Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightമങ്ങുന്ന കാഴ്ചകൾ;...

മങ്ങുന്ന കാഴ്ചകൾ; ഇറ്റുവീഴുന്ന ചോര

text_fields
bookmark_border
മങ്ങുന്ന കാഴ്ചകൾ; ഇറ്റുവീഴുന്ന ചോര
cancel

മാധ്യമ പ്രവർത്തകരെ സംബന്ധിച്ച്​ ഏറ്റവും ദുരിതം നിറഞ്ഞ വർഷമായിരുന്നു 2023. കോവിഡ്​ മഹാമാരി തീർത്ത വെല്ലുവിളികളെ അതിജീവിക്കുമെന്ന പ്രതീക്ഷയോടെയാണ്​ മാധ്യമ ലോകം 2023നെ വരവേറ്റത്​. എന്നാൽ, ലോകത്ത്​ മാധ്യമ പ്രവർത്തനം അത്യന്തം ദുഷ്കരമാകുന്ന കാഴ്ചകൾക്കാണ്​ കടന്നുപോകുന്ന വർഷം സാക്ഷ്യം വഹിച്ചത്​. രണ്ടാം വർഷത്തിലേക്ക്​ കടന്ന റഷ്യ- യുക്രെയ്​ൻ യുദ്ധവും ഇസ്രായേൽ- ഗസ്സ സംഘർഷവും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെ പ്രതിസന്ധികളും ഏഷ്യൻ രാജ്യങ്ങളിലെ മാധ്യമ നിയന്ത്രണങ്ങളും സ്വതന്ത്ര ജേണലിസത്തിന്​ വിലങ്ങണിയിക്കുന്ന കാഴ്ചയാണിപ്പോൾ​.

ആഗോള തലത്തിലും ദേശീയ സാഹചര്യത്തിലും കേരള പശ്​ചാത്തലത്തിലും മാധ്യമ പ്രവർത്തനം അത്യന്തം ദുഷ്​കരമായ ജോലിയായി മാറുന്നതിനും 2023 സാക്ഷ്യം വഹിച്ചു. ജോലിക്കിടെ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം സർവകാല റെക്കോഡിലെത്തി. മാധ്യമപ്രവർത്തകർക്കൊപ്പം അവരുടെ ബന്ധുക്കളെ കൂടി ഇല്ലാതാക്കുന്ന ഇസ്രായേലിന്‍റെ ക്രൂരതക്കും ലോകം സാക്ഷ്യം വഹിച്ചു. പരമ്പരാഗത മാധ്യമങ്ങൾക്ക്​ ബദലെന്ന രീതിയിൽ ഉയർന്നുവന്ന സമൂഹമാധ്യമങ്ങൾ കൃത്യമായി പക്ഷം ചേരുന്നതിനും അഭിപ്രായങ്ങൾ നിയന്ത്രിക്കുന്നതിനും 2023 സാക്ഷിയായി. രാഷ്​ട്രീയ കാമ്പയിനുകൾക്കും നുണ വാർത്ത പ്രചാരണത്തിനും എല്ലാത്തരം മാധ്യമങ്ങളെയും വ്യാപകമായി ഉപയോഗിച്ചു. നിർമിത ബുദ്ധി (എ.ഐ) അടക്കമുള്ള നവീന സാ​ങ്കേതിക വിദ്യകൾ കൃത്രിമ വാർത്ത സൃഷ്ടിയെയും പ്രചരിപ്പിക്കലിനെയും കൂടുതൽ എളുപ്പമാക്കി. വ്യാജ വാർത്തകളും ദൃശ്യങ്ങളും ചിത്രങ്ങളും ക​ണ്ടെത്തുകയും ജനങ്ങൾക്കിടയിലേക്ക്​ എത്തിക്കുകയും ചെയ്യുന്ന ഫാക്ട്​ ചെക്കിങ്​ സംവിധാനം വ്യാപകമായ രീതിയിൽ ഉപയോഗപ്പെടുത്തി തുടങ്ങിയെന്നതാണ്​ 2023ന് പ്രതീക്ഷ നൽകുന്നത്​.

ഗസ്സ, യുക്രെയ്​ൻ

അധിനിവേശങ്ങളും

ഇരട്ടത്താപ്പും

പാശ്​ചാത്യ മാധ്യമങ്ങളുടെയടക്കം ഇരട്ടത്താപ്പ്​ പുറത്തുകൊണ്ടുവന്ന യുദ്ധങ്ങളായിരുന്നു റഷ്യയുടെ യുക്രെയ്​ൻ അധിനിവേശവും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണവും. 2022ൽ ആരംഭിച്ച റഷ്യ-യുക്രെയ്​ൻ യുദ്ധത്തിൽ മാധ്യമങ്ങളെല്ലാം സ്വതന്ത്ര രാജ്യമായ യുക്രെയ്​നിലേക്ക്​ റഷ്യ നടത്തിയ ആക്രമണത്തെ എതിർക്കുകയായിരുന്നു. യുക്രെയ്​നിന്‍റെ പരമാധികാരത്തെയും ജനങ്ങളുടെ ​പ്രയാസങ്ങളെയും നിരന്തരമായി പുറംലോകത്തെത്തിച്ചുകൊണ്ടിരുന്നു. റഷ്യ നേരിടുന്ന ചെറിയ തിരിച്ചടികൾ പോലും വലിയ വാർത്തകളായി. ലോകത്താകമാനം റഷ്യൻ വിരുദ്ധ വികാരം ഉയർത്താൻ​ മാധ്യമങ്ങൾ ​ശ്രമിച്ചു. എന്നാൽ, നേർവിപരീതമായിരുന്നു ഇസ്രായേലിനോടുള്ള പാശ്​ചാത്യ മാധ്യമങ്ങളുടെ സമീപനം. ഫലസ്ത്രീനിലെ ഗസ്സയിലും വെസ്റ്റ്​ ബാങ്കിലും അടക്കം ഇസ്രായേൽ നിരന്തരം നടത്തിയ ആക്രമണങ്ങളോട്​ കണ്ണടച്ച മാധ്യമ ലോകം, 2023 ഒക്​ടോബർ ഏഴിന്​ ഹമാസ്​ ഇസ്രാ​യേലിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന്​ പൂർണമായും ഇസ്രായേൽ പക്ഷം ചേർന്ന്​ വാർത്തകൾ നൽകി. അവാസ്തവ പ്രചാരണങ്ങൾ വരെ പ്രമുഖ മാധ്യമങ്ങൾ നടത്തി. അതേസമയം, ഇസ്രായേൽ ഗസ്സയി​ലെ ആശുപത്രികളിൽ അടക്കം ബോംബിടുന്നത്​ വാർത്ത പോലും അല്ലാതായി.

സമൂഹമാധ്യമങ്ങൾ

സ്വതന്ത്രം എന്ന കാപട്യം

സ്ഥാപന ഉടമകൾ, സർക്കാറുകൾ, പരസ്യ ദാതാക്കൾ തുടങ്ങി ആരുടെയും ഇടപെടലില്ലാതെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാനുള്ള ഇടം എന്ന പദവിയായിരുന്നു സമൂഹമാധ്യമങ്ങൾക്ക്​ പൊതു സമൂഹം കൽപിച്ചുനൽകിയിരുന്നത്​. സ്വകാര്യതയിലെ ഇടപെടൽ, സ്വകാര്യ വിവരങ്ങൾ കൈമാറൽ, വിദ്വേഷ പ്രചാരണത്തിന്​ കൂട്ടുനിൽക്കൽ, വ്യാജ കാമ്പയിനുകൾക്ക്​ ഇടം​കൊടുക്കൽ തുടങ്ങി നിരവധി പരാതികൾ സാമൂഹിക മാധ്യമങ്ങൾക്കെതിരെയുണ്ടായിരുന്നുവെങ്കിലും സ്വതന്ത്രമാണ്​ എന്ന വിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തോടെ ഈ വിശ്വാസവും തകർന്നു. ഇസ്രായേലിനെ എതിർക്കുന്നതോ ഫലസ്തീനിനെ അനുകൂലിക്കുന്നതോ ആയ പോസ്റ്റുകൾക്ക്​ റീച്ച്​ പരമാവധി കുറക്കാൻ മെറ്റയുടെ കീഴിലുള്ള ഫേസ്​ബുക്കും ഇൻസ്റ്റഗ്രാമും ​ശ്രമിച്ചു. ഗൂഗ്​ളും ഇതേവഴി പിന്തുടർന്നു. ഫലസ്​തീൻ അനുകൂല പോസ്റ്റിന്​ ലൈക്ക്​ നൽകി എന്നതിന്‍റെ പേരിൽ എക്സ്​ (പഴയ ട്വിറ്റർ) ഉടമ ഇലോൺ മസ്കിനെതിരെ രൂക്ഷ വിമർശനമുയർന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ ഇസ്രായേൽ സന്ദർശിച്ച്​ പിന്തുണ പ്രഖ്യാപിക്കേണ്ട ഗതികേട്​ വരെ മസ്കിനുണ്ടായി. റഷ്യ- യുക്രെയ്​ൻ യുദ്ധ വേളയിൽ യുക്രെയ്​ൻ ജനതക്ക്​ സൗജന്യ ഇന്‍റർനെറ്റ്​ സേവനം നൽകിയ ഇലോൺ മസ്ക്​, ഗസ്സയിലെ ഇന്‍റർനെറ്റ്​ തകർക്കലിനെ പറ്റി മിണ്ടിയത്​ പോലുമില്ല.

താഴേക്ക്​ പതിക്കുന്ന

ഇന്ത്യൻ മാധ്യമ ലോകം

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലും സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ലും നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ച്ച ഇ​ന്ത്യ​ൻ മാ​ധ്യ​മ സ​മൂ​ഹം ഇ​രു​ണ്ട കാ​ല​ത്തി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തി​നും വ​ൻ​കി​ട മു​ത​ലാ​ളി​മാ​ർ​​ക്കും ഒ​പ്പം നി​ൽ​ക്കു​ന്ന​താ​ണ്​ സു​ര​ക്ഷി​ത​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി വ​ലി​​യൊ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ളും അ​ങ്ങോ​ട്ട്​ ചായ്​ഞ്ഞുകഴിഞ്ഞു. ഗോദി മീഡിയ (മടിത്തട്ട് മാധ്യമങ്ങൾ) എന്ന പേരും അവർക്ക്​ വീണു. ചെറിയ രീതിയിലെങ്കിലും എതിർത്തുനിൽക്കുന്ന മാധ്യമങ്ങളെ സ്വന്തമാക്കാനോ ഇല്ലാതാക്കാനോ ആണ്​ അധികൃതരുടെ ശ്രമം.

ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന പത്ര- ആനുകാലിക രജിസ്​ട്രേഷൻ ബിൽ പാർല​​മെന്‍റ്​ പാസാക്കിയതാണ്​ ഏറ്റവും ഒടുവില​ത്തെ സംഭവം. നിയന്ത്രണാധികാരികൾക്ക്​ ഇഷ്ടാനുസരണം മാധ്യമങ്ങളിൽ ഇടപെടാനും പൂട്ടിക്കാനും അധികാരം നൽകുന്നതാണ്​ ബിൽ.

ഇംഗ്ലീഷ്​ വാർത്താ ചാനലുകളിൽ അൽപമെങ്കിലും സർക്കാറിനെ എതിർത്തിരുന്ന എൻ.ഡി.ടി.വിയെ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം ഏറ്റെടുത്തു. വ്യാജ വാർത്തകളുടെ നിജസ്ഥിതി അടക്കം പുറത്തുകൊണ്ടുവന്നിരുന്ന ആൾട്ട്​ ന്യൂസ്​ സ്ഥാപകൻ മുഹമ്മദ്​ സുബൈറിനെതിരെ 2023ലും പൊലീസിന്‍റെയും അധികൃതരുടെയും ഭാഗത്തുനിന്ന്​ കേസുകളും ഭീഷണികളും തുടർന്നു. 2023 ജൂലൈയിൽ മുസാഫർ നഗറിലെ സ്കൂളിൽ കുട്ടികളെ കൊണ്ട്​ മുസ്​ലിം വിദ്യാർഥിയെ അധ്യാപിക തല്ലിക്കുന്നതിനെ വിഡിയോ നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുവെങ്കിലും സുബൈറിനെതിരെ മാത്രം കേസെടുത്ത സംഭവമുണ്ടായി. സ്വതന്ത്ര വാർത്ത വെബ്​സൈറ്റായ ‘ന്യൂസ്​ ക്ലിക്കി’ൽ റെയ്​ഡ്​ നടത്തുകയും യു.എ.പി.എ നിയമപ്രകാരം സ്ഥാപകൻ പ്രബീർ പുർകായസ്ഥ അടക്കമുള്ളവരെ അറസ്റ്റ്​ ചെയ്യുകയും ചെയ്തത്​ ഒക്​ടോബർ മൂന്നിനാണ്​. 2020 മുതൽ 2023 വരെ 16 മാധ്യമപ്രവർത്തകരുടെ പേരിലാണ്​ യു.എ.പി.എ നിയമം ചുമത്തപ്പെട്ടത്​. ഇതിൽ ആറ്​ പേരോളം ഇപ്പോഴും ജയിലിലാണ്​. എട്ട്​ പേരാണ്​ ജാമ്യത്തിലുള്ളത്​. 2023 മേയിൽ ആരംഭിക്കുകയും മാസങ്ങൾ നീളുകയും ചെയ്ത മണിപ്പൂർ കലാപവേളയിലും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുന്നതിന്​ സമാന സാഹചര്യമുണ്ടായി. വലിയൊരു വിഭാഗം മാധ്യമങ്ങളും സർക്കാറിനും വൻകിട മുതലാളിമാർക്കും ഒപ്പം നിലകൊള്ളുമ്പോഴും അറസ്റ്റും റെയ്​ഡും പീഡനവും ഭയക്കാതെ സത്യം പുറത്തെത്തിക്കാൻ പ്രവർത്തിക്കുന്ന ബദൽ-ചെറുകിട മാധ്യമങ്ങളാണ്​ ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നത്​.

2023 ഏപ്രിൽ അഞ്ച്​​ അത്തരത്തിൽ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിനുള്ള സുവർണ ദിവസമാണ്​. പുറത്തുപറയാനാകാത്ത സുരക്ഷാ കാരണങ്ങളുടെ പേരിൽ മലയാളം വാർത്ത ചാനൽ ‘മീഡിയ വണി’ന്‍റെ ലൈസൻസ്​ പുതുക്കില്ലെന്ന കേ​ന്ദ്ര സർക്കാറിന്‍റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത്​ അന്നാണ്​. കേന്ദ്ര സർക്കാറിന്‍റെ മാധ്യമ സ്വാതന്ത്ര്യ വിലക്കിനെതിരെ മാസങ്ങൾ നീണ്ട നിയമ പോരാട്ടം നടത്തിയാണ്​ ‘മീഡിയ വൺ’ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കരുത്ത്​ പ്രകടമാക്കിയത്​. ഹത്രാസ്​ പീഡന കേസ്​ റിപ്പോർട്ട്​ ചെയ്യാനുള്ള ​യാത്രക്കിടെ പൊലീസ്​ അറസ്റ്റ്​ ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പൻ​ 28 മാസത്തെ ജയിൽ വാസത്തിന്​ ശേഷം ജാമ്യം ലഭിച്ച്​ പുറത്തിറങ്ങിയത്​ 2023 ഫെബ്രുവരി രണ്ടിനാണ്​. സർക്കാർ ജയിലറക്കുള്ളിൽ തളയ്ക്കാൻ നിരന്തര ശ്രമം നടത്തിയിട്ടും നീണ്ടുനിന്ന നിയമ പോരാട്ടത്തിലൂടെയാണ്​ ജാമ്യം നേടാൻ സാധിച്ചത്​.

​കേരളം: പ്രതീക്ഷയുടെ

ഒറ്റത്തുരുത്തിലും

വെല്ലുവിളികൾ

മാധ്യമ സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു ഇപ്പോഴും സാധ്യതകളുണ്ടെങ്കിലും വെല്ലുവിളികളും തുടരുകയാണ്​. കേരളത്തിലും വാർത്ത റിപ്പോർട്ട്​ ചെയ്തതിന്‍റെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസുകളുണ്ടായി. അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുക്കലിനെതിരെ നിരന്തരം വാർത്ത ചെയ്യുന്ന ‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിൽ, മഹാരാജാസ്​ കോളജിൽ പരീക്ഷാ തട്ടിപ്പ്​ റിപ്പോർട്ട്​ ചെയ്ത ഏഷ്യനെറ്റ്​ ന്യൂസിലെ അഖില നന്ദകുമാർ എന്നിവർക്കെതിരായ കേസുകൾ ഇതിനുദാഹരണമാണ്​. ട്രെയിൻ കത്തിക്കൽ കേസ്​ പ്രതിയെ അറസ്റ്റ്​ ചെയ്ത്​ കൊണ്ടുവരുന്നത്​ റിപ്പോർട്ട്​ ചെയ്ത മാതൃഭൂമി ന്യൂസ്​ സംഘത്തിനെതിരെയും പൊലീസ്​ നടപടിയുണ്ടായി. ഇതോടൊപ്പം സർക്കാർ തന്നെ വാർത്തയുടെ ഫാക്​ട്​ ചെക്കിങ്​ എന്ന പേരിൽ സർക്കാർ വിരുദ്ധ വാർത്തകളെ ‘വ്യാജ വാർത്ത’ എന്ന്​ ചാപ്പ കുത്തുന്ന സംവിധാനം ഏർപ്പെടുത്താനും ശ്രമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Look Back 2023
News Summary - Look Back 2023
Next Story