പി.എഫ് നിക്ഷേപവും സ്വകാര്യ മേഖലക്ക്
text_fieldsലോകമൊട്ടുക്കുള്ള രാജ്യങ്ങളിലും അത് മുതലാളിത്താധിഷ്ഠിതമെന്നോ സോഷ്യലിസ്റ്റ് എന്നോ വ്യത്യാസമില്ലാതെ തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് (പി.എഫ്) നിലവിലുണ്ട്. കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുടെ ഒരു അത്താണിയായ പി.എഫിെൻറ പലിശ കുറക്കുന്നതിനും ഫണ്ട് സ്വകാര്യ മേഖലയിൽ നിക്ഷേപിക്കുന്നതിനും നേരത്തേതന്നെ നീക്കം നടന്നിട്ടുള്ളതാണ്. തൊഴിലാളി യൂനിയനുകളുടെ സംഘടിതമായ എതിർപ്പുമൂലം ഫണ്ട് ഇതുവരെ സർക്കാർ മേഖലയിൽത്തന്നെയാണ് നിക്ഷേപിച്ചുപോരുന്നത്.
മികച്ച ആദായം കണ്ടെത്തുന്നതിന് എന്ന അവകാശവാദത്തോടെ സ്വകാര്യ മേഖലയിലെ ബോണ്ടുകളിലും ഓഹരികളിലും നിക്ഷേപം നടത്താൻ എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) തീരുമാനിച്ചിരിക്കുകയാണിപ്പോൾ. ഇൻഫ്രാസ്ട്രെക്ച്ചർ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റുകൾ ഉൾപ്പെടെയുള്ള ഫണ്ടുകളിൽ വാർഷിക നിക്ഷേപത്തിെൻറ അഞ്ചു ശതമാനം വരെ നിക്ഷേപിക്കാനാണ് ഇ.പി.എഫ്.ഒക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച സർക്കാർ നിർദേശത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഇ.പി.എഫ്.ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൽ (സി.ബി.ടി) അംഗീകാരമായി. ഫിനാൻസ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഓഡിറ്റ് കമ്മിറ്റിയുടെ അംഗീകാരംകൂടി ലഭിച്ചാൽ തീരുമാനം നടപ്പാകും.
നിക്ഷേപങ്ങൾ തുടക്കത്തിൽ പൊതുമേഖല ഫണ്ടുകളിലേക്കു മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് 229ാമത് സി.ബി.ടി യോഗശേഷം തൊഴിൽ സെക്രട്ടറി സുനിൽ ബർത്താൾ പറഞ്ഞത്. ഉപഭോക്താക്കൾക്ക് മികച്ച ആദായം നൽകാൻ ഇ.എഫ്.ഒ ആഗ്രഹിക്കുന്നെങ്കിൽ ധനമന്ത്രാലയം വിജ്ഞാപനം ചെയ്യുന്ന നിക്ഷേപരീതി പിന്തുടരേണ്ടിവരുമെന്ന് സർക്കാർ വ്യക്തമാക്കി. സ്വകാര്യ കോർപറേറ്റ് ബോർഡുകളിൽ നിക്ഷേപിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കാൻ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിച്ചതായി ഇ.പി.എഫ്.ഒ ട്രസ്റ്റി കെ.ഇ. രഘുനാഥൻ പറഞ്ഞു.
നിലവിൽ ഇ.പി.എഫ്.ഒ നിക്ഷേപത്തിെൻറ 45-50 ശതമാനം സർക്കാർ ഓഹരികളിലും 35-40 ശതമാനം െഡബിറ്റ് ഉപകരണങ്ങളിലും 5-15 ശതമാനം ഓഹരികളിലും അഞ്ചു ശതമാനം വരെ ഷോർട്ട്-ടേം ഡെബിറ്റ് ഉപകരണങ്ങളിലുമാണ് പ്രതിമാസ നിക്ഷേപം. 15,000 കോടി മുതൽ 16,000 കോടി വരെയാണ് വാർഷിക നിക്ഷേപം. ഏകദേശം 1.8 ലക്ഷം കോടി മുതൽ 1.9 ലക്ഷം കോടി വരെയാണ് ഇത്. ദീർഘകാല സമ്പാദ്യങ്ങൾ സർക്കാർ നിർദേശപ്രകാരം നാഷനൽ സ്െട്രക്ച്ചർ പൈപ്പ്ലൈൻ പോലുള്ള ഉൽപാദനക്ഷമമായ ഇൻഫ്രാസ്െട്രക്ച്ചർ നിക്ഷേപങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇത് വരുമാനം വർധിപ്പിക്കുക മാത്രമല്ല, രാജ്യത്തിെൻറ സുസ്ഥിര വളർച്ചക്കും ഉപകരിക്കും.
ഓഹരിവിപണിയിലെ ഭാഗ്യപരീക്ഷണത്തിനായി പി.എഫ് ഫണ്ട് വിട്ടുകൊടുക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. മുമ്പ് ഇൻഷുറൻസ് മേഖലയിൽ സ്വകാര്യവത്കരണം തുടങ്ങിയ സമയത്തുതന്നെ പി.എഫ് നിക്ഷേപവും സ്വകാര്യവത്കരിക്കണമെന്ന അഭിപ്രായം സർക്കാർ മുന്നോട്ടുവെച്ചതാണ്.
എല്ലാ വിഭാഗം തൊഴിലാളികളുടെയും വേതനത്തിെൻറ ഒരു ഭാഗമാണ് അവരുടെ നിക്ഷേപമായി പി.എഫിൽ അടക്കുന്നത്. അവ സ്വരൂപിച്ച് രണ്ടു ലക്ഷം േകാടിയോളം രൂപ സർക്കാർ ബോണ്ടുകളിലും ഓഹരികളിലുമായി അടക്കുന്നുണ്ട്. ന്യായമായ ആദായം ഇതിൽനിന്ന് ലഭിക്കുകയും ചെയ്തിരുന്നു. ബാങ്കുകളിലും മറ്റും പലിശയിൽ ഉണ്ടായിട്ടുള്ള വലിയ കുറവൊന്നും ഇന്നത്തെ സാഹചര്യത്തിൽ േപ്രാവിഡൻറ് ഫണ്ടിനെ ബാധിക്കാത്തതുകൊണ്ടാണ് നിക്ഷേപത്തിന് 8.5 ശതമാനം പലിശ നൽകാൻ കഴിയുന്നതും.
സർക്കാറിെൻറ ധനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ ഫണ്ട് നൽകിയ സഹായം വളരെ വലുതാണ്. എന്നാൽ, ഈ ഫണ്ട് ഊഹവിപണിയിൽ വിട്ടാൽ സർക്കാറിനും തൊഴിലാളിക്കും ഒരു ഗുണവുമില്ലാത്ത സ്ഥിതിയും വലിയ ദോഷവുമായിരിക്കും സംഭവിക്കുക.
തൊഴിലാളികൾക്ക് തങ്ങളുടെ ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്ന ആവശ്യത്തിനുനേരെ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നതിനിടയിലാണ് സ്വകാര്യ കുത്തകകൾക്ക് പന്താടാൻ തൊഴിലാളിയുടെ പണം ഒഴുക്കിക്കൊടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. രാജ്യത്തെ േപ്രാവിഡൻറ് ഫണ്ട് പെൻഷൻകാരിൽ മഹാഭൂരിപക്ഷവും ഇപ്പോഴും പ്രതിമാസം 1000 രൂപക്കു താഴെയാണ് പെൻഷൻ തുക വാങ്ങുന്നത്. ഏറ്റവും തുച്ഛമായ തുകയാണിത്. കേരളംപോലുള്ള സംസ്ഥാനങ്ങളിലെ പ്രതിമാസ അഗതി പെൻഷൻപോലും 1600 രൂപയും അതിനു മുകളിലുമാണ്.
യാതൊരു സംശയങ്ങൾക്കും ഇടയില്ലാത്ത നിലയിൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ അനുവദിക്കണമെന്ന് കേരള ഹൈകോടതി വിധി നിലവിലുണ്ട്. പെൻഷൻ ഫണ്ടിലേക്ക് പണം അടക്കുന്നതിനുള്ള ശമ്പളപരിധി സംബന്ധിച്ച ആർ.സി. ഗുപ്ത കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗ െബഞ്ച് നൽകിയ ഉത്തരവിെൻറ അടിസ്ഥാനത്തിൽകൂടിയായിരുന്നു കേരള ഹൈകോടതിയുടെ ഈ വിധി. ഇത് പരിഗണിക്കാതെ നിലവിലെ നിയമപ്രശ്നം പരിശോധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തതാണ്.
തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന നരേന്ദ്ര മോദി സർക്കാർ ഇ.പി.എഫ് ഫണ്ട് ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതും തൊഴിലാളിവിരുദ്ധ മനോഭാവത്തോടെയാണ്. ഇത് ഇ.പി.എഫിനെതന്നെ തകർക്കുന്നതുമാണെന്നുമുള്ള കാര്യത്തിൽ സംശയമില്ല. ഷെയർമാർക്കറ്റിലെ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി പാവപ്പെട്ട തൊഴിലാളികളുടെ സമ്പാദ്യം എറിഞ്ഞുകൊടുക്കുന്നതിന് എന്തു നീതീകരണമാണുള്ളത്? തെറ്റായ ഈ തീരുമാനം പുനഃപരിശോധന ചെയ്യാൻ എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര സർക്കാറും ഉടൻ തയാറാകുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.