെ പറയുന്നു. ഇൗ പച്ചപ്പിലെത്തിയാൽ പിന്നെ തിരിച്ചുപോകാൻ തോന്നില്ല. സുന്ദരമായ നഗരം. അധികം ബഹളമൊന്നുമില്ല. ജീവിതനിലവാരം കൂടുതലാണെങ്കിലും ചെലവ് കുറവാണ്. ഗ്രാമതുല്യ ജീവിതം. എല്ലാവരെയും പരസ്പരം അറിയാം.
ഇറാനി ഫാർമസി വിട്ടശേഷം സ്വന്തമായി ഫാർമസി തുടങ്ങി. അൽനസ്ർ ഫാർമസി. ഇന്ന് അൽ െഎനിലെ പ്രമുഖ ഫാർമസികളിലൊന്നാണിത്. അന്ന് അൽ െഎനിൽ അറബിപ്പേര് വേണമെന്ന നിബന്ധനയുണ്ടായിരുന്നു. അങ്ങനെയാണ് വിജയം എന്നർഥമുള്ള അൽനസ്ർ തെരഞ്ഞെടുത്തത്. പിന്നീട് ജ്വല്ലറി ബിസിനസിലേക്കും കടന്നു. പേര് അൽനസ്ർ തന്നെ. ഇപ്പോൾ നാലു ജ്വല്ലറിയുണ്ട്. വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജാനറ്റ്, ജ്വല്ലറി തുടങ്ങിയേതാടെ അതിെൻറ നടത്തിപ്പിൽ പ്രധാനിയായി മാറി. എല്ലാ ആഴ്ചയും ദുബൈയിൽ പോയി ആഭരണം തെരഞ്ഞെടുക്കുന്നതും വാങ്ങുന്നതും ജാനറ്റാണ്.
അന്ന് അൽ െഎനിലെ വിജയ ജ്വല്ലറി വാങ്ങിയാണ് ആഭരണക്കച്ചവടത്തിലേക്കിറങ്ങിയത്. അറിയാത്ത മേഖലയായതിനാൽ നന്നായി അധ്വാനിച്ചാണ് ജ്വല്ലറി വിജയിപ്പിച്ചെടുത്തതെന്ന് ജാനറ്റ് പറയുന്നു. മക്കളും ബന്ധുക്കളുമെല്ലാം സഹായിക്കാനെത്തി. അൽ െഎൻ ചെറിയ സ്ഥലമായതിനാൽതന്നെ വ്യക്തിബന്ധങ്ങൾ ധാരാളമുണ്ട്. ഇത് ബിസിനസിെൻറ വിജയഘടകങ്ങളിലൊന്നായി. ഇന്ത്യക്കാരുടെ കൂട്ടായ്മയായ അൽെഎൻ സോഷ്യൽ സെൻററിെൻറ പ്രസിഡൻറായിരുന്നു മൂന്നുതവണ വർഗീസ്.
ഫാർമസിക്കും ജ്വല്ലറിക്കുമിടയിൽ മറ്റു ചില ബിസിനസുകളിലും വർഗീസ് കൈവെച്ചു. അതിൽ പ്രധാനം പത്രവിതരണമായിരുന്നു. നാട്ടിൽനിന്ന് വരുന്ന മലയാളം പത്രങ്ങളുടെയും മാഗസിനുകളും ഉൾപ്പെടെ അൽ െഎനിലെ വിതരണക്കാരൻ വർഷങ്ങളോളം വർഗീസായിരുന്നു. യു.എ.ഇയിലെ വിതരണാവകാശമുണ്ടായിരുന്ന മാലിക് ന്യൂസ് ഏജൻസിയുടെയും പ്രസ് സെൻററിെൻറയും അൽെഎനിലെ ഡീലറായിരുന്നു അദ്ദേഹം. അക്കാലത്ത് നാട്ടിൽനിന്ന് വിമാനത്തിലാണ് പത്രങ്ങൾ വന്നിരുന്നത്. അതത് ദിവസത്തെ പത്രം പിറ്റേന്നാണ് അൽ െഎനിൽ വിതരണം ചെയ്തിരുന്നത്. 1983 മുതൽ 92 വരെ പത്രവിതരണം തുടർന്നു. ആദ്യകാലത്ത് ആഴ്ചയിൽ മൂന്നുദിവസവും പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലുമായിരുന്നു വിതരണം.
വൈകീട്ട് ജോലി കഴിയുന്നവരെല്ലാം അൽ െഎൻ മെയിൻ സ്ട്രീറ്റിലെ വർഗീസിെൻറ ‘സമീറ സ്റ്റോറി’ൽ കയറിയിേട്ട പോകൂ. പത്രം വാങ്ങാനും വായിക്കാനും മാത്രമല്ല, നാട്ടുവിശേഷങ്ങൾ പറയാനും പങ്കിടാനും മലയാളികൾ അവിടെ ഒത്തുകൂടി. ജനപ്രിയ മാഗസിനുകളും ധാരാളമായി വിറ്റഴിഞ്ഞു. കാശുകൊടുക്കാതെ വായിക്കാനെത്തുന്നവർ സ്റ്റോറിനെ വായനശാലയുമാക്കിയെന്ന് വർഗീസ്.
മലയാളം ചാനലുകളും മൊബൈലും സമൂഹ മാധ്യമവുമൊന്നുമില്ലാത്ത കാലമാണ്. മലയാളികളുടെ കത്തുകൾ വന്നിരുന്നതും വർഗീസിെൻറ കടയിലെ പോസ്റ്റ്ബോക്സ് നമ്പറിലായിരുന്നു. കത്ത് എഴുതിക്കൊടുത്തതും വായിച്ചുകൊടുത്തതുമെല്ലാം വർഗീസിെൻറ ഒാർമയിലുണ്ട്. ശബ്ദം കാസറ്റിൽ െറേക്കാഡ് ചെയ്ത് അയക്കുന്ന രീതിയുമുണ്ടായിരുന്നു. അങ്ങനെ പാകിസ്താനികൾക്കും ബലൂചികൾക്കും വരെ െറേക്കാഡ് ചെയ്ത് കൊടുത്തിട്ടുണ്ട്.
1992ൽ ജ്വല്ലറി ആരംഭിച്ചതോടെയാണ് വർഗീസ് പത്രവിതരണം നിർത്തിയത്. അതിനിടയിൽ ക്ലിനിക് തുടങ്ങിയിരുന്നു. നാലു ഡോക്ടർമാരുള്ള മെഡിക്കൽ സെൻററായിരുന്നു. പേര് അൽനസ്ർ തന്നെ. എട്ടുവർഷത്തോളം ക്ലിനിക്ക് പ്രവർത്തിച്ചു. അന്ന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമല്ലായിരുന്നു. നടത്തിപ്പിൽ ശ്രദ്ധ നൽകാനായില്ലെന്ന് വന്നതോടെയാണ് ക്ലിനിക്ക് പൂട്ടിയത്. അങ്ങനെ മറ്റൊരു സംഭവംകൂടിയുണ്ടായി. ഖോർഫക്കാനിൽ ക്ലിനിക്ക് തുടങ്ങുന്നതിെൻറ തലേന്നാണ് കുവൈത്ത് യുദ്ധം തുടങ്ങിയത്. ആ കട അതോടെ അറബി സ്പോൺസർ ഏറ്റെടുത്തു.
ബിസിനസ് നടത്തിപ്പിൽ താൻ പിന്നിലാണെന്നാണ് വർഗീസ് പറയുക. നല്ല അഡ്മിനിസ്ട്രേഷൻ സംഘവും ഒപ്പമുണ്ടായിരുന്നില്ല. യു.എ.ഇയിൽ തനിക്കുശേഷം വന്നവരൊക്കെ വലിയ ഉയരങ്ങളിലെത്തിയത് മികച്ച ടീമിെൻറ സഹായത്തോടെയാണ്. അൽ െഎൻ എന്ന കൊച്ചുനഗരത്തിൽ ഒതുങ്ങിനിന്നതും വളർച്ച പരിമിതപ്പെടുത്തി.
പക്ഷേ, ജീവിതം ഏറെ സംതൃപ്തികരവും ആഹ്ലാദകരവുമാണ് വർഗീസിനും ജാനറ്റിനും. കാരണം, ഇരുവരുടെയും മുഖ്യതാൽപര്യം ഒന്നാണ്. യാത്ര ചെയ്യുക. അത് നിർബാധം തുടരുന്നു. ഇൗ ദമ്പതികൾ കാണാത്ത രാജ്യങ്ങൾ കുറവായിരിക്കും.
ഇപ്പോൾ അമേരിക്കയിൽ പോയി വന്നതേയുള്ളൂ. 1986ലാണ് യാത്ര തുടങ്ങിയത്. 45 ദിവസം നീണ്ട യൂറോപ്യൻ പര്യടനമായിരുന്നു അത്. 11 രാജ്യങ്ങളിൽ പോയി. പിന്നീട് എല്ലാ വർഷവും യാത്ര തുടർന്നു. വെറും പോക്കുവരവും വിനോദവുമല്ല ഇവരുടെ യാത്രകൾ.
ഒരു രാജ്യത്ത് പോയാൽ അവിടത്തെ എല്ലാ പ്രധാന നഗരങ്ങളും സന്ദർശിക്കും. ആഴ്ചകളും ചിലേപ്പാൾ മാസങ്ങളും എടുക്കും. ആസ്ട്രേലിയയിൽ ഒരുമാസമാണ് താമസിച്ചത്. ഒാരോ രാജ്യത്തെയും ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പഠിക്കാൻ ശ്രമിക്കും. ചെന്നിടത്തെ ഭക്ഷണമാണ് കഴിക്കുക. ഇന്ത്യൻ ഭക്ഷണം തേടി നടക്കാറില്ല. വിമാനവും ഹോട്ടലും മാത്രമാണ് മുൻകൂട്ടി ബുക്ക് ചെയ്യുക. ബാക്കി യാത്രകളെല്ലാം അവിടെ ചെന്നിട്ടാണ് പ്ലാൻ ചെയ്യുക. ടൂർ ഒാപറേറ്റർമാരുടെ സംഘത്തിൽ പോയത്, ഭാഷ പ്രശ്നമാകുമെന്ന് കണ്ട വിരലിെലണ്ണാവുന്ന രാജ്യങ്ങളിൽ മാത്രമാണ്. നല്ലത് സ്വന്തമായി പോകുന്നതാണെന്നാണ് ഇവരുെട അഭിപ്രായം. പക്ഷേ, ടൂർ സംഘത്തിൽ പോയാൽ ചെലവ് കുറയും.
100ലേറെ രാജ്യങ്ങളിൽ പോയിക്കഴിഞ്ഞു. ജാനറ്റിന് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം സ്വിറ്റ്സർലൻഡാണ്. മൂന്നുതവണ അവിടെ പോയിട്ടുണ്ട്. വർഗീസിെൻറ പ്രിയ നഗരം ആസ്ട്രേലിയയിലെ സിഡ്നിയാണ്. ഇരുവർക്കും തീരെ ഇഷ്ടപ്പെടാത്ത രാജ്യം അമേരിക്കയാണ്. മൂന്നുതവണ അവിടെ പോയിട്ടുെണ്ടങ്കിലും അവിടെ ജീവിതമില്ലെന്നാണ് ഇവർ പറയുന്നത്. അമേരിക്കയിൽ മലയാളികൾ ഒരുപാട് ഉണ്ടെങ്കിലും ആരും സംതൃപ്തരല്ല. പെട്ടുപോയി എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. പണമുണ്ടെന്നല്ലാതെ അവർ ജീവിതം ആസ്വദിക്കുന്നുണ്ടെന്ന് തോന്നിയിട്ടില്ല. അവിടത്തെ സംസ്കാരവും നമുക്ക് യോജിച്ചതല്ല. അമേരിക്കൻ നഗരങ്ങളിൽ തെരുവിൽ കഴിയുന്നവരെയും പിച്ചക്കാരെയും കണ്ടിട്ടുണ്ട്.
പോകുന്നിടത്തെല്ലാം മലയാളികളെ കാണാൻ ശ്രമിക്കാറുണ്ട്.സാംബിയയിൽ പോയപ്പോൾ അവിടെയുമുണ്ട് 65ഒാളം മലയാളി കുടുംബങ്ങൾ. കാനഡയിൽ മൂന്നുമാസം മാത്രമാണ് ജീവിതം. ഒമ്പത് മാസം മഞ്ഞുമൂടിക്കിടക്കുകയാണ്. സീസണിൽ കാണാൻ പോകാൻപറ്റും. പക്ഷേ, ജീവിക്കാൻ പറ്റില്ല.
നെതർലൻഡ്സിലെ ഹേഗിൽനിന്ന് ഇറ്റലിയിലേക്ക് ആൽപ്സ് പർവതനിരയിലൂടെയുള്ള അതിവേഗ തീവണ്ടിയാത്ര മറക്കാനാവില്ല.
ന്യൂസിലൻഡും തെക്കേ അമേരിക്കയുമാണ് ഇനി പോകാൻ ബാക്കിയുള്ളത്. യാത്ര മനസ്സിന് വലിയ ആനന്ദമാണ് നൽകുന്നതെന്ന് ഇരുവരും പറയുന്നു. യാത്രക്കിടയിൽ ബിസിനസിനെക്കുറിച്ച് ആലോചിക്കാറോ ഒാഫിസിലേക്ക് വിളിക്കാറോ ഇല്ല. മക്കളെയും ബന്ധുക്കളെയും എല്ലാം ഏൽപിക്കും. പ്രായത്തെ പിന്നിലാക്കി ഇരുവരും യാത്ര തുടരുകയാണ്. വർഗീസ് ചേട്ടൻ സപ്തതി ആഘോഷിച്ചത് ഇൗയിടെയാണ്. മൂന്നു മക്കളാണിവർക്ക്. ആൺമക്കളായ വിജിയും വിജീഷും മാതാപിതാക്കൾക്കൊപ്പം ബിസിനസിലുണ്ട്.
മകൾ ജീന നാട്ടിൽ ഡോക്ടറാണ്. ആൺമക്കൾ മോേട്ടാറിസ്റ്റുകൾ കൂടിയാണ്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള നിരവധി സ്േപാർട്സ് കാറുകളും ബൈക്കുകളും വർഗീസിെൻറ വില്ലയിൽ നിരന്നുകിടക്കുന്നു.
ലോകം ഇത്രയൊക്കെ കണ്ട ഇവർ പറയുന്നു, ജീവിക്കാൻ പറ്റിയ രാജ്യം യു.എ.ഇയെപ്പോലെ മറ്റൊന്നില്ല. ഇവിടെ പണവുമുണ്ട്, ജീവിതവുമുണ്ട്. ഇൗ രാജ്യം തരുന്ന സൗകര്യങ്ങളും സ്വാതന്ത്ര്യവുമെല്ലാം വളരെ വലുതാണ്. സന്തോഷവും സമാധാനവും വേണ്ടുവോളം. അതുകൊണ്ടുതന്നെ 48 വർഷം കഴിഞ്ഞിട്ടും നാട്ടിലേക്ക് തിരിച്ചുപോകാൻ തോന്നിയിട്ടില്ല. അൽ െഎനിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ പണിതത് സർക്കാർ നൽകിയ സ്ഥലത്താണ്. പക്ഷേ, ഇൗ സ്വാതന്ത്ര്യം ദുരുപയോഗം െചയ്യുന്നുണ്ട് നമ്മുടെയാളുകളെന്ന് വർഗീസിന് പരാതിയുണ്ട്.
വിശ്രമജീവിതത്തിനായി നാട്ടിലേക്ക് മടക്കയാത്ര എന്നാണെന്ന ചോദ്യത്തിന് കഴിയുന്നിടത്തോളം കാലം ഇവിടെത്തന്നെ ജീവിക്കാനാണ് ഇഷ്ടമെന്ന് വർഗീസും ജാനറ്റും പറഞ്ഞത് ഒരേ സ്വരത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.