െഎലൻ കുർദി പിന്നെയും മരിച്ചുകൊണ്ടേയിരിക്കുന്നു
text_fieldsഒാർമയിേല്ല, െഎലൻ കുർദി എന്ന സിറിയൻ ബാലനെ? ജന്മരാജ്യത്തെ ഏകാധിപതിക്കെതിരായ ജനകീയ പ്രക്ഷോഭം ആഭ്യന്തരകലാപമായും ഉന്മൂലനമായുമൊക്കെ പരിണമിച്ചപ്പോൾ സുരക്ഷിത താവളം തേടി യൂറോപ്പിലേക്ക് പുറപ്പെട്ടതായിരുന്നു െഎലെൻറ കുടുംബം. മെഡിറ്ററേനിയൻ കടലിലൂടെയുള്ള അതിസാഹസിക യാത്ര പൂർത്തിയാക്കാൻ അവർക്കായില്ല; ബോട്ട് തകർന്നു. തുർക്കിയിലൊരിടത്തെ കടൽത്തീരത്തുനിന്നാണ് മൂന്നു വയസ്സുകാരനായ െഎലെൻറ മൃതദേഹം കണ്ടെടുത്തത്. 2015 സെപ്റ്റംബറിലെ ഇൗ സംഭവം ഒറ്റപ്പെട്ടതായിരുന്നില്ല. യുദ്ധവും അധിനിവേശവും ആഭ്യന്തര കലാപങ്ങളും ദാരിദ്ര്യവുമെല്ലാം വൻദുരിതത്തിലാഴ്ത്തിയ ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും പതിനായിരക്കണക്കിനാളുകൾ അഭയംതേടി കടൽകടക്കുേമ്പാൾ നിത്യേനയെന്നോണം സംഭവിക്കാറുള്ളതാണിത്. പേക്ഷ, തീരത്തടിഞ്ഞ െഎലെൻറ കുഞ്ഞുടലും ആ ദൈന്യമുഖവുമെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞതോടെ, യൂറോപ്പിലേക്കുള്ള അഭയാർഥിപ്രവാഹം വലിയൊരു ചർച്ചയായി മാറി. യൂറോപ്യൻ യൂനിയെൻറ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി, അഭയാർഥികളെ സ്വീകരിക്കാൻ പല രാജ്യങ്ങളും വൈമനസ്യം കാണിക്കുന്നത് വിമർശിക്കപ്പെട്ടു. തുറന്നമനസ്സോടെ യൂറോപ്പ് അഭയാർഥികളെ സ്വീകരിക്കുകയാണെങ്കിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം 'അഭയാർഥി ബോട്ടപകടങ്ങൾ' ഒഴിവാക്കാമെന്ന നിരീക്ഷണം ബലപ്പെടുകയും ചെയ്തു. ഇതേതുടർന്നാണ് ജർമനിയടക്കമുള്ള രാജ്യങ്ങൾ സ്വയം േക്വാട്ട നിശ്ചയിച്ച് അഭയാർഥികൾക്ക് താവളമൊരുക്കിയത്. അതിനു ഫലവുമുണ്ടായി. അതുവരെയും അഭയാർഥികളുടെ ഇടനിലക്കാരായി വർത്തിച്ചിരുന്ന മനുഷ്യക്കടത്ത് സംഘങ്ങളെയും മാഫിയകളെയും ആശ്രയിക്കാതെതന്നെ ആളുകൾക്ക് സുരക്ഷിത കുടിയേറ്റം ഒരുപരിധിവരെ സാധ്യമായി. അതോടെ, മെഡിറ്ററേനിയനിൽ ബോട്ടപകടങ്ങളും കുറഞ്ഞു.
മറുവശത്ത്, ഇൗ അഭയാർഥിസൗഹൃദ നടപടികളും ചോദ്യംചെയ്യപ്പെട്ടു. നവനാസികൾ എന്നു വിശേഷിപ്പിക്കാവുന്ന യൂറോപ്പിലെ തീവ്രവലതുപക്ഷവാദികളായിരുന്നു ഇതിനു പിന്നിൽ. വംശീയതയും ഇസ്ലാമോഫോബിയയും പ്രത്യയശാസ്ത്രമാക്കിയ ഇക്കൂട്ടർക്ക് പല യൂറോപ്യൻ രാജ്യങ്ങളിലുമിപ്പോൾ സാമാന്യം മികച്ച രാഷ്ട്രീയസ്വാധീനമുണ്ട്. ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് വേർപെടുത്തിയ 'ബ്രെക്സിറ്റി'െൻറ മുഖ്യപ്രചാരകരും ഇവരായിരുന്നു. ഇവരുടെ അഭയാർഥിവിരുദ്ധ കാമ്പയിനിെൻറ ഫലമായി ബ്രിട്ടൻ പ്രത്യക്ഷത്തിൽതന്നെ അഭയാർഥികൾക്ക് വിലക്കേർപ്പെടുത്തി. യുദ്ധ-അധിനിവേശ ഭൂമികളിൽനിന്ന് ജീവനുംകൊണ്ടോടിയ അഭയാർഥികളെ 'നുഴഞ്ഞുകയറ്റക്കാർ', 'മുസ്ലിം തീവ്രവാദികൾ' എന്നൊക്കെയാണ് അവർ സ്ഥിരമായി വിശേഷിപ്പിക്കാറുള്ളത്. ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ ഇവർ കാര്യമായ നേട്ടംകൊയ്തതോടെ, അഭയാർഥി അനുകൂലികളായ യൂറോപ്യൻ നേതാക്കൾക്കുപോലും ഇൗയടുത്ത കാലത്തായി അൽപം മാറിച്ചിന്തിക്കേണ്ടിവന്നിട്ടുണ്ട്.
യൂറോപ്പിെൻറ വിഖ്യാതമായ 'അഭയാർഥിസൗഹൃദ സമീപന'ത്തിനാണ് ഇതോടെ മങ്ങലേറ്റത്. അതിെൻറ അനുരണനങ്ങളാണിപ്പോൾ പുതിയ അഭയാർഥി ദുരന്ത വാർത്തകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുമുമ്പ്, ഫ്രാൻസിൽനിന്ന് ബ്രിട്ടനിലേക്ക് അഭയാർഥികളുമായി പുറപ്പെട്ട ബോട്ട് ഇംഗ്ലീഷ് ചാനലിൽവെച്ച് അപകടത്തിൽപെട്ട് 30ഒാളം പേർ മരിച്ചതാണ് അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേത്. വംശീയവാദികളായ തീവ്ര വലതുപക്ഷത്തിെൻറ സമ്മർദത്തെ തുടർന്ന് അഭയാർഥികൾക്കായുള്ള വാതിൽ യൂറോപ്പ് കൊട്ടിയടച്ചതിെൻറ സ്വാഭാവിക പരിണതിയാണിത്. യൂറോപ്യൻ യൂനിയൻ പുറംതിരിഞ്ഞുനിന്നതോടെ, പഴയപോലെ മനുഷ്യക്കടത്തു സംഘങ്ങൾ വീണ്ടും തലപ്പൊക്കി തുടങ്ങിയിരിക്കുകയാണ്. കൊടുംതണുപ്പിൽ ഒരു സുരക്ഷയുമില്ലാത്ത കുഞ്ഞുബോട്ടുകളിൽ ആളുകളെ കുത്തിനിറച്ച് കടലിലേക്കിറക്കിവിടുകയാണവർ.
കഴിഞ്ഞ ഏഴു വർഷത്തിനിടെ, ഏകദേശം 20,000ത്തിൽപരം അഭയാർഥികൾ കടൽമേധ്യ മരിച്ചുവെന്നാണ് ഇൻറർനാഷനൽ ഒാർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (െഎ.ഒ.എം) കണക്കാക്കിയിരിക്കുന്നത്. ഇതിലും എത്രയോ മടങ്ങ് വരുമെന്നാണ് മറ്റു ചില അന്താരാഷ്ട്ര ഏജൻസികളുടെ നിഗമനം. അതെന്തായാലും, 2016നുശേഷം ഇൗ മരണനിരക്കിൽ കാര്യമായ കുറവുണ്ടായിരുന്നു. 2016ൽ, ആറായിരത്തിനടുത്ത് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ നാലു വർഷത്തിനിപ്പുറം അത് 1500ലും താഴെയായി. എന്നാൽ, 2021ഒാടെ സ്ഥിതി മാറിയിരിക്കുകയാണ്. ആദ്യത്തെ ആറു മാസത്തിനിടെ മാത്രം 2000ത്തിനടുത്ത് ആളുകൾക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നു. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ ഇൗ നിലപാട് തുടർന്നാൽ, 'അഭയാർഥി േബാട്ടുകൾ' ഇനിയും മെഡിറ്ററേനിയനിലും ഇംഗ്ലീഷ് ചാനലിലുമായി മുങ്ങിത്താഴുമെന്നുതന്നെയാണ് കരുതേണ്ടത്. ഇൗ സാഹചര്യത്തിൽ പരിഹാരം ഒന്നേയുള്ളൂ: അഭയാർഥികൾക്ക് യൂറോപ്പിലേക്ക് സുരക്ഷിതപാതയൊരുക്കുക എന്നതാണത്. നിർഭാഗ്യവശാൽ, 1951ൽ െഎക്യരാഷ്ട്രസഭയിൽ അഭയാർഥി കൺവെൻഷനായി ശബ്ദമുയർത്തിയ ബ്രിട്ടൻ അടക്കം പുതിയ സാഹചര്യത്തിൽ വംശീയതയുടെ വിദ്വേഷരാഷ്ട്രീയത്തിന് അടിമപ്പെട്ടിരിക്കുന്നു.
കുടിയേറ്റക്കാർക്കുവേണ്ടി ശബ്ദിച്ചാൽ വെടിയുണ്ടക്കിരയാകുമെന്ന സ്ഥിതിയിലെത്തിയിരിക്കുന്നു ബ്രിട്ടനിലെ തെരുവുകൾ. 2016ൽ, ബ്രെക്സിറ്റ് സംവാദത്തിനിടെ ലേബർ പാർട്ടിയുടെ എം.പി ജോ കോക്സ് യോർക്ഷെയറിൽ വെടിയേറ്റു പിടഞ്ഞത് മറ്റൊരു സന്ദർഭത്തിലായിരുന്നില്ല. അഭയാർഥികളോട് അനുഭാവം പ്രകടിപ്പിച്ച നേതാക്കൾക്കെല്ലാം തൊട്ടടുത്ത തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായ രാഷ്ട്രീയ സാഹചര്യവും യൂറോപ്പിൽ നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ, യൂറോപ്യൻ രാഷ്ട്രീയത്തെ നവനാസികൾ നിയന്ത്രിക്കുേമ്പാൾ അവിടത്തെ പാർലമെൻറുകളിൽ പുനർജനിക്കുക ഹിറ്റ്ലറുടെ പ്രേതങ്ങളാകും. അതിെൻറ തുടർച്ചയിൽ മെഡിറ്ററേനിയനിലും അത്ലാൻറിക്കിലുമെല്ലാം അപരവിദ്വേഷത്തിെൻറയും വംശീയതയുടെയും തിരകളുയരുേമ്പാൾ െഎലൻ കുർദിമാർക്ക് പിന്നെയും മരിക്കാതെ നിർവാഹമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.