ബഗ്ദാദിയുടെ അന്ത്യവും ട്രംപിന്റെ ഭാവിയും
text_fieldsഐ.എസ് തലവൻ അബൂബക്കർ അൽബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ലോകത്തോട് വിളിച്ചുപറ ഞ്ഞത് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആണ്. ശനിയാഴ്ച രാത്രി, വടക്കുപടിഞ്ഞാ റൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ തുർക്കി അതിർത്തിയോടു ചേർന്നുകിടക്കുന്ന ബാ രിശ എന്ന സ്ഥലത്ത് അമേരിക്കൻ സൈന്യത്തിെൻറ നേതൃത്വത്തിലുള്ള ഡെൽറ്റ ഫോഴ്സ് നടത ്തിയ റെയ്ഡിനെ ചെറുക്കാനാകാതെ ബഗ്ദാദി രണ്ടു ഭാര്യമാർക്കും മൂന്നു മക്കൾക്കുമൊപ ്പം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നത്രെ. ‘ബാരിശ റെയ്ഡി’െൻറ തത്സമയ ദൃശ്യങ്ങൾ വീ ക്ഷിച്ചശേഷമാണ് ട്രംപിെൻറ പ്രസ്താവന; സ്ഫോടനസ്ഥലത്തുനിന്ന് ശേഖരിച്ച ഡി.എ ൻ.എയിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് ബഗ്ദാദിതന്നെെയന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ, ബഗ്ദാദിയുടെ മരണം സംബന്ധിച്ച് മുമ്പ് കേട്ട വാർത്തകളെപ്പോലെയല്ല ഇപ്പോഴത്തേത്. റെയ്ഡിന് നേതൃത്വം നൽകിയ രാഷ്ട്രത്തിെൻറ തലവൻതന്നെയാണ് വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്.
അഞ്ചു വർഷത്തിലധികമായി ലോകത്തെ വലിയൊരു വിഭാഗത്തെ ഒരേസമയം ഭീതിയുടെയും സംശയത്തിെൻറയും മുൾമുനയിൽ നിർത്തിയ, ഇപ്പോഴും ആരെന്നോ എന്തെന്നോ പൂർണമായും വ്യക്തതയില്ലാത്ത ഒരാളുടെ അന്ത്യമാണ് സംഭവിച്ചിരിക്കുന്നത്. ഭീകരതക്കെതിരായ പോരാട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെപ്പോലുള്ളവർ ഈ റെയ്ഡിനെ വിശേഷിപ്പിച്ചത്. അത്തരത്തിൽതന്നെയാണ് വിശേഷിപ്പിക്കപ്പെടേണ്ടതും. വിഷയത്തിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നടത്തിയ ഇടപെടലുകളും ആ അർഥത്തിൽ ശ്ലാഘിക്കപ്പെടേണ്ടതാണ്. എന്നാൽ, ബഗ്ദാദിയും ഐ.എസും നടത്തിയ തേർവാഴ്ചയും അതിെന പ്രതിരോധിക്കാൻ അമേരിക്കയും സഖ്യസേനയും നടത്തിയ ഇടപെടലുകളും സൃഷ്ടിച്ച പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും ഇപ്പോഴും അണയാതെ ബാക്കിയുണ്ട്. ഇതാര് പരിഹരിക്കുമെന്നാണ് ഈയവസരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
2014 ജൂണിൽ ഇറാഖ് തലസ്ഥാനമായ ബഗ്ദാദ് ലക്ഷ്യമാക്കി ‘സുന്നി സായുധ വിമതർ’ നടത്തിയ സൈനികമുന്നേറ്റത്തിെൻറ തുടർച്ചയായിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐ.എസ്.ഐ.എസ്) അഥവാ ‘ദാഇശ്’ എന്ന ഭീകരസംഘത്തിെൻറ പേര് ഉയർന്നുകേട്ടത്. വടക്കൻ ഇറാഖിലെ മൂസിൽ, തിക്രീത് തുടങ്ങിയ തന്ത്രപ്രധാനമായ നഗരങ്ങൾ സായുധ വിമതർ നിയന്ത്രണത്തിലാക്കുംവരെയും ഐ.എസ് എന്ന പേര് ലോകമാധ്യമങ്ങളോ ഏതെങ്കിലും രാഷ്ട്രനേതാക്കളോ ഉപേയാഗിച്ചിരുന്നില്ല. ഏതാണ്ട് ഈ സമയത്തുതന്നെ കിഴക്കൻ സിറിയയിലും ഈ സംഘം സൈനികമുന്നേറ്റം നടത്തി. പിന്നീട്, ഇരു രാജ്യങ്ങളിൽനിന്നും പിടിച്ചെടുത്ത മേഖലകൾ ചേർത്ത് ‘ഖിലാഫത്ത്’ പ്രഖ്യാപിക്കപ്പെടുേമ്പാഴാണ് ഐ.എസും അബൂബക്കർ ബഗ്ദാദിയുമൊക്കെ വാർത്തകളിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും ഇടംപിടിക്കുന്നത്.
അമേരിക്കയുടെ ഇറാഖ് അധിനിവേശകാലത്ത് ബഗ്ദാദി ജയിൽവാസമനുഭവിച്ചതുൾപ്പെടെയുള്ള ‘വാർത്ത’കൾ പുറത്തുവരുന്നത് അതിനുംശേഷമാണ്. സ്വാഭാവികമായും ഐ.എസിെൻറയും ബഗ്ദാദിയുടെയും ‘ഐഡൻറിറ്റി’യെക്കുറിച്ച് അന്നുതന്നെ ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു. ഇപ്പോൾ ചില രാജ്യങ്ങൾ പ്രസ്താവിച്ചതുപോലെ, ബഗ്ദാദി അമേരിക്കയുടെതന്നെ സൃഷ്ടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ‘ഐ.എസ് കഥ’കൾക്കൊപ്പം ഉയർന്നുകേട്ടു. അപ്പോഴും, ഐ.എസ് എന്ന ഭീകരസംഘമോ, അതിെൻറ പേരിൽ മറ്റാരെങ്കിലുമോ ലോകത്തിെൻറ പലഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്തിയെന്നത് യാഥാർഥ്യമാണ്. അത്തരം ചെയ്തികളിലൂടെ ലോകത്തിെൻറ സമാധാനാന്തരീക്ഷം തകർക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു.
ബഗ്ദാദിയുടെ ‘ഖിലാഫത്തി’നെ ലോകത്തെ ഉത്തരവാദപ്പെട്ട ഏതാണ്ടെല്ലാ മുസ്ലിംസംഘടനകളും തള്ളിപ്പറഞ്ഞിട്ടും, അഭിശപ്തമായ ആ ആശയത്തിലേക്ക് ചിലരെങ്കിലും എത്തിപ്പെട്ടതും കാണാതിരുന്നുകൂടാ. ഈ കൃത്യങ്ങളുടെ പേരിൽ ഇസ്ലാം മതംതന്നെ പ്രതിക്കൂട്ടിലാവുകയും സെപ്റ്റംബർ 11ലെ ഭീകരാക്രമണശേഷം സജീവമായ ഇസ്ലാമോഫോബിക് പ്രചാരണങ്ങൾക്ക് വേഗംവെക്കുകയും ചെയ്തു. അഞ്ചു വർഷത്തിനിപ്പുറമുള്ള മാധ്യമവാർത്തകൾ മറ്റൊന്നാണ്. ഐ.എസ് പിടിച്ചെടുത്ത മേഖലകളെല്ലാം ഏറക്കുറെ അവർക്ക് നഷ്ടമായിരിക്കുന്നു. ആദ്യം ഐ.എസ് നടത്തിയ സൈനികനീക്കവും പിന്നീട് സഖ്യസേനയുടെ പടയോട്ടവും ആ മേഖലകളെയൊക്കെ നരകതുല്യമാക്കിയിരിക്കുകയാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ‘ബഗ്ദാദി വധ’ത്തിൽ മാത്രമായി കാര്യങ്ങൾ അവസാനിപ്പിക്കാനാകുമോ?
ബിൻലാദിെൻറ കാര്യത്തിലെന്നപോലെ, അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ പ്രചാരണങ്ങൾക്ക് നിറംവെക്കുേമ്പാഴാണ് ബഗ്ദാദിയുടെ മരണവാർത്തയും പുറത്തുവരുന്നത്. ബിൻലാദിനിലൂടെ ബറാക് ഒബാമക്ക് രണ്ടാമൂഴം സാധ്യമായതുപോലെ, അധികാരം നിലനിർത്താനുള്ള ട്രംപിെൻറ അറ്റകൈ പ്രയോഗമായിരുന്നു ബാരിശ റെയ്ഡ് എന്ന നിരീക്ഷണത്തിൽ കഴമ്പുണ്ട്. നിലവിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻറ് ഭീഷണി നേരിടുന്ന ട്രംപിെൻറ സ്ഥിതി അത്രകണ്ട് ശുഭകരമല്ല. മാത്രമല്ല, സിറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനവും കടുത്ത വിമർശനങ്ങൾക്ക് ഇടവരുത്തി. വടക്കുകിഴക്കൻ സിറിയയിൽ ഐ.എസ് വിരുദ്ധ പോരാട്ടത്തിലേർപ്പെട്ട സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനെ (എസ്.ഡി.
എഫ്) സഹായിക്കാനെത്തിയതായിരുന്നു സഖ്യസേന, തീവ്രവാദികളെ നാമാവശേഷമാക്കി എന്ന് അവകാശപ്പെട്ട് പെട്ടെന്ന് ഒരുനാൾ പിന്മാറുകയായിരുന്നല്ലോ. എസ്.ഡി.എഫ് ഒറ്റക്കായിപ്പോയ ഈ അനിശ്ചിതാവസ്ഥയിൽനിനാണ് യഥാർഥത്തിൽ തുർക്കിയുടെ സൈനിക ഇടപെടലുണ്ടാകുന്നത്. പിന്നീട്, റഷ്യയുടെ പിന്തുണയോടെ സിറിയൻ പ്രസിഡൻറ് ബശ്ശാറിെൻറ സൈന്യവും അവിടെയെത്തി പ്രശ്നം കൂടുതൽ വഷളാക്കി. സിറിയയിൽ പ്രശ്നം സങ്കീർണമാക്കുകയാണ് ട്രംപ് ചെയ്തതെന്ന് അദ്ദേഹത്തിെൻറ പാർട്ടിയിൽനിന്നുപോലും വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ‘ബഗ്ദാദി വധം’ സംഭവിക്കുന്നത്. ചുരുക്കത്തിൽ, നിലനിൽക്കുന്ന ഒരു പ്രശ്നവും ബഗ്ദാദിയുടെ അന്ത്യത്തോടെ അവസാനിക്കുന്നില്ല; അതേസമയം, ട്രംപിനെ സംബന്ധിച്ച് ഇത് അദ്ദേഹത്തിെൻറ ഭാവിരാഷ്ട്രീയത്തിൽ നിർണായകവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.