ഗുണ്ടാസംഘം വാഴുമ്പോൾ മറ്റെങ്ങനെ?
text_fieldsഇരുട്ടാണ് അവർക്ക് പ്രിയം. അറിവിെൻറ വെളിച്ചം കിട്ടാത്തവരും മറ്റുള്ളവർക്ക് കിട് ടരുതെന്ന് ശഠിക്കുന്നവരുമാണവർ. മുഖംമറച്ച് ചെയ്യാവുന്ന കാര്യങ്ങൾ മാത്രം ചെയ്യുന ്ന ഭീരുക്കളാണവർ. ആശയങ്ങളില്ലാത്ത, വായിൽ തെറിയും ഏതാനും മുദ്രാവാക്യങ്ങളും, കൈയിൽ ഇ രുമ്പുദണ്ഡും കല്ലും വടിയും, കണ്ണിൽ ആരൊക്കെയോ കൊളുത്തിവെച്ച വെറുപ്പിെൻറ ജ്വാലയുമ ായി അവർ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വളപ്പിലേക്ക് ചെന്നു. വിദ്യാർഥി കളെയും അധ്യാപകരെയും തല്ലിച്ചതച്ചു. തെരുവിലെ നിരീക്ഷണകാമറകൾ കാലേക്കൂട്ടി കെടുത ്തിയിരുന്നു.
എല്ലാം കഴിഞ്ഞ്, ഗേറ്റിനു പുറത്ത് അക്രമങ്ങൾക്ക് കാവൽനിന്ന പൊലീസ് പടയുടെ മുന്നിലൂടെ മുഖംമൂടി സംഘം മടങ്ങിപ്പോയി. ഈ അരക്ഷിതത്വം ഇന്നത്തെ ഭരണത്തിലെ കാമ്പസുകളുടെ പൊതുസ്ഥിതി ആയിക്കൊണ്ടിരിക്കുന്നു; മാത്രമല്ല, ഇന്നെത്ത ഇന്ത്യയുടെ രൂപകവുമാകുന്നു ഇത്. വിദ്യാഭ്യാസമില്ലാത്തവർ നയിക്കുന്ന ഗുണ്ടാസംഘങ്ങളുടെ വിളയാട്ടഭൂമിയായിക്കഴിഞ്ഞു നാട് എന്ന് ഒരിക്കൽകൂടി വിളിച്ചുപറയുന്നു ഈ സംഭവം. ഞായറാഴ്ച രാത്രി എത്തിയ തെമ്മാടിക്കൂട്ടം ഹോസ്റ്റലുകളിലെ മുറികൾതോറും ചെന്ന് വിദ്യാർഥികളെ മർദിച്ചു.
25ഓളം പേർ പരിക്കേറ്റ് ആശുപത്രിയിലായി. വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷിെൻറയും പ്രഫസറായ സുചരിത സെന്നിെൻറയും തല അടിച്ച് പൊട്ടിച്ചു. വാഹനങ്ങൾ തകർത്തു. ഹോസ്റ്റലുകളിൽ കണ്ടതൊക്കെ അടിച്ചു നശിപ്പിച്ചു. രണ്ടുമണിക്കൂർ നീണ്ട ഗുണ്ടാരാജ് അതിെൻറ ലക്ഷ്യം പൂർത്തീകരിച്ച ശേഷമാണ് ഔദ്യോഗിക യന്ത്രം ചലിച്ചുതുടങ്ങിയത്. ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണെന്നതിനാൽ ആഭ്യന്തരവകുപ്പ് ഡൽഹി െപാലീസിനോട് സംഭവം അന്വേഷിക്കാനാവശ്യപ്പെട്ടു. മാനവശേഷി മന്ത്രാലയം ജെ.എൻ.യു അധികൃതരോട് വിശദവിവരം തേടി. അജ്ഞാതരായ കുറേ ആളുകളുടെ പേരിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ, ഇത്തരം വഴിപാട് നടപടികൾകൊണ്ട് തീരുന്നതാണോ പ്രശ്നം? ഡൽഹി, മുംബൈ, കൊൽക്കത്ത, അലീഗഢ്, ഹൈദരാബാദ്, പുണെ തുടങ്ങി രാജ്യത്തുടനീളമുള്ള കലാലയങ്ങൾ സ്വതന്ത്ര അന്വേഷണവും മാതൃകപരമായ ശിക്ഷയും ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. ഓക്സ്ഫഡ് സർവകലാശാലയിൽ സംഘടിപ്പിച്ച അടിയന്തര പ്രതിഷേധപ്രകടനം വിദേശങ്ങളിലുണ്ടായ ഞെട്ടലിെൻറ പ്രതിഫലനമാണ്. സംഘ്പരിവാർ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയിൽ െപട്ടവരാണ് അക്രമികളെന്ന് ജെ.എൻ.യു വിദ്യാർഥികളും അധ്യാപകരും പുറത്തുണ്ടായിരുന്നവരും ആരോപിച്ചിട്ടുണ്ട്.
സ്വാഭാവികമായും എ.ബി.വി.പി ഇത് നിഷേധിക്കുന്നു. അതേസമയം, മുഖംമൂടി ധരിച്ചവരിൽ അരഡസൻ പേരെയെങ്കിലും എ.ബി.വി.പിക്കാരാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. മാത്രമല്ല സംഭവത്തിനുമുമ്പ് ‘വാട്സ്ആപ്പി’ൽ പ്രവചന രൂപത്തിൽ പ്രചരിച്ച ചില സന്ദേശങ്ങൾ അയച്ചവരിൽ എ.ബി.വി.പിക്കാരുണ്ടായിരുന്നു. ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതിനെതിരെ സമരംചെയ്ത വിദ്യാർഥികളെ ഏതാനും എ.ബി.വി.പിക്കാർ ശനിയാഴ്ച കൈയേറ്റം ചെയ്തിരുന്നു. ഞായറാഴ്ച പെരിയാർ ഹോസ്റ്റലിൽ 50ഓളം എ.ബി.വി.പിക്കാർ കടന്ന് അക്രമം നടത്തിയത്രെ. വിദ്യാർഥികൾ കല്ലെറിഞ്ഞ് ഓടിച്ചു; പിന്നീടാണ് 200ഓളം വരുന്ന മുഖംമൂടിക്കാരുടെ വരവ്.
സമാനമായ സംഭവങ്ങളിലെന്നപോലെ ഇതിലും പൊലീസിെൻറ പങ്ക് സംശയാസ്പദമാണ്. കുറച്ചുമുമ്പാണ് ജാമിഅ മില്ലിയ്യയിലും അലീഗഢിലും പൊലീസ് വിദ്യാർഥികളെ ആക്രമിച്ചത്. ഇപ്പോൾ ജെ.എൻ.യുവിലാകട്ടെ അക്രമികൾ അഴിഞ്ഞാടുേമ്പാൾ നിയമപാലകർ നിഷ്ക്രിയരായി നിന്നു. യൂനിവേഴ്സിറ്റി വളപ്പിലേക്ക് പൊലീസ് അറിയാതെ ആർക്കും കടക്കാൻ സാധ്യമല്ല. മാത്രമോ, അക്രമം നടക്കുേമ്പാൾ ഗേറ്റുകൾ പൂട്ടി പൊലീസ് പുറത്ത് കാവൽ നിൽക്കുകയായിരുന്നു. ചില പൊലീസുകാർ പേരുചേർത്ത ബാഡ്ജ് ധരിച്ചിരുന്നില്ലത്രെ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവർത്തകർക്കോ മാധ്യമങ്ങൾക്കോ അകത്തുകടക്കാനായില്ല. രണ്ടുമണിക്കൂറോളം നീണ്ട പരാക്രമങ്ങൾക്കുശേഷം അക്രമികൾ സ്ഥലംവിട്ടശേഷമാണ് പൊലീസ് അനങ്ങുന്നത്.
കേന്ദ്രത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പൊലീസ് തന്നെ ഒരു കുറ്റവാളി സംഘമാണെന്ന് തോന്നിപ്പിച്ച ഒരുപാട് സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്; കോടതിവരെ അക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്നിട്ടും സംഗതികൾ പഴയപടി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയും പഴയ സംഭവങ്ങളിലുണ്ട് -എത്ര വലിയ നിയമലംഘനം നടത്തിയാലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് പൊലീസ് സേനക്ക് ധൈര്യം നൽകുന്നു. അതുകൊണ്ടുതന്നെ പൊലീസ് തലത്തിലോ കേന്ദ്രസർക്കാർ തലത്തിലോ നടക്കുന്ന ഒരു തുടർനടപടിയും നീതിപൂർവകമാകാൻ ഇടയില്ല. ഇരുട്ട് ഇഷ്ടപ്പെടുകയും കുറുവടി പ്രയോഗംകൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് ശീലമാക്കുകയും ചെയ്ത മുഖംമൂടിക്കൂട്ടം പൊലീസിനു മുകളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.