ചർച്ചയുടെ വാതിലുകൾ തുറന്നുകിടക്കെട്ട
text_fieldsഭീകരത പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി സമഗ്രമായ ചർച്ചകൾ പുനരാരംഭിക്കാനാവില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാകിസ്താനുമായി താഴെ തലത്തിലുള്ള സംഭാഷണങ്ങൾ ഇന്ത്യ നിലനിർത്തും. എന്നാൽ, ഭീകരതയും ചർച്ചകളും ഒരുമിച്ചുപോവില്ല. തീരസേന, ഡി.ജി.എം.ഒ ഡയറക്ടർ ജനറൽ, അതിർത്തി പൊലീസ് മേധാവി എന്നീ തലങ്ങളിലൊക്കെ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നത് തുടരുമെങ്കിലും ഉന്നത തലങ്ങളിൽ സമഗ്രമായ സംഭാഷണങ്ങൾ നടപ്പില്ല എന്നാണ് പ്രതിവർഷ വാർത്തസേമ്മളനത്തെ അഭിമുഖീകരിക്കെ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. നാലു വർഷംമുമ്പ് തെൻറ സത്യപ്രതിജ്ഞച്ചടങ്ങിലേക്ക് മറ്റ് അയൽരാജ്യങ്ങളുടെ തലവന്മാരോടൊപ്പം പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിനെക്കൂടി ക്ഷണിച്ചുവരുത്തി രാഷ്ട്രാന്തരീയ തലത്തിൽ അമ്പരപ്പ് സൃഷ്ടിച്ച നരേന്ദ്ര മോദിയുടെ അധികാര കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം അവശേഷിക്കെ ഇന്ത്യ-പാക് ബന്ധങ്ങൾ എക്കാലത്തെയും മോശമായ സാഹചര്യങ്ങളിലെത്തി നിൽക്കുേമ്പാഴാണ് സുഷമ നയം വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്.
യു.പി.എ ഭരണകാലത്തും അധികകാലവും പാകിസ്താനുമായുള്ള ബന്ധങ്ങൾ മോശമായ നിലയിലായിരുന്നു. അന്നും മുഖ്യ പ്രശ്നം അയൽരാജ്യം ഇന്ത്യയിൽ തീവ്രവാദവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നതുതന്നെയായിരുന്നു. കുപ്രസിദ്ധമായ മുംബൈ സ്ഫോടന പരമ്പരയുെട സൂത്രധാരനെന്ന് ഇന്ത്യ കരുതുന്ന ഹാഫിസ് മുഹമ്മദ് സഇൗദിനെ ഇന്ത്യക്ക് കൈമാറാൻ പാക് ഭരണകൂടം ഇതേവരെ സന്നദ്ധമായിട്ടില്ലെന്നതോ പോവെട്ട, സ്വന്തം രാജ്യത്ത് നേരാംവണ്ണം നീതിപീഠത്തിെൻറ മുന്നിൽ അയാളെ ഹാജരാക്കാൻപോലും ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. പഞ്ചാബ് ഹൈകോടതിയിൽ അനിശ്ചിതമായി നീളുന്ന സ്ഫോടന കേസിൽ വിചാരണ പൂർത്തിയാക്കി വിധിപറയാവുന്ന സാഹചര്യവും ഇന്നേവരെ ഉണ്ടായിട്ടില്ല. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന ഒരു പ്രധാന സംഭവമെങ്കിൽ, കശ്മീരിലെ നിയന്ത്രണ രേഖക്കപ്പുറത്തുനിന്ന് പാക് സേന നിരന്തരം തുടരുന്ന പ്രകോപന നടപടികളും ഇൗ രാജ്യത്തെ അസ്വസ്ഥമാക്കുന്നു. പുറമെ, ജമ്മു-കശ്മീരിനെ സംഘർഷഭരിതമാക്കി നിലനിർത്തുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിലും പാക് സർക്കാറിെൻറ പ്രേരണയും പ്രോത്സാഹനവുമാണെന്ന് ഇന്ത്യ നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ട്. മുംബൈ സ്ഫോടനങ്ങൾക്ക് പിന്നിൽ പാകിസ്താെൻറ ഒൗദ്യോഗിക പങ്കാളിത്തമുണ്ടെന്ന സത്യം മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് തന്നെ ഇൗയിടെ തുറന്നു സമ്മതിക്കുകയും ചെയ്തു. ഇൗ വിധത്തിലെല്ലാം നോക്കുേമ്പാൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ ഉഭയകക്ഷി ചർച്ചകൾ സാധ്യമല്ലെന്ന നിലപാടിന് ന്യായീകരണമില്ലെന്ന് പറയാനാവില്ല.
അതേസമയം, ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് ആവർത്തിച്ചും അസന്ദിഗ്ധമായും നമ്മുടെ സർക്കാറുകൾ വ്യക്തമാക്കുന്ന ജമ്മു-കശ്മീരിലെ ആഭ്യന്തര സ്ഥിതിഗതികൾ നാൾക്കുനാൾ വഷളായി വരുകയാണെന്നത് അവഗണിക്കാവുന്ന വസ്തുതയല്ല. 2016 ജൂലൈയിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് ഇതുവരെ ഒരു ശമനവും ഉണ്ടായിട്ടില്ല. ഇരുനൂറിലധികം ഭീകരരെ പിടികൂടി കൊല്ലാൻ കഴിഞ്ഞതായി സുരക്ഷസേന അവകാശപ്പെടുേമ്പാൾതന്നെ അവരിൽ പലരും വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട നിരപരാധികളാണെന്ന ഭാഷ്യമാണ് ‘ആസാദി’ക്കുേവണ്ടി രംഗത്തുള്ള കശ്മീർ സംഘടനകളുടേത്. ജനങ്ങളിൽ നല്ലൊരു വിഭാഗം ഇത് വിശ്വസിക്കുകയും ചെയ്യുന്നു. കല്ലേറുകൊണ്ട് സുരക്ഷാസേനയെ നേരിടാൻ തെരുവുകളിലിറങ്ങിയ യുവാക്കളും കുട്ടികളും ക്രമസമാധാനത്തിന് വൻ ഭീഷണി ഉയർത്തുകയും ചെയ്യുന്നു. ഗത്യന്തരമില്ലാതെ സൈന്യം ഒരു ഘട്ടത്തിൽ കശ്മീരി യുവാവിനെ സൈനിക വാഹനത്തിെൻറ മുന്നിലിരുത്തി രക്ഷാകവചമായി ഉപയോഗിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നു. സ്ഥിതി പൂർവാധികം വഷളാവുേമ്പാഴൊക്കെ ഒൗദ്യോഗികമോ അനൗദ്യോഗികമോ ആയ ഉന്നതതല ദൗത്യസംഘങ്ങൾ കശ്മീരിലെത്തി വിവിധ ഗ്രൂപ്പുകളുമായും പാർട്ടികളുമായും സമാധാനപുനഃസ്ഥാപന ചർച്ചകൾ നടത്തുന്നത് പതിവാണെങ്കിലും ആരുടെയും നിർദേശങ്ങളോ ശിപാർശകളോ ഇതേവരെ ഗൗരവപൂർവം പരിഗണിക്കപ്പെട്ട അനുഭവമില്ല.
കശ്മീരിൽ സിവിലിയൻ ഭരണമാണ് നിലവിലുള്ളതെന്ന് പൂർണമായവകാശപ്പെടാൻ വയ്യാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്്. മഹ്ബൂബ മുഫ്തിയുടെ പി.ഡി.പി-ബി.ജെ.പി സംയുക്ത സംസ്ഥാന സർക്കാർ കേവലം നോക്കുകുത്തിയാണെന്ന പരാതി അടിസ്ഥാനരഹിതവുമല്ല. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ച് റമദാനിൽ സൈനിക നടപടികൾ ഭാഗികമായി നിർത്തിവെച്ചിട്ടുണ്ടെന്നത് ശരിയാണ്. റമദാൻ അവസാനിക്കുന്നതോടെ അസ്വസ്ഥമായ ഇൗ സമാധാനവും അവസാനിക്കുമെന്ന് ഭയപ്പെടണം. ഭരണം ഫലത്തിൽ കൈയാളുന്ന പട്ടാളത്തിെൻറ സഹകരണത്തോടെ കേന്ദ്ര സർക്കാർ ബന്ധപ്പെട്ട കക്ഷികളുമായി അർഥവത്തായ ചർച്ചകൾ നടത്തുകയും ന്യായമായ ആവശ്യങ്ങൾക്കെങ്കിലും ചെവികൊടുക്കുകയും ചെയ്യുന്നില്ലെങ്കിൽ പാകിസ്താനിലെ തീവ്രവാദി സംഘടനകളാണ് മുതലെടുക്കുകയെന്ന് വ്യക്തം. അവരെ നിയന്ത്രിക്കാനോ അടിച്ചമർത്താനോ പാക് ഭരണകൂടങ്ങൾക്ക് പോലും സാധിക്കുന്നില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതുമാണ്. തീവ്രവാദത്തിനും ഭീകരതക്കും ഇന്ത്യയേക്കാളേറെ തങ്ങളാണ് വില കൊടുക്കേണ്ടിവരുന്നതെന്ന പാകിസ്താെൻറ വാദത്തിൽ ശരിയുണ്ടെന്ന് സമ്മതിക്കണം. ജമ്മു-കശ്മീരിൽ സാധാരണ ജീവിതം പുനഃസ്ഥാപിതമാവാനും ഉപഭൂഖണ്ഡത്തിൽ പൊതുവെ സമാധാനാന്തരീക്ഷം സ്ഥാപിതമാവാനും ചർച്ചകളുടെ വാതിൽ തുറന്നുകിടക്കുന്നതാണ് നല്ലത്, അതാണ് ശരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.