Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 7:40 AM GMT Updated On
date_range 4 July 2018 7:40 AM GMTഅപലപനീയമായ കാമ്പസ് കൊല
text_fieldsbookmark_border
ഞായറാഴ്ച അർധരാത്രി എറണാകുളം മഹാരാജാസ് കോളജ് കാമ്പസിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥി അഭിമന്യു നിഷ്ഠുരമായി കൊലചെയ്യപ്പെട്ട സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സി.പി.എം വിദ്യാർഥി സംഘടനയായ എസ്.എഫ്.െഎയും പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ടും പോസ്റ്ററൊട്ടിക്കുന്നതിനെച്ചൊല്ലി പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിനിടയിൽ എസ്.എഫ്.െഎയുടെ സജീവ പ്രവർത്തകൻ അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടുക്കി മറയൂർ സ്വദേശി അഭിമന്യുവിനോടൊപ്പം മാവേലിക്കര സ്വദേശി അർജുൻ, വിനീത് എന്നിവരും ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അർജുൻ അപകടനില തരണം ചെയ്തതായാണ് ഒടുവിലെ വിവരം. കൊലപാതകം വളരെ ആസൂത്രിതമായാണ് നടത്തിയതെന്ന് പൊലീസിെൻറ പ്രാഥമികാന്വേഷണത്തിൽ മനസ്സിലായിട്ടുണ്ടെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കാമ്പസിെൻറ പുറത്തുനിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലീസ് ഏഴുപേരെ ഇതിനകം പിടികൂടുകയും മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൂടുതൽ പേർക്ക് തിരച്ചിൽ തുടരുന്നു. ഇടുക്കി ജില്ലയിൽ തമിഴ്നാട് അതിർത്തിയിലെ പച്ചക്കറി ഗ്രാമമായ വട്ടവടയിലെ കർഷകത്തൊഴിലാളി കുടുംബാംഗമാണ് വധിക്കപ്പെട്ട അഭിമന്യു. അപ്രതീക്ഷിത കൊലപാതകം ഗ്രാമത്തെയാകെ തളർത്തിയതായാണ് വാർത്ത. സർവർക്കും പ്രിയങ്കരനായിരുന്നു ആ ചെറുപ്പക്കാരൻ എന്നതാണ് കുടുംബത്തോടൊപ്പം നാട്ടുകാരുടെയും ദുഃഖത്തെ ഘനീഭവിപ്പിക്കുന്നത്്.
കോളജ്, യൂനിവേഴ്സ്റ്റി കാമ്പസുകളിലെ അക്രമസംഭവങ്ങളും സംഘട്ടനങ്ങളും -കൊലപാതകങ്ങൾപോലും- സംസ്ഥാനത്ത് പുത്തരിയല്ല. ജനാധിപത്യത്തിെൻറ പേരിൽ ആണയിടുന്നവരാണ് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ, സാമുദായിക സംഘടനകളുമെങ്കിലും അവയുടെ വിദ്യാർഥി വിഭാഗങ്ങൾ സഹിഷ്ണുതയോടെയും സമാധാനപരമായുമാണ് പ്രവർത്തിക്കുന്നതെന്ന് സമ്മതിക്കാൻ നാളിതുവരെയുള്ള അനുഭവങ്ങൾ സഹായിക്കുന്നില്ല. ചോരക്കളി നടക്കുേമ്പാഴൊക്കെ മാതൃസംഘടനകൾ തള്ളിപ്പറയുമെങ്കിലും വിദ്യാസമ്പന്നരായ തലമുറകളെ ആരോഗ്യകരമായ സംവാദങ്ങളുടെയും ബുദ്ധിപരമായ പ്രവർത്തനങ്ങളുടെയും തലത്തിലേക്ക് കൊണ്ടുവരാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടില്ല, നടക്കുന്നുമില്ല. പകരം ശക്തിതെളിയിക്കാനും മേധാവിത്വം സ്ഥാപിക്കാനുമുള്ള കിടമത്സരമാണ് നടക്കുന്നത്. അതിനുള്ള സാമ്പത്തിക പിന്തുണയും ആൾക്കൂട്ട പിൻബലവും ഒാരോ പാർട്ടിയും കഴിവനുസരിച്ച് ഉറപ്പാക്കുന്നതാണ് കാണുന്നത്. ഭരിക്കുന്ന സർക്കാറുകളും സംഘടനാപരമായ പക്ഷപാതിത്തത്തിൽനിന്ന് മുക്തമായ സമീപനം വിദ്യാർഥി രാഷ്ട്രീയത്തോട് സ്വീകരിച്ചതിന് ഏറെ ഉദാഹരണങ്ങളില്ല. ഉന്നത വിദ്യാസ്ഥാപനങ്ങളിൽ വിദ്യാഭ്യാസമൊഴിച്ച് മറ്റെന്തും നടക്കുന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടപ്പോഴാണ് കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാൽപര്യ ഹരജികൾ കോടതികളിലെത്തിയത്. വിദ്യാലയങ്ങളിൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാസ്ഥാപനങ്ങളുടെ അരാഷ്ട്രീയവത്കരണം കൂടുതൽ ആപത്താവുമെന്ന് ന്യായമായി ചൂണ്ടിക്കാണിക്കപ്പെടുേമ്പാഴും അത് വസ്തുതാപരമായി ജനങ്ങെള ബോധ്യപ്പെടുത്താനാവുന്നില്ല എന്നതാണ് കേരളം നേരിടുന്ന ദുര്യോഗം.
അതേസമയം, കാമ്പസുകൾ താരതമ്യേന ശാന്തമായി വരുന്ന സാഹചര്യത്തിലാണ് മഹാരാജാസിലെ ഖാദുക സംഭവം. കേവലം യാദൃച്ഛികമാണെന്നോ വികാരവിക്ഷോഭംമൂലം അവിചാരിതമായി സംഭവിച്ചതാണോ എന്ന് വിശ്വസിക്കാനാവാത്തവിധമാണ് വാർത്തകൾ. ഇതിനകം പൊലീസ് പിടികൂടിയവരിലധികം കാമ്പസിന് പുറത്തുള്ളവരും ചിലർ കലാലയ പ്രായം കഴിഞ്ഞവരുമാണ്. ഇനി പിടികൂടാനുള്ളവരിലും വിദ്യാർഥികളല്ലാത്തവരുണ്ട് എന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന സൂചനകൾ. അതിനർഥം, തീവ്രവാദ മുദ്രകുത്തപ്പെട്ട സംഘടനകൾ സംഭവത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് തലയൂരാൻ ഏറെ പ്രയാസപ്പെടും എന്നുതന്നെ. മതന്യൂനപക്ഷങ്ങളും അേത പശ്ചാത്തലമുള്ള സംഘടനകളും പൊതുവെ വേട്ടയാടപ്പെടുകയും അകാരണമായ നടപടികൾക്ക് വിധേയരാവുകയും ചെയ്യുന്നതാണ് നിലവിലെ ദേശീയ സ്ഥിതിവിശേഷം. അങ്ങേയറ്റം സംയമനവുംജാഗ്രതയും ആവശ്യപ്പെടുന്ന ഇൗ സാഹചര്യത്തിൽ പ്രകോപനത്തിനും പ്രചാരണങ്ങൾക്കും നിയമപാലകരുടെ നായാട്ടിനും വളംവെച്ചുകൊടുക്കുന്ന ചെയ്തികളെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല.
അത് ധീരതയും നിയമാനുസൃത പ്രതിരോധവും ജനാധിപത്യപരമായ ചെറുത്തുനിൽപുമായി ആരും വകവെച്ചു തരുകയുമില്ല. സുപ്രധാനമായ ഒരു വസ്തുതകൂടി ചൂണ്ടിക്കാണിക്കെട്ട. മതനിരപേക്ഷ ജനാധിപത്യ ദേശീയ പ്രസ്ഥാനത്തിെൻറ പിൻബലമുള്ളതും ഒരുകാലത്ത് കേരളത്തിലെ ഏറ്റവും പ്രബലവുമായിരുന്ന വിദ്യാർഥി സംഘടന ഇന്ന് കാമ്പസുകളിലുടനീളം ക്ഷയോന്മുഖമായത്, വിദ്യാർഥികൾ ആത്യന്തിക സ്വഭാവമുള്ള കൂട്ടായ്മകളിലേക്ക് ആകർഷിക്കപ്പെടാൻ വഴിയൊരുക്കിയിട്ടുണ്ട്. ദേശീയതലത്തിൽ ഫാഷിസ്റ്റ് വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ പൂർവോപരി ശക്തിയാർജിച്ചു കഴിഞ്ഞിരിക്കെ വിശേഷിച്ചും. മതേതരത്വം അവകാശപ്പെടുന്ന ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് ജനാധിപത്യപരമായ സംവാദാന്തരീക്ഷം നിലനിർത്താനോ സഹിഷ്ണുതാപൂർവമായ പെരുമാറ്റം കാഴ്ചവെക്കാനോ സാധിക്കാതെ പോയിട്ടുണ്ടെന്നതും അനിഷേധ്യ സത്യമാണ്. വീഴ്ചകൾ തിരിച്ചറിഞ്ഞ് തിരുത്താൻ ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ ഇഷ്യുകൾ ഉണ്ടാവുേമ്പാൾ ഒച്ചവെച്ചതുകൊണ്ടുമാത്രം കലാലയാന്തരീക്ഷം സമാധാനപൂർണമാവാൻ പോവുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story